#ArnabDidIt – Chandrika Daily https://www.chandrikadaily.com Tue, 13 Feb 2024 14:00:55 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg #ArnabDidIt – Chandrika Daily https://www.chandrikadaily.com 32 32 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രം; ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകള്‍ ഒഴിവാക്കി https://www.chandrikadaily.com/center-renamed-national-film-awards-names-of-indira-gandhi-and-nargis-dutt-awards-omitted.html https://www.chandrikadaily.com/center-renamed-national-film-awards-names-of-indira-gandhi-and-nargis-dutt-awards-omitted.html#respond Tue, 13 Feb 2024 14:00:55 +0000 https://www.chandrikadaily.com/?p=290292 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ‌ ഒഴിവാക്കി കേന്ദ്രം. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി മുതൽ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു നര്‍ഗീസ് ദത്തിന്റെ പേരിൽ സമ്മാനിച്ചിരുന്നത്. സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായി വാര്‍ത്താവിതരണ മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിലാണ് പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. 70–ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങള്‍ വ്യക്തമാക്കിയത്.

]]>
https://www.chandrikadaily.com/center-renamed-national-film-awards-names-of-indira-gandhi-and-nargis-dutt-awards-omitted.html/feed 0
രാജ്ദീപ് സര്‍ദേശായിയുടെ വെളിപ്പെടുത്തല്‍: അര്‍ണാബ് ഗോസ്വാമിയെ ട്രോളി സമൂഹമാധ്യമങ്ങള്‍ https://www.chandrikadaily.com/twits-against-arnab-goswami.html https://www.chandrikadaily.com/twits-against-arnab-goswami.html#respond Thu, 21 Sep 2017 10:03:08 +0000 http://www.chandrikadaily.com/?p=44808 ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തിന് റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ ട്വിറ്ററില്‍ ട്രോള്‍മഴ.

ഗോസ്വാമിയുടെ പ്രസംഗത്തെ പൊളിച്ചടുക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി രംഗത്തു വന്നതിനു പിന്നാലെയാണ് ട്വിറ്ററില്‍ ഗോസ്വാമിക്കെതിരെ ട്രോളുകള്‍ നിറഞ്ഞത്.

#ArnabDidIt എന്ന ഹാഷ് ടാഗില്‍ അര്‍ണാബിനെതിരെ സമൂഹമാധ്യമങ്ങളില്‍ കൂട്ടപൊങ്കാലയാണ്.

dklgdqyvyayzqik

2002ല്‍ എന്‍.ഡി.ടി.വിയില്‍ ജോലി ചെയ്യുമ്പോള്‍ ജീവന്‍ പണയപ്പെടുത്തി ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തുവെന്ന അര്‍ണാബിന്റെ അവകാശവാദങ്ങളാണ് അദ്ദേഹത്തിനു തന്നെ തിരിച്ചടിയായത്.

സംഘപരിവാര്‍ അജണ്ടക്കായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന അര്‍ണാബ് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അസമിലെ ഒരു പ്രസംഗത്തിലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

7kbj1_dl

ഹിന്ദു തീവ്രവാദി സംഘം കാര്‍ തകര്‍ത്തുവെന്നും മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും ജാതി പറയാന്‍ നിര്‍ബന്ധിതരായെന്നും അര്‍ണാബ് പ്രസംഗത്തില്‍ തട്ടിവിട്ടു. തങ്ങളുടെ കൂട്ടത്തില്‍ ന്യൂനപക്ഷക്കാര്‍ ഇല്ലാതിരുന്നത് രക്ഷയായെന്നും അര്‍ണാബ് പറഞ്ഞു. ഇതിനെതിരെയാണ് രാജ്ദീപ് സര്‍ദേശായി രംഗത്തുവന്നത്.

dkmjvhivyaa8mpj

അര്‍ണാബ് അഹമ്മദാബാദിലെ കലാപം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ അര്‍ണാബ് പറഞ്ഞ ആക്രമണ കഥ സത്യമാണെന്നും അത് സംഭവിച്ചത് തനിക്കാണെന്നും രാജ്ദീപ് ട്വീറ്റ് ചെയ്തു.

രാജ്ദീപിന്റെ ട്വീറ്റ് വൈറലായതോടെയാണ് സമൂഹമാധ്യമങ്ങളില്‍ അര്‍ണാബിനെതിരെ പ്രതിഷേധം ശക്തമായത്.

dkmfrqovyaavnup

അര്‍ണാബ് സ്വാതന്ത്ര്യ സമരസേനാനിയാണെന്നും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സമയത്ത് അവിടെയെത്തിയ അര്‍ണാബ് 35,647 പേരെ രക്ഷപ്പെടുത്തിയെന്നും ഹാഷ് ടാഗ് പോസ്റ്റുകളില്‍ പറയുന്നു.

ഇവക്കു പുറമെ പാകിസ്താനിലെ അബോത്താബാദില്‍ അല്‍ഖാഇദ മേധാവി ഉസാമ ബിന്‍ ലാദനെ ഒളിത്താവളത്തിലെത്തി ഒറ്റക്കെത്തി കൊലപ്പെടുത്തിയ ശേഷം വൈറ്റ് ഹൗസിന്റെ വാര്‍ റൂമിലേക്ക് ഒബാമയെ വിളിച്ചത് അര്‍ണാബാണെന്നും ഹാഷ് ടാഗില്‍ പറയുന്നു.

ടൈംസ് നൗ അവതാരകനായിരുന്ന സമയത്ത് ദ നേഷന്‍ വാണ്ട്‌സ് ടു നോ എന്ന് ടാഗ് ലൈന്‍       അര്‍ണാബ്  ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ ടാഗിനൊപ്പം ഈസ് അര്‍ണാബ് ഗോസ്വാമി എ ബിഗ് ലയര്‍ എന്നും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/twits-against-arnab-goswami.html/feed 0