ATTACK – Chandrika Daily https://www.chandrikadaily.com Sun, 16 Nov 2025 03:50:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ATTACK – Chandrika Daily https://www.chandrikadaily.com 32 32 നൂറ് രൂപ ചൊല്ലി തര്‍ക്കം; താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു https://www.chandrikadaily.com/a-man-was-stabbed-in-thamarassery-over-a-dispute-over-a-hundred-rupees.html https://www.chandrikadaily.com/a-man-was-stabbed-in-thamarassery-over-a-dispute-over-a-hundred-rupees.html#respond Sun, 16 Nov 2025 03:50:53 +0000 https://www.chandrikadaily.com/?p=363781 കോഴിക്കോട്: താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ സ്വദേശിയായ രമേശന് കത്തിക്കുത്തേറ്റ് പരിക്കേറ്റു. നൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.

സംഭവം പുതുപ്പാടി പഞ്ചായത്ത് ബസാറില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് നടന്നത്. കൂടെ ജോലിചെയ്യുന്ന ബന്ധുവും അദ്ദേഹത്തിന്റെ മരുമകനുമാണ് കത്തിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് രമേശന്റെ പരാതി.

തര്‍ക്കത്തിനിടെ രമേശന്റെ തലയ്ക്കും കൈമുട്ടിനും പരിക്കേല്‍ക്കുകയായിരുന്നു. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

]]>
https://www.chandrikadaily.com/a-man-was-stabbed-in-thamarassery-over-a-dispute-over-a-hundred-rupees.html/feed 0
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്ക് https://www.chandrikadaily.com/streetdog-attack-in-thiruvananthapuram-five-people-were-injured.html https://www.chandrikadaily.com/streetdog-attack-in-thiruvananthapuram-five-people-were-injured.html#respond Tue, 11 Nov 2025 16:49:07 +0000 https://www.chandrikadaily.com/?p=363297 തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നടന്ന് നീങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു.

രാവിലെയും വൈകിട്ടും നിരവധിപേരാണു മ്യൂസിയം വളപ്പില്‍ നടക്കാനെത്തുന്നത്. നേരത്തേയും പല തവണ നായ ആക്രമണമുണ്ടായിട്ടും പിടികൂടാനോ ഇവയെ നിയന്ത്രിക്കാനോ ഇടപെടലുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

]]>
https://www.chandrikadaily.com/streetdog-attack-in-thiruvananthapuram-five-people-were-injured.html/feed 0
യുഎസില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ പള്ളിയില്‍ വെടിവെപ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/shooting-at-a-church-during-prayer-in-the-us-four-people-were-killed.html https://www.chandrikadaily.com/shooting-at-a-church-during-prayer-in-the-us-four-people-were-killed.html#respond Mon, 29 Sep 2025 03:10:45 +0000 https://www.chandrikadaily.com/?p=355957 യുഎസിലെ മിഷിഗണില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഡെട്രോയിറ്റില്‍ നിന്ന് 50 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് ബ്ലാങ്കിലെ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റിലാണ് സംഭവം. അതേസമയം, പള്ളിക്ക് തീവെച്ച അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.

പ്രാര്‍ഥന നടക്കുന്ന സമയത്ത് പള്ളിക്കുള്ളിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റുകയുകയായിരുന്നു. ബര്‍ട്ടണ്‍ സ്വദേശിയായ മുന്‍ യു.എസ് നാവികനും 40കാരനുമായ തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടക്കുന്ന സമയത്ത് നൂറോളം പേര്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് എഫ്.ബി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നാലു പേര്‍ കൊല്ലപ്പെടാന്‍ ഇടയായ വെടിവെപ്പിനെ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അനുശോചിച്ചു. ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നമ്മുടെ രാജ്യത്ത് നിന്ന് അക്രമത്തിന്റെ പകര്‍ച്ചവ്യാധിയെ ഉടന്‍ അവസാനിപ്പിക്കണം. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക.

]]>
https://www.chandrikadaily.com/shooting-at-a-church-during-prayer-in-the-us-four-people-were-killed.html/feed 0
ഛത്തീസ്‌ഗഡിൽ പ്രാർത്ഥനാ ശുശ്രൂഷക്കിടെ ബജ്‌റംഗ്ദൾ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൈ ഒടിച്ചു https://www.chandrikadaily.com/bajrang-dal-attack-during-prayer-service-in-chhattisgarh-pastor-beaten-with-iron-rod-hand-broken.html https://www.chandrikadaily.com/bajrang-dal-attack-during-prayer-service-in-chhattisgarh-pastor-beaten-with-iron-rod-hand-broken.html#respond Sun, 14 Sep 2025 09:23:44 +0000 https://www.chandrikadaily.com/?p=354078 ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പ്രാർത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. അദ്ദേഹത്തിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ആക്രമണത്തെ ഉണ്ടായത്. ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികൾക്കും ആകാരമാണത്തിൽ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

കഴിഞ്ഞ കുറെ നാളുകളായി ഛത്തീസ്‌ഗഡിലെ നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ ബജ്‌രംഗ്ദൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. കന്യാസ്ത്രീകൾക്കെതിരെ കേസെടുത്ത സംഭവവും ഉണ്ടായിരുന്നു.

]]>
https://www.chandrikadaily.com/bajrang-dal-attack-during-prayer-service-in-chhattisgarh-pastor-beaten-with-iron-rod-hand-broken.html/feed 0
വീണ്ടും കാട്ടാനാക്രമണം; ഇടുക്കിയില്‍ ഒരാള്‍ കൂടി മരിച്ചു https://www.chandrikadaily.com/wilderness-attack-again-one-more-person-died-in-idukki.html https://www.chandrikadaily.com/wilderness-attack-again-one-more-person-died-in-idukki.html#respond Tue, 29 Jul 2025 08:28:48 +0000 https://www.chandrikadaily.com/?p=348854 സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്.

മതമ്പയില്‍ വച്ചാണ് കാട്ടാന ഇയാളെ ആക്രമിച്ചത്. ടാപ്പിങ് തൊഴിലില്‍ ഏര്‍പ്പെടുന്നതിനിടെ എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നേരത്തെ കൊമ്പന്‍പാറയില്‍ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് ഈ സ്ഥലത്തിന് സമീപത്തുള്ള പ്രദേശത്ത് വെച്ചാണ്. സംഭവത്തിന് ശേഷം പ്രദേശത്ത് ഫെന്‍സിങ് സ്ഥാപിക്കണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം.

എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സുരക്ഷാ നടപടികള്‍ ഇല്ലാത്തതാണ് വീണ്ടും അപകടം ഉണ്ടാവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

]]>
https://www.chandrikadaily.com/wilderness-attack-again-one-more-person-died-in-idukki.html/feed 0
കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം https://www.chandrikadaily.com/a-gang-of-six-reached-the-kozhikode-hospital-and-smashed-the-doctors-head.html https://www.chandrikadaily.com/a-gang-of-six-reached-the-kozhikode-hospital-and-smashed-the-doctors-head.html#respond Tue, 08 Jul 2025 15:55:11 +0000 https://www.chandrikadaily.com/?p=347074 കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

]]>
https://www.chandrikadaily.com/a-gang-of-six-reached-the-kozhikode-hospital-and-smashed-the-doctors-head.html/feed 0
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ‌ സ്കൂളിൽ കയറി തല്ലി https://www.chandrikadaily.com/parents-entered-the-school-and-beat-up-the-teachers-who-scolded-the-child-for-not-doing-homework.html https://www.chandrikadaily.com/parents-entered-the-school-and-beat-up-the-teachers-who-scolded-the-child-for-not-doing-homework.html#respond Tue, 08 Jul 2025 14:10:50 +0000 https://www.chandrikadaily.com/?p=347059 ബിഹാർ: ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകൻ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങൾക്കൊപ്പമാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു അധ്യാപകനെയും കുടുംബാംഗങ്ങൾ ആക്രമിച്ചു.

]]>
https://www.chandrikadaily.com/parents-entered-the-school-and-beat-up-the-teachers-who-scolded-the-child-for-not-doing-homework.html/feed 0
കാട്ടാന ആക്രമണം; വാരിയെല്ലിനും നട്ടെല്ലിനും പൊട്ടല്‍, മരണകാരണം ആന്തരിക രക്തസ്രാവം; കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി https://www.chandrikadaily.com/wild-boar-attack-fractured-ribs-and-spine-cause-of-death-was-internal-bleeding-kumarans-post-mortem-has-been-completed.html https://www.chandrikadaily.com/wild-boar-attack-fractured-ribs-and-spine-cause-of-death-was-internal-bleeding-kumarans-post-mortem-has-been-completed.html#respond Thu, 19 Jun 2025 08:20:51 +0000 https://www.chandrikadaily.com/?p=345180 പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. കാട്ടാന ആക്രമണത്തില്‍ കുമാരന്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കി.

ഇന്ന് പുലര്‍ച്ചെ 3.30 ന് മൂത്രമൊഴിക്കാന്‍ വിട്ടുമുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുമാരന്‍ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുടര്‍ന്ന് വനംമന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

]]>
https://www.chandrikadaily.com/wild-boar-attack-fractured-ribs-and-spine-cause-of-death-was-internal-bleeding-kumarans-post-mortem-has-been-completed.html/feed 0
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം: ഒരാള്‍ മരിച്ചു https://www.chandrikadaily.com/wild-elephant-attack-in-attappadi-one-person-dead.html https://www.chandrikadaily.com/wild-elephant-attack-in-attappadi-one-person-dead.html#respond Sat, 31 May 2025 06:44:00 +0000 https://www.chandrikadaily.com/?p=343115 പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന്‍ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതായാന്ന് വിവരം. പാലക്കാട് വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ സാരമായ പരിക്കുകളോടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രില്‍ കൊണ്ടുപോയി തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കി ആന എത്തി. ധോണിയില്‍ നിന്നുളള അഗസ്റ്റില്‍ എന്ന ആനയാണ് എത്തിയത്.

 

]]>
https://www.chandrikadaily.com/wild-elephant-attack-in-attappadi-one-person-dead.html/feed 0
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍ https://www.chandrikadaily.com/hindutvaists-brutally-beat-up-four-muslim-youths-for-allegedly-smuggling-beef-into-up.html https://www.chandrikadaily.com/hindutvaists-brutally-beat-up-four-muslim-youths-for-allegedly-smuggling-beef-into-up.html#respond Sun, 25 May 2025 13:31:19 +0000 https://www.chandrikadaily.com/?p=342413 യുപിയിലെ അലിഗഢില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ക്രൂര മര്‍ദനം. അര്‍ബാസ്, അഖീല്‍, കദീം, മുന്ന ഖാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. അലിഗഢിലെ അല്‍ഹാദാദ്പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.

ട്രക്കിലുണ്ടായിരുന്ന മാംസത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുമെന്നും പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

”ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഏതാനും പേരെ ഗ്രാമീണര്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു കൂട്ടം ഗ്രാമീണര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി, സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പരാതി നല്‍കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കുക”-അലിഗഢ് റൂറല്‍ എസ്പി അമൃത് ജയിന്‍ പറഞ്ഞു.

അതേസമയം പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആരോപിക്കുന്നത്. നാല് യുവാക്കളെ വടിയും കല്ലും ഇരുമ്പ് വടികളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മര്‍ദനമേറ്റ യുവാക്കളില്‍ മൂന്നാളുകളുടെ പരിക്ക് അതീവ ഗുരുതരമാണ്. ”പരിക്കിനെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. നിങ്ങള്‍ വീഡിയോകള്‍ കാണുക. എന്റെ മകന്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മേയ് 24ന് പൊരുതുകയാണ്”-അഖീലിന്റെ പിതാവ് സലീം ഖാന്‍ പറഞ്ഞു.

അലിഗഢിലെ അല്‍-അമ്മാര്‍ ഫ്രോസണ്‍ ഫുഡ്‌സ് മാംസ ഫാക്ടറിയില്‍ നിന്നും അത്രൗളിയിലേക്ക് പോത്തിറച്ചിയുമായി പിക്ക്-അപ്പ് ട്രക്കില്‍ നാലുപേരും മടങ്ങുകയായിരുന്നു. തുടര്‍ന്ന് സാധു ആശ്രമത്തില്‍ വെച്ച് വാഹനം ഒരു സംഘം തടഞ്ഞു. വഴിയില്‍ ബീഫ് കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചതായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെട്ടു. പരാതിയില്‍ വിഎച്ച്പി നേതാവ് രാജ്കുമാര്‍ ആര്യ, ബിജെപി നേതാവ് അര്‍ജുന്‍ സിങ് എന്നിവരുടെ പേരുകള്‍ സലീം ഖാന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

അക്രമിസംഘം വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും വലിച്ചു പുറത്തേക്കിട്ടു. മാംസം വാങ്ങിയതിന്റെ ബില്‍ കീറിയെറിഞ്ഞു. വിട്ടയക്കണമെങ്കില്‍ വലിയ പണം നല്‍കാനായിരുന്നു അക്രമികള്‍ ആവശ്യപ്പെട്ടത്. അഖീലും അവന്റെ കസിനും പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ വാഹനം തകര്‍ക്കുകയും മറിച്ചിട്ട് കത്തിക്കുകയും ചെയ്തു. അക്രമികള്‍ യുവാക്കളുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ഇറച്ചി റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും സലീം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും മര്‍ദനം തുടര്‍ന്നതായാണ് ചില വീഡിയോകളില്‍ നിന്ന് വ്യക്തമാവുന്നത്.

]]>
https://www.chandrikadaily.com/hindutvaists-brutally-beat-up-four-muslim-youths-for-allegedly-smuggling-beef-into-up.html/feed 0