bahuketan – Chandrika Daily https://www.chandrikadaily.com Sun, 07 Sep 2025 06:37:02 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bahuketan – Chandrika Daily https://www.chandrikadaily.com 32 32 ചതയ ദിനാഘോഷത്തെചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി; ദേശീയ കൗൺസിൽ അംഗം കെ. ബാഹുലേയൻ പാർട്ടി വിട്ടു https://www.chandrikadaily.com/bjp-erupts-over-chataya-day-celebrations-national-council-member-k-bahuleyan-leaves-party.html https://www.chandrikadaily.com/bjp-erupts-over-chataya-day-celebrations-national-council-member-k-bahuleyan-leaves-party.html#respond Sun, 07 Sep 2025 06:36:25 +0000 https://www.chandrikadaily.com/?p=353056 തിരുവനന്തപുരം: ചതയ ദിനാഘോഷത്തെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി.‌ ദേശീയ കൗൺസിൽ അംഗം കെ ബാഹുലേയൻ ബിജെപി വിട്ടു. ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചതിൽ ആണ് പ്രതിഷേധം. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയൻ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി പ്രഖ്യാപനം. ശ്രീനാരായണഗുരു ജയന്തി നടത്തേണ്ടത് ഈഴവർ മാത്രമല്ലെന്ന് പ്രബല വിഭാഗം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ടി.പി സെൻകുമാർ ഐഎഎസ് രംഗത്തെത്തിയിരുന്നു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയൻ.

ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

]]>
https://www.chandrikadaily.com/bjp-erupts-over-chataya-day-celebrations-national-council-member-k-bahuleyan-leaves-party.html/feed 0