arun jaitely – Chandrika Daily https://www.chandrikadaily.com Sun, 12 Feb 2023 12:52:05 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg arun jaitely – Chandrika Daily https://www.chandrikadaily.com 32 32 ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ഗവർണർ ആക്കിയത് തെറ്റായ സമീപനം : കോൺഗ്രസ് https://www.chandrikadaily.com/news-congress-updates.html https://www.chandrikadaily.com/news-congress-updates.html#respond Sun, 12 Feb 2023 12:51:06 +0000 https://www.chandrikadaily.com/?p=237530 ന്യൂഡൽഹി: ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ഗവർണർ ആക്കിയതിന് അപലപിച്ച് കോൺഗ്രസ് രംഗത്ത്. കേന്ദ്രസർക്കാരിന്റെത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിർക്കുന്നു എന്നും കോൺഗ്രസ് ഭക്താവ് മനു അഭിഷേക് സിങ് വി പറഞ്ഞു.

നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അന്തരിച്ച ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി പറഞ്ഞത് ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിരമിക്കുന്നതിന് മുൻപുള്ള വിധി ന്യായങ്ങൾക്ക് വിരമിച്ചതിനുശേഷം ഉള്ള ജോലികളുടെ സ്വാധീനം ഉണ്ടാകും എന്നും അത് ജുഡീഷ്യറിക്ക് ഭീഷണിയാണ് എന്നായിരുന്നു 2013ൽ ജയ്റ്റ്ലി പറഞ്ഞത്.

]]>
https://www.chandrikadaily.com/news-congress-updates.html/feed 0
അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരച്ചടങ്ങിനിടെ നിരവധി പേരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി പരാതി https://www.chandrikadaily.com/mobile-phone-picpocket-in-arun-jaitely-cremation-programe.html https://www.chandrikadaily.com/mobile-phone-picpocket-in-arun-jaitely-cremation-programe.html#respond Tue, 27 Aug 2019 04:50:13 +0000 http://www.chandrikadaily.com/?p=137200 ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങിനെത്തിയ ബിജെപി എംപി ബാബുല്‍ സുപ്രിയോ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. ബാബുല്‍ സുപ്രിയോ ഉള്‍പ്പെടെ 11 പേരുടെ ഫോണുകളാണ് ചടങ്ങിനിടെ മോഷണം പോയത്. എസ് കെ തിജാരവാലയാണ് തിങ്കളാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ആഭ്യന്തരമന്ത്രി അമിത് ഷായേയും ഡല്‍ഹി പോലീസിനേയും ടാഗ് ചെയ്താണ് തിജാരവാല ട്വീറ്റ് ചെയ്തത്. തുടരെയുള്ള ട്വീറ്റുകളിലൂടെ തന്റെ ഫോണിന്റെ നിലവിലെ ലൊക്കേഷനും ഇദ്ദേഹം സൂചിപ്പിക്കുന്നു.മുന്‍മന്ത്രിയ്ക്ക് വിട നല്‍കുന്ന ചടങ്ങില്‍ ഏറെ ദുഃഖിതനായി പങ്കെടുക്കുന്നതിനിടെ, അദ്ദേഹത്തിന്റെ അന്തിമോപചാരച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും തന്നോട് വിടപറഞ്ഞു എന്ന കുറിപ്പോടെയാണ് തിജാരവാല ട്വീറ്റ് ചെയ്തത്. ചടങ്ങിന്റെ ചിത്രങ്ങളുള്‍പ്പെടെയാണ് ആസ്താ ടെലിവിഷന്റെ മേധാവി കൂടിയായ തിജാരവാല തന്റെയും ബാബുല്‍ സുപ്രിയോ എംപിയുടേയും മറ്റ് ഒമ്പത് പേരുടേയും ഫോണുകള്‍ നഷ്ടമായതിന്റെ പരാതി രേഖപ്പെടുത്തിയിരിക്കുന്നത്.

ട്വീറ്റ് മുഖവിലയ്‌ക്കെടുത്ത് പോലീസ് കേസ് ഫയല്‍ ചെയ്‌തെങ്കിലും രേഖാമൂലമുള്ള പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉന്നതപോലീസുദ്യോഗസ്ഥന്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/mobile-phone-picpocket-in-arun-jaitely-cremation-programe.html/feed 0
നിങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു; ജെയ്റ്റ്‌ലിയുടെ ഭാര്യക്ക് സോണിയാ ഗാന്ധിയുടെ കത്ത് https://www.chandrikadaily.com/a-letter-to-sangeetha-jaitley-from-congress-interim-president.html https://www.chandrikadaily.com/a-letter-to-sangeetha-jaitley-from-congress-interim-president.html#respond Sun, 25 Aug 2019 05:25:12 +0000 http://www.chandrikadaily.com/?p=137043
ന്യൂഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച്് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. അരുണ്‍ ജെയ്റ്റ്‌ലിയുടെ ഭാര്യയെ അനുശോചനം അറിയിച്ച് സോണിയ ഗാന്ധി കത്തയച്ചു.
കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അവസാന നിമിഷം വരെയും അസുഖത്തോട് ആസാമാന്യ ആര്‍ജവത്തോടെ അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു. ജയ്റ്റ്‌ലിയുടെ വസതിയിലെത്തി അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ച സോണിയ, ഭാര്യ സംഗീത ജയ്റ്റ്‌ലിയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

”നിങ്ങളുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായാലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായാലും അലങ്കരിച്ച എല്ലാ പദവികളിലും അദ്ദേഹത്തിന്റെ കഴിവും സൂക്ഷ്മ ബുദ്ധിയും പ്രകടമായിരുന്നു”

”ഇത്ര നേരത്തേയുള്ള അദ്ദേഹത്തിന്റെ വിയോഗം വളരെ ദുഃഖകരമാണ്. ഈ രാജ്യത്തിനായി ഇനിയും ധാരാളം സംഭാവനകള്‍ ചെയ്യാനുണ്ടായിരുന്നു. ഈ ദുഃഖാര്‍ദ്രമായ സമയത്ത് വാക്കുകള്‍ അല്‍പ്പം സാന്ത്വനമാകും, പക്ഷേ എനിക്ക് നിങ്ങളെയും മകനെയും നിങ്ങളുടെ മകളെയും അറിയിക്കാനുള്ളത് ഞാന്‍ നിങ്ങളുടെ വേദന പങ്കുവയ്ക്കുന്നുവെന്നാണ്. അരുണ്‍ ജിക്ക് നിത്യശാന്തി ലഭിക്കട്ടേ”-സോണിയ കുറിച്ചു.

വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ ഉച്ചയ്ക്ക് ദില്ലി എയിംസില്‍ വച്ചാണ് അന്തരിച്ചത്.

]]>
https://www.chandrikadaily.com/a-letter-to-sangeetha-jaitley-from-congress-interim-president.html/feed 0
ആശങ്ക നിറച്ച് രാജ്യത്തെ സാമ്പത്തികസ്ഥിതി; അടിയന്തര നടപടികള്‍ വേണമെന്ന് രഘുറാം രാജന്‍ https://www.chandrikadaily.com/raghuram-rajan-says-indian-economy-very-worries-situation.html https://www.chandrikadaily.com/raghuram-rajan-says-indian-economy-very-worries-situation.html#respond Tue, 20 Aug 2019 09:41:08 +0000 http://www.chandrikadaily.com/?p=136603 ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഉപഭോഗത്തിലും വ്യവസായ നിക്ഷേപത്തിലും ഉണ്ടാവുന്ന ഇടിവ് കൂടുതല്‍ അസ്വസ്ഥ സാഹചര്യങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

അതേസമയം രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ കഴിഞ്ഞ മോദിസര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തിയിരുന്നു. അരുണ്‍ ജെയ്റ്റ്ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈക്കൊണ്ട തെറ്റായ നടപടികളാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണമായതെന്ന് തുറന്നടിച്ചു. അരുണ്‍ ജെയ്റ്റ്ലി ആരോഗ്യനില വഷളായി ഡല്‍ഹി എയിംസില്‍ കഴിയവരെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ രൂക്ഷമായ വിമര്‍ശനമെന്നതും എടുത്തുപറയേണ്ടതാണ്. എന്നാല്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെയും സ്വാമി കുറ്റപ്പെടുത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പലിശ നിരക്ക് ഉയര്‍ത്തിയതും മാന്ദ്യത്തിന് കാരണമായെന്നാണ് വിമര്‍ശനം.

മാന്ദ്യം മുറുകി കമ്പനികള്‍ പൂട്ടുകയും തൊഴിലാളികള്‍ വഴിയാധാരമാവുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം അപകടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.

]]>
https://www.chandrikadaily.com/raghuram-rajan-says-indian-economy-very-worries-situation.html/feed 0
സാമ്പത്തിക മാന്ദ്യം; ജയ്റ്റ്‌ലിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി https://www.chandrikadaily.com/kashmir-ok-but-economy-needs-to-be-corrected-says-subramanian-swami.html https://www.chandrikadaily.com/kashmir-ok-but-economy-needs-to-be-corrected-says-subramanian-swami.html#respond Tue, 20 Aug 2019 06:21:39 +0000 http://www.chandrikadaily.com/?p=136557 ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യന്‍ സ്വാമി. അരുണ്‍ ജയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈക്കൊണ്ട തെറ്റായ നടപടികളാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് സ്വാമി കുറ്റപ്പെടുത്തി. ദേശ സുരക്ഷ, രാഷ്ട്രനിര്‍മാണം എന്നിവ പോലെ തുല്യ പ്രധാന്യം സാമ്പത്തിക രംഗത്തിനുമുണ്ട്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പലിശ നിരക്ക് ഉയര്‍ത്തിയതും മാന്ദ്യത്തിന് കാരണമായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ സ്വീകരിച്ച നടപടികളെ പുകഴ്ത്തിയ ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ തുടരുന്ന നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. അരുണ്‍ ജെയ്റ്റ്‌ലി ആരോഗ്യനില വഷളായി ഡല്‍ഹി എയിംസില്‍ കഴിയവരെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ രൂക്ഷമായ വിമര്‍ശനമെന്നതും എടുത്തുപറയേണ്ടതാണ്.

പൂനെയില്‍ ഒരു പരിപാടിക്ക് എത്തിയതായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യന്‍ സാമ്പത്തിക രംഗം ഇത്രമേല്‍ തകരാന്‍ കാരണം ജെയ്റ്റ്‌ലിയുടെ കാലത്ത് സ്വീകരിച്ച നടപടികളാണ്. ആ നയങ്ങള്‍ ഇപ്പോഴും പിന്തുടരുന്നുമുണ്ട്. അതില്‍ മാറ്റം വരുത്തണം. എന്നാല്‍ മാത്രമേ സാമ്പത്തിക ഭദ്രതയുണ്ടാകൂ എന്നും രാജ്യസഭാ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

]]>
https://www.chandrikadaily.com/kashmir-ok-but-economy-needs-to-be-corrected-says-subramanian-swami.html/feed 0
അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം https://www.chandrikadaily.com/arun-jaitley-remains-in-critical-condition-at-aims.html https://www.chandrikadaily.com/arun-jaitley-remains-in-critical-condition-at-aims.html#respond Mon, 19 Aug 2019 05:58:46 +0000 http://www.chandrikadaily.com/?p=136457 മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ജെയ്റ്റിലി ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 9ന്് എയിംസില്‍ ചികിത്സ തേടിയ ജെയ്റ്റ്‌ലി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണിച്ചെങ്കിലും ഇന്നലെ വീണ്ടും സ്ഥിതി വഷളാവുകയായിരുന്നു.
ഇന്നലെ അടിയന്തര ഡയാലിസിസിന് വിധേയമാക്കി. കാര്‍ഡിയോന്യൂറോ വിഭാഗത്തിന്റെയും എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ ഹൃദ്രോഗ വിദഗ്ധ സംഘത്തിന്റെയും നിരീക്ഷണത്തിലാണ് ജെയ്റ്റ്‌ലിയെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.

മുതിര്‍ന്ന ബി.ജെപി നേതാക്കള്‍ എയിംസിലെത്തി ജെയ്റ്റലിയെ സന്ദര്‍ശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ ഇന്ന് എയിംസില്‍ ജയ്റ്റ് ലിയെ സന്ദര്‍ശിച്ചു.

]]>
https://www.chandrikadaily.com/arun-jaitley-remains-in-critical-condition-at-aims.html/feed 0
പാര്‍ലമെന്റില്‍ ‘”ഡബ്ലിള്‍ എ” പ്രയോഗവുമായി രാഹുല്‍ ഗാന്ധി; റാഫേലില്‍ കുലുങ്ങി ലോകസഭ https://www.chandrikadaily.com/parliament-proceedings-rahul-gandhis-aa-vs-arun-jaitleys-q-in-rafale-debate.html https://www.chandrikadaily.com/parliament-proceedings-rahul-gandhis-aa-vs-arun-jaitleys-q-in-rafale-debate.html#respond Wed, 02 Jan 2019 13:14:49 +0000 http://www.chandrikadaily.com/?p=115234 റഫാല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ചങ്കൂറ്റമില്ലെന്ന് രാഹുല്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

റഫാല്‍ വിഷയത്തില്‍ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിയും പ്രസംഗത്തില്‍ ലോകസഭ സതംഭിക്കുന്ന കാഴ്ച വരെയുണ്ടായി. ബിജെപിക്കെതിരെ തുടരെ ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍, റാഫേല്‍ വിഷയത്തില്‍ വ്യവസായി അനില്‍ അംബാനിയുടെ പേര് എടത്തു പറഞ്ഞതും വാദങ്ങള്‍ക്ക് കാരണമായി.

പാര്‍ലമെന്റ് മെമ്പര്‍ അല്ലാത്ത അംബാനിയുടെ പേര് സഭയില്‍ ഉന്നയിക്കാനാില്ലെന്ന് സ്പീക്കറുടെ റൂലിങ് വന്നതാണ് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചത്. ‘എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാന്‍ പാടില്ലെന്നാണോ സ്പീക്കര്‍ പറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പാര്‍ലമെന്റ് മെമ്പര്‍ അല്ലാത്തതിനാല്‍ നിയമങ്ങള്‍ അനുസരിച്ച് അതിന് കഴിയില്ലെന്നായിരുന്നു ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ മറുപടി.

പാര്‍ലമെന്റ് അംഗം അല്ലെങ്കില്‍ പിന്നെ അദ്ദേഹം ബി.ജെ.പി അംഗം ആണോ എന്നായി പിന്നെ രാഹുലിന്റെ പരിഹാസം. ഇതിന് സ്പീക്കര്‍ക്ക് ഉത്തരമില്ലാതായതോടെ രാഹുല്‍ ഗാന്ധി തന്റെ ചോദ്യത്തിന് ആവര്‍ത്തിച്ചു. മാഡം എന്നാല്‍ ഞാന്‍ അദ്ദേഹത്തെ എ.എ (അനില്‍ അബാനി) എന്നുവിളിക്കാം എന്നായി രാഹുല്‍.

ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങിയ റഫേല്‍ കരാറില്‍ മോദി സര്‍ക്കാറുമൊത്തുള്ള അഴിമതി വിവാദത്തില്‍പെട്ട ഇന്ത്യന്‍ ബിസിനസുകാരനാണെന്ന് അംബാനി. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍.

തുടര്‍ന്ന് എ.എ എന്ന പരാമര്‍ശത്തോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. പരാമര്‍ശങ്ങള്‍ക്കിടെ തന്റെ പ്രസംഗത്തില്‍ ഒരിക്കല്‍ അംബാനി എന്ന് പേരുപറയുകയും പിന്നീട് അത് തിരുത്തി ‘ക്ഷമിക്കണം, എ.എ,’ എന്നു പറഞ്ഞതും സഭയില്‍ ചിരി പടര്‍ത്തി.

റഫാല്‍ രഹസ്യം പരീക്കറുടെ കിടപ്പുമുറിയിലുണ്ടെന്ന മന്ത്രി വിശ്വജിത്ത് റാണയുടെ ഓഡിയോ ക്ലിപ്പ് ലോക്സഭയില്‍ കേള്‍പ്പിക്കാന്‍ രാഹുല്‍ അനുമതി ചോദിച്ചെങ്കിലും സ്പീക്കര്‍ അനുവാദം നല്‍കിയില്ല. എന്നാല്‍ പ്രധാനമന്ത്രിയേയും സര്‍ക്കാരിനേയും പ്രതിരോധിച്ച് രാഹുലിന് മറുപടിയുമായി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി. ജെയ്റ്റ്ലി മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസ് എംപിമാര്‍ പേപ്പര്‍ ഫയലുകള്‍ക്കൊണ്ട് ലോക്സഭയില്‍ വിമാനങ്ങളുണ്ടാക്കി പറത്തി. ഇതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേബാണ് പേപ്പര്‍ വിമാനങ്ങള്‍ വായുവില്‍ പറത്തിയത്.

‘കഴിഞ്ഞ തവണ ഞാന്‍ റഫാല്‍ ഇടപാടിനെപ്പറ്റി നടത്തിയ പ്രസംഗം പ്രധാനമന്ത്രി കേട്ടിരുന്നു. അതിനുശേഷം അദ്ദേഹം സുദീര്‍ഘമായി സംസാരിച്ചെങ്കിലും റഫാലിനെപ്പറ്റി അഞ്ചുമിനുട്ടു പോലും സംസാരിച്ചില്ല. റഫാല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ല. അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണ്. ഇന്നലെ ഒരു അഭിമുഖത്തില്‍, തനിക്കെതിരെ ആരോപണങ്ങളില്ല എന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ തനിക്കുനേരെ വിരല്‍ ചൂണ്ടുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം.
റഫാല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മറുപടിയില്ല. അവര്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുകയാണ്…’ രാഹുല്‍ പറഞ്ഞു.

വിവിധ വിഷയങ്ങളുന്നയിച്ച് കാവേരി വിഷയത്തില്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ പ്രസംഗിച്ചത്.

]]>
https://www.chandrikadaily.com/parliament-proceedings-rahul-gandhis-aa-vs-arun-jaitleys-q-in-rafale-debate.html/feed 0
നോട്ടു നിരോധനം; ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതായി കേന്ദ്രത്തിന്റെ കുറ്റസമ്മതം https://www.chandrikadaily.com/govt-finally-admits-4-persons-died-during-noteban-says-no-study-done-on-its-impact.html https://www.chandrikadaily.com/govt-finally-admits-4-persons-died-during-noteban-says-no-study-done-on-its-impact.html#respond Wed, 19 Dec 2018 08:55:15 +0000 http://www.chandrikadaily.com/?p=114152 ന്യൂഡല്‍ഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് നാല് പേര്‍ മരണപ്പെട്ടതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കുറ്റസമ്മതം. നോട്ടു നിരോധനത്തിന്റെ ആഘാതം സംബന്ധിച്ച കര്യങ്ങളില്‍ രാജ്യസഭയിലാണ് ജയ്റ്റ്‌ലി രംഗത്തെത്തിയത്.

നോട്ട് നിരോധന കാലത്ത് മാനസികാഘാതത്താലും ജോലി സമ്മര്‍ദ്ദത്താലും ബാങ്ക് ജോലിക്കാര്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട് എന്ന സഭയിലെ ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്രമന്ത്രിയുടെ മറുപടി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മൂന്ന് ബാങ്ക് ജീവനക്കാരും ഒരു ഉപഭോക്താവും ഉള്‍പ്പെടെ നാലു പേര്‍ നോട്ടു നിരോധനകാലത്ത് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഉപഭോക്താവിന്റെ കുടുംബത്തിന് നല്‍കിയ മൂന്ന് ലക്ഷം ഉള്‍പ്പെടെ 44 ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

നോട്ടു നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നതിന് ചെലവായി തുകയും കേന്ദ്രമന്ത്രി പുറത്തുവിട്ടു. ആദ്യമായാണ് നോട്ടു നിരോധനം മൂലം ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതായി മോദിസര്‍ക്കാര്‍ സമ്മതിക്കുന്നത്. അതേസമയം രാജ്യത്തിന്റെ മറ്റു പ്രധാന മേഖലകളായ ചെറികിട വ്യവസായം, കൃഷി, തൊഴില്‍ എന്നിവിടങ്ങളില്‍ നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

കള്ളപണം പിടിക്കാന്‍ എന്നപേരില്‍ 2016 നവംബര്‍ എട്ട് അര്‍ദ്ധരാത്രിയിലാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500, 1,000 രൂപാ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടന്നത്.

]]>
https://www.chandrikadaily.com/govt-finally-admits-4-persons-died-during-noteban-says-no-study-done-on-its-impact.html/feed 0
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ https://www.chandrikadaily.com/kidney-transplant-likely-for-finance-minister-arun-jaitley-news.html https://www.chandrikadaily.com/kidney-transplant-likely-for-finance-minister-arun-jaitley-news.html#respond Thu, 05 Apr 2018 06:06:47 +0000 http://www.chandrikadaily.com/?p=78595 ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജെയ്റ്റ്‌ലി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യസഭയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. ‘ദി വയര്‍’ വെബ് സൈറ്റാണ് ജെയ്റ്റിലിയുടെ രോഗവിവരമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശസ്ത്രക്രിയക്ക് മുന്നോടിയായി ഔദ്യോഗിക പരിപാടികളെല്ലാം ജെയ്റ്റ്‌ലി റദ്ദാക്കി. ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തിലാണ് ഇപ്പോള്‍ ചികിത്സ നടത്തുന്നത്. അപ്പോളോ ആസ്പത്രിയിലെ വൃക്കരോഗ വിദഗ്ധന്‍ ഡോ സന്ദീപ് ഗുലേരിയ ജെയ്റ്റിലിയുടെ ശസ്ത്രക്രിയ സ്ഥിരീകരിച്ചു. അതേസമയം, സിങ്കപ്പൂരിലായിരിക്കും ശസ്ത്രക്രിയയെന്നും വിവരമുണ്ട്. വളരെ കാലമായി ജെയ്റ്റിലക്ക് പ്രമേഹസംബന്ധമായ രോഗങ്ങളുണ്ട്. ശരീരഭാരം കുറക്കാനായി 2014-ല്‍ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. തുടര്‍ന്നുള്ള പരിശോധനകളില്‍ വൃക്കകള്‍ക്ക് തകരാറൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ അനിയന്ത്രിതമായ പ്രമേഹമുണ്ടെന്നും ഇരു വൃക്കകളും തകരാറിലാണെന്നും മെഡിക്കല്‍സംഘം അറിയിച്ചു. നേരത്തെ, ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഹാര്‍ട്ട് സര്‍ജറിക്ക് മന്ത്രി വിധേയനായിട്ടുണ്ട്. ദീര്‍ഘകാലം ഡയാലിസിസ് ചെയ്യുമ്പോള്‍ അത് ആരോഗ്യത്തെ ഗുരുതരമാക്കുമെന്നതിനാലാണ് വൃക്ക മാറ്റിവെക്കല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2016-ഡിസംബറിലാണ് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ മൂലം അമേരിക്കയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്.

]]>
https://www.chandrikadaily.com/kidney-transplant-likely-for-finance-minister-arun-jaitley-news.html/feed 0
ജയ്റ്റ്‌ലി പറഞ്ഞത് കള്ളം , എന്‍.ഡി.എ സര്‍ക്കാര്‍ അഴിമതിയുടെ നിഴലില്‍ , രേഖകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി https://www.chandrikadaily.com/jaitely-says-lie-rahul-releases-documents.html https://www.chandrikadaily.com/jaitely-says-lie-rahul-releases-documents.html#respond Fri, 09 Feb 2018 14:04:48 +0000 http://www.chandrikadaily.com/?p=69094  

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ചുകളിക്കെതിരെ ശക്തമായ അക്രമം അഴിച്ചുവിട്ട് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധ കണക്കുകളും രേഖകളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര മന്ത്രി അരൂണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. യു.പി.എ സര്‍ക്കാറും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന ജയ്റ്റ്‌ലിയുടെ പരാമര്‍ശത്തെയാണ് പച്ചക്കള്ളമെന്ന് വിശേഷിപ്പിച്ച് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിരോധ വകുപ്പിലെ ഇടപാടുകള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് യു.പി.എ സര്‍ക്കാര്‍ നല്‍കിയ മറുപടിയുടെ രേഖകള്‍ പുറത്തുവിട്ടാണ് രാഹുല്‍ ജയ്റ്റ്‌ലിയെ പ്രതിരോധത്തിലാക്കിയത്.

ഫ്രാന്‍സില്‍ നിന്് റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങിയതിന്റെ ചെലവു വിവരങ്ങള്‍ പുറത്തുവിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് വിവദാങ്ങള്‍ പുകഞ്ഞത്. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും, അത്തരം വിവരങ്ങള്‍ പരസ്യമാക്കിയാല്‍ ശത്രുരാദ്യം ദുുപയോഗിച്ചതെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

ഇടപാടിന്റെ കണക്കു വിവരങ്ങള്‍ പുറത്തുവിടണമെന്ന് ശശിതരൂര്‍ എം പി യാണ് ആവശ്യപ്പെട്ടത്. എന്നാല്‍ യു.പി എ ഭരണകാലത്ത് പ്രതിരോധ മന്ത്രി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിരുന്നു എ കെ ആന്റണിയും പ്രണബ് മുഖര്‍ജിയും പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും കണക്കുകളും പുറത്തു വിടാന്‍ സാധിക്കില്ലെന്ന് സഭയില്‍ വിശദീകരണം നല്‍കിയിരുന്നെന്നും ഇക്കാര്യം അറിയില്ലെങ്കില്‍ അവരോട് ചോദിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകാണമെന്നും ജയ്റ്റ്‌ലി മറുപടി നല്‍കി. ജയ്റ്റിലിയുടെ ഈ പരാമര്‍ശത്തെയാണ് രാഹുല്‍ തെളിവുകള്‍ നിരത്തി പച്ചക്കള്ളമെന്ന് വിശേിപ്പിച്ചിരിക്കുന്നത്. ഇതോടെ റാഫേല്‍ ഇടപാടില്‍ സര്‍ക്കാറിന്റെ നിലപാട് കൂടുതല്‍ ദുരൂഹതുയുണ്ടാക്കുകയാണ്.

]]>
https://www.chandrikadaily.com/jaitely-says-lie-rahul-releases-documents.html/feed 0