APP – Chandrika Daily https://www.chandrikadaily.com Wed, 03 Dec 2025 12:33:21 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg APP – Chandrika Daily https://www.chandrikadaily.com 32 32 സഞ്ചാര്‍ സാഥി; മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ https://www.chandrikadaily.com/traveling-companion-the-central-government-withdrew-the-pre-installation-order.html https://www.chandrikadaily.com/traveling-companion-the-central-government-withdrew-the-pre-installation-order.html#respond Wed, 03 Dec 2025 12:33:21 +0000 https://www.chandrikadaily.com/?p=366627 മൊബൈല്‍ നിര്‍മ്മാതാക്കള്‍ എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യൂടേണടിച്ചത്. ആപ്പിള്‍ ഉള്‍പ്പടെയുള്ള ഫോണ്‍ നിര്‍മാതാക്കള്‍ ഉത്തരവിനെതിരെ നിയമപരമായി നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു.

അതേസമയം സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

ആപ്പിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരപ്രമുഖരെ നിയന്ത്രിക്കാന്‍ ശ്രമിച്ചതുപോലുള്ള നീക്കമാണിതെന്നും ആപ്പ് മൊബൈലുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഏകപക്ഷീയമായ നിര്‍ദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

പുതുതായിറങ്ങുന്ന മൊബൈല്‍ ഫോണുകളിലെല്ലാം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉത്പാദനസമയത്ത് ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഉത്തരവ് ഇറക്കിയിരുന്നത്.

]]>
https://www.chandrikadaily.com/traveling-companion-the-central-government-withdrew-the-pre-installation-order.html/feed 0
എപിപിയുടെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് https://www.chandrikadaily.com/apps-suicide-special-team-to-investigate-opposition-leaders-letter-to-chief-minister.html https://www.chandrikadaily.com/apps-suicide-special-team-to-investigate-opposition-leaders-letter-to-chief-minister.html#respond Wed, 24 Jan 2024 06:46:41 +0000 https://www.chandrikadaily.com/?p=288751 തിരുവനന്തപുരം: കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയയച്ചു. വിഷയത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നീതിയുക്തമാകില്ലെന്ന ആശങ്ക അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യയ്ക്കു മുന്‍പ് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്.  നിയമവിരുദ്ധമായി എന്തും ചെയ്യാന്‍ തയാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്ത് ഉണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും.

കത്ത് പൂർണ രൂപത്തിൽ:

മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് അഭ്യര്‍ഥിക്കുന്നു.

ആത്മഹത്യയ്ക്ക് മുന്‍പ് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായി എന്തും ചെയ്യാന്‍ തയാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്ത് ഉണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും. അനീഷ്യയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഈ നാട്ടിലെ ജനങ്ങള്‍ നീതി തേടി എത്തുന്ന ഭരണഘടനാപരമായ സംവിധാനമാണ് കോടതികള്‍. എന്നാല്‍ നീതിക്കും ന്യായത്തിനും ഒരു പ്രസക്തയും ഇല്ലാത്ത തരത്തില്‍ നീതിന്യായ സംവിധാനത്തിന്റെയും കോടതികളുടെയും സത്യസന്ധമായ പ്രവര്‍ത്തനം രാഷ്ട്രീയ പിന്‍ബലത്തിന്റെയും അധികാര പിന്തുണയുടെയും ഹുങ്കില്‍ ചിലര്‍ അട്ടിമറിക്കുന്നെന്ന തുറന്നു പറച്ചിലാണ് അനീഷ്യയുടെ ശബ്ദരേഖയിലുള്ളത്.

ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഭീഷണി ഉണ്ടായെന്ന് അനീഷ്യ ഡയറിയില്‍ എഴുതിയിരുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. പിന്‍വാതില്‍ നിയമനങ്ങളും സര്‍വകലാശാലകളിലെയും പി.എസ്.സിയിലെയും പരീക്ഷാ തട്ടിപ്പുകള്‍ക്കും പിന്നാലെ ജുഡീഷ്യറിയെ അട്ടിമറിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്തെ കോടതികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്തിനാകെ നാണക്കേടുമാണെന്നത് ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

നിയമത്തിന്റെ പിന്‍ബലത്തില്‍ നീതിയും ന്യായവും മാത്രം പരിഗണിച്ച് സത്യസന്ധതയോടെ ജോലി ചെയ്യാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്ന സ്ഥിതി സാധാരണക്കാരുടെ നീതി നിഷേധിക്കല്‍ കൂടിയാണെന്ന് ഓര്‍ക്കണം. സത്യസന്ധരായ പ്രോസിക്യൂട്ടര്‍മാര്‍ക്ക് തല ഉയര്‍ത്തി നിര്‍ഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് സ്വന്തം മരണത്തിലൂടെ അനീഷ്യ മുന്നോട്ടുവയ്ക്കുന്നത്.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതും അനീഷ്യയുടെ സുഹൃത്തുക്കള്‍ പൊലീസിന് രഹസ്യമായി കൈമാറിയതുമായ ശബ്ദസന്ദേശങ്ങള്‍ ഗൗരവത്തിലെടുത്ത് തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നവരെ അടിയന്തിരമായി ചുമതലകളില്‍ നിന്നും ഒഴിവാക്കണം.

ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നീതിയുക്തമാകില്ലെന്ന ആശങ്ക അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

]]>
https://www.chandrikadaily.com/apps-suicide-special-team-to-investigate-opposition-leaders-letter-to-chief-minister.html/feed 0
മൂന്ന് ജനപ്രിയ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു https://www.chandrikadaily.com/google-remove-three-app-in-playstore.html https://www.chandrikadaily.com/google-remove-three-app-in-playstore.html#respond Sat, 24 Oct 2020 08:08:14 +0000 https://www.chandrikadaily.com/?p=163865 ഗൂഗിളിന്റെ നയങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയ മൂന്ന് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കംചെയ്തു.
പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, ക്യാറ്റ്‌സ് & കോസ്‌പ്ലേ എന്നീ മൂന്ന് ആപ്പുകളാണ് നീക്കം ചെയ്തത്. ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ അക്കൗണ്ടബിലിറ്റി കൗണ്‍സിലില്‍ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ആശങ്കകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ഉപയോഗിക്കുന്ന മൂന്ന് ജനപ്രിയ അപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത്.

ഈ മൂന്ന് ആപ്ലിക്കേഷനുകളും ഗൂഗിളിന്റെ നയങ്ങള്‍ ലംഘിച്ച് കുട്ടികളുടെ ഡാറ്റ ശേഖരിക്കുന്നുണ്ടെന്നും ഈ ഡാറ്റ അവര്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാത്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം ചെയ്യുന്നതെന്നും ഗൂഗിള്‍ അറിയി്ച്ചു.

കളികളിലൂടെ കുട്ടികളെ പഠനത്തിലേക്ക് നയിക്കുക എന്നതായിരുന്നു മൂന്ന് ആപ്പുകളും നടത്തിയ പ്രവര്‍ത്തനമെങ്കിലും അതിന്റെ മറവില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ നീക്കം. പ്ലേ സ്റ്റോറിന് പുറമെ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ പിന്‍വലിക്കുമെന്നാണ് സൂചന.

കുട്ടികളുടെ ഡാറ്റ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ കരുതല്‍ കാണിക്കമെന്നും അല്ലാത്ത പക്ഷം ആപ്പുകള്‍ക്കെതിരെ ഇതുപോലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കംചെയ്യുന്നത് ഇതാദ്യമല്ല. ഗൂഗിളിന്റെ നിയമം ലംഘിച്ചതിന് ഇതിന് മുമ്പും ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/google-remove-three-app-in-playstore.html/feed 0
ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടനടി നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഗൂഗിള്‍ https://www.chandrikadaily.com/app-reinstall.html https://www.chandrikadaily.com/app-reinstall.html#respond Sat, 17 Oct 2020 14:05:56 +0000 https://www.chandrikadaily.com/?p=162328 ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 51 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ജോക്കര്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ എത്തിയിരിക്കുന്നത്.നേരത്തെയും ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്ത 51 ആപ്ലിക്കേഷനുകള്‍ ഇവയാണ്.

All Good PDF Scanner
Mint Leaf Message-Your Private Message
Unique Keyboard Fancy Fonts & Free Emoticons
Tangram App Lock
Direct Messenger
Private SMS
One Sentence Translator Multifunctional Translator
tSyle Photo Collage
Meticulous Scanner
Desire Translate
Talent Photo Editor Blur focus
Care Message
Part Message
Paper Doc Scanner
Blue Scanner
Hummingbird PDF Converter Photo to PDF
All Good PDF Scanner
com.imagecompress.android
com.relax.relaxation.androidsms
com.file.recovefiles
comt.raining.memorygame
Push Message- Texting & SMS
Fingertip GameBox
com.contact.withme.texts
com.cheery.message.sendsms (two different instances)
com.LPlocker.lockapps
Saftey AppLock
Emoji Wallpaper
com.hmvoice.friendsms
com.peason.lovinglovemessage
com.remindme.alram
Convenient Scanner 2
All Good PDF Scanner
Mint Leaf Message-Your Private Message
Unique Keyboard – Fancy Fonts & Free Emoticons
Tangram App Lock
Direct Messenger
Private SMS
One Sentence Translator – Multifunctional Translator
tSyle Photo Collage
Meticulous Scanner
Desire Translate
Talent Photo Editor – Blur focus
Care Message
Part Message
Paper Doc Scanner
Blue Scanner
Hummingbird PDF Converter – Photo to PDF
All Good PDF Scanner
Separate Doc Scanner

]]>
https://www.chandrikadaily.com/app-reinstall.html/feed 0
ഫുഡ് ഡെലിവറി ആപ്പ് വഴി പിസ്സ വാങ്ങി; നഷ്ടമായത് 61,000 രൂപ https://www.chandrikadaily.com/customer-lost-there-amount-in-booking-two-pizza.html https://www.chandrikadaily.com/customer-lost-there-amount-in-booking-two-pizza.html#respond Tue, 08 Oct 2019 08:01:10 +0000 http://www.chandrikadaily.com/?p=141145

ഫുഡ് ഡെലിവറി ആപ്പ് വഴി രണ്ട് പിസ്സ വാങ്ങിയതിന് അഹമ്മദാബാദ് സ്വദേശിക്ക് നഷ്ടമായത് 61,000 രൂപ. വീട്ടിലെത്തിച്ചു നല്‍കിയ കേടായ പിസ്സയ്ക്ക് പകരം പണം തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സനന്ദില്‍ സ്വദേശി രുഷയ് ഷായ്ക്കാണ് രണ്ട് പിസ്സ വാങ്ങിയതിന് 61,000 രൂപ നഷ്ടമായത്.

ഫുഡ് ഡെലിവറി ആപ്പ് വഴി രണ്ട് പിസ്സകള്‍ക്ക് ഷാ ഓര്‍ഡര്‍ നല്‍കുകയായിരുന്നു. അല്‍പ സമയത്തിനകം തന്നെ പിസ്സ വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍ തുറന്നു നോക്കിയപ്പോള്‍ പിസ്സ കേടുവന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഷാ ഡെലിവറി ആപ്പിലെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. കുറച്ച് സമയത്തിനു ശേഷം ഒരാള്‍ തിരിച്ചു വിളിക്കുകയായിരുന്നു.

വീട്ടിലെത്തിച്ചിരിക്കുന്ന പിസ ആവശ്യമുണ്ടോയെന്നും ഇല്ലെങ്കില്‍ പണം തിരികെ നല്‍കാമെന്നും ഇയാള്‍ രുഷയ് ഷായെ അറിയിച്ചു. തനിക്ക് പകരം പുതിയ പിസ്സകള്‍ തന്നാല്‍ മതിയെന്ന് ഷാ ഇയാളോട് പറഞ്ഞെങ്കിലും ഇനി പിസ്സ എത്തിക്കാന്‍ കഴിയില്ലെന്നും പണം മടക്കി തരാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും ഇയാള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇയാള്‍ താന്‍ അയച്ചു നല്‍കുന്ന ലിങ്കില്‍ പേരും ഫോണ്‍ നമ്പറും ഗൂഗിള്‍ ഐഡിയും രേഖപ്പെടുത്തണമെന്നും തുടര്‍ന്ന് വരുന്ന സന്ദേശം ഒരു ഫോണ്‍നമ്പറിലേക്ക് അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് പ്രവര്‍ത്തിച്ച ഷായുടെ അക്കൗണ്ടില്‍ നിന്ന് 5000 രൂപ നഷ്!ടമായതായി സന്ദേശവും ലഭിച്ചു. ഇതേ തുടര്‍ന്ന് ഷാ ശര്‍മയെ ഫോണില്‍ വിളിച്ച് ഇതേപ്പറ്റി അന്വേഷിച്ചെങ്കിലും അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു മറുപടി. രാത്രി വീണ്ടും ഫോണില്‍ വന്ന സന്ദേശം കൈമാറിയതിന് പിന്നാലെ ഷായുടെ അക്കൗണ്ടില്‍ നിന്ന് 55,885 രൂപ നഷ്ടമാകുകയും ചെയ്തു. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ രുഷയ് ഷാ വാസ്ത്രപുര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

]]>
https://www.chandrikadaily.com/customer-lost-there-amount-in-booking-two-pizza.html/feed 0
ടിക് ടോക്കില്‍ ഇനിയങ്ങനെ എല്ലാവര്‍ക്കും കയറി കളിക്കാനാവില്ല, പണി കിട്ടിയതിനെ തുടര്‍ന്ന് പരിധി വെച്ച് കമ്പനി https://www.chandrikadaily.com/tik-tok-updation.html https://www.chandrikadaily.com/tik-tok-updation.html#respond Thu, 28 Feb 2019 17:07:36 +0000 http://www.chandrikadaily.com/?p=119958

കോടികള്‍ പിഴ കിട്ടിയപ്പോള്‍ ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്.

13 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക് ടോക്കില്‍ ഇനി അക്കൗണ്ട് തുടങ്ങാനാവില്ല. ഇത്തരം കുട്ടികളുടെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ടിക് ടോക്ക് വിലക്കും.ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനപ്രകാരം ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ടിക് ടോക്കിനോട് 55 ലക്ഷം ഡോളര്‍ (39.14 കോടി രൂപ) പിഴയൊടുക്കാന്‍ വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ടിക് ടോക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

കുട്ടികള്‍ ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കുന്ന നിയമമാണ് ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്.

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കുള്ള നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ ഇതുവരെ ടിക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുളള 13 വയസിനു താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെടും.

]]>
https://www.chandrikadaily.com/tik-tok-updation.html/feed 0
നമോ ആപിലെ വിവര ചോര്‍ച്ച; ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി https://www.chandrikadaily.com/narendra-modi-app-sends-user-data-to-us-firm-says-bjp.html https://www.chandrikadaily.com/narendra-modi-app-sends-user-data-to-us-firm-says-bjp.html#respond Tue, 27 Mar 2018 03:52:15 +0000 http://www.chandrikadaily.com/?p=77112 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ് വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി. ആദ്യം നിഷേധിച്ചിരുന്നെങ്കിലും പഴുതില്ലാത്ത വിധം തെളിവുകള്‍ പുറത്തു വന്നതോട ഇക്കാര്യം ബി.ജെ.പി പരോക്ഷമായി സ്ഥിരീകരിക്കുകയായിരുന്നു.

ഗൂഗിള്‍ അനലിറ്റിക്‌സിനു സമാനമായി യൂസര്‍ നെയിമും ഹാന്റ്‌സെറ്റ് വിവരങ്ങളും മൂന്നാം കക്ഷിക്ക് കൈമാറിയിരുന്നതായാണ് ബി.ജെ.പിയുടെ വെളിപ്പെടുത്തല്‍. ഉപയോക്താക്കള്‍ക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം പ്രധാനം ചെയ്യുന്നതിനു വേണ്ടിയാണ് യൂസര്‍ ഡാറ്റ പരിശോധിക്കുന്നതെന്നും ബി.ജെ.പി ന്യായീകരിച്ചു.

നരേന്ദ്രമോദി ആപ് പ്രത്യേക സവിശേഷതയോടെയുള്ളതാണ്. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ തന്നെ ഗസ്റ്റ് മോഡില്‍ ഇത് ഉപയോഗിക്കാമെന്നും ട്വിറ്റിലൂടെ ബി. ജെ.പി വ്യക്തമാക്കി.

നമോ ആപ് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണ ആയുധമാക്കിയതോടെയാണ് ബി.ജെ.പിയുടെ നിലപാട് മാറ്റം. ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റാരുമായും പങ്കുവെക്കില്ലെന്ന് നേരത്തെ നമോ ആപില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിലും ബി.ജെ.പി മാറ്റം വരുത്തി.
അനലിറ്റിക്കല്‍ ആവശ്യങ്ങള്‍ക്കായി ആപ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ഹാന്റ്‌സെറ്റ് വിവരങ്ങളും ഉപയോഗിച്ചേക്കാം എന്ന് ഇത് തിരുത്തിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/narendra-modi-app-sends-user-data-to-us-firm-says-bjp.html/feed 0
അശ്ലീല സൈറ്റുകളെ തടയാന്‍ ‘ഹര്‍ ഹര്‍ മാധവ്’ ആപ്പുമായി ബി.എച്ച്‌.യു വിദ്യാര്‍ത്ഥികള്‍ https://www.chandrikadaily.com/bhajans-will-play-when-you-open-porn-sites-bhus-harhar-madhav.html https://www.chandrikadaily.com/bhajans-will-play-when-you-open-porn-sites-bhus-harhar-madhav.html#respond Fri, 17 Nov 2017 10:12:18 +0000 http://www.chandrikadaily.com/?p=54506 ബംഗളൂരു: യുവാക്കളെ അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നും നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല ടീം.
യൂണിവേഴ്‌സിറ്റിയിലെ ഒരുപറ്റം ഗവേഷണ വിദ്യാര്‍ത്ഥികള്‍ ന്യൂറോളജി പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയുടെ സഹായത്തോടെ രൂപീകരിച്ച ആപ്ലിക്കേഷനാണ് ഇപ്പോള്‍ പോണ്‍ സൈറ്റുകള്‍ക്ക് ഭീഷണിയായിരിക്കുന്നത്. ‘ഹര്‍ ഹര്‍ മാധവ്’ എന്ന പേരിട്ട ആപ്പ് ബംഗളൂരു ആസ്ഥനമായുള്ള കമ്പനിയുടെ പങ്കാളിത്തത്തിലാണ് വികസിപ്പിച്ചെടുത്തത്.


ആപ്പ് അശ്ലീല സൈറ്റുകള്‍ ഓപ്പണ്‍ ആവുന്നതിനെ തടയുന്നതിനോടൊപ്പം സൈറ്റ് തുറക്കുന്ന ആളുകള്‍ക്ക് ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കുകകൂടി ചെയ്യുക എന്നതാണ് ഈ ആപ്ലിക്കേഷന്റെ രീതി.

ആറു മാസം മുമ്പ് പ്രഫസര്‍ മിശ്രക്ക് തോന്നിയ ഒരു ചിന്തയാണ് ഇത്തരം ഒരു ആപ്പിന്റെ കണ്ടുപിടുത്തിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിച്ചത്.

അശ്ലീല സൈറ്റുകളില്‍ ജീവിതം നശിപ്പിക്കുന്ന യുവതലമുറെ അതില്‍ നിന്നും രക്ഷിക്കുകയായിരുന്നു പ്രഫസറുടെ ലക്ഷ്യം. തന്റെ ചിന്തകളെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി പങ്കുവെച്ചതോടെ ആപ്പ് യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

നിലവില്‍ ഹര്‍ ഹര്‍ മാധവ് ആപ്പില്‍ ഹൈന്ദവ ഭക്തിഗാനങ്ങള്‍ മാത്രമാണുള്ളത്. രവീന്ദ്രനാഥ് ടാഗോര്‍ ഗീതങ്ങളും, ഗായത്രി മന്ത്രയും, മഹത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല എന്നിവരുടെ പ്രചോദകരമായ പ്രസംഗങ്ങളും ആപ്പില്‍ ഉടനെ ലഭ്യമാക്കും.
കൂടാതെ ഏത് മതസ്ഥര്‍ക്കും അവരവരുടെ ഭക്തിഗാനങ്ങളും ആപ്പില്‍ ചേര്‍ക്കാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/bhajans-will-play-when-you-open-porn-sites-bhus-harhar-madhav.html/feed 0
വാട്‌സ്ആപ്പ് വീഡിയോ കോള്‍; ലഭ്യമാക്കാന്‍ ഈ സ്‌റ്റെപ്പുകള്‍ മാത്രം https://www.chandrikadaily.com/whatsapp-android-beta-video-calling-feature-rollout-features-how-to-use-malayalam.html https://www.chandrikadaily.com/whatsapp-android-beta-video-calling-feature-rollout-features-how-to-use-malayalam.html#respond Wed, 26 Oct 2016 07:14:06 +0000 http://www.chandrikadaily.com/?p=4873 ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്‌നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്‌സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി വാട്‌സ്ആപ്പ് എത്തുന്നത്.

ഫീച്ചര്‍ ലഭ്യമാകുന്നതിനായി നിലവില്‍ ഉപഭോക്താവ് വാട്ട്‌സ് ആപ്പ് 2.16.316 വേര്‍ഷനോ അതിനു മുകളിലിളോ അപ്‌ഡേറ്റ് ആയിരിക്കണം.

കൂടാതെ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമാവാനായി വാട്ട്‌സ് ആപ്പ് കമ്പനിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ബീറ്റാ ടെസ്റ്റിങ്ങ് പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്യുകയും വേണം.

4-whatsapp-beta-for-androidഇതിനായി വാട്ട്‌സ് ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ, പ്ലേ സ്റ്റോറോ ഉപയോഗിച്ച് ബീറ്റാ പ്രോഗ്രാമിലേക്കും ട്രെയല്‍ ആപ്പ് സാധ്യതകളിലേക്കും ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

whatsapp-video-call-bigപുതിയ വീഡിയോ കോളിങ്ങ് ഫീച്ചര്‍ വാട്ട്‌സ് ആപ്പിന്റെ കോള്‍ ടാബ് മുഖേനയാണ് ലഭ്യമാവുക. സെര്‍ച്ച് ഐക്കണിനൊപ്പമുള്ള ഡയലര്‍ ഐക്കണ്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില്‍ വോയ്‌സ് കോളിങ്ങ് ചെയ്യാനുള്ള ഓപ്ഷന്‍ സ്‌ക്രീനില്‍ ലഭിക്കും.

whatsapp-video-callingഅതേസമയം അപ്‌ഡേറ്റ് ചെയ്യാത്ത വാട്‌സ്ആപ്പ് ഉപഭോക്താക്കളുമായി വീഡിയോ കോളിങ്ങ് ഫീച്ചര്‍ സാധ്യമാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ‘couldn’t place call’ എന്ന നോട്ടിഫിക്കേഷന്‍ മാത്രമാണ് ലഭിക്കുക.

കൂടാതെ, വീഡിയോ കോളിങ്ങ് സാധ്യമാകണമെങ്കില്‍ ഇരു തലങ്ങളിലുമുള്ള വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളും ബീറ്റാ പ്രോഗ്രാമില്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തിരിക്കണം.

 

]]>
https://www.chandrikadaily.com/whatsapp-android-beta-video-calling-feature-rollout-features-how-to-use-malayalam.html/feed 0