beef murder – Chandrika Daily https://www.chandrikadaily.com Fri, 03 May 2019 05:43:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg beef murder – Chandrika Daily https://www.chandrikadaily.com 32 32 പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം ; ബീഹാറില്‍ 44 കാരനെ തല്ലിക്കൊന്നു https://www.chandrikadaily.com/mob-killing-in-bihar-based-on-beef-issue.html https://www.chandrikadaily.com/mob-killing-in-bihar-based-on-beef-issue.html#respond Fri, 03 May 2019 05:36:39 +0000 http://www.chandrikadaily.com/?p=125983 ബീഹാറില്‍ പശു മോഷണം ആരോപിച്ച് അറാറിയ ജില്ലയില്‍ ഒരാളെ തല്ലിക്കൊന്നു. ഡാക് ഹാരിപൂര്‍ ഗ്രാമത്തിലാണ് സംഭവം.
മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട് യാദവിനെ തല്ലിക്കൊല്ലുകയുമായിരുന്നെന്ന് റോബേര്‍ട്ട്‌സ്ഗഞ്ചിലെ എസ്.എച്ച്.ഒ ശിവ് ശരണ്‍ സാ പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ നേരത്തെയും കാലിമോഷണ ആരോപണം നേരിട്ടുണ്ടെന്നും എസ്.എച്ച്.ഒ പറയുന്നു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അറാറിയയില്‍ ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സിമര്‍ബാനി ഗ്രാമത്തിലായിരുന്നു സംഭവം.മുഹമ്മദ് കാബൂള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

]]>
https://www.chandrikadaily.com/mob-killing-in-bihar-based-on-beef-issue.html/feed 0
കൊല്‍ക്കത്തയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ടു യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി https://www.chandrikadaily.com/2-beaten-to-death-in-north-bengal-on-suspicion-of-being-cow-thieves.html https://www.chandrikadaily.com/2-beaten-to-death-in-north-bengal-on-suspicion-of-being-cow-thieves.html#respond Mon, 28 Aug 2017 06:19:11 +0000 http://www.chandrikadaily.com/?p=42069 കൊല്‍ക്കത്ത:പശുക്കളെ കടത്തിയെന്നാരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. നോര്‍ത്ത് ബംഗാളിലാണ് സംഭവം. കൂച്ച് ബെഹാര്‍, ദൂബ്രി എന്നിവിടങ്ങളിലുളളവരാണ് കൊല്ലപ്പെട്ടവര്‍. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 19-കാരനാണ്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടു കൂടിയാണ് കന്നുകാലികളുമായി പോയിരുന്ന ട്രക്ക് ആള്‍ക്കൂട്ടം വളഞ്ഞത്. ഡ്രൈവറുള്‍പ്പെടെ മൂന്നുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, സംഭവത്തില്‍ ഇതുവരെ ആരേയും പോലീസ് അറസ്റ്റു ചെയ്തിട്ടില്ല.

മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് നോര്‍ത്ത് ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാവുന്നത്. കഴിഞ്ഞ ജൂണില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ബക്രീദ് അടുത്തതോടെ നിരവധി പേരാണ് ഗോസംരക്ഷകരായി രംഗത്തെത്തുന്നത്.

]]>
https://www.chandrikadaily.com/2-beaten-to-death-in-north-bengal-on-suspicion-of-being-cow-thieves.html/feed 0
പശുവിറച്ചിയുടെ പേരില്‍ കൊല: ബി.ജെ.പി നേതാവ് അറസ്റ്റില്‍ https://www.chandrikadaily.com/beef-murder.html https://www.chandrikadaily.com/beef-murder.html#respond Sun, 02 Jul 2017 05:38:16 +0000 http://www.chandrikadaily.com/?p=34257 പശുവിറച്ചി കടത്തിയെന്നാരോപിച്ചു ജാര്‍ഖഢില്‍ ഒരാളെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. രാംഗഡിലെ ബി.ജെ.പി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹത് ആണ്. അറസ്റ്റിലായത്. ഇയാളെ കൂടാതെ സന്തോഷ് സിങ്ങിനെയും പോലീസ് അറസ്റ്റ്‌ചെയ്തു. കുറ്റാരോപിതനായ ഛോട്ടു റാണ എന്ന വ്യക്തി രാംഗഡ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മൂന്നു പേരേയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

വ്യാഴാഴ്ചയാണ് മുഹമ്മദ് അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയുടെ വാഹനം ജാര്‍ഖഢ് ഗ്രാമത്തിനു സമീപത്തു വച്ച് മുപ്പതോളംപേരുടെ സംഘം തടഞ്ഞു നിര്‍ത്തിച്ചത്. വാഹനത്തില്‍ നാലു ചാക്കുകളില്‍ ‘നിരോധിത ഇറച്ചി’ ഉണ്ടെന്നരോപിച്ചായിരുന്നു അന്‍സാരിയെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. അരമണിക്കൂറിനു ശേഷമാണ് പോലീസ് എത്തി അന്‍സാരിയെ ആശുപത്രിയിലെത്തിച്ചതെങ്കിലും രക്ഷിക്കാനായില്ല.

]]>
https://www.chandrikadaily.com/beef-murder.html/feed 0
ജുനൈദ് വധം: ധൈര്യം പകര്‍ന്ന്‌ മുസ്ലിം ലീഗ് സംഘം കുടുംബത്തെ കണ്ടു https://www.chandrikadaily.com/junaid-murder-iuml-leadrs-in-fareedabad.html https://www.chandrikadaily.com/junaid-murder-iuml-leadrs-in-fareedabad.html#respond Fri, 30 Jun 2017 14:36:31 +0000 http://www.chandrikadaily.com/?p=34076 ന്യൂഡല്‍ഹി: വര്‍ഗീയവാദികളാല്‍ നിഷ്‌ക്കരുണം കൊല ചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുസ്്‌ലിംലീഗ് പ്രതിനിധി സംഘമെത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി ഖുറം അനീസ് ഉമര്‍, മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ ജന.സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റുമാരായ വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശ്‌റഫലി, ദല്‍ഹി സ്‌റ്റേറ്റ് മുസ്‌ലിംലീഗ് സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം എന്നിവരുടെ നേതൃത്വത്തിലാണ് ജുനൈദിന്റെ വസതിയില്‍ പോയി മാതാപിതാക്കളെയും കുടുംബങ്ങളെയും ആശ്വസിപ്പിച്ചത്.
കൊലപാതകവും തുടര്‍ന്ന് ഇതുവരെയുള്ള സാഹചര്യങ്ങളെയും നിയമപാലകമന്മാരുടെ സമീപനം സംബന്ധിച്ച വിശദമായ വിവരങ്ങളുമെല്ലാം പിതാവില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും മുസ്്‌ലിംലീഗ് പ്രതിനിധി സംഘം ശേഖരിച്ചു. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ജൂനൈദിന്റെ സഹോദരനില്‍ നിന്നും മൊഴിയെടുക്കാന്‍ പോലും പൊലീസ് ഇതേവരെ തയ്യാറായിട്ടില്ല. ട്രെയിനില്‍ സീറ്റ് സംബന്ധിച്ച തര്‍ക്കത്തിന്മേല്‍ നടന്ന കൊലപാതകമായി ഇതിനെ ലഘൂകരിച്ചു ഈ സംഭവത്തെ ചുരുക്കി കെട്ടാന്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടെ പൊലീസ് ശ്രമിക്കുകയാണ്.
ബീഫ് തിന്നുന്നവര്‍ എന്നധിക്ഷേപിച്ചു തൊപ്പി വലിച്ചൂരുകയും താടി പിടിച്ചു വലിക്കുകയും ചെയ്ത ഫാഷിസ്റ്റ് ആള്‍ക്കൂട്ടം അടിച്ചും കുത്തിയും കൊല്ലുമ്പോള്‍ പ്രധിരോധിച്ചു നിന്നതിന്റെ പേരില്‍ വെട്ടേറ്റു പരിക്കുകളോടെ കിടക്കുന്ന സഹോദരനെയും നേതാക്കള്‍ ആശ്വസിപ്പിച്ചു. ഫാഷിസ്റ്റ് ആള്‍ക്കൂട്ടം കുത്തി കൊന്ന ജുനൈദിന്റെ കുടുമ്പത്തിനു മുസ്്‌ലിം ലീഗ് സമഗ്രമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ വെച്ചു.

]]>
https://www.chandrikadaily.com/junaid-murder-iuml-leadrs-in-fareedabad.html/feed 0
വീടിന് മുന്നില്‍ ചത്ത പശു; യുവാവിനെ മര്‍ദ്ദിച്ചും വീടിന് തീയിട്ടും ആള്‍ക്കൂട്ടം https://www.chandrikadaily.com/jharkhand-man-beaten-his-house-set-on-fire-after-dead-cow-allegedly-found-outside.html https://www.chandrikadaily.com/jharkhand-man-beaten-his-house-set-on-fire-after-dead-cow-allegedly-found-outside.html#respond Wed, 28 Jun 2017 07:37:01 +0000 http://www.chandrikadaily.com/?p=33795 ജാര്‍ഖണ്ഡില്‍ വീടിന് മുന്നില്‍ ചത്ത പശുവിനെ കണ്ടതിനെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദ്ദനം. ഉസ്മാന്‍ അന്‍സാരി എന്നയാളെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം വീടിന് തീവെക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

19601146_1583984801636330_3269839911036233882_n

ജാര്‍ഖണ്ഡിലെ ദിയോരിക്ക് സമീപമാണ് സംഭവം. ചത്തപശുവിനെ വീടിന് മുന്നില്‍ കണ്ടുവെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ അന്‍സാരിയേയും കുടുംബാംഗങ്ങളേയും മര്‍ദ്ദിക്കുകയായിരുന്നു. അന്‍സാരിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. തുടര്‍ന്ന് അക്രമികള്‍ വീടിന് തീയിടുകയും കല്ലെറിയുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് അന്‍സാരിയെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ആക്രമണത്തില്‍ അമ്പതോളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദന്‍ബാദിലെ ആസ്പത്രിയില്‍ അന്‍സാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ക്ഷീര കര്‍ഷകനാണ് അന്‍സാരിയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയാണ് കയ്യില്‍ ബീഫുണ്ടെന്നാരോപിച്ച് ഹരിയാനയിലെ ജുനൈദിനെ അക്രമികള്‍ കുത്തിക്കൊന്നത്. പെരുന്നാളിനും നോമ്പുതുറക്കുമായി സാധനങ്ങള്‍ വാങ്ങിവരികയായിരുന്ന സഹോദര്‍മാരെ തീവണ്ടിയില്‍ വെച്ച് മര്‍ദ്ദിച്ചായിരുന്നു കൊലപാതകം നടത്തിയത്.

]]>
https://www.chandrikadaily.com/jharkhand-man-beaten-his-house-set-on-fire-after-dead-cow-allegedly-found-outside.html/feed 0
പെരുന്നാളിന് ബീഫ് വാങ്ങിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേര്‍ക്ക് പരിക്ക് https://www.chandrikadaily.com/beef-train-cow-vigilants-murder.html https://www.chandrikadaily.com/beef-train-cow-vigilants-murder.html#respond Fri, 23 Jun 2017 09:39:56 +0000 http://www.chandrikadaily.com/?p=33367 ന്യൂഡല്‍ഹി: ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് പെരുന്നാളിന് സാധനങ്ങള്‍ വാങ്ങിവരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ബല്ലാഗര്‍ഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഹാഷിം, ഷാക്കിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് തീവണ്ടിയില്‍ വരികയായിരുന്നു നോമ്പുതുറക്കാനും പെരുന്നാളിനുമായി സാധനങ്ങള്‍ വാങ്ങിയ സഹോദരങ്ങള്‍. കയ്യിലുണ്ടായ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് ഒരു കൂട്ടം യാത്രക്കാര്‍ അന്വേഷിക്കുകയും ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ യുവാക്കളെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും കത്തിക്കുത്തേറ്റ ജുനൈദ് കൊല്ലപ്പെട്ടു. തീവണ്ടിയിലുള്ളര്‍ ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ ബാഗില്‍ ബീഫുള്ളതിന് സ്ഥിരീകരണമില്ലെന്നും റെയില്‍വേ പോലീസ് പറഞ്ഞു.

‘തീവണ്ടിയില്‍ കയറിയതിന് ശേഷം ബീഫുണ്ടെന്നാരോപിച്ച് രണ്ടുപേര്‍ വഴക്കിടുകയായിരുന്നു. പിന്നീട് മറ്റുള്ളവരും ചേര്‍ന്ന് ബഹളമായി. പോലീസിനെ വിളിച്ചുവെങ്കിലും അവരെത്താന്‍ താമസിച്ചു. അതിനിടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു’; ഷാക്കിര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച ജാര്‍ഖണ്ഡില്‍ നോമ്പുതുറക്കിടെ ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് ഒരാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവവും.

]]>
https://www.chandrikadaily.com/beef-train-cow-vigilants-murder.html/feed 0