booklaunching – Chandrika Daily https://www.chandrikadaily.com Mon, 26 Jan 2026 05:27:55 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg booklaunching – Chandrika Daily https://www.chandrikadaily.com 32 32 ദമ്മാമില്‍ പുസ്തകപ്രകാശനം; ജോയ് മാത്യു ഉള്‍പ്പടെ പ്രമുഖര്‍ സംബന്ധിക്കും https://www.chandrikadaily.com/book-launch-in-dammam-eminent-people-including-joy-mathew-will-attend.html https://www.chandrikadaily.com/book-launch-in-dammam-eminent-people-including-joy-mathew-will-attend.html#respond Mon, 26 Jan 2026 05:27:43 +0000 https://www.chandrikadaily.com/?p=375601 ദമ്മാം: പ്രവാസി എഴുത്തുകാരന്‍ അസ്‌ലം കോളക്കോടന്റെ പ്രഥമ പുസ്തകങ്ങള്‍ പ്രകാശനത്തിനൊരുങ്ങുന്നു. ജനുവരി 29-ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ദമ്മാം ഫൈസലിയയിലെ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് രചനകള്‍ പ്രകാശിതമാകുമെന്ന് സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു, പ്രമുഖ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഡെസ്റ്റിനി ബുക്‌സ് പ്രസാധനം നിര്‍വ്വഹിക്കുന്ന ‘River of Thoughts’ (ഇംഗ്ലീഷ് കവിതാ സമാഹാരം), ‘മരീചികയോ ഈ മരുപ്പച്ച’ (ഓര്‍മ്മക്കുറിപ്പുകള്‍) എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശനം ചെയ്യുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, കല, കായിക, ആത്മീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖരും സംബന്ധിക്കും. സംഘാടക സമിതി ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍ (ചെയര്‍മാന്‍) മാലിക് മഖ്ബൂല്‍ (ജനറല്‍ കണ്‍വീനര്‍) റഹ്‌മാന്‍ കാരയാട് (ചീഫ് കോര്‍ഡിനേറ്റര്‍) ഗ്രന്ഥകര്‍ത്താവ് അസ്ലം കോളക്കോടന്‍, സമീര്‍ അരീക്കോട് മഹ് മൂദ് പൂക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

]]>
https://www.chandrikadaily.com/book-launch-in-dammam-eminent-people-including-joy-mathew-will-attend.html/feed 0