boataccident – Chandrika Daily https://www.chandrikadaily.com Sun, 05 Nov 2023 06:18:06 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg boataccident – Chandrika Daily https://www.chandrikadaily.com 32 32 മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു https://www.chandrikadaily.com/boataccident.html https://www.chandrikadaily.com/boataccident.html#respond Sun, 05 Nov 2023 06:18:06 +0000 https://www.chandrikadaily.com/?p=281939 കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ പുലർച്ചെ 3 മണിയോടെ അപകടമുണ്ടായത്.സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തിൽ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട്ട് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ട് രണ്ടായി പിളർന്നതോടെ കടലിൽ വീണ 8 പേരെനൂറിന്‍മോള്‍ ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

]]>
https://www.chandrikadaily.com/boataccident.html/feed 0
മുനമ്പം ബോട്ടപകടം; നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി https://www.chandrikadaily.com/muambam-accident-4-body-found.html https://www.chandrikadaily.com/muambam-accident-4-body-found.html#respond Mon, 09 Oct 2023 06:42:11 +0000 https://www.chandrikadaily.com/?p=278482 മുനമ്പത്ത് ഫൈബർ വള്ളം മുങ്ങി കാണാതായ നാലാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജു(56) എന്ന യേശുദാസിന്റെ മൃതദേഹമാണ് മാലിപ്പുറം പടിഞ്ഞാറ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മുനമ്പം അഴിമുഖത്തിന് അടുത്ത് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നുപേർ രക്ഷപ്പെടുകയും നാലു പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവരിൽ മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ ശരത്, മോഹനൻ, ഷാജി എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.

]]>
https://www.chandrikadaily.com/muambam-accident-4-body-found.html/feed 0
നീണ്ടകരയിൽ മണൽത്തിട്ടയിൽ തട്ടി ട്രോളിങ് ബോട്ട് മുങ്ങി https://www.chandrikadaily.com/neendakaraboataccident.html https://www.chandrikadaily.com/neendakaraboataccident.html#respond Tue, 01 Aug 2023 06:23:07 +0000 https://www.chandrikadaily.com/?p=267499 കൊല്ലം നീണ്ടകരയിൽ ട്രോളിങ് ബോട്ട് മുങ്ങി. ലിറ്റി ലിജോ എന്ന ബോട്ടാണ് നീണ്ടകര അഴിമുഖത്തെ മണൽത്തിട്ടയിൽ തട്ടി തകർന്ന് കടലിൽ മുങ്ങിയത്. മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടായിരുന്നു ഇത്. ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെട്ടു.സമീപത്തുണ്ടായിരുന്ന മൽസ്യത്തൊഴിലാളികളാണ് വള്ളത്തിൽ കയറ്റി ഇവരെ രക്ഷപ്പെടുത്തിയത്.ഈ ഭാഗത്ത് ശരിയായി ഡ്രഡ്ജിങ്ങ് നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

]]>
https://www.chandrikadaily.com/neendakaraboataccident.html/feed 0
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു ; 7 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. https://www.chandrikadaily.com/muthalapozhyboataccident.html https://www.chandrikadaily.com/muthalapozhyboataccident.html#respond Sat, 29 Jul 2023 06:58:40 +0000 https://www.chandrikadaily.com/?p=266971 തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു.വള്ളത്തിൽ ഉണ്ടായിരുന്ന 7 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ , വിനോദ് ക്രിസ്തുദാസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഓടെയാണ് അപകടം. മുതലാപൊഴിയിൽ അഞ്ചുതെങ്ങ് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിൽ ഉള്ള സ്റ്റാർ ബോയ്സ് എന്ന വള്ളമാണ് മറിഞ്ഞത്.കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗവും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

 

 

 

]]>
https://www.chandrikadaily.com/muthalapozhyboataccident.html/feed 0
ജീവനെടുത്ത് പുലിമുട്ട് ;മുതലപ്പൊഴിയിൽ 17 വർഷത്തിനുള്ളിൽ മരിച്ചത് 69 മത്സ്യത്തൊഴിലാളികൾ https://www.chandrikadaily.com/muthalappozhiboataccidents.html https://www.chandrikadaily.com/muthalappozhiboataccidents.html#respond Wed, 12 Jul 2023 05:57:46 +0000 https://www.chandrikadaily.com/?p=264234 തിരുവനന്തപുരം മുതലപ്പൊഴിയിൽ 2006 ൽ പുലിമുട്ടിന്റെ നിർമാണം പൂർത്തിയായ ശേഷം സ്ഥലത്ത് ഉണ്ടായ 125 അപകടങ്ങളിൽപ്പെട്ട് ഇതുവരെ 69 മത്സ്യത്തൊഴിലാളികൾ മരിച്ചതായി കണക്ക്. എഴുനൂറിലേറെ പേർ പരുക്കേറ്റ് കഴിയുന്നു. പുലിമുട്ടിന്റെ അശാസ്ത്രീയ നിർമിതിയാണ് ഭൂരിഭാഗം പേരുടെയും മരണത്തിന് കാരണമായതെന്നാണ് ആക്ഷേപം. ഏറ്റവും അവസാനം നാല് മൽസ്യത്തൊഴിലാളികൾക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.പുതുക്കുറിച്ചി സ്വദേശികളായ ചേരിയിൽ പുരയിടത്തിൽ സുരേഷ് ഫെർണാണ്ടസ് (58), തൈവിളാകം വീട്ടിൽ ബിജു ആന്റണി (45), തെരുവിൽ തൈവിളാകത്തിൽ റോബിൻ എഡ്വിൻ (42), കുഞ്ഞുമോന്‍ (40) എന്നിവരാണ് മരിച്ചത്.

ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റി പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് ബോട്ടുകൾ തകരുകയാണ് ചെയ്യുന്നത്.പാറക്കല്ലുകളില്‍ തലയിടിച്ചാണ് ഏറെ പേരുടെയും മരണം സംഭവിച്ചിരിക്കുന്നത്.ഇപ്പോൾ സംഭവിച്ച അപകടത്തിലും കല്ലുകൾക്കിടയിൽ ആഴത്തിൽ വലയിൽ കുരുങ്ങിയ നിലയിലായിരുന്നു സുരേഷ് ഫെർണാണ്ടസിന്റെയും ബിജു ആന്റണിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്

]]>
https://www.chandrikadaily.com/muthalappozhiboataccidents.html/feed 0
മുതലപ്പൊഴിയിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു https://www.chandrikadaily.com/muthalappozhionemorebodyfound.html https://www.chandrikadaily.com/muthalappozhionemorebodyfound.html#respond Tue, 11 Jul 2023 07:40:36 +0000 https://www.chandrikadaily.com/?p=264086 മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ബിജു സ്‌റ്റീഫന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെ പുലർച്ചെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായത്.
കുഞ്ഞുമോൻ എന്നയാളെ ഇന്നലെ കണ്ടെത്തിയിരുന്നു. ബാക്കി രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു.2015 മുതൽ 2023 ന്റെ തുടക്കം വരെ 60 ലധികം മത്സ്യത്തൊഴിലാളികളാണ് ഇവിടെ ബോട്ടപകടത്തിൽ മരിച്ചത്.

]]>
https://www.chandrikadaily.com/muthalappozhionemorebodyfound.html/feed 0
തൃശൂർ കയ്പമംഗലത്ത് കടലിൽ വഞ്ചി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു https://www.chandrikadaily.com/thrisursmallaboataccidentfishermandath.html https://www.chandrikadaily.com/thrisursmallaboataccidentfishermandath.html#respond Sat, 24 Jun 2023 05:02:50 +0000 https://www.chandrikadaily.com/?p=261096 തൃശൂർ കയ്പമംഗലത്ത് കടലിൽ വഞ്ചി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്മാരകം സ്കൂളിന് സമീപം താമസിക്കുന്ന കുഞ്ഞു മാക്കൻ പുരയ്ക്കൽ സുരേഷ് (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു അപകടം. മൂന്നുപീടിക ബീച്ച് പന്തൽ കടവിൽ നിന്ന്
മൂന്ന് പേരുമായി മത്സ്യ ബന്ധനത്തിനിറക്കിയ ചാവൽ ദേത്തെ ബാബ എന്ന വള്ളമാണ് മറിഞ്ഞത്. കരയിൽ നിന്ന് അമ്പത് മീറ്റർ അകലെ വെച്ച് തിരയിൽ മറിയുകയായിരുന്നു. കരയിൽ നിന്നിരുന്ന മറ്റു മത്സ്യതൊഴിലാളികൾ ചേർന്ന് രണ്ട് പേരെ വടം ഇട്ട് രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ 100 മീറ്റർ തെക്ക് മാറി ഏഴരയോടെ മൃതദേഹം കണ്ടെത്തി. സീ ഗാർഡുമാരായ ഹുസൈൻ, ഷിജോയ്, മറ്റു മത്സ്യതൊഴിലാളികളും ചേർന്ന് മൃതദേഹം കരക്കെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കൂളിമുട്ടം സ്വദേശികളായ ജ്യോതി , രാജേഷ് എന്നിവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളത്തിനും, എഞ്ചിനും, വലക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണപ്രസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.

]]>
https://www.chandrikadaily.com/thrisursmallaboataccidentfishermandath.html/feed 0
ആലപ്പുഴ മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞു https://www.chandrikadaily.com/muthalappozhiboataccident.html https://www.chandrikadaily.com/muthalappozhiboataccident.html#respond Wed, 14 Jun 2023 05:27:12 +0000 https://www.chandrikadaily.com/?p=259175 മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന 3 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മനോജ് (32), രമേഷ് (58), ടെറി (48) എന്നിവരെ മത്സ്യതൊഴിലാളികളും, കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സ നൽകി.കഴിഞ്ഞ ദിവസങ്ങളിലും അഴിമുഖത്ത് അപകടം സംഭവിച്ചിരുന്നു.

]]>
https://www.chandrikadaily.com/muthalappozhiboataccident.html/feed 0
മൂന്നാറില്‍ പലക തകര്‍ന്ന് ബോട്ടിലേക്ക് വെള്ളം കയറി: 30 ഓളം സഞ്ചാരികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു https://www.chandrikadaily.com/munnartouristboat.html https://www.chandrikadaily.com/munnartouristboat.html#respond Mon, 05 Jun 2023 06:16:27 +0000 https://www.chandrikadaily.com/?p=257742 മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ അടിത്തട്ടിലെ പലക തകര്‍ന്ന് ബോട്ടിനുള്ളില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ നിന്ന് മുപ്പതിലധികം സഞ്ചാരികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.ബോട്ട് മുപ്പതിലധികം സഞ്ചാരികളുമായി യാത്ര തുടങ്ങി അല്പസമയത്തിനുള്ളിൽ ബോട്ടിനുള്ളിലേക്കു വെള്ളം ഇരച്ചു കയറുകയായിരുന്നു . സഞ്ചാരികള്‍ ബഹളം വച്ചതോടെ ബോട്ട് തിരിച്ച് കരയ്ക്കടുപ്പിച്ച് ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം കാലപ്പഴക്കം മൂലം ദ്രവിച്ച പലകകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ.ടൂറിസത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍പെട്ടത്.

 

]]>
https://www.chandrikadaily.com/munnartouristboat.html/feed 0
മലപ്പുറം തോണി അപകടത്തിൽ മരണം നാലായി https://www.chandrikadaily.com/0malappuramaccident.html https://www.chandrikadaily.com/0malappuramaccident.html#respond Sun, 20 Nov 2022 05:13:23 +0000 https://www.chandrikadaily.com/?p=222440 മലപ്പുറം തിരൂരിൽ തോണി മറിഞ്ഞ സംഭവത്തിൽ മരണം നാലായി. അബ്ദുൽസലാം,അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ഏഴരയുടെ നടന്ന സംഭവത്തിൽ രണ്ടുപേർ മരിച്ചിരുന്നു.ഭാരതപ്പുഴയിലെ തുരത്തിൽ നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്നു ആറുപേർ അടങ്ങിയ സംഘം.കക്കശേഖരിച്ചു മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനെടുത്ത് പുഞ്ചികടവിൽ വച്ചാണ് തോണി
മറിഞ്ഞത്.

അപകടത്തിൽപ്പെട്ട നാലു പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും രണ്ടുപേർ മരിക്കുകയായിരുന്നു. റുഖിയ (60), സൈനബ (54), എന്നിവരാണ് മരിച്ചത്.ബീവാത്തു റസിയ എന്നിവരെ ആലത്തിയൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
https://www.chandrikadaily.com/0malappuramaccident.html/feed 0