bangal – Chandrika Daily https://www.chandrikadaily.com Sat, 22 Nov 2025 13:45:45 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bangal – Chandrika Daily https://www.chandrikadaily.com 32 32 എസ്.ഐ.ആര്‍ ജോലിസമ്മര്‍ദം; ബംഗാളില്‍ ബിഎല്‍ഒ മരണം തുടരുന്നു https://www.chandrikadaily.com/sir-workload-blo-continues-to-die-in-bengal.html https://www.chandrikadaily.com/sir-workload-blo-continues-to-die-in-bengal.html#respond Sat, 22 Nov 2025 13:45:45 +0000 https://www.chandrikadaily.com/?p=364821 കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചപ്രയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) റിങ്കു തരഫ്ദാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എസ്.ഐ.ആര്‍ ജോലിഭാരവും അതിനാല്‍ ഉണ്ടായ അമിത സമ്മര്‍ദവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

റിങ്കുവിന്റെ മുറിയില്‍നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മന്ത്രി ഉജ്ജല്‍ ബിശ്വാസ് മരിച്ച ബിഎല്‍ഒയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബംഗാളില്‍ നടന്നു വരുന്ന എസ്.ഐ.ആര്‍ പ്രക്രിയ അടിയന്തരമായി നിര്‍ത്തിവെയ്കണമെന്ന് മുഖ്യമന്ത്രിയായ മമത ബാനര്‍ജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ആവശ്യപ്പെട്ടിരുന്നു. ആസൂത്രിതമല്ലാത്ത രീതിയിലുള്ള ജോലിയും അമിത സമ്മര്‍ദവും ജീവനുപാധി സൃഷ്ടിക്കുന്നുവെന്നും പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും തകരാറിലാകുന്നുവെന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ, ജല്‍പായ്ഗുരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ ഒരു ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം, എസ്.ഐ.ആര്‍ സംബന്ധമായ അമിത ജോലിസമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംസ്ഥാനത്ത് എസ്.ഐ.ആര്‍ പ്രക്രിയയ്ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ന്നിരിക്കെയാണ് നാദിയയിലെ പുതിയ മരണം.

 

]]>
https://www.chandrikadaily.com/sir-workload-blo-continues-to-die-in-bengal.html/feed 0
ദാമോദര്‍ നദിയിലെ അത്ഭുത രക്ഷ: 50 കിലോമീറ്റര്‍ ഒലിച്ചുപോയ വയോധികയെ ജീവനോടെ കണ്ടെത്തി https://www.chandrikadaily.com/11miraculous-rescue-in-damodar-river-elderly-woman-found-alive-after-being-swept-away-50-km.html https://www.chandrikadaily.com/11miraculous-rescue-in-damodar-river-elderly-woman-found-alive-after-being-swept-away-50-km.html#respond Tue, 07 Oct 2025 05:26:32 +0000 https://www.chandrikadaily.com/?p=357212 കൊല്‍ക്കത്ത: കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ 65 വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് മതൂരി ടുഡു എന്ന വയോധിക ഒലിച്ചുപോയത്. പുര്‍ബ ബര്‍ദമാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

കനത്ത മഴ തുടരുന്നതിനാല്‍ അധികൃതര്‍ ഡാമിലെ വെള്ളം തുറന്നുവിട്ടിരുന്നു. എന്നാല്‍ ഇതറിയാതെ നദിയില്‍ കുളിക്കാന്‍ പോയ മതൂരി ടുഡു കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. നദിയിലെ വെള്ളപ്പൊക്കം രൂക്ഷമായതോടെ തിരച്ചില്‍ ശക്തമാക്കി.

പൊലീസിന്റെയും ഗ്രാമവാസികളുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെ 50 കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചു. ഉടന്‍ തന്നെ അവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/11miraculous-rescue-in-damodar-river-elderly-woman-found-alive-after-being-swept-away-50-km.html/feed 0
ഇത് ബുള്‍ഡോസറുകളുടെ, ബുള്‍ഡോസറുകള്‍ക്കുവേണ്ടി, ബുള്‍ഡോസറുകളാല്‍ ഭരിക്കുന്ന സര്‍ക്കാര്‍: മമത ബാനര്‍ജി https://www.chandrikadaily.com/ammatha-kejrival.html https://www.chandrikadaily.com/ammatha-kejrival.html#respond Tue, 23 May 2023 12:48:23 +0000 https://www.chandrikadaily.com/?p=255488 സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ബുള്‍ഡോസറുകളായ ബില്ലുകളും നിയമങ്ങളും ഗവര്‍ണര്‍മാരെയും ഉപയോഗിച്ച് കേന്ദ്രം കയ്യാളുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ഡല്‍ഹിക്ക് സംഭവിച്ചത് നാളെ എല്ലാ പ്രതിപക്ഷസംസ്ഥാനങ്ങള്‍ക്കും സംഭവിക്കാം. ഉദ്യോഗസ്ഥരെ നിയമിക്കേണ്ട അധികാരം കവരുന്ന ബില്ലാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതിനെതിരെ തമിഴ്‌നാടും പഞ്ചാബും മറ്റും പരാതിപ്പെട്ടിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാരും ഇതിനെതിരെ പോരാടുമെന്ന് മമത പറഞ്ഞു. കെജ് രിവാളുമായി ചര്‍ച്ച നടത്തിയ മമമ പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമത്തിലാണ്. അടുത്തിടെയാണ് സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം ഉറപ്പിച്ച് വിധി പുറപ്പെടുവിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ ഡല്‍ഹി സിവില്‍സര്‍വീസ് അതോറിറ്റി നിയമം കൊണ്ടുവരികയാണ്. ലെഫ് .ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന നിയമമാണിതെന്ന് കെജ് രിവാളും ആരോപിച്ചു. കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കെജ്രി വാളും കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെയും മറ്റന്നാളുമായി ശരത് പവാറിനെയും കെജ്രിവാള്‍ കാണുന്നുണ്ട്.

]]>
https://www.chandrikadaily.com/ammatha-kejrival.html/feed 0
പശ്ചിമ ബംഗാളിൽ പോപ്പി കൃഷി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി https://www.chandrikadaily.com/mamthapopyultivation.html https://www.chandrikadaily.com/mamthapopyultivation.html#respond Fri, 10 Mar 2023 02:24:28 +0000 https://www.chandrikadaily.com/?p=241994 പശ്ചിമ ബംഗാളിൽ പോപ്പി കൃഷി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.ഭക്ഷ്യ വിതരണ വകുപ്പുമായി ബന്ധപ്പെട്ട ബജറ്റ് ചർച്ചകളിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി

ഏതാനും സംസ്ഥാനങ്ങളിൽ മാത്രം കൃഷി ചെയ്യുന്നതിനാൽ പോസ്‌റ്റോ അല്ലെങ്കിൽ പോപ്പി വിത്തോ ചെലവേറിയതാണ് .ബംഗാളികൾക്ക് പോസ്റ്റോ ഇഷ്ടമാണ്. എല്ലാ ദിവസവും ഇത് നമ്മുടെ മെനുവിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പശ്ചിമ ബംഗാളിൽ ഇത് കൃഷി ചെയ്യുന്നില്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എന്തിനാണ് ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്നത്. മമത ബാനർജി ചോദിച്ചു.എല്ലാ പോപ്പികളും മയക്കുമരുന്നുകളല്ലെന്നും മമത ബാനർജി പറഞ്ഞു.

ബസുമതിക്ക് കേന്ദ്രം നികുതിയിളവ് നൽകിയതുപോലെ, പശ്ചിമ ബംഗാളിൽ ഉത്പാദിപ്പിക്കുന്ന ഗോബിന്ദോഭോഗ്, തുലൈപാഞ്ചി ഇനത്തിലുള്ള അരികൾക്കും സമാനമായ ആനുകൂല്യങ്ങൾ നൽകണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/mamthapopyultivation.html/feed 0
‘ജയ് ശ്രീറാം മുഴക്കി ബി.ജെ.പി പ്രവര്‍ത്തകര്‍; വന്ദേ ഭാരത് ഉദ്ഘാടന വേദി ബഹിഷ്‌കരിച്ച് മമത https://www.chandrikadaily.com/mamata-boycotts-vande-bharat-inauguration-venue.html https://www.chandrikadaily.com/mamata-boycotts-vande-bharat-inauguration-venue.html#respond Fri, 30 Dec 2022 13:59:44 +0000 https://www.chandrikadaily.com/?p=229761 കൊല്‍ക്കത്ത: ഹൗറ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേദിയില്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങളോടെ സ്വാഗതം ചെയ്തതിനെത്തുടര്‍ന്ന് ബഹിഷ്‌കരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറന്യൂ ജല്‍പായ്ഗുരി യാത്രയുടെ ഉദ്ഘാടന പരിപാടിക്കിടെയാണ് വേദിയില്‍ കയറാന്‍ മമത വിസമ്മതിച്ചത്. ഗവര്‍ണര്‍ ആനന്ദ ബോസ് ഇടപെട്ട് മമത പ്രസംഗിക്കാന്‍ കൂട്ടാക്കിയെങ്കിലും വേദിയില്‍ കയറാതെ പ്രസംഗിക്കുകയായിരുന്നു.

ഇന്നു രാവിലെ ഹൗറ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു ബംഗാളിലെ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസിന്റെ ഉദ്ഘാടനം. പരിപാടിക്കായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് എന്നിവരടങ്ങുന്ന പ്രമുഖര്‍ എത്തിയിരുന്നു. എന്നാല്‍, പരിപാടിക്കായി മമത എത്തുമ്പോഴായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ മുഴക്കിയത്.

]]>
https://www.chandrikadaily.com/mamata-boycotts-vande-bharat-inauguration-venue.html/feed 0
പകോപനകരമായ പ്രസംഗം: ബംഗാള്‍ ബിജെപി പ്രസിഡന്റിനെതിരെ കേസ് https://www.chandrikadaily.com/case-against-bjp-president.html https://www.chandrikadaily.com/case-against-bjp-president.html#respond Mon, 15 Jan 2018 15:30:46 +0000 http://www.chandrikadaily.com/?p=65138 കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അക്രമം അഴിച്ചു വിടാന്‍ പ്രേരകമായ വിധത്തില്‍ പ്രസംഗിച്ചതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തു. ഹാരെ, ഗാരിയാത്ത് എന്നീ സ്‌റ്റേഷനുകളിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുവമോര്‍ച്ചയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. യുവമോര്‍ച്ചയുടെ പ്രകടനം ഉദ്ഘാടനം ചെയ്തത് ദിലീപ് ഘോഷ് ആയിരുന്നു. പ്രസംഗത്തില്‍ തീവ്രമായ ഭാഷയില്‍ പ്രസംഗിച്ചതായും ഈ പ്രസംഗത്തിനു ശേഷം നടന്ന പ്രകടനം അക്രമാസക്തമായതായും പൊലീസ് പറഞ്ഞു. പ്രകടനക്കാര്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കുന്നതരത്തിലായിരുന്നു ഘോഷിന്റെ പ്രസംഗമെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഇളക്കി വിടുകയും സമാധാന ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടി രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ സംസ്ഥാനത്ത് നിയമ വാഴ്ച തകര്‍ന്നതായി ഘോഷ് ആരോപിച്ചു. പ്രകോപനകരമായി പ്രസംഗം നടത്തിയിട്ടില്ല. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് പുതിയ കേസ് എന്ന് അദ്ദേഹം ആരോപിച്ചു.

]]>
https://www.chandrikadaily.com/case-against-bjp-president.html/feed 0
മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയ് ബി.ജെ.പിയില്‍ https://www.chandrikadaily.com/india-newsmukul-roy-inducted-into-bjp-month-after-quitting-trinamool.html https://www.chandrikadaily.com/india-newsmukul-roy-inducted-into-bjp-month-after-quitting-trinamool.html#respond Fri, 03 Nov 2017 17:07:09 +0000 http://www.chandrikadaily.com/?p=51742 ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ എം.പി മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന മുകുള്‍ റോയിയെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വാഗതം ചെയ്തു. ബി.ജെ.പി വര്‍ഗീയ കക്ഷിയല്ലെന്നും മതേതര കക്ഷിയാണെന്നും പശ്ചിമ ബംഗാളില്‍ ഉടന്‍ അധികാരത്തില്‍ വരുമെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം മുകുള്‍ റോയി പറഞ്ഞു.

നേരത്തെ മമതയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അദ്ദേഹം തൃണമൂല്‍ വിട്ടിരുന്നു. ബി.ജെ.പിയില്‍ ചേരാനാണ് തൃണമൂല്‍ വിടുന്നതെന്ന് അന്ന് തന്നെ അഭ്യൂഹമുണ്ടായിരുന്നു. സെപ്തംബറിലായിരുന്നു മുകുള്‍ റോയ് തൃണമുലില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ഇതേത്തുടന്ന് മുകുള്‍ റോയിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തേതൃത്വം അറിയിച്ചിരുന്നു. രാജ്യസഭാംഗത്വം രാജിവച്ച ശേഷമാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്ലാതെ രാജ്യം മുന്നോട്ട് പോകില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് മുകുള്‍ റോയ് പറഞ്ഞു. നേരത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ശാരദ ചിട്ടി തട്ടിപ്പ് അടക്കമുള്ളവയില്‍ മുകുള്‍ റോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. താന്‍ അന്വേഷണ ഏജന്‍സികളുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് മുകുള്‍ റോയിയും പറഞ്ഞിരുന്നു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി, പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലഷ് വിജയ്വര്‍ജിയ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുകുള്‍ റോയ് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

]]>
https://www.chandrikadaily.com/india-newsmukul-roy-inducted-into-bjp-month-after-quitting-trinamool.html/feed 0
മമത ആര്‍.എസ്എസ് പോര് തുടരുന്നു; മോഹന്‍ ഭഗവതിന് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു https://www.chandrikadaily.com/kolkata-auditorium-cancels-booking-for-mohan-bhagwats.html https://www.chandrikadaily.com/kolkata-auditorium-cancels-booking-for-mohan-bhagwats.html#respond Tue, 05 Sep 2017 07:41:26 +0000 http://www.chandrikadaily.com/?p=42802 ദില്ലി: കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു. ഒക്ടോബര്‍ 3ന് സര്‍ക്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. സിസ്റ്റര്‍ നിവേദിത മിഷന്‍ ഒക്ടോബര്‍ മൂന്നിന് നടത്തുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്കെന്ന പരിപാടിക്കായിട്ടായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്. ഇതോടെ പശ്ചിമ ബംഗാളില്‍ ആര്‍എസ്എസുമായുളള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പോര് മുറുകും.

വിജയദശമിയും മുഹറവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതോടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ പരിഗണിച്ചാണ് ഓഡിറ്റോറിയത്തിന്റെ ബുക്കിങ് സര്‍ക്കാര്‍ റദ്ദാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ഭാഗവതിന്റെ സന്ദര്‍ശനവും പ്രസംഗവും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ചേക്കുമെന്ന ആശങ്കയും ബംഗാള്‍ സര്‍ക്കാരിനുണ്ട്. 2016ല്‍ മുഹറംവിജയദശമി ദിവസങ്ങളിലായി ബംഗാളിലെ പല ജില്ലകളിലായി ഹിന്ദുമുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു. അതേസമയം ആയുധപൂജ അടക്കമുളള പരിപാടികളുമായി ഇത്തവണയും മുന്നോട്ട് പോകാന്‍ തന്നെയാണ് ആര്‍എസ്എസ് തീരുമാനം. കഴിഞ്ഞ ജനുവരിയിലും കൊല്‍ക്കത്തയില്‍ റാലി നടത്താനുളള അനുമതി മോഹന്‍ ഭാഗവതിന് ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

]]>
https://www.chandrikadaily.com/kolkata-auditorium-cancels-booking-for-mohan-bhagwats.html/feed 0
രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ല: നിലപാടിലുറച്ച് യെച്ചൂരി https://www.chandrikadaily.com/setharam-yechoori-rajyasabha-cpm-pb-congress-bangal-mp.html https://www.chandrikadaily.com/setharam-yechoori-rajyasabha-cpm-pb-congress-bangal-mp.html#respond Mon, 24 Jul 2017 18:36:03 +0000 http://www.chandrikadaily.com/?p=37059 ന്യൂഡല്‍ഹി: സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പൊളിറ്റ് ബ്യൂറോ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്നു സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി. ഇക്കാര്യം ചൊവ്വാഴ്ച കേന്ദ്രകമ്മിറ്റിയെ അറിയിക്കും.

യച്ചൂരി മല്‍സരിക്കുന്നതിനെ പിന്തുണച്ചു വി.എസ്. അച്യുതാനന്ദന്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെടുമെന്ന് വിഎസ് പറഞ്ഞു. എന്നാല്‍ യച്ചൂരിയുടെ നിലാപാടില്‍ മാറ്റമില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഡല്‍ഹിയില്‍ തുടങ്ങി. സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കണമോയെന്ന് മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമാകും. മല്‍സരിക്കേണ്ടതില്ലെന്ന പൊളിറ്റ് ബ്യൂറോ തീരുമാനം സിസിയില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന ആവശ്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കും. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനായി ബംഗാള്‍ ഘടകം വാദിച്ചേക്കുമെന്നറിയുന്നു.

എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരി രാജ്യസഭയിലെത്തുന്നതിനെ പ്രകാശ് കാരാട്ട് പക്ഷം എതിര്‍ക്കുന്നു. കേരളഘടകത്തിന്റെ പിന്തുണ കാരാട്ട് പക്ഷത്തിനാണ്. രാജ്യസഭയിലേക്ക് ഒരാള്‍ പരമാവധി രണ്ടുതവണ അംഗമായാല്‍ മതിയെന്ന പാര്‍ട്ടി കീഴ്‌വഴക്കം യച്ചൂരിക്ക് വേണ്ടി ഭേദഗതി ചെയ്യേണ്ടെന്നാണു പിബിയില്‍ ഭൂരിപക്ഷ നിലപാട്. എന്നാല്‍ ഇപ്പോള്‍ യച്ചൂരിയെ വിജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കില്‍ ബംഗാളില്‍ നിന്നു രാജ്യസഭയില്‍ അംഗങ്ങളില്ലാത്ത അവസ്ഥയാകുമെന്നാണു ബംഗാള്‍ ഘടകത്തിന്റെ നിലപാട്.

ബംഗാളിലും ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം എട്ടിനാണു തിരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ചയാണ്. ബംഗാളില്‍ മല്‍സരം നടക്കുന്ന ആറില്‍ അഞ്ചുസീറ്റും ജയിക്കാന്‍ തൃണമൂലിന് സാധിക്കും. അവസാനിക്കുന്ന ഒരു സീറ്റില്‍ സീതാറാം യച്ചൂരിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഒരിക്കല്‍ കൂടി സിപിഐഎം സംസ്ഥാനി സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന നിലപാടിലുറച്ചാണ് പോളിറ്റ് ബ്യൂറോ. നിലവില്‍ രാജ്യസഭാംഗമായ യെച്ചൂരിയുടെ കാലാവധി അടുത്ത മാസത്തോടെ അവസാനിക്കും. രാജ്യസഭയിലേക്ക് യെച്ചൂരിയെ വീണ്ടും ബംഗാളില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കിലേ യെച്ചൂരിക്ക് രാജ്യസഭാംഗമാവാന്‍ സാധിക്കു. യെച്ചൂരിയാണെങ്കില്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുമുണ്ട്.

]]>
https://www.chandrikadaily.com/setharam-yechoori-rajyasabha-cpm-pb-congress-bangal-mp.html/feed 0
ദീദി വീണ്ടും വടിയെടുത്തു. ഇടതുപക്ഷത്തിന് കെട്ടിവെച്ച കാശും പോയി https://www.chandrikadaily.com/west-bangal-mamatha.html https://www.chandrikadaily.com/west-bangal-mamatha.html#respond Thu, 13 Apr 2017 14:29:00 +0000 http://www.chandrikadaily.com/?p=26013 പശ്ചിമ ബംഗാളില്‍ നിയമാ സഭാ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും നാണം കെട്ട് ഇടുതുപക്ഷം. ഇത്തവണയും അടിയറവു പറഞ്ഞത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയോടു തന്നെ.

കാന്തി ദക്ഷിണ്‍ മഢലത്തിലാണ് അതി ദാരുണമായി ഇടതുപക്ഷം പാരാജയപ്പെട്ടത്.സി.പിഎ സ്ഥാനാര്‍ത്ഥി ഉത്തം പ്രധാനായിരുന്നു.

]]>
https://www.chandrikadaily.com/west-bangal-mamatha.html/feed 0