aligarh – Chandrika Daily https://www.chandrikadaily.com Tue, 07 Nov 2023 13:24:22 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg aligarh – Chandrika Daily https://www.chandrikadaily.com 32 32 അലിഗഢിന്റെ പേരുമാറ്റം; പ്രമേയം പാസാക്കി അലിഗഢ് മുന്‍സിപല്‍ കോര്‍പ്പറേഷന്‍ https://www.chandrikadaily.com/rename-of-aligarh-aligarh-municipal-corporation-passed-the-resolution.html https://www.chandrikadaily.com/rename-of-aligarh-aligarh-municipal-corporation-passed-the-resolution.html#respond Tue, 07 Nov 2023 13:24:22 +0000 https://www.chandrikadaily.com/?p=282248 യു.പിയിലെ പ്രശസ്ത നഗരമായ അലിഗഢ് പേര് മാറ്റാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത് അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ്. അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡാണ് പാസാക്കിയത്.

അലിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഈ നിര്‍ദ്ദേശം പാസായി. ഇനി ഈ നിര്‍ദേശം സര്‍ക്കാരിന് അയക്കും. ഉടന്‍ ഭരണാനുമതി ലഭിക്കുമെന്ന് അലിഗഡ് മേയര്‍ പ്രശാന്ത് സിംഗാള് പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാല്‍, ഇത് ആദ്യപടി മാത്രമാണെന്നും സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ ജില്ലയുടെ പേര് മാറൂ.മുന്‍സിപ്പല്‍ കോര്‍പറേഷന്‍ യോഗത്തിലാണ് നിര്‍ദേശം അംഗീകരിച്ചത്. ”ഇന്നലെ യോഗത്തില്‍ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദേശം കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ട് വച്ചിരുന്നു. എല്ലാ കൗണ്‍സിലര്‍മാരും ഏകകണ്ഠമായാണ് പാസാക്കിയത്.

 

]]>
https://www.chandrikadaily.com/rename-of-aligarh-aligarh-municipal-corporation-passed-the-resolution.html/feed 0
മോദിയെ പുകഴ്ത്തി അലിഗഡ് മുസ്ലീം സര്‍വകലാശാല വൈസ് ചാന്‍സലര്‍: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ https://www.chandrikadaily.com/vice-chancellor-of-aligarh-muslim-university-praises-modi.html https://www.chandrikadaily.com/vice-chancellor-of-aligarh-muslim-university-praises-modi.html#respond Tue, 24 Jan 2023 06:14:19 +0000 https://www.chandrikadaily.com/?p=234240 അലിഗഡ്: ബിബിസി  ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്ഷന്‍’ സംബന്ധിച്ച് അലിഗഡ് മുസ്ലീം സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി സര്‍വകലാശാല വിദ്യാര്‍ഥികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി മുന്‍വിധിയോടെ സൃഷ്ടിച്ചതാണെന്നാണ് ചാന്‍സലറുടെ അഭിപ്രായം.

ഇന്ത്യന്‍ എക്‌സ്പ്രസുമായി നടത്തിയ അഭിമുഖത്തില്‍ ഡോക്യുമെന്ററി തള്ളിപ്പറഞ്ഞുകൊണ്ടുള്ള തന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. മോദിയെ പ്രശംസിക്കുകയും ഡോക്യുമെന്ററി പക്ഷപാതപരമായ റിപ്പോര്‍ട്ടാണെന്ന് പറയുകയും ചെയ്തിരുന്നു. ഇതാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധമുയരാന്‍ കാരണമായത്.

ബിബിസി സംപ്രേഷണം ചെയ്ത ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വെളുത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന രീതിയിലായിരുന്നു ചാന്‍സലറുടെ പരാമര്‍ശം. ഡോക്യുമെന്ററി മുന്‍വിധിയോടെയുള്ള വ്യാഖ്യാനമാണ്, അനാവശ്യവും അടിസ്ഥാനരഹിതവുമാണ് എന്നാണ് ‘മന്‍സൂര്‍ അഭിപ്രായപ്പെട്ടത്. 2017 മെയ് മാസത്തിലാണ് മന്‍സൂര്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ചുമതല ഏറ്റെടുത്തത്.

]]>
https://www.chandrikadaily.com/vice-chancellor-of-aligarh-muslim-university-praises-modi.html/feed 0
റെയില്‍വേ സ്‌റ്റേഷനില്‍ മുസ്ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട ആക്രമണം; നാല് പേര്‍ക്ക് പരിക്ക് https://www.chandrikadaily.com/railway-station-attack-in-aligarh.html https://www.chandrikadaily.com/railway-station-attack-in-aligarh.html#respond Tue, 17 Sep 2019 13:59:03 +0000 http://www.chandrikadaily.com/?p=139345
അലിഗഢ്: അലിഗഢ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് മുസ്‌ലിം കുടുംബത്തെ ആക്രമിച്ചതായി പരാതി. കന്നൗജില്‍ നിന്ന് യാത്ര ചെയ്ത നാലംഗ കുടുംബത്തിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കുടുംബത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ നെഹ്‌റു മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഐ.പി.സി സെക്ഷന്‍ 147, 352 വകുപ്പ് പ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിച്ചതാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി.

]]>
https://www.chandrikadaily.com/railway-station-attack-in-aligarh.html/feed 0