Booby Trap Robot – Chandrika Daily

ലോകം വിലക്കിയ ആയുധം ഉപയോഗിച്ചത് ഇസ്രാഈല്‍; ഗസ്സയില്‍ സര്‍വനാശം വിതച്ച് ‘ബൂബി ട്രാപ് റോബോട്ട്’
ഗസ്സ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’.

മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും, കരവഴിയെത്തിയ സൈന്യം തോക്കും പീരങ്കിയും ഉപയോഗിച്ച് നേരിട്ട് നടത്തുന്ന ആക്രമണങ്ങളേക്കാളും പ്രഹര ശേഷിയുള്ള ചതിപ്രയോഗം നടത്തിയാണ് ഗസ്സയിൽ സർവനാശം വിതച്ചതെന്ന് യൂറോ മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.

Have you heard of booby-trapped robots?
Israel is now remotely bombing civilians in northern Gaza, blowing up 6-7 buildings at a time to kill residents and drive survivors from the area pic.twitter.com/SGKAeVJosF

— Euro-Med Monitor (@EuroMedHR) November 6, 2024

വെടിനിർത്തലിനു പിന്നാലെ ഫലസ്തീനികൾ സ്വന്തം വീടുകൾ തേടി ജന്മ നാടുകളിലേക്ക് തിരികെയെത്തിയപ്പോഴാണ് ഒന്നും ശേഷിപ്പിക്കാതെ തകർത്ത ‘ബൂബി ട്രാപ്ഡ് റോബോട്ടുകളുടെ’ പ്രഹരശേഷിയെ ലോകം അറിയുന്നത്.

ഒഴിഞ്ഞുപോയ ഗസ്സ നിവാസികളുടെ അവശേഷിച്ച കെട്ടിടങ്ങളും വസ്തുക്കളുമെല്ലാം നാമാവശേഷമാക്കുക എന്ന ലക്ഷ്യവുമായാണ് ലോകം വിലക്കിയ യുദ്ധ തന്ത്രം ഇസ്രായേൽ പ്രയോഗിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2024 മേയിൽ ജബലിയ അഭയാർഥി ക്യാമ്പുകളിലായിരുന്നു ആദ്യമായി ഇസ്രായേൽ സൈന്യ ‘ബൂബി ട്രാപ്ഡ് റോബോട്ട്’ ഉപയോഗിച്ചത്. ഇത് ഗസ്സ സിറ്റിയിലും ജബലിയിലുമായി കെട്ടിടങ്ങളും വീടുകളും ആശുപത്രികളും നിറഞ്ഞ പ്രദേശങ്ങളിൽ വെടിനിർത്തൽ പ്രാബല്ല്യത്തിൽ വരുന്നത് വരെ തുടർന്നു.