bjp leadedr – Chandrika Daily https://www.chandrikadaily.com Wed, 19 Mar 2025 12:22:57 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bjp leadedr – Chandrika Daily https://www.chandrikadaily.com 32 32 പകുതിവില തട്ടിപ്പ്; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പരാതിയുമായി ആലുവ സ്വദേശിയും https://www.chandrikadaily.com/half-price-scam-aluva-native-files-complaint-against-bjp-leader-a-n-radhakrishnan.html https://www.chandrikadaily.com/half-price-scam-aluva-native-files-complaint-against-bjp-leader-a-n-radhakrishnan.html#respond Wed, 19 Mar 2025 12:22:57 +0000 https://www.chandrikadaily.com/?p=334728 പകുതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ വീണ്ടും പരാതി. ആലുവ കീഴ്മാട് സ്വദേശി ശ്രീകലയാണ് പരാതി നൽകിയത്. പണം വാങ്ങി ഒരു വർഷം പിന്നീട്ടിട്ടും സ്കൂട്ടർ നൽകിയില്ലെന്ന് പരാതിക്കാരി. പ്രധാനമന്ത്രിയുടെ പദ്ധതിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചെന്നും ശ്രീകല എടത്തല പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.ഇന്ന്  എ. എൻ. രാധാകൃഷ്ണനെതിരെ ഇത് രണ്ടാമത്തെ പരാതിയാണ്.

ഇതേ കാരണം ചൂണ്ടിക്കാട്ടി നേരത്തേ ആലുവ സ്വദേശി ശ്രീജയും .എൻ. രാധാകൃഷ്ണനെതിരെഎടത്തല പൊലീസിൽ പരാതി നൽകിയിരുന്നു. പണം വാങ്ങി ഒരു വർഷം പിന്നീട്ടിട്ടും സ്കൂട്ടർ നൽകിയില്ലെന്നും. പ്രധാനമന്ത്രിയുടെ പദ്ധതിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഇന്നലെയും പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് എ.എൻ. രാധാകൃഷ്ണനെതിരെ പരാതി വന്നിരുന്നു. ബിജെപി നേതാക്കൾ ചേർന്ന് പണം തിരികെ നൽകി പരാതി ഒത്ത് തീർപ്പാക്കുകയായിരുന്നു. എ.എന്‍. രാധാകൃഷ്ണന്‍ പണം വാങ്ങി കബളിപ്പിച്ചതായി എടത്തല സ്വദേശി ഗീതയാണ് പരാതിപ്പെട്ടത്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും പരാതിക്കാരി പറഞ്ഞു.

2024 മാര്‍ച്ച് പത്താം തീയതി കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തില്‍ വെച്ചാണ് എ.എന്‍. രാധാകൃഷ്ണന്‍ പരിപാടി നടത്തിയത്. പകുതി വിലയ്ക്ക് വണ്ടികിട്ടുമെന്ന് പറഞ്ഞുകേട്ടാണ് അവിടെ എത്തിയതെന്നാണ് ​ഗീത പറയുന്നത്. ബുക്കിങ് കഴിഞ്ഞ് പത്ത് നൂറ് പേരുടെ കയ്യില്‍ നിന്ന് പണം വാങ്ങി. 90 ദിവസത്തിനുള്ളില്‍ വാഹനം കിട്ടുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത്രയും ദിവസം കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ലെന്നുമായിരുന്നു ​ഗീതയുടെ ആരോപണം.

ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഒരു ലക്ഷം രൂപ നൽകിയാണ് ​ഗീതയുടെ പരാതി ഒത്തുതീർപ്പാക്കിയത്. പ്രാദേശിക ബിജെപി നേതാക്കൾ വിളിച്ച് പരാതിയിൽ നിന്ന് പിൻമാറാൻ അപേക്ഷിച്ചതായും ​ഗീത പറഞ്ഞു. എ.എൻ. രാധാകൃഷ്ണനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ദയവായി പിൻമാറണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടതായാണ് ​ഗീത പറയുന്നത്. ​ഗീത പരാതി പിൻവലിച്ചതിനു പിന്നാലെയാണ് ആലുവ സ്വദേശി ശ്രീജ പരാതിയുമായി മുന്നോട്ട് വന്നത്.

അതേസമയം, പകുതി വില തട്ടിപ്പ് കേസില്‍ പൊലീസില്‍ പരാതി വന്നതോടെ എ.എന്‍. രാധാകൃഷ്ണനെതിരെ ബിജെപിയിൽ അമർഷം ഉയർന്നിട്ടുണ്ട്. പണം നല്‍കി പരാതിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതും ഇതിന് കാരണമായി. ഒരു വിഭാഗം എ.എന്‍. രാധാകൃഷ്ണനെതിരെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്.

]]>
https://www.chandrikadaily.com/half-price-scam-aluva-native-files-complaint-against-bjp-leader-a-n-radhakrishnan.html/feed 0
മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍; സിന്ധ്യയെ ഒതുക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ ശക്തമാകുന്നു https://www.chandrikadaily.com/bjp-leader-in-congress-in-madhya-pradesh-congress-moves-to-contain-scindia-is-getting-stronger.html https://www.chandrikadaily.com/bjp-leader-in-congress-in-madhya-pradesh-congress-moves-to-contain-scindia-is-getting-stronger.html#respond Fri, 25 Aug 2023 12:04:15 +0000 https://www.chandrikadaily.com/?p=271461 നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ ‘ഒതുക്കുന്ന’തിനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ശക്തമാകുന്നു. ബിജെപിയിലെ ശക്തനായ നീരജ് ശര്‍മയെ എതിര്‍പാളയത്തില്‍ എത്തിച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ 22 എം.എല്‍.എമാരില്‍ ഒരാളും സിന്ധ്യയുടെ വിശ്വസ്തനുമായ ഗോവിന്ദ് സിങ് രജ്പുതിനെതിരെയാണ് കോണ്‍ഗ്രസിന്റെ ഈ പുതിയ കരുനീക്കം.

സാഗര്‍ ജില്ലയിലെ സുര്‍ക്കി നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് രാജ്പുത്. ഇവിടുത്തെ ബിജെപിയുടെ ശക്തനായ പ്രാദേശിക നേതാവായിരുന്നു നീരജ് ശര്‍മ. നീരജിനെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കുന്നതോടെ രാജ്പുത്തിന് ശക്തനായ ഒരു എതിരാളിയെ നല്‍കുകയാണ് ഉദ്ദേശ്യം.

ഭൂവുടമയും കര്‍ഷകനുമായ ശര്‍മ സ്വകാര്യ ബസ് ഓപ്പറേറ്റവും ധനികനായ കോണ്‍ട്രാക്ടറുമാണ്. 2009 വരെ കോണ്‍ഗ്രസിലായിരുന്ന ശര്‍മ പിന്നീട് കോണ്‍ഗ്രസില്‍ രാജ്പുതിന്റെ ആധിപത്യം കൂടിയതോടെ ബിജെപിലേക്കു ചേക്കേറി. തുടര്‍ന്ന് 2010ല്‍ രഹത്ഗര്‍ ജന്‍പദ് പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു. ഗോവിന്ദ് സിങ് രാജ്പുതിന്റെ മൂത്ത സഹോദരന്‍ ഗുലാബ് സിങ് രാജ്പുതിനെയാണ് പരാജയപ്പെടുത്തിയത്.

2003, 2008, 2018 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് സുര്‍ക്കി മണ്ഡലത്തില്‍നിന്ന് നിയമസഭയില്‍ എത്തിയ ഗോവിന്ദ് സിങ് രാജ്പുത് 2020ല്‍ ബിജെപിയെ പ്രതിനിധീകരിച്ചും ഇവിടെനിന്ന് വിജയിച്ചു. സിന്ധ്യയുടെ വിശ്വസ്തരില്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിലുള്ള ഏക മന്ത്രിയാണ് രാജ്പുത്. നേരത്തെ കമല്‍നാഥ് സര്‍ക്കാരില്‍ കൈകാര്യം ചെയ്ത റവന്യു, ഗതാഗത വകുപ്പുകള്‍ തന്നെയാണ് ഈ സര്‍ക്കാരിലും ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.

മധ്യപ്രദേശില്‍ പലയിടത്തും സിന്ധ്യയ്‌ക്കൊപ്പം വന്നവരും പഴയ പ്രവര്‍ത്തകരും തമ്മിലുള്ള അസ്വാരസ്യം ബിജെപിക്ക് തലവേദനയാണ്. നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹവും ശക്തമണ്.

]]>
https://www.chandrikadaily.com/bjp-leader-in-congress-in-madhya-pradesh-congress-moves-to-contain-scindia-is-getting-stronger.html/feed 0