arts festival – Chandrika Daily
സംസ്ഥാന സ്‌കൂൾ കലോത്സവം 4 മുതൽ 8 വരെ ; 239 ഇനങ്ങളിലായി 14,000 പ്രതിഭകൾ പങ്കെടുക്കും
കൊല്ലം: അറുപത്തിരണ്ടാമത്‌ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ ഏട്ടുവരെ കൊല്ലത്ത്‌ നടക്കും. 239 ഇനങ്ങളിലായി 14,000- പ്രതിഭകൾ പങ്കെടുക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സംഘാടക സമിതി ചെയർമാനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലിന് രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉദ്‌ഘാടനംചെയ്യും. 2008- ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദിയായത്. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും.
എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1000- രൂപ നൽകും. വിധിനിർണയത്തിനെതിരെയുള്ള പരാതികളിൽ അന്തിമതീരുമാനം സംസ്ഥാനതല അപ്പീൽകമ്മിറ്റി എടുക്കും.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ മൂന്നു മുതൽ എട്ടുവരെ ഹെൽപ്പ് ഡെസ്‌കുണ്ടാകും. കൊല്ലം ടൗൺ യുപിഎസിൽ മൂന്നുമുതൽ രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. ഒരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുണ്ട്‌. ഓൺലൈനായി രജിസ്റ്റർ ചെയ്യുമ്പോൾ താമസസൗകര്യം ആവശ്യമെങ്കിൽ രേഖപ്പെടുത്താൻ സൗകര്യമുണ്ട്‌.
ഗോത്രകലയായ മങ്ങലംകളി ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകും. കാസർകോട്‌ ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമങ്ങളിൽ നടത്തിവരുന്ന നൃത്തമാണിത്. അടുത്ത തവണ മുതൽ ഗോത്രകലകൾ മത്സര ഇനമാക്കുന്നത്‌ സജീവ പരിഗണനയിലാണെന്നും കലോത്സവ മാനുവൽ വിശദമായി പരിഷ്കരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം: മത്സരിച്ച എല്ലാ ഇനത്തിലും എ ഗ്രേഡ് നേടി ഹിബ ഫാത്തിമ
റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം : എറണാകുളം കളമ്മശ്ശേരിയിൽ നടക്കുന്ന 24-ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മത്സരിച്ച എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടി വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈന്റിലെ കെ. ഹിബാ ഫാത്തിമ താരമായി.
കാഴ്ച പരിമിതിയുള്ളവരുടെ യു പി വിഭാഗത്തിൽ ലളിത ഗാന മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മലയാളം പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നിവയിലും എ ഗ്രേഡ് നേടിയതോടൊപ്പം എ ഗ്രേഡ് നേടിയ സംഘഗാനം, ദേശഭക്തി ഗാനം എന്നിവക്ക് നേതൃത്വംനൽകിയതും ഹിബാ ഫാത്തിമയായിരുന്നു.
കോഴിക്കോട് പാവണ്ടൂരിലെ നൗഫൽ – ജസ്ലി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവളാണ് ഹിബാ ഫാത്തിമ. തിങ്കളാഴ്ച നടക്കുന്ന മങ്കട ഉപജില്ലാ കലാമേളയിലും ഈ ഇനങ്ങിളിലെല്ലാം ഹിബാ ഫാത്തിമ മത്സരാർത്ഥിയാണ്.