antonio griezman – Chandrika Daily https://www.chandrikadaily.com Mon, 30 Sep 2024 12:00:10 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg antonio griezman – Chandrika Daily https://www.chandrikadaily.com 32 32 അന്റോണിയോ ഗ്രീസ്മാന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ചു https://www.chandrikadaily.com/antonio-griezmann-retired-from-the-national-team.html https://www.chandrikadaily.com/antonio-griezmann-retired-from-the-national-team.html#respond Mon, 30 Sep 2024 12:00:10 +0000 https://www.chandrikadaily.com/?p=311496 ഫ്രഞ്ച് മുന്നേറ്റ താരം അന്റോയിന്‍ ഗ്രീസ്മാന്‍ അന്താരാഷ്ട ഫുട്ബോളില്‍നിന്ന് വിരമിച്ചു. സാമൂഹികമാധ്യങ്ങളില്‍ വിരമിക്കല്‍ അറിയിച്ചുള്ള വീഡിയോ താരം പങ്കുവെച്ചു. 2018-ല്‍ ഫിഫ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലെ പ്രധാന അംഗമായിരുന്നു. ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ ഗ്രീസ്മാന്റെ ഗോളിന്റെകൂടി ബലത്തിലായിരുന്നു ഫ്രാന്‍സിന്റെ വിജയം.

രാജ്യത്തിനായി 137 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ മുപ്പത്തിമൂന്നുകാരന്‍, 44 ഗോളുകളാണ് സ്വന്തംപേരില്‍ ചേര്‍ത്തത്. വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള വീഡിയോയില്‍ ഫ്രഞ്ച് ടീമിനൊപ്പമുണ്ടായിരുന്ന യാത്രകളെക്കുറിച്ചും മറ്റും താരം വിശദീകരിക്കുന്നുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുകയും ചെയ്തു. ഗോളുകളിലോ മുന്നേറ്റത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന കരിയറായിരുന്നില്ല ഗ്രീസ്മാന്റേത്. ആക്രമണത്തിലും പ്രതിരോധത്തിലും വീറുറ്റ പ്രകടനം കാഴ്ചവെച്ച താരം, മികച്ച പ്ലേമേക്കറായിരുന്നു.

2018-ലെ ഫിഫ ലോകകപ്പ് കിരീടം നേടിയ ടീമിലെ അംഗമാവാന്‍ കഴിഞ്ഞതാണ് ഗ്രീസ്മാനെ സംബന്ധിച്ച ഏറ്റവും വലിയ നേട്ടം. ഗ്രീസ്മാന്റെ മികച്ച പ്രകടനം ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി. ഏഴ് മത്സരങ്ങളില്‍നിന്നായി നാല് ഗോളുകളാണ് 2018 ലോകകപ്പില്‍ താരം നേടിയിരുന്നത്. ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ നേടിയ ഒരു ഗോളും ഇതില്‍ ഉള്‍പ്പെടും. 4-2നായിരുന്നു അന്ന് ഫ്രാന്‍സിന്റെ ജയം.

ദേശീയ ടീമില്‍ 2014-ലാണ് അരങ്ങേറ്റം. തുടര്‍ന്ന് കളിമികവുകൊണ്ട് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിന്റെ പ്രീതി പിടിച്ചുപറ്റി. വിങ്ങിലും മുന്നേറ്റത്തിലും പ്ലേമേക്കിങ് റോളിലുമെല്ലാം ഗ്രീസ്മാന്റെ ഫുട്ബോള്‍ വൈദഗ്ധ്യം നിറഞ്ഞുനിന്നു. ഇതാണ് ഗ്രീസ്മാനെ ടീമിലെ സ്ഥിരസാന്നിധ്യമാക്കി മാറ്റിയത്.

]]>
https://www.chandrikadaily.com/antonio-griezmann-retired-from-the-national-team.html/feed 0
ഗ്രീസ്മാന്‍ ഇനി മെസിക്കൊപ്പം https://www.chandrikadaily.com/griezmzn.html https://www.chandrikadaily.com/griezmzn.html#respond Thu, 16 May 2019 03:52:33 +0000 http://www.chandrikadaily.com/?p=127330

മാഡ്രിഡ്:256 മല്‍സരങ്ങള്‍. 133 ഗോളുകള്‍. 50 ഗോള്‍ അസിസ്റ്റുകള്‍. 2014-15 ല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ്, 2017-18 ല്‍ യൂറോപ്പ ലീഗ് കിരീടം, 2018-19 ല്‍ യുവേഫ സൂപ്പര്‍ കപ്പ്……. അത്‌ലറ്റികോ മാഡ്രിഡ് കുപ്പായത്തില്‍ കസറിയ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്‍ കൂട് മാറുന്നത് മേല്‍പ്പറഞ്ഞ നേട്ടങ്ങളുമായി. ലോകകപ്പ് ജേതാവിന്റെ പുതിയ ലാവണം ബാര്‍സിലോണ. ദിവസങ്ങള്‍ക്ക്് മുമ്പ് നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ബാര്‍സിലോണ ലിവര്‍പൂളിനോട് നാല് ഗോളിന് തകര്‍ന്ന ശേഷമുള്ള ചര്‍ച്ചകളില്‍ ലിയോ മെസി മുന്‍വെച്ച പേരാണ് ഗ്രിസ്മാന്‍. ആ പേരിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഫിലിപ്പോ കുട്ടീന്യോ എന്ന ബ്രസീലുകാരന്‍ ബാര്‍സ സംഘത്തില്‍ ഗ്രീസ്മാന് വേണ്ടി വഴിമാറുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷവും ബാര്‍സിലോണയിലേക്ക് ചേക്കേറാന്‍ ഗ്രിസ്മാന്‍ ശ്രമിച്ചിരുന്നു. അന്ന് നിയമങ്ങള്‍ പുലിവാലായി. പിന്നെ ലോകകപ്പ് സീസണും. ഇനി മാറ്റമില്ലെന്നാണ് ഗ്രിസ്മാന്‍ ഇന്നലെ ഫേസ്ബുക്ക്് വഴി പരസ്യമായി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. കോച്ച് ഡിയാഗോ സിമയോണി, അത്‌ലറ്റികോ മാഡ്രിഡ് അധികാരികള്‍ എന്നിവരോട് സംസാരിച്ചതിന് ശേഷമായിരുന്നു ഗ്രിസ്മാന്‍ സമൂഹ മാധ്യമത്തിലുടെ താന്‍ ബാര്‍സയിലേക്ക് പോവുന്ന കാര്യം പരസ്യമാക്കിയത്. ആരാധകരോട് നന്ദിയുണ്ടെന്നും എല്ലാവരുടെയും സ്‌നേഹത്തോട് കൂടിയാണ് പുതിയ താവളത്തിലേക്ക് പോവുന്നതെന്നും ഗ്രിസ്മാന്‍ പറഞ്ഞു. ശനിയാഴ്ച്ച സ്പാനിഷ് ലാലീഗ ഫുട്‌ബോളില്‍ ലാവന്തെക്കെതിരെയായിരിക്കും അത്‌ലറ്റികോ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ അവസാന മല്‍സരം.

]]>
https://www.chandrikadaily.com/griezmzn.html/feed 0