bear attack – Chandrika Daily https://www.chandrikadaily.com Fri, 28 Nov 2025 09:06:18 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bear attack – Chandrika Daily https://www.chandrikadaily.com 32 32 മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക് https://www.chandrikadaily.com/bear-attack-in-malappuram-tribal-youth-injured.html https://www.chandrikadaily.com/bear-attack-in-malappuram-tribal-youth-injured.html#respond Fri, 28 Nov 2025 09:06:18 +0000 https://www.chandrikadaily.com/?p=365787 മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/bear-attack-in-malappuram-tribal-youth-injured.html/feed 0
പാലക്കാട് നെല്ലിയാമ്പതിയില്‍ കരടി ആക്രമണം; ജാഗ്രതാ നിര്‍ദേശം https://www.chandrikadaily.com/bear-attack-in-palakkad-nelliampathi-warning.html https://www.chandrikadaily.com/bear-attack-in-palakkad-nelliampathi-warning.html#respond Sat, 28 Jun 2025 14:57:04 +0000 https://www.chandrikadaily.com/?p=346118 പാലക്കാട് നെല്ലിയാമ്പതിയില്‍ കരടി ആക്രമണത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കി. പൊലീസും വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് നിര്‍ദ്ദേശം നല്‍കിയത്.

വരും ദിവസങ്ങളില്‍ സ്‌കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കും. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ എസ്‌റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/bear-attack-in-palakkad-nelliampathi-warning.html/feed 0
വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക് https://www.chandrikadaily.com/1a-tribal-youth-injured-in-a-bear-attack-in-wayanad.html https://www.chandrikadaily.com/1a-tribal-youth-injured-in-a-bear-attack-in-wayanad.html#respond Tue, 29 Apr 2025 12:02:09 +0000 https://www.chandrikadaily.com/?p=339411 വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.

]]>
https://www.chandrikadaily.com/1a-tribal-youth-injured-in-a-bear-attack-in-wayanad.html/feed 0
തോട്ടമല ആദിവാസി മേഖലയില്‍ കരടിയുടെ ആക്രമണത്തില്‍ പിതാവിനും മകനും ഗുരുതി പരിക്ക് https://www.chandrikadaily.com/father-and-son-seriously-injured-in-bear-attack-in-thotamala-tribal-area.html https://www.chandrikadaily.com/father-and-son-seriously-injured-in-bear-attack-in-thotamala-tribal-area.html#respond Thu, 20 Feb 2025 14:50:25 +0000 https://www.chandrikadaily.com/?p=330841 നാഗര്‍കോവില്‍: പേച്ചിപ്പാറ പഞ്ചായത്തിലെ തോട്ടമല ആദിവാസി മേഖലയില്‍ കരടിയുടെ ആക്രമണത്തില്‍ പിതാവിനും മകനും പരിക്കേറ്റു. രാമയ്യന്‍കാണി(70), മകന്‍ വിജയകുമാര്‍(40) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരുടേയും മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ച സ്വന്തം കൃഷിസ്ഥലത്ത് നിന്ന് കുരുമുളക് പറിച്ച് മടങ്ങും വഴിയായിരുന്നു കരടി ആക്രമിച്ചത്. വഴിയരികിലെ നീരുറവയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന കരടിയും കുട്ടികളും നടന്നുവന്ന രണ്ട് പേരെയും കണ്ട് ഇരുവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് കരടി രാമയ്യന്‍ കാണിയുടെ മുഖത്ത് ചാടി കടിച്ചു. ഇതുകണ്ട് രക്ഷപ്പെടുത്താന്‍ വന്ന മകനെയും കരടി മുഖത്ത് കടിച്ചു.

ഇതിനിടയില്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന വളര്‍ത്തുനായ കരടിയുമായി ഏറ്റുമുട്ടി. തുടര്‍ന്ന് ഇവരുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് കരടിയെ വിരട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

]]>
https://www.chandrikadaily.com/father-and-son-seriously-injured-in-bear-attack-in-thotamala-tribal-area.html/feed 0