beyondthehashtag – Chandrika Daily https://www.chandrikadaily.com Thu, 29 Jan 2026 17:22:28 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg beyondthehashtag – Chandrika Daily https://www.chandrikadaily.com 32 32 നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍ നേരിടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ തലമുറയെ പ്രാപ്തരാക്കണമെന്ന് ബിയോണ്ട് ദി ഹാഷ്ടാഗ് സംവാദം https://www.chandrikadaily.com/beyond-the-hashtag-educational-institutions-must-empower-new-generation-to-deal-with-conflicts-of-everyday-life.html https://www.chandrikadaily.com/beyond-the-hashtag-educational-institutions-must-empower-new-generation-to-deal-with-conflicts-of-everyday-life.html#respond Thu, 29 Jan 2026 17:19:56 +0000 https://www.chandrikadaily.com/?p=376219 കൊച്ചി: നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നേരിടുന്നതിന് പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കണമെന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ആദ്യദിനത്തിലെ നടന്ന് ‘ബിയോണ്ട് ദി ഹാഷ്ടാഗ്- ആക്ഷന്‍ ഫോര്‍ ചേഞ്ച്’ എന്ന സംവാദത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ കുട്ടികള്‍ ലഹരി ഉപയോഗം പോലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനാകുമെന്ന് അവര്‍ പറഞ്ഞു.

യുവതലമുറയ്ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് നിയമ സംവിധാനം കൊണ്ട് മാത്രമാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐഎഎസ് അഭിപ്രായപ്പെട്ടു. ലഹരിയുടെ ഡിമാന്‍ഡ് ഇല്ലാതാക്കുന്നതിന് ബോധവല്‍ക്കരണവും കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്ക് അവരെ തിരിച്ചുവിടുന്നതിനും നടപടികളുണ്ടാകണമെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയത്തോടുള്ള വിമുഖത പുതിയ തലമുറ വെടിയണമെന്ന് സംവാദത്തില്‍ സംസാരിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജനീഷ് ഒ.ജെ, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി എബിന്‍ വര്‍ക്കി, എറണാകുളം ജില്ലാ പഞ്ചാത്തംഗം ജ്യൂബിള്‍ ജോര്‍ജ് എന്നിവര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇടപ്പെട്ടുകൊണ്ടു മാത്രമേ രാഷ്ട്രീയരംഗത്തെ നവീകരിക്കാന്‍ കഴിയൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു. പുതിയ തലമുറ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും മറ്റ് സാമൂഹ്യ പ്രശ്‌നങ്ങളും നേരിടുന്നതിന് ഇത് സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/beyond-the-hashtag-educational-institutions-must-empower-new-generation-to-deal-with-conflicts-of-everyday-life.html/feed 0