bjp-nda – Chandrika Daily https://www.chandrikadaily.com Sun, 26 Mar 2023 04:21:32 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bjp-nda – Chandrika Daily https://www.chandrikadaily.com 32 32 ഉപതെരഞ്ഞെടുപ്പ് വന്നാൽ വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങി ബി ഡി ജെ എസ് https://www.chandrikadaily.com/wayanadbyepollbdjs.html https://www.chandrikadaily.com/wayanadbyepollbdjs.html#respond Sun, 26 Mar 2023 04:10:54 +0000 https://www.chandrikadaily.com/?p=244475 രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടികളും ഘടകകക്ഷികളും രംഗത്തെത്തി.വയനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇക്കാര്യത്തിൽ ദില്ലിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.

 

]]>
https://www.chandrikadaily.com/wayanadbyepollbdjs.html/feed 0
യോഗി ആദിത്യനാഥിനെതിരെ നിതീഷ് കുമാര്‍; ആരും ആരെയും ഈ രാജ്യത്ത് നിന്ന് പുറത്താക്കില്ലെന്ന് നിതീഷ് https://www.chandrikadaily.com/nithish-kumar-against-adithyanath.html https://www.chandrikadaily.com/nithish-kumar-against-adithyanath.html#respond Thu, 05 Nov 2020 09:57:51 +0000 https://www.chandrikadaily.com/?p=166132 പട്‌ന: ബിഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ബിജെപിയുടെ താരപ്രചാരകനും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വനിയമത്തിന്റെ പേരില്‍ ആദിത്യനാഥ് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളാണ് നിതീഷിനെ ചൊടിപ്പിച്ചത്. ഈ രാജ്യത്ത് കടന്നുകൂടിയവരെ തുരത്തുമെന്നായിരുന്നു യോഗി പറഞ്ഞത്. എന്നാല്‍ അസംബന്ധം പറയാനാണ് യോഗി ബീഹാറില്‍ എത്തിയതെന്നായിരുന്നു നിതീഷിന്റെ മറുപടി. ആരാണ് ഇത് പോലെയൊക്കെ സംസാരിക്കാന്‍ തയ്യാറാവുക. ഇത് അസംബന്ധം തന്നെയാണെന്നും നിതീഷ് പറഞ്ഞു.

ചിലയാളുകള്‍ അവരുടെ സിദ്ധാന്തം പ്രചരിപ്പിക്കാനാണ് ഇങ്ങോട്ട് വരുന്നത്. ആര് ആരെയാണ് ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പോകുന്നത്. ആരെയും ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇന്ത്യന്‍ എല്ലാവരുടേതുമാണ്. ഈ രാജ്യത്തുള്ള എല്ലാവരുടേതുമാണ് ഇന്ത്യയെന്നും നിതീഷ് പറഞ്ഞു. മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷമാണ് ഞങ്ങള്‍ എപ്പോഴും ഉണ്ടാക്കുന്നത്. എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കിഷന്‍ഗഞ്ചിലെ റാലിയില്‍ നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം മതസൗഹാര്‍ദവും സാഹോദര്യവും കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങള്‍ വിജയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആളുകള്‍ മറ്റുള്ളവരെ തമ്മില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും നിതീഷ് പറഞ്ഞു.

അതേസമയം വര്‍ഗീയതയും മതേതരത്വവും ഒരുപോലെ വിളമ്പി നേട്ടമുണ്ടാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്. മുസ് ലിം ഭൂരിപക്ഷ പ്രദേശമാണ് കിഷന്‍ഗഞ്ച് അവിടെ യോഗിയെ തള്ളിപ്പറയുന്നത് നിതീഷിന്റെ തന്ത്രമാണെന്ന് പ്രതിപക്ഷം പറയുന്നു. ഹൈന്ദവ ഭൂരിപക്ഷ മേഖലയില്‍ രാമക്ഷേത്രവും കശ്മീരും പൗരത്വവും പറഞ്ഞ് തീവ്രഹിന്ദുത്വം കളിക്കുകയും അതേസമയം ദളിത്-മുസ് ലിം മേഖലകളില്‍ നിതീഷിനെ ഇറക്കി മതേതരമുഖവും സൃഷ്ടിക്കുക എന്നതാണ് ബിജെപി പയറ്റുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

]]>
https://www.chandrikadaily.com/nithish-kumar-against-adithyanath.html/feed 0
ധാര്‍ഷ്ട്യവും കൊലപാതകപരവും; വിവേകമില്ലാത്ത സര്‍ക്കാര്‍-മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുനായി അകാലിദള്‍ അധ്യക്ഷന്‍ https://www.chandrikadaily.com/akali-dal-quits-nda-over-farm-bills-says-modi-govt-being-stubborn-insensitive-with-its-murderous-assault.html https://www.chandrikadaily.com/akali-dal-quits-nda-over-farm-bills-says-modi-govt-being-stubborn-insensitive-with-its-murderous-assault.html#respond Sun, 27 Sep 2020 03:58:04 +0000 https://www.chandrikadaily.com/?p=156857 ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതിന് പിന്നാലെ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുനായി അകാലിദല്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍. കാര്‍ഷിക ബില്ലുകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പാവപ്പെട്ട കര്‍ഷകരെ കൊലപ്പെടുത്തുന്നതാണെന്ന് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. മുന്നണി വിടുന്ന കാര്യം ശനിയാഴ്ച രാത്രി ബാദലിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകാനതായി ശിരോമണി അകാലിദള്‍ കോര്‍ കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുനായി പാര്‍ട്ടി അധ്യക്ഷന്‍ രംഗത്തെത്തിയത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ ശിരോമണി അകാലിദള്‍ തീരുമാനിച്ചു. കര്‍ഷകരുടെ വിളകളുടെ വിപണനം പരിരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണം ഉറപ്പുനല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം അനുവദിച്ചില്ലെന്നും കാര്‍ഷിക ബില്ലുകളുമായി മുന്നോട്ട് കൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പാവപ്പെട്ട കര്‍ഷകര്‍ക്കെതിരായ കൊലപാതകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന് പഞ്ചാബി, സിഖ് വിഷയങ്ങളില്‍ നിരന്തരം അവഗണനയാണുള്ളതെന്നും സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു.

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം ഒഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി എംപി ഹര്‍സിമ്രത് കൗറും രംഗത്തെത്തി. രാജ്യത്തെ പോറ്റുന്നവരു(കര്‍ഷകര്‍)ടെ അഭ്യര്‍ത്ഥനയോട് കണ്ണടയ്ക്കുകയാണ് കേന്ദ്രമെന്നും പഞ്ചാബിന്റെ താല്പര്യത്തിന് മുകളിലല്ല അകാലിദളിന് മറ്റൊന്നുമെന്നും ഹര്‍സിമ്രത് കൗര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാജിവെച്ച മുന്‍ കേന്ദ്രമമന്ത്രിയുടെ പ്രതികരണം. എന്‍.ഡി.എയില്‍ തുടക്കം മുതല്‍ക്ക് ഉള്ളതും അവിഭാജ്യവുമായ സഖ്യകക്ഷിയായ അകാലിദളിന് ചെവികൊടുക്കാത്ത ബി.ജെ.പി സഖ്യത്തില്‍ തുടരുന്നതില്‍ ഇനി കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും കണ്ടിട്ടും സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലാ എന്നാണെങ്കില്‍ ഇത് ഇനിയൊരിക്കലും ‘വാജ്പേയി ജി’യോ ‘ബാദല്‍ സാഹബോ’ വിഭാവനം ചെയ്ത എന്‍.ഡി.എ ആയിരിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/akali-dal-quits-nda-over-farm-bills-says-modi-govt-being-stubborn-insensitive-with-its-murderous-assault.html/feed 0
മുന്നണി വിട്ടതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ https://www.chandrikadaily.com/no-longer-the-nda-envisioned-by-vajpayee-badal-sahab%e2%80%89harsimrat.html https://www.chandrikadaily.com/no-longer-the-nda-envisioned-by-vajpayee-badal-sahab%e2%80%89harsimrat.html#respond Sun, 27 Sep 2020 02:43:46 +0000 https://www.chandrikadaily.com/?p=156840 ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം ഒഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍്ട്ടി എംപി ഹര്‍സിമ്രത് കൗര്‍. രാജ്യത്തെ പോറ്റുന്നവരു(കര്‍ഷകര്‍)ടെ അഭ്യര്‍ത്ഥനയോട് കണ്ണടയ്ക്കുകയാണ് കേന്ദ്രമെന്നും പഞ്ചാബിന്റെ താല്പര്യത്തിന് മുകളിലല്ല അകാലിദളിന് മറ്റൊന്നുമെന്നും ഹര്‍സിമ്രത്
കൗര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാജിവെച്ച മുന്‍ കേന്ദ്രമമന്ത്രിയുടെ പ്രതികരണം. എന്‍.ഡി.എയില്‍ തുടക്കം മുതല്‍ക്ക് ഉള്ളതും അവിഭാജ്യവുമായ സഖ്യകക്ഷിയായ അകാലിദളിന് ചെവികൊടുക്കാത്ത ബി.ജെ.പി സഖ്യത്തില്‍ തുടരുന്നതില്‍ ഇനി കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും കണ്ടിട്ടും സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലാ എന്നാണെങ്കില്‍ ഇത് ഇനിയൊരിക്കലും ‘വാജ്‌പേയി ജി’യോ ‘ബാദല്‍ സാഹബോ’ വിഭാവനം ചെയ്ത എന്‍.ഡി.എ ആയിരിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാദ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ബിജെപിക്കും മോദി സര്‍ക്കാറിനും കനത്ത തിരിച്ചടി നല്‍കി ശനിയാഴ്ച രാത്രിയാണ് പ്രമുഖ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടത്. ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പാര്‍ട്ടിതന്നെ സഖ്യം വിട്ടിരിക്കുന്നത്. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചാണ് അകാലിദളിന്റെ നടപടി.

 

 

 

]]>
https://www.chandrikadaily.com/no-longer-the-nda-envisioned-by-vajpayee-badal-sahab%e2%80%89harsimrat.html/feed 0
അകാലിദളിന് പിന്നാലെ കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി ജെജെപിയും; എന്‍ഡിഎ പിളരുന്നു-ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി https://www.chandrikadaily.com/two-jjp-mlas-join-haryana-farmer-protests-one-says-ready-to-resign-if-people-ask-me-to.html https://www.chandrikadaily.com/two-jjp-mlas-join-haryana-farmer-protests-one-says-ready-to-resign-if-people-ask-me-to.html#respond Sun, 20 Sep 2020 17:34:46 +0000 https://www.chandrikadaily.com/?p=155093 ഡല്‍ഹി: കര്‍ഷക ബില്ലുകള്‍ക്ക് ഇരുസഭകളും അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യമൊട്ടാകെ തെരുവിലിറങ്ങി കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്ന കാഴ്ചയാണ് വരുന്നത്. ബില്ലിനെതിരെ ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ഹരിയാനയിലെ മിക്ക റോഡുകളും കര്‍ഷകര്‍ കയ്യേറി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷകകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. ഇവരെ ഹരിയാനയില്‍ വച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാല-മൊഹാലി ഹൈവേയിലെ പൊലീസ് ബാരിക്കേഡുകള്‍ വച്ച് അടച്ചത് മാറ്റാന്‍ കര്‍ഷകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

 

അതിനിടെ, പഞ്ചാബിലെ കര്‍ഷകരെ നിസ്സാരരായി കാണരുത് എന്ന് സഖ്യ കക്ഷിയായ അകാലിദള്‍ എംപി നരേഷ് ഗുജ്റാള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ‘പഞ്ചാബിലെ കര്‍ഷകര്‍ ദുര്‍ബലരാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. എല്ലാ പഞ്ചാബികളും നമ്മുടെ ഗുരുവിന്റെ മക്കളാണ്, അവരില്‍നിന്നാണ് ത്യാഗത്തെ കുറിച്ചും അടിച്ചമര്‍ത്തലിനെതിരെ പോരാടാനും ഞങ്ങള്‍ പഠിച്ചത്. പഞ്ചാബിലെ കര്‍ഷകരെ അടിച്ചമര്‍ത്തിയാല്‍ അകാലിദാള്‍ അവര്‍ക്കൊപ്പം മാത്രമേ നില്‍ക്കൂ.’- ഗുജ്റാള്‍ പറഞ്ഞു.

അതേസമയം, ഹരിയാനയിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ രണ്ട് ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എമാര്‍ പങ്കെടുത്തു. ഹരിയാനയില്‍ മുതിര്‍ന്ന നേതാവ് ദുശ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായ ബിജെപിയുമായുള്ള സഖ്യ സര്‍ക്കാറിന്റെ ഭാഗമാണ് ജെജെപി. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്കൊപ്പം ബര്‍വാല എംഎല്‍എ ജോഗി റാം സിഹാഗും ഷഹാബാദ് എംഎല്‍എ രാം കരണ്‍ കാലയും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ”തങ്ങളുടെ നിയോജകമണ്ഡലത്തിലെ ആളുകള്‍ ബില്‍ വിഷയത്തില്‍ തങ്ങളോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാവുമെന്നും, എംഎല്‍എമാര്‍ പ്രതികരിച്ചു.

ബില്ലുകള്‍ കര്‍ഷകന് അനുകൂലമാണെന്നാണ് തങ്ങള്‍ ആദ്യം കരുതിയിരുന്നതെന്നും എന്നാല്‍ പിന്നീട് കാര്യങ്ങള്‍ പഠിച്ചുവെന്നും ബില്ലുകള്‍ പിന്‍വലിക്കല്‍ നനിര്‍ബന്ധമാണെന്നും ഇക്കാര്യം പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കുമെന്നും നിയമസഭാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ നാഷണല്‍ ഹൈവേ 344 ഉള്‍പ്പെടെയുള്ള പാതകള്‍ ഉപരോധിക്കുകയാണ്.

വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കര്‍ഷക ബില്‍ അവതരിപ്പിക്കുന്നതിനിടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വിഷയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. കര്‍ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ലോക്സഭ പാസാക്കിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്.

എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, രാജ്യസഭയില്‍ സര്‍ക്കാരിനെ എല്ലായ്പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്‍ എന്നിവരടക്കം ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷക ബില്ലിനെ തുടര്‍ന്ന് അകാലിദള്‍ മന്ത്രിയെ പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ളവരടക്കം 12 എംപിമാര്‍ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തുളത്തില്‍ ധര്‍ണ നടത്തി.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

 

]]>
https://www.chandrikadaily.com/two-jjp-mlas-join-haryana-farmer-protests-one-says-ready-to-resign-if-people-ask-me-to.html/feed 0
ബിജെപി എംഎല്‍എമാരെ വിലക്ക് വാങ്ങി: ഗുരുതര ആരോപണവുമായി ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച https://www.chandrikadaily.com/bjp-paid-our-mlas-rs-11-crore-to-defect-claims-babulal-marandi.html https://www.chandrikadaily.com/bjp-paid-our-mlas-rs-11-crore-to-defect-claims-babulal-marandi.html#respond Sat, 07 Jul 2018 17:45:15 +0000 http://www.chandrikadaily.com/?p=93561 റാഞ്ചി: ജാര്‍ഖണ്ഡില്‍ 2014ല്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാ തന്ത്രിക് പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരെ ബിജെപി വിലക്ക് വാങ്ങിയെന്ന ആരോപണവുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാണ്ഡി.

ഇതിനായി ബിജെപി 11 കോടി രൂപ ചെലവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ജാര്‍ഖണ്ഡ് ബിജെപി മുന്‍ അധ്യക്ഷന്‍ രവീന്ദ്ര റായ് വിലപേശലിന് നേതൃത്വം നല്‍കിയതെന്ന് 2003ല്‍ ബിജെപി വിട്ട് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാ തന്ത്രിക് പാര്‍ട്ടി രൂപീകരിച്ച ബാബുലാല്‍ മാറാണ്ഡി പറഞ്ഞു. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാ തന്ത്രിക് പാര്‍ട്ടിയുടെ എംഎല്‍എമാരായ ഗണേഷ് ഗഞ്ചു, രണ്‍ധീര്‍ കുമാര്‍ സിംഗ്, നവീന്‍ ജയ്‌സ്വാള്‍, അമര്‍ കുമാര്‍ ബൗരി, അലോക് കുമാര്‍ ചൗരസ്യ, ജാന്‍കി പ്രസാദ് യാദവ് എന്നിവരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ആകെ 11 കോടി രൂപ ചെലവിട്ടതായി വ്യക്തമാക്കി 2015 ജനുവരി 19ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് രവീന്ദ്ര റായ് കത്ത് നല്‍കിയെന്നും മാറാണ്ഡി വ്യക്തമാക്കി.

എംഎല്‍എമാര്‍ക്ക് സ്ഥാനവും പണവും വാഗ്ദാനം ചെയ്തതിന്റെ തെളിവെന്നോണം മാറാണ്ഡി, രവീന്ദ്ര റായ് ഒപ്പിട്ട ഈ കത്തിന്റെ കോപ്പിയും പുറത്തുവിട്ടു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആറ് എംഎല്‍എമാര്‍ക്ക് 11 കോടി രൂപ കൈമാറിയതായും ബാക്കി തുക ഇവര്‍ ബിജെപി പാളയത്തിലെത്തിയതിന് ശേഷം 36 മാസത്തിനുള്ളില്‍ തന്നു തീര്‍ക്കാം എന്നായിരുന്നു ധാരണയെന്നും മാറാണ്ഡി ആരോപിച്ചു.
അതേസമയം ജാര്‍ഖണ്ഡിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന ഖാദി ബോര്‍ഡ് ചെയര്‍മാനുമായ സഞ്ചയ് സേഠ് മാറാണ്ഡിയുടെ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ബിജെപിയുടേതെന്ന പേരില്‍ വ്യാജ കത്താണ് ബാബുലാല്‍ മാറാണ്ഡി പ്രചരിപ്പിക്കുന്നതെന്നും മറാണ്ഡിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/bjp-paid-our-mlas-rs-11-crore-to-defect-claims-babulal-marandi.html/feed 0
ബി.ജെ.പി-ജെ.ഡി.യു ഭിന്നത രൂക്ഷം; സഖ്യകക്ഷി വേണ്ടെങ്കില്‍ ബി.ജെ.പിക്ക് തനിച്ച് മത്സരിക്കാമെന്ന് ജെ.ഡി.യു https://www.chandrikadaily.com/split-in-bihar-nda.html https://www.chandrikadaily.com/split-in-bihar-nda.html#respond Mon, 25 Jun 2018 06:59:01 +0000 http://www.chandrikadaily.com/?p=91580 പാറ്റ്‌ന: ബീഹാറില്‍ എന്‍.ഡി.എ മുന്നണിയില്‍ ഭിന്നത കനക്കുന്നു. ബി.ജെ.പി-ജെ.ഡി.യു കക്ഷികള്‍ക്കിടയിലെ ഭിന്നത പരസ്യമായ വാക്‌പോരിലേക്ക് കടന്നിരിക്കുകയാണ്. ജെ.ഡി.യു നേതാവായ സഞ്ജയ് സിങ് ആണ് ബി.ജെ.പിക്കെതിരെ പരസ്യമായ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബീഹാറില്‍ ബി.ജെ.പിക്ക് സഖ്യകക്ഷി വേണ്ടെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മുഴുവന്‍ സീറ്റിലും തനിച്ച് മത്സരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് സിങ് ബി.ജെ.പിക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. 2014ല്‍ നിന്നും ഏറെ വ്യത്യസ്തമാണ് 2019ലെ കാര്യങ്ങള്‍. നിതീഷ് കുമാര്‍ ഇല്ലാതെ സംസ്ഥാനത്ത് വിജയിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിക്ക് അറിയാം. എന്നാലും സഖ്യകക്ഷി വേണ്ടെന്ന നിലപാടാണ് ബി.ജെ.പി പുലര്‍ത്തുന്നതെങ്കില്‍ അവര്‍ക്ക് മുഴുവന്‍ സീറ്റിലും മത്സരിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് സഞ്ജയ് സിങ് പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ജെ.ഡി.യു തകര്‍ന്നടിയുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി പിന്തുണയോടെ അധികാരത്തിലെത്തിയ നിതീഷ് പിന്നീട് സഖ്യകക്ഷികളെ ചതിച്ച് ബി.ജെ.പിയുമായി കൂട്ടുകൂടുകയായിരുന്നു. ബീഹാറിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് നീതീഷ് നേരത്തേയും കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരുന്നു.

]]>
https://www.chandrikadaily.com/split-in-bihar-nda.html/feed 0
അമിത് ഷാ-ഉദ്ധവ് താക്കറെ ചര്‍ച്ച പരാജയം; വരും തെരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും https://www.chandrikadaily.com/well-contest-all-upcoming-elections-on-our-own-says-shiv-sena-mp-sanjay-rau.html https://www.chandrikadaily.com/well-contest-all-upcoming-elections-on-our-own-says-shiv-sena-mp-sanjay-rau.html#respond Thu, 07 Jun 2018 12:08:22 +0000 http://www.chandrikadaily.com/?p=88942 മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന എം.പി സന്‍ജയ് റാവത്ത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സന്ദര്‍ശിച്ച് ഇരുപാര്‍ട്ടികളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു എന്നു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശിവസേന ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടില്ല എന്ന് വ്യക്തമാക്കി സന്‍ജയ് റാവത്ത് രംഗത്തെത്തുന്നത്.

്അമിത് ഷായുടെ സന്ദര്‍ശനത്തിനു പിന്നില്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കിയതാണ്. അതില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ഞങ്ങള്‍ ഒറ്റയ്ക്ക് തന്നെ മത്സരിക്കും-എം.പി സന്‍ജയ് റാവത്ത് എ.എന്‍.ഐയോട് പറഞ്ഞു.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബി.ജെ.പിയും ശിവസേനയും തമ്മില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. വളരെ പ്രതീക്ഷയോടെയായിരുന്നു ബി.ജെ.പി ഇതിനെ കണ്ടിരുന്നത്. എന്നാല്‍ ഒറ്റയ്ക്ക് മത്സരക്കുമെന്ന് സന്‍ജയ് റാവത്ത് പ്രസ്താവനയുമായി രംഗത്തെത്തിയത്തോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയില്‍ നിന്നും സഖ്യകക്ഷികള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുകയും ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തോല്‍വി നേരിട്ട സാഹചര്യത്തിലാണ് ശിവസേന തലവനുമായി അമിത് ഷാ കൂട്ടിക്കാഴ്ച നടത്തിയത്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മഹാസഖ്യം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എന്തുവില കൊടുത്തും വീണ്ടും അധികാരത്തിലേറുന്നതിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് നിരന്തരം ബി.ജെ.പിയെ വിമര്‍ശിക്കുന്ന ശിവസേനയുടെ പിന്തുണയ്ക്കായി അമിതാ ഷാശ്രമം നടത്തിയത്.

]]>
https://www.chandrikadaily.com/well-contest-all-upcoming-elections-on-our-own-says-shiv-sena-mp-sanjay-rau.html/feed 0
എന്‍.ഡി.എയില്‍ പൊട്ടിത്തെറി: മോദിയെ കാണിച്ചാല്‍ ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ജെ.ഡി.യു https://www.chandrikadaily.com/let-pm-modi-be-nda-face-but-it-has-to-seek-votes-in-bihar-on-nitish-govts-performance-jdu.html https://www.chandrikadaily.com/let-pm-modi-be-nda-face-but-it-has-to-seek-votes-in-bihar-on-nitish-govts-performance-jdu.html#respond Tue, 05 Jun 2018 11:42:31 +0000 http://www.chandrikadaily.com/?p=88612 പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ കാണിച്ചാല്‍ ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ജെ.ഡി.യു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി എന്‍.ഡി.എയുടെ മുഖമായിരിക്കാം. പക്ഷെ ബീഹാറില്‍ ജനങ്ങള്‍ വോട്ട് ചെയ്യുക നിതീഷ് കുമാര്‍ ഗവര്‍ണമെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാകും-ജെ.ഡി.യു വക്താവ് അജയ് അലോക് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എയുടെ സുപ്രധാന യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ജെ.ഡി.യു നേതൃത്വത്തിന്റെ നിര്‍ണായക ഇടപെടല്‍. നേരത്തെ പലകാര്യങ്ങളിലും ജെ.ഡി.യു നേതൃത്വം ബി.ജെ.പി നേതൃത്വത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ രംഗത്ത് വന്നിരുന്നു. ബീഹാറിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും അദ്ദേഹം ശക്തമായി ഉന്നയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കുമ്പോള്‍ പ്രതിപക്ഷം ശക്തിപ്പെടുകയാണ്. വിശാല പ്രതിപക്ഷ ഐക്യനിര അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വന്‍ വിജയം നേടിയിരുന്നു.

മോദി പ്രഭാവം മങ്ങിത്തുടങ്ങിയതും എന്‍.ഡി.എ ഘടകകക്ഷികള്‍ തിരിച്ചറിയുന്നുണ്ട്. മോദിയുടേയും അമിത് ഷായുടേയും തന്ത്രങ്ങളൊന്നും ഏല്‍ക്കാത്ത സാഹചര്യമാണ് രാജ്യത്ത് കാണുന്നത്. കര്‍ണാടകയില്‍ അമിത് ഷാ നാണം കെടുന്നതും രാജ്യം കണ്ടതാണ്. വിശാല പ്രതിപക്ഷ സഖ്യത്തിന് മുന്നില്‍ യഥാര്‍ഥത്തില്‍ മോദി-ഷാ അച്ചുതണ്ട് പ്രതിസന്ധിയിലാണ്. ഇത് തിരിച്ചറിഞ്ഞ് അവസരം മുതലാക്കാനാണ് നിതീഷ് കുമാര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നത്.

]]>
https://www.chandrikadaily.com/let-pm-modi-be-nda-face-but-it-has-to-seek-votes-in-bihar-on-nitish-govts-performance-jdu.html/feed 0
എന്‍.ഡി.എ വീണ്ടും പിളര്‍പ്പിലേക്ക്; ബീഹാറിന് പ്രത്യേകപദവി വേണമെന്ന നിലപാടിലുറച്ച് നിതീഷ് കുമാര്‍ https://www.chandrikadaily.com/nithish-kumar-demands-special-status-for-bihar.html https://www.chandrikadaily.com/nithish-kumar-demands-special-status-for-bihar.html#respond Tue, 29 May 2018 14:25:45 +0000 http://www.chandrikadaily.com/?p=87764 ഡല്‍ഹി: ബീഹാറിന് പ്രത്യേകപദവിയെന്ന ആവശ്യം ശക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ രംഗത്ത് വന്നതോടെ എന്‍.ഡി.എ വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന. നേരത്തെ ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി മുന്നണി വിട്ടത്. ബീഹാറിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നിതീഷ് കുമാറും എന്‍.ഡി.എ വിട്ടേക്കുമെന്നാണ് സൂചന.

2000-ലെ സ്‌റ്റേറ്റ് റെക്കഗ്നിഷന്‍ ആക്ട് പ്രകാരം ബീഹാറിന് പ്രത്യേകപദവിക്ക് അര്‍ഹതയുണ്ടെന്നാണ് നിതീഷ് അവകാശപ്പെടുന്നത്. സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ദേശീയ ശരാശരിയെക്കാള്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകപദവിക്ക് അര്‍ഹതയുണ്ടെന്നാണ് നിതീഷിന്റെ വാദം. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ ശേഷം ബീഹാറിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ആര്‍.ജെ.ഡി ആരോപിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ കൂടിയാണ് പുതിയ ആവശ്യം നിതീഷ് കുമാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിനെതിരെ വിമര്‍ശനവുമായി നിതീഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. എത്രപേര്‍ക്ക് നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായി എന്ന് ചോദിച്ച നിതീഷ് സമ്പന്നരെ സംരക്ഷിക്കുന്ന ബാങ്കുകള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. നോട്ട് നിരോധനത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ചിരുന്ന നിതീഷ് കുമാറിന്റെ തകിടം മറിച്ചില്‍ ബി.ജെ.പിക്കുള്ള മുന്നറിയിപ്പാണെന്ന് സൂചനയുണ്ടായിരുന്നു.

]]>
https://www.chandrikadaily.com/nithish-kumar-demands-special-status-for-bihar.html/feed 0