Ayodhya Ram Temple – Chandrika Daily https://www.chandrikadaily.com Sat, 29 Jun 2024 10:36:47 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg Ayodhya Ram Temple – Chandrika Daily https://www.chandrikadaily.com 32 32 അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ച; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ https://www.chandrikadaily.com/11ayodhya-ram-temple-leak-suspension-of-six-officials.html https://www.chandrikadaily.com/11ayodhya-ram-temple-leak-suspension-of-six-officials.html#respond Sat, 29 Jun 2024 10:29:38 +0000 https://www.chandrikadaily.com/?p=301274 അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോര്‍ച്ചയില്‍ 6 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രാമക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച ഉണ്ടാവുകയും ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വെള്ളക്കെട്ടുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.

പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ധ്രുവ് അഗര്‍വാള്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂജ് ദേശ് വാള്‍, ജൂനിയര്‍ എന്‍ജിനിയര്‍ പ്രഭാത് പാണ്ഡെ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആനന്ദ് കുമാര്‍ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേന്ദ്ര കുമാര്‍ യാദവ്, ജൂനിയര്‍ എഞ്ചിനീയര്‍ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

സ്‌പെഷ്യല്‍ സെക്രട്ടറി വിനോദ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്‍ വി.കെ. ശ്രീവാസ്തവാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള കരാറുകാരായ ഭുവന്‍ ഇന്‍ഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

രാമക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. കനത്ത മഴയെ തുടര്‍ന്ന് മേല്‍ക്കൂരയില്‍ നിന്നും വെള്ളം ചോരുകയായിരുന്നു.

അതേസമയം ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയില്ലെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അജയ് ചൗഹാന്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

]]>
https://www.chandrikadaily.com/11ayodhya-ram-temple-leak-suspension-of-six-officials.html/feed 0