Bhima Koregaon – Chandrika Daily https://www.chandrikadaily.com Fri, 28 Jul 2023 09:09:59 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Bhima Koregaon – Chandrika Daily https://www.chandrikadaily.com 32 32 ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും ജാമ്യം നല്‍കി സുപ്രീംകോടതി https://www.chandrikadaily.com/bhima-koregaon-case-supreme-court-grants-bail-to-vernon-gonsalves-and-arun-ferreira.html https://www.chandrikadaily.com/bhima-koregaon-case-supreme-court-grants-bail-to-vernon-gonsalves-and-arun-ferreira.html#respond Fri, 28 Jul 2023 09:09:59 +0000 https://www.chandrikadaily.com/?p=266855 ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും ജാമ്യം നല്‍കി സുപ്രീംകോടതി. കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് 2018 മുതല്‍ ഇരുവരും ജയിലിലാണ്. 2018ല്‍ ഭീമ കൊറേഗാവില്‍ നടന്ന അക്രമങ്ങളില്‍ പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുള്‍പ്പെടെ 16 സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും ജാമ്യം അനുവദിച്ചത്. 2021ല്‍ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

5 വര്‍ഷത്തിലേറെയായി ഇരുവരും തടവിലാണെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം ഗൗരവതരമാണെന്നത് ഇത്രയേറെ കാലം ജാമ്യം നല്‍കാതെ തടവിലിടാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുവാദമില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് എന്‍.ഐ.എക്ക് കൈമാറണം, ഒരു മൊബൈല്‍ കണക്ഷന്‍ മാത്രം ഉപയോഗിക്കണം, മൊബൈല്‍ ലൊക്കേഷന്‍ എന്‍.ഐ.എക്ക് എപ്പോഴും പരിശോധിക്കാന്‍ സാധിക്കണം, ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.

2018 ല്‍ ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം മഹാരാഷ്ട്ര പൊലീസ് ജയിലിലടച്ചത്. ദലിതരുടെ സമ്മേളനത്തിലേക്ക് മറാത്ത സവര്‍ണര്‍ നടത്തിയ ആക്രമണം ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് വളരുകയായിരുന്നു.

ഭീമ കൊറേഗാവില്‍ നടന്ന സമ്മേളനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നും അവിടെ നടന്നത് മോദിയെ വധിക്കാനുള്ള ഗൂഢാലോചന ആണെന്നും ആരോപിച്ചാണ് സുധീര്‍ ധാവ്ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാന്‍ സാമി, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്ലിങ് തുടങ്ങിയ 16 ഓളം പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്.

 

 

]]>
https://www.chandrikadaily.com/bhima-koregaon-case-supreme-court-grants-bail-to-vernon-gonsalves-and-arun-ferreira.html/feed 0
ഭീമാ കോറെഗാവ്; എട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം-ഹാനി ബാബുവും ഫാ. സ്റ്റാന്‍ സ്വാമിയും പ്രതിപ്പട്ടികയില്‍ https://www.chandrikadaily.com/activists-delhi-professor-among-8-named-in-bhima-koregaon-chargesheet.html https://www.chandrikadaily.com/activists-delhi-professor-among-8-named-in-bhima-koregaon-chargesheet.html#respond Fri, 09 Oct 2020 11:30:58 +0000 https://www.chandrikadaily.com/?p=160194 മുംബൈ: ഭീമാ കോറെഗാവ് കേസില്‍ മലയാളികളായ ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവര്‍ ഉള്‍പ്പെടെ എട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമാ കോറെഗാവില്‍ ആള്‍ക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിക്കും വിധം ഇടപെട്ടെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. ആനന്ദ് തെല്‍ത്തുംബ്‌ഡെ, ഗൗതം നവ്‌ലാഖ തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട്, ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ജസ്യൂട്ട് പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ വീട്ടില്‍നിന്നാണ് എണ്‍പത്തിമൂന്നുകാരനായ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ സംഘം കസ്റ്റിഡിയില്‍ എടുത്തത്. സ്റ്റാന്‍ സ്വാമി നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകന്‍ ആണെന്നാണ് എന്‍ഐഎ പറയുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ഫണ്ട് സമാഹരിച്ചിരുന്നതായും എന്‍ഐഎ ആരോപിച്ചു.

ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലഘുലേഖകള്‍ സ്റ്റാന്‍ സ്വാമിയുടെ പക്കല്‍നിന്നു പിടിച്ചെടുത്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവരുമായി സ്റ്റാന്‍ സ്വാമിക്കു ബന്ധമുള്ളതായി എന്‍ഐഎ പറഞ്ഞു.

അധ്യാപകനായ ഹാനി ബാബുവിനും ജസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാന്‍ സ്വാമിക്കും പുറമേ പ്രൊഫ. ആനന്ദ് തെല്‍തുംബ്ഡെ, ജ്യോതി ജഗ്പത്, സാഗര്‍ ഗൂര്‍ഖെ, രമേഷ് ഗയ്ചോര്‍ എന്നിവരും പ്രേമ അഭിയാന്‍ ഗ്രൂപ്പിലെ പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പ്രതിപ്പട്ടികയിലുള്ള മിലിന്ദ് തെല്‍തുംബ്ഡെ ഒളിവിലാണ്. ഈ വര്‍ഷം ജനുവരി 24നാണ് ഭീമ കോറെഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മോദി സര്‍ക്കാരിന്റെയും എന്‍.ഐ.എയുടെയും കപടതയ്ക്ക് അതിരുകളില്ലെന്നായിരുന്നു അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. ആദിവാസി ജീവിതങ്ങളേക്കാള്‍ ഖനന കമ്പനികളുടെ ലാഭമാണ് സര്‍ക്കാരിന് മുഖ്യമെന്നതിനാലാണ് അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്റ്റാന്‍ സ്വാമിയെ പോലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിമര്‍ശിച്ചു.

പൂനെയ്ക്കടുത്ത് ഭീമാ കോറെഗാവ് പോരാട്ടത്തിന്റെ ഇരുന്നൂറാം വാര്‍ഷിക ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ബോധപൂര്‍വം ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്നാണ് ആരോപണം.

 

]]>
https://www.chandrikadaily.com/activists-delhi-professor-among-8-named-in-bhima-koregaon-chargesheet.html/feed 0
മേവാനിയും ഉമര്‍ ഖാലിദും പങ്കെടുക്കാനിരുന്ന യോഗം പൊലീസ് തടഞ്ഞു; മുംബൈയില്‍ സംഘര്‍ഷം https://www.chandrikadaily.com/police-detains-omar-khalid-and-mewani-in-mumbai.html https://www.chandrikadaily.com/police-detains-omar-khalid-and-mewani-in-mumbai.html#respond Thu, 04 Jan 2018 14:30:39 +0000 http://www.chandrikadaily.com/?p=63081 മുംബൈ: ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി എം.എല്‍.എയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും പങ്കെടുക്കേണ്ടിയിരുന്ന യോഗം മുംബൈ പൊലീസ് ഇടപെട്ട് തടഞ്ഞു. വൈല്‍ പാര്‍ലെയിലെ ഭായ്ദാസ് ഹാളില്‍ യോഗം സംഘടിപ്പിച്ച സംഘാടകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മേഖലയില്‍ 144 വകുപ്പു പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. നേതാക്കളെ തടഞ്ഞുവെച്ച ജുഹു പൊലീസ് സ്റ്റേഷനു മുന്നില്‍ ദളിത് വിഭാഗക്കാരും പ്രക്ഷോഭകരും പ്രതിഷേധ പ്രകടനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്കുമെതിരെ പൊലീസ് ഏകപക്ഷീയമായി നീങ്ങുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

നഗരത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ പൂനെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീമ കൊറേഗാവില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തെ തുടര്‍ന്ന് ദളിത് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പൊലീസ് പക്ഷപാതിത്വം കാണിക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ദളിത് സംഘടനയായ ഛത്ര ഭാരതി പ്രവര്‍ത്തകര്‍ ഭായ്ദാസ് ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് അനുമതി നല്‍കിയില്ലെങ്കിലും യോഗവുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഛത്ര ഭാരതി പ്രസിഡണ്ട് ദത്ത ധാഗെയെയും മറ്റ് അംഗങ്ങളെയും പൊലീസ് പിടികൂടി. ഛത്ര ഭാരതി മുംബൈ യൂണിറ്റ് പ്രസിഡണ്ട് സച്ചിന്‍ ഭന്‍സോഡെയും പൊലീസ് കസ്റ്റഡിയിലാണ്.

ബുധനാഴ്ച മുംബൈയില്‍ ദളിത് വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭത്തില്‍ നഗരം ഏറെക്കുറെ സ്തംഭിച്ചിരുന്നു. എന്നാല്‍, പ്രക്ഷോഭവുമായി ഭായ്ദാസ് ഹാളിലെ യോഗത്തിന് ബന്ധമൊന്നുമില്ലെന്നും മേവാനി, ഉമര്‍ ഖാലിദ് എന്നിവരുമായി സദസ്യര്‍ക്ക് സംവദിക്കാനുള്ള അവസരമൊരുക്കുക മാത്രമാണ് ചെയ്തതെന്നും സച്ചിന്‍ ഭന്‍സോഡെ പറഞ്ഞു.

ഉയര്‍ന്ന ജാതിക്കാരായ പേഷവകള്‍ക്കെതിരെ ദളിത് സൈന്യം വിജയിച്ച ഭീമ-കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികം ജനുവരി ഒന്നിന് ദളിത് വിഭാഗക്കാര്‍ ആഘോഷിച്ചതിനെ തുടര്‍ന്നാണ് നിലവിലെ പ്രശ്‌നങ്ങളുടെ തുടക്കം. സവര്‍ണ വിഭാഗക്കാരും ആര്‍.എസ്.എസ്സും ഇതിനെതിരെ രംഗത്തു വന്നിരുന്നു. ബ്രാഹ്മണ്യത്തിനെതിരെ ദളിതുകളുടെ വിജയമായാണ് ഭീമ കൊറേഗാവ് ഓര്‍മിക്കപ്പെടുന്നത്.

]]>
https://www.chandrikadaily.com/police-detains-omar-khalid-and-mewani-in-mumbai.html/feed 0