amith sha – Chandrika Daily https://www.chandrikadaily.com Sat, 02 Nov 2024 12:52:16 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg amith sha – Chandrika Daily https://www.chandrikadaily.com 32 32 നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കാനഡ; ആരോപണത്തില്‍ എതിര്‍പ്പറിയിച്ച് ഇന്ത്യ https://www.chandrikadaily.com/canada-says-amit-shah-was-involved-in-niger-murder-india-objected-to-the-allegation.html https://www.chandrikadaily.com/canada-says-amit-shah-was-involved-in-niger-murder-india-objected-to-the-allegation.html#respond Sat, 02 Nov 2024 12:52:16 +0000 https://www.chandrikadaily.com/?p=315867 ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ എതിര്‍പ്പറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയോടാണ് ഇന്ത്യ എതിര്‍പ്പ് അറിയിച്ചത്.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികള്‍ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

2023 ജൂണ്‍ 18 നാണ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നും പിടിയിലായ ഇവര്‍ മൂന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്.

അതേസമയം ഈ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണം വീണ്ടും ഉയരുകയായിരുന്നു. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷായാണെന്നാണ് ആരോപണം ഉയര്‍ന്നത്.

]]>
https://www.chandrikadaily.com/canada-says-amit-shah-was-involved-in-niger-murder-india-objected-to-the-allegation.html/feed 0
‘തീവ്ര ഇടതുസംഘടനകളെ രണ്ടുവർഷത്തിനകം പൂർണമായും ഇല്ലാതാക്കും;’ അമിത് ഷാ യുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗത്തിൽ പ്രമേയം https://www.chandrikadaily.com/leftterror-amithsha-meeting.html https://www.chandrikadaily.com/leftterror-amithsha-meeting.html#respond Sat, 07 Oct 2023 05:30:51 +0000 https://www.chandrikadaily.com/?p=278179 ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന വെള്ളിയാഴ്ച മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും ഉന്നതതല യോഗത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം തുടച്ചുനീക്കാനുള്ള പ്രമേയം പാസാക്കി.“പ്രധാനമന്ത്രി മോദിയുടെ നിശ്ചയദാർഢ്യത്തോടെയും ഇടതുപക്ഷ തീവ്രവാദം ബാധിച്ച എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ അതിനെതിരെ വലിയ വിജയങ്ങൾ കൈവരിച്ചതായി അമിത് ഷാ പറഞ്ഞു.സർക്കാരിന്റെ നയത്തിന്റെ ഫലമായി, തീവ്ര ഇടത് സംഘനടകളുമായി ബന്ധപ്പെട്ട അക്രമങ്ങളുടെയും മരണങ്ങളുടെയും ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത് 2022ൽ ആണെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിഎപിഎഫ് ഡയറക്ടർ ജനറൽമാർ, കേന്ദ്ര സർക്കാർ സെക്രട്ടറിമാർ, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പൊലീസ് ഡയറക്ടർ ജനറൽമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

]]>
https://www.chandrikadaily.com/leftterror-amithsha-meeting.html/feed 0
‘ആദ്യം തമിഴരെ അം​ഗീകരിക്കൂ, എന്നിട്ട് മതി പ്രധാനമന്ത്രിയാക്കൽ’ അമിത് ഷായ്ക്ക് മറുപടിയുമായി കനിമൊഴി https://www.chandrikadaily.com/amithshavskanimozhi.html https://www.chandrikadaily.com/amithshavskanimozhi.html#respond Tue, 13 Jun 2023 04:35:48 +0000 https://www.chandrikadaily.com/?p=258986 തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്ന് കനിമൊഴി. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണെന്നും അവർ പറഞ്ഞു.തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണനത്തിനെതിരെയാണ് കനിമൊഴിയുടെ മറുപടി.തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ആദ്യം ചെയ്യേണ്ടത്.തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി പറഞ്ഞു.

ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.തമിഴ് നാട്ടിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കിൽ, തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എൽ. മുരുകനും ഉണ്ട്. അവർക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്- സ്റ്റാലിൻ പറഞ്ഞു.

 

 

]]>
https://www.chandrikadaily.com/amithshavskanimozhi.html/feed 0
‘2002ല്‍ അവരെ ഒരു പാഠം പഠിപ്പിച്ചതാണ്’; ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് അമിത് ഷാ https://www.chandrikadaily.com/india-rioters-taught-lesson-in-2002permanent-peace-in-gujarat-amit-shah.html https://www.chandrikadaily.com/india-rioters-taught-lesson-in-2002permanent-peace-in-gujarat-amit-shah.html#respond Fri, 25 Nov 2022 17:04:05 +0000 https://www.chandrikadaily.com/?p=223480 2002ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് അവരുടെ പിന്തുണയോടെ ഗുജറാത്തില്‍ വ്യാപകമായ വര്‍ഗീയ ലഹളകളാണ് നടന്നിരുന്നത്, എന്നാല്‍ 2002ല്‍ കലാപകാരികളെയെല്ലാം ഒരു പാഠം പഠിപ്പിച്ചതോടെ അവരെല്ലാം ആ പണി നിര്‍ത്തി, 2002 ന് ശേഷം ഗുജറാത്തില്‍ ബിജെപി സമാധാനം കൊണ്ടുവന്നുവെന്നും അദ്ദേഹം വാദിച്ചു.

]]>
https://www.chandrikadaily.com/india-rioters-taught-lesson-in-2002permanent-peace-in-gujarat-amit-shah.html/feed 0
ഏക സിവില്‍ കോഡില്‍ വിട്ടുവീഴ്ചയില്ല: അമിത് ഷാ https://www.chandrikadaily.com/no-compromise-on-uniform-civil-code-amit-shah.html https://www.chandrikadaily.com/no-compromise-on-uniform-civil-code-amit-shah.html#respond Tue, 15 Nov 2022 05:51:14 +0000 https://www.chandrikadaily.com/?p=221778 അഹമ്മദാബാദ്: ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റുകളുമായി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. സിവില്‍ കോഡ് കൊണ്ടുവരുമെന്ന് 1950 മുതല്‍ ഞങ്ങളുടെ പ്രകടന പത്രികയിലുണ്ട്. ഏതൊരു മതേതര രാഷ്ട്രത്തിലും എല്ലാ മതങ്ങളിലെയും പൗരന്മാര്‍ക്ക് തുല്യമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം. ഇത് ഞങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഞങ്ങള്‍ അത് നിറവേറ്റും-അമിത് ഷാ പറഞ്ഞു.

]]>
https://www.chandrikadaily.com/no-compromise-on-uniform-civil-code-amit-shah.html/feed 0
തമിഴ്ഭാഷ തങ്കഭാഷ; തമിഴിനെ പുകഴ്ത്തി അമിത് ഷാ https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-29.html https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-29.html#respond Sun, 13 Nov 2022 08:02:25 +0000 https://www.chandrikadaily.com/?p=221591 തമിഴ് ഭാഷയെ വാനോളം പുകഴ്ത്തി അമിത് ഷാ. ലോകത്തിലെ പ്രാചീന ഭാഷകളിലെന്നാണ് തമിഴ്, തമിഴ് സാഹിത്യത്തിന്റെ സാഹിത്യം വളരെ പുരാതനമാണെന്നും തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭാസ മേഖലകളില്‍ തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും അതിനായി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, സാങ്കേതിക വിദ്യാഭാസ മേഖലയില്‍ തമിഴ് മാധ്യമമായി ഉപയോഗിക്കാന്‍ കഴിയുമെന്നും പറഞ്ഞു. പല സംസ്ഥാനങ്ങളിലും മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ മാത്യഭാഷയിലാണ് പഠിപ്പിക്കുന്നതെന്നും ഉണര്‍ത്തി. ഇത്തരത്തിലുള്ള മാറ്റം വിദ്യാര്‍ഥികള്‍ക്ക് സഹായകമാകും. അദ്ദേഹം സൂചിപ്പിച്ചു. ശനിയാഴ്ച ചെന്നൈയില്‍ ഇന്ത്യ സിമന്റ്‌സിന്റെ 75-ാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

]]>
https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-29.html/feed 0
കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; അമിത് ഷാ https://www.chandrikadaily.com/citizenship-amendment-act-will-be-implemented-after-covid-vaccination-is-completed-amit-shah.html https://www.chandrikadaily.com/citizenship-amendment-act-will-be-implemented-after-covid-vaccination-is-completed-amit-shah.html#respond Tue, 02 Aug 2022 16:53:28 +0000 https://www.chandrikadaily.com/?p=215948 കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ രാജ്യത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമബംഗാള് നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ചയ്ക്കിടെയാണ് ഈ പരാമര്‍ശം നടത്തിയത്.

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണതോതില്‍ എത്തുന്ന മുറ രാജ്യത്തെ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി തന്നോട് പറഞ്ഞതായി സുവേന്ദു അധികാരി വ്യക്തമാക്കി.

2019 ഡിസംബര്‍ 11നാണ് പാര്‍ലമെന്റ് സി എ എ പാസാക്കുന്നത്. നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും മുന്നോട്ടു പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

]]>
https://www.chandrikadaily.com/citizenship-amendment-act-will-be-implemented-after-covid-vaccination-is-completed-amit-shah.html/feed 0
കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് അമിത് ഷാ; രജനീകാന്ത് സമ്മതിക്കുമോ? തമിഴ്‌നാട്ടില്‍ സസ്‌പെന്‍സ് https://www.chandrikadaily.com/rajanikanth-amit-sha-meeting-may-held-at-chennai.html https://www.chandrikadaily.com/rajanikanth-amit-sha-meeting-may-held-at-chennai.html#respond Mon, 16 Nov 2020 08:13:35 +0000 https://www.chandrikadaily.com/?p=167742 ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പോടിയായി സൂപ്പര്‍ താരം രജനീകാന്തിനെ വലയിലാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ശനിയാഴ്ചയാണ് ഷാ ചെന്നൈയിലെത്തുന്നത്.

നേരത്തെ, ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തി അമിത് ഷായും സൂപ്പര്‍ താരവുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്. രജനിയോടെ സംസ്ഥാന ബിജെപിയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അമിത് ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു. അണ്ണാഡിഎംകെയുമായുള്ള സഖ്യചര്‍ച്ചകളില്‍ ഷായുടെ വരവ് ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ വിചാരിക്കുന്നത്. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് പുറമേ, സംസ്ഥാന സര്‍ക്കാര്‍ പരിപാടികളും അമിത് ഷാ പങ്കെടുക്കുന്നുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദല്‍ ആകാനാണ് ബിജെപിയുടെ ശ്രമം. പരമാവധി ആളുകളെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു സുന്ദര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ അണ്ണാമലൈ എന്നിവരെ ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചിരുന്നു.

രജനി ബിജെപിയില്‍ ചേരുമോ?

തമിഴ്‌നാട് രാഷ്ട്രീയം ഏറെ കൗതുകത്തോടെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഇക്കാര്യത്തില്‍ രജനീകാന്ത് ഇതുവരെ കൃത്യമായ ഒരുത്തരം നല്‍കിയിട്ടില്ല. വ്യക്തമായ രാഷ്ട്രീയച്ചായ്‌വുകള്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല എങ്കിലും നേരത്തെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും കൃഷ്ണനെയും അര്‍ജുനനെയും പോലെയാണ് എന്നാണ് രജനി പറഞ്ഞിരുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയ ബിജെപി സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ രാഷ്ട്രീയ കക്ഷി മത്സരിക്കുമെന്ന് തന്നെയാണ് വിവരം. 2017ല്‍ തന്നെ 2021ലെ തെരഞ്ഞൈടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആത്മീയതയില്‍ അധിഷ്ഠിതമായിരിക്കും തന്റെ രാഷ്ട്രീയം എന്നും തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകവൃന്ദമുള്ള താരം വ്യക്തമാക്കിയിരുന്നു.

1967 മുതല്‍ ദ്രാവിഡ കക്ഷികള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രക്കാരനായ രജനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/rajanikanth-amit-sha-meeting-may-held-at-chennai.html/feed 0
സിഎഎ നടപ്പാക്കും, അതു ഞങ്ങളുടെ ചുമതല- ബംഗാളില്‍ വര്‍ഗീയക്കാര്‍ഡിറക്കി അമിത് ഷാ https://www.chandrikadaily.com/caa-will-be-implemented-says-amit-shah-in-kolkata.html https://www.chandrikadaily.com/caa-will-be-implemented-says-amit-shah-in-kolkata.html#respond Fri, 06 Nov 2020 14:32:23 +0000 https://www.chandrikadaily.com/?p=166336 കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പശ്ചിമബംഗാളില്‍ വര്‍ഗീയക്കാര്‍ഡ് പുറത്തെടുത്ത് ബിജെപി. വിവാദമായ പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പാര്‍ട്ടി പ്രചാരണങ്ങള്‍ക്കായി ഇവിടെയെത്തിയ അമിത് ഷാ വ്യക്തമാക്കിയത്. അതു തങ്ങളുടെ ചുമതലയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഇതേ കാര്യം ഉന്നയിച്ചിരുന്നു. ഇതോടെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമം ചൂടേറിയ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി. തദ്ദേശീയര്‍ക്കിടയില്‍ ബംഗാളി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ വികാരമുണ്ടാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഈ പ്രചാരണം വോട്ടാക്കി മാറ്റാം എന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

സംസ്ഥാനത്തെ തൃണമൂല്‍ സര്‍ക്കാറിനെയും അമിത് ഷാ നിശിതമായി വിമര്‍ശിച്ചു. പത്തു വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രിക്കും കഴിഞ്ഞില്ല. അവരുടെ വാഗ്ദാനങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. പ്രതീക്ഷകള്‍ ഭരണകക്ഷിക്കെതിരെയുള്ള ദേഷ്യമായി മാറിയിരിക്കുകയാണ്- ഷാ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പോടിയായുള്ള ദ്വിദിന സന്ദര്‍ശനത്തിനാണ് അമിത് ഷാ സംസ്ഥാനത്തെത്തിയത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ്, പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ ഷാക്ക് ഒപ്പമുണ്ട്. ഏപ്രില്‍-മെയ് മാസത്തിലായിരിക്കും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്.

]]>
https://www.chandrikadaily.com/caa-will-be-implemented-says-amit-shah-in-kolkata.html/feed 0
‘അമിത് ഷാ ക്ഷണിച്ചിട്ടും ഞാന്‍ പോയില്ല, തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും’ – നടന്‍ ദേവന്‍ https://www.chandrikadaily.com/will-contest-from-trissur-says-actor-devan.html https://www.chandrikadaily.com/will-contest-from-trissur-says-actor-devan.html#respond Tue, 03 Nov 2020 13:52:39 +0000 https://www.chandrikadaily.com/?p=165819 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് ചലചിത്ര നടന്‍ ദേവന്‍. ഒരു മുന്നണിയുടെയും സഹായം സ്വീകരിക്കാതെ സ്വന്തം നിലയിലാണ് മത്സരിക്കുക എന്നും സംസ്ഥാനത്തുടനീളം 20 സീറ്റില്‍ മത്സരിക്കാന്‍ ആലോചനയുണ്ട് എന്നും ദേവന്‍ വ്യക്തമാക്കി. നവകേരള പീപ്പ്ള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ പാര്‍ട്ടിയുടെ പേര്. കോണ്‍ഗ്രസും ബിജെപിയും തന്നെ അവരുടെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും എന്നാല്‍ താന്‍ പോയില്ലെന്നും ദേവന്‍ വ്യക്തമാക്കി. കേരള കൗമുദി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയത്.

‘ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ സാമൂഹ്യ രംഗത്തുണ്ട്. പണ്ടെല്ലാം ആള്‍ക്കാര്‍ പറഞ്ഞിരുന്നത് എനിക്ക് ഭ്രാന്താണെന്നാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിര്‍ത്ത് നില്‍ക്കാനുളള ഒരു അന്തരീക്ഷം ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. ഇന്ന് വിശ്വാസ യോഗ്യമായ ഒരു ബദല്‍ പാര്‍ട്ടിയുടെ ആവശ്യമുണ്ട്. പന്ത് ഇപ്പോള്‍ എന്റെ പാര്‍ട്ടിയുടെ കോര്‍ട്ടിലാണ്’ – ഒറ്റയ്ക്ക് നല്‍ക്കുമ്പോള്‍ വിജയിക്കുമോ എന്ന ചോദ്യത്തിന് ദേവന്‍ മറുപടി നല്‍കി.

തൃശൂരില്‍ നിന്നാണ് മത്സരിക്കുക എന്നും തന്നെ പോലെ ഒരാള്‍ തൃശൂരില്‍ നില്‍ക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.

‘സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന്‍ ഞാന്‍ മനസിലാക്കി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു. ബി ജെ പിക്ക് ഇപ്പോള്‍ ആ സ്വാധീനം അവിടെയില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം. ഇത്തവണ അവിടെ മത്സരം രാഷ്ട്രീയമായിട്ടായിരിക്കും’ – അദ്ദേഹം പറഞ്ഞു.

അമിത് ഷാ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ നിരസിക്കുകയായിരുന്നു. കോണ്‍ഗ്രസും ക്ഷണിച്ചിട്ടുണ്ട്. അതും നിരസിച്ചു. ആ പാര്‍ട്ടികളിലൊന്നും ചേരാന്‍ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല- ദേവന്‍ വിശദീകരിച്ചു.

അഴിമതിക്കെതിരായി ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് രൂപീകരിക്കുന്നത്. മലയാളികളുടെ ആത്മാഭിമാനത്തിന്റെ കടയിലാണ് വാള്‍ വന്ന് വീണിരിക്കുന്നത്. ഇത്രയും മോശമായ സംഭവങ്ങള്‍ കാണുമ്പോള്‍ ഒരു മലയാളി പൗരന്‍ എന്ന നിലയില്‍ നാണക്കേടുണ്ട്. നാണക്കേട് മാത്രമല്ല വിഷമവും ദു:ഖവുമുണ്ട്. അതിനെല്ലാം മാറ്റം വരണം. ഇപ്പോഴുളള രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ആരേയും നമുക്ക് തിരുത്താനാകില്ല- ദേവന്‍ ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/will-contest-from-trissur-says-actor-devan.html/feed 0