boat race – Chandrika Daily https://www.chandrikadaily.com Fri, 11 Aug 2023 13:47:33 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg boat race – Chandrika Daily https://www.chandrikadaily.com 32 32 69ാമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ https://www.chandrikadaily.com/69th-nehru-trophy-boat-race-tomorrow.html https://www.chandrikadaily.com/69th-nehru-trophy-boat-race-tomorrow.html#respond Fri, 11 Aug 2023 13:47:33 +0000 https://www.chandrikadaily.com/?p=269353 69ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ണം. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്റിങ് ഇന്‍ ചീഫ് എന്നിവരും ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പി, 50 ഇന്‍സ്‌പെക്ടര്‍, 465 എസ്‌ഐ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും. പുന്നമട കായലില്‍ രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം.

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലുമുതലാണ് ഫൈനല്‍ മത്സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുന്നത്.

 

]]>
https://www.chandrikadaily.com/69th-nehru-trophy-boat-race-tomorrow.html/feed 0
എല്ലാവരും തിരയുന്ന ആ തുഴയെവിടെ ? ; കാണാതായത് നെഹ്‌റുട്രോഫി ഉദ്ഘാടന വേദിയില്‍സച്ചിന് സമ്മാനിച്ച തുഴ https://www.chandrikadaily.com/sachin-gifted-boat-race-stick-missing-new.html https://www.chandrikadaily.com/sachin-gifted-boat-race-stick-missing-new.html#respond Mon, 02 Sep 2019 17:19:40 +0000 http://www.chandrikadaily.com/?p=137914 നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: വിശിഷ്ടാതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയെന്നത് പുതുമയുള്ളതല്ല. ഒരു നാടിന്റെ സംസ്‌ക്കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സമ്മാനങ്ങളാകുമ്പോള്‍ അതിന്റെ മൂല്യവും ഏറും. എന്നാല്‍ വേദിയില്‍ ലഭിച്ച സമ്മാനം കാണാതായെന്ന് പറഞ്ഞ് സ്വീകര്‍ത്താവിന്റെ ഭാഗത്ത് നിന്നും വിളിയെത്തുകയെന്നത് അപൂര്‍വ്വമാകാം.

നെഹ്‌റുട്രോഫിയുടെ ഉദ്ഘാടന വേദിയില്‍ അജേഷ് ജോര്‍ജ്ജ് സച്ചിന് തുഴ സമ്മാനിക്കുന്നു

അത്തരമൊരു വിഷമഘട്ടത്തിലാണ് ചിത്രകാരനായ ആലപ്പുഴ കൃപ ആര്‍ട്ടിലെ അജേഷ് ജോര്‍ജ്ജ്. ആലപ്പുഴ നെഹ്‌റു പവലിയനില്‍ നടന്ന നെഹുറുട്രോഫിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഉദ്ഘാടന വേദിയിലായിരുന്നു വ്യത്യസ്തമായ സമ്മാനം അജേഷ് സച്ചിന് സമ്മാനിച്ചത്. കുതിക്കുന്ന ചുണ്ടനില്‍ ക്രിക്കറ്റ് ബാറ്റുമായി നിലക്കാരനായി നില്‍ക്കുന്ന സച്ചിന്റെ ചിത്രം വരച്ച തുഴയായിരുന്നു ആ ആകര്‍ഷണീയ സമ്മാനം. കുട്ടനാട്ടിലെ പ്രമുഖ ക്ലബായ യുബിസി കൈനകരിയില്‍ നിന്നും തുഴവാങ്ങിയാണ് ദിവസങ്ങളെടുത്ത് അജേഷ് സച്ചിന്റെ ചിത്രം വരച്ച് സമ്മാനം നല്‍കുന്നതിനായി ഒരുക്കിയത്. വേദിയില്‍ തന്റെ ചിത്രം വരച്ച തുഴ ലഭിച്ചപ്പോള്‍ കൗതുകത്തോടെയായിരുന്നു സച്ചിന്‍ അത് സ്വീകരിച്ചത്. പിടിച്ചത് തിരിഞ്ഞു പോയപ്പോള്‍ ശരിയായ രീതിയില്‍ തുഴ പിടിക്കുന്നത് എങ്ങനെയെന്ന് അജേഷ് മാസ്റ്റര്‍ബ്ലാസ്റ്ററെ കാണിച്ചു നല്‍കിയതിന് ശേഷമാണ് വേദിയില്‍ നിന്നും മടങ്ങിയത്.

പിന്നീട് നടന്നത് എന്താണെന്നാണ് ഇനിയും പുറത്ത് വരാത്തത്. സച്ചിനൊപ്പമുള്ള മലയാളി അജേഷിനെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് താന്‍ സമ്മാനിച്ച തുഴ കാണാതായ വിവരം അറിഞ്ഞത്. സമ്മാനങ്ങള്‍ മടക്കയാത്രയില്‍ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് സച്ചിനെ ആകര്‍ഷിച്ച തുഴ കാണാതായ വിവരം ഒപ്പമുള്ളവരും അറിയുന്നത്. തുഴയോട് സച്ചിന്‍ കാണിച്ച താല്‍പര്യം കൊണ്ടാണ് ഉപഹാരങ്ങള്‍ക്ക് ഇടയില്‍ തങ്ങളത് തിരഞ്ഞെതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി അജേഷ് പറയുന്നു. ഉദ്ഘാടന സമ്മേളത്തിന് ശേഷം മടക്കയാത്രക്ക് ബോട്ടിലേക്ക് സച്ചിന്‍ കയറുമ്പോള്‍ ഉപഹാരങ്ങളുടെ കൂട്ടത്തില്‍ തുഴ ഉണ്ടായിരുന്നില്ലായെന്നാണ് അജേഷിന്റെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. തുഴകാണാതായ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചപ്പോള്‍ അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കാണാതായ തുഴ തിരിച്ചു കിട്ടാത്തപക്ഷം സമാനമായ ചിത്രം തുഴയില്‍ വരച്ച് താരത്തിന് വീണ്ടും സമ്മാനം നല്‍കാനാണ് അജേഷിന്റെ തീരുമാനം. വിശിഷ്ടാതിഥിക്ക് വേദിയില്‍ സമ്മാനിച്ച ഉപഹാരം കാണാതെ പോയത് ജില്ലഭരണകൂടത്തേയും വെട്ടിലാക്കിയിരിക്കുകയാണ്. എന്ത് വിലകൊടുത്തും ഉപഹാരം കണ്ടെത്തി സച്ചിന് നല്‍കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍.

]]>
https://www.chandrikadaily.com/sachin-gifted-boat-race-stick-missing-new.html/feed 0
നെഹ്റു ട്രോഫി വള്ളംകളി; നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍ https://www.chandrikadaily.com/nadumbhagom-lifts-67th-nehru-trophy-at-punnamada-lake-in-alappuzha-new.html https://www.chandrikadaily.com/nadumbhagom-lifts-67th-nehru-trophy-at-punnamada-lake-in-alappuzha-new.html#respond Sat, 31 Aug 2019 12:53:08 +0000 http://www.chandrikadaily.com/?p=137728 67ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനം. പ്രഥമ മത്സരത്തില്‍ കിരീടമണിഞ്ഞ നടുഭാഗം ചുണ്ടന്‍, 67 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിജയതീരത്തെത്തിയത്.

പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥി ആയിരുന്നു. രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ ജലമേളയ്ക്കു തുടക്കമായി. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2 വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും നടന്നു.

]]>
https://www.chandrikadaily.com/nadumbhagom-lifts-67th-nehru-trophy-at-punnamada-lake-in-alappuzha-new.html/feed 0