bribe – Chandrika Daily https://www.chandrikadaily.com Sun, 21 Sep 2025 05:41:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bribe – Chandrika Daily https://www.chandrikadaily.com 32 32 സിപിഎം ബ്രാഞ്ച് സെക്രട്ടറി മണ്ണുലോബിയോട് കൈക്കൂലി ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് https://www.chandrikadaily.com/footage-of-cpm-branch-secretary-asking-for-bribe-from-lobbyist-released.html https://www.chandrikadaily.com/footage-of-cpm-branch-secretary-asking-for-bribe-from-lobbyist-released.html#respond Sun, 21 Sep 2025 05:40:48 +0000 https://www.chandrikadaily.com/?p=355075 തിരുവനന്തപുരം:  കരമനയ്ക്കു സമീപം നെടുങ്കാട് പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് അരലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വിഡിയോ പുറത്ത്. കൈമാറിയ 30,000 പോരെന്നും 50,000 രൂപ ഉറപ്പായും വേണമെന്ന് ആവശ്യപ്പെട്ട് തുക തിരിച്ചുനൽകുന്ന ദൃശ്യമാണ് പുറത്തായത്. സിപിഎം ചാല ഏരിയ കമ്മിറ്റിക്കു കീഴിലെ കുളത്തറ ബ്രാഞ്ച് സെക്രട്ടറി എസ്.രാജ് കുമാറാണ് പണം ചോദിക്കുന്നത്. മുട്ടത്തറയിൽ റോഡ് നിർമിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് കോർപറേഷൻ സിപിഎം കൗൺസിലറെ പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ ആരോപണം.

ഒരുമാസം മുൻപ്, കാലടി– ഐരാണിമുട്ടം ഹോമിയോ കോളജ് റോഡിന്റെ വശത്തെ ഫർണിച്ചർ കട കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടന്നത്. പുരയിടത്തിലേക്ക് മണ്ണുമായി എത്തിയ ലോറി തടഞ്ഞ സംഭവത്തിനു പിന്നാലെ, മണ്ണുലോബിയുടെ പ്രതിനിധി രാജ് കുമാറുമായി സംസാരിക്കുന്നതാണു വിഡിയോയിൽ ഉള്ളത്. നി‍ർധനകുടുംബത്തെ സഹായിക്കാൻ ഒരു ലക്ഷം രൂപ വേണമെന്ന പേരിലാണ് രാജ് കുമാർ പണം ആവശ്യപ്പെടുന്നത്. പിന്നീട് അരലക്ഷമാക്കി കുറച്ചു. ഇതിൽ ആദ്യഘട്ടമായായിരുന്നു 30,000 രൂപയുടെ കൈമാറ്റം.

നേരത്തേ, കരുമത്ത് വീടുകയറി ആക്രമണം നടത്തി മാല പിടിച്ചുപറിച്ചെന്ന കേസിൽ പ്രതിയായതിനെ തുടർന്ന് കുളത്തറ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജ് കുമാറിനെ നീക്കിയിരുന്നു. സമ്മേളന കാലയളവിൽ കുളത്തറ ബ്രാഞ്ച് കമ്മിറ്റി യോഗം ചേർന്നില്ല. മാസങ്ങൾക്ക് മുൻപ് മുതിർന്ന നേതാവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ രാജ് കുമാറിനെ സെക്രട്ടറിയായി വീണ്ടും നാമനിർദേശം ചെയ്യുകയായിരുന്നു.

 

]]>
https://www.chandrikadaily.com/footage-of-cpm-branch-secretary-asking-for-bribe-from-lobbyist-released.html/feed 0
പീച്ചി പൊലീസ് സ്റ്റേഷൻ മർദനം: ‘അതിക്രമത്തിന് കാരണം മുൻ വൈരാഗ്യം, കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ നൽകി’; ഹോട്ടലുടമ ഔസേപ്പ് https://www.chandrikadaily.com/peechi-police-station-assault-previous-enmity-was-the-reason-for-the-assault.html https://www.chandrikadaily.com/peechi-police-station-assault-previous-enmity-was-the-reason-for-the-assault.html#respond Sun, 07 Sep 2025 04:58:12 +0000 https://www.chandrikadaily.com/?p=353043 തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ മാനേജറേയും ഉടമയുടെ മകനെയും മര്‍ദിച്ചതിന് പിന്നാലെ പണം വാങ്ങി പൊലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്. പരാതിക്കാരന്‍ ദിനേശിന് പണം നല്‍കിയത് എസ്‌ഐ പറഞ്ഞിട്ടെന്ന് ഹോട്ടല്‍ ഉടമ ഔസേപ്പ് മാധ്യമങ്ങളോട് പറഞ്ഞു. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്‌ഐ പി.എം. രതീഷ് മര്‍ദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്ഐ പണം വാങ്ങുന്നത്. ഹോട്ടല്‍ ഉടമ ഔസേപ്പ് നല്‍കുന്ന പണത്തില്‍ മൂന്ന് ലക്ഷം രൂപ പൊലീസുകാര്‍ക്കുള്ളതാണെന്നാണ് എസ്‌ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടില്‍ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 5 ലക്ഷം രൂപ ദിനേശിന് നല്‍കിയതിന് ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മാന്യമായ പെരുമാറ്റം എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഹോട്ടല്‍ ഉടമ ഔസേപ്പ് പറഞ്ഞു.

പണം നല്‍കിയ ശേഷമാണ് മകനെയും ഹോട്ടലിലെ മറ്റ് മൂന്ന് ജീവനക്കാരെയും കേസ് രജിസ്റ്റര്‍ ചെയ്യാതെ പുറത്തേക്ക് 15 മിനിറ്റിനുള്ളില്‍ എഫ്ഐആര്‍ പോലുമില്ലാതെ വിടുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. ഔസേപ്പ് നല്‍കിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയത്.

 

]]>
https://www.chandrikadaily.com/peechi-police-station-assault-previous-enmity-was-the-reason-for-the-assault.html/feed 0
കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ് https://www.chandrikadaily.com/bribery-case-vigilance-set-to-question-ed-assistant-director.html https://www.chandrikadaily.com/bribery-case-vigilance-set-to-question-ed-assistant-director.html#respond Tue, 22 Jul 2025 05:24:04 +0000 https://www.chandrikadaily.com/?p=348152 കൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്റ്റര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യാൊരുങ്ങി വിജിലന്‍സ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേസിലെ മറ്റ് പ്രതികളുമായി ശേഖര്‍കുമാര്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശേഖര്‍ കുമാര്‍.

കേസ് ഒതുക്കുന്നതിനായി രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ ആദ്യ ഘഡു കൈപ്പറ്റുന്നതിനിടെ ഏജന്റുമാരായ വില്‍സന്‍, ഹവാല ഇടപാടുകാരന്‍ മുകേഷ് എന്നിവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.

അതേസമയം പിടിയിലായവരുടെ മൊബൈലില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. ഫേസ് ടൈം പ്ലാറ്റ് ഫോമിലൂടെയായിരുന്നു ശേഖര്‍ കുമാര്‍ മറ്റ് പ്രതികളും തമ്മിലുള്ള ആശയവിനിമയം നടത്തിയിരുന്നത്. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

]]>
https://www.chandrikadaily.com/bribery-case-vigilance-set-to-question-ed-assistant-director.html/feed 0
ഇ ഡി ഉദ്യോ​ഗസ്ഥന് എതിരായ വിജിലൻസ് കേസ്; അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം https://www.chandrikadaily.com/vigilance-case-against-ed-officer-three-arrested-persons-granted-bail.html https://www.chandrikadaily.com/vigilance-case-against-ed-officer-three-arrested-persons-granted-bail.html#respond Thu, 22 May 2025 12:40:53 +0000 https://www.chandrikadaily.com/?p=342104 കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയെയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ ഒരാഴ്ച വിജിലൻസിന് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി.

കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ വിജിലൻസ് കേസെടുത്തത്. ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.

സംഭവത്തിൽ പരാതിക്കാരനെതിരായ ഇഡി കേസിന്റെ ഫയൽ ആവശ്യപ്പെട്ട് ഇഡിക്ക്‌ വിജിലൻസ് കത്ത് നൽകി. വിജിലൻസ് കേസിന്റെ എഫ്ഐആർ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോർമാറ്റ് ചെയ്ത അവസ്ഥയിലാണുള്ളത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും വിജിലന്‍സ് ഇന്നലെ അറിയിച്ചിരുന്നു.

]]>
https://www.chandrikadaily.com/vigilance-case-against-ed-officer-three-arrested-persons-granted-bail.html/feed 0
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍ https://www.chandrikadaily.com/those-who-demanded-bribe-from-the-trader-to-register-the-ed-case-were-arrested.html https://www.chandrikadaily.com/those-who-demanded-bribe-from-the-trader-to-register-the-ed-case-were-arrested.html#respond Fri, 16 May 2025 14:14:59 +0000 https://www.chandrikadaily.com/?p=341516 എറണാകുളത്ത് ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി എന്നിവരാണ് എറണാകുളം വിജിലന്‍സ് പൊലീസ് പിടിയിലായത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്.

നേരത്തെ ഇഡി കൊച്ചി യൂണിറ്റ് കശുവണ്ടി വ്യാപാരിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസൊതുക്കാന്‍ സഹായിക്കാമെന്നും ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് ഇവര്‍ ബന്ധപ്പെടുന്നത്. പ്രതികള്‍ നല്‍കിയ അക്കൗണ്ടില്‍ രണ്ട് കോടി നാല് തവണയായി അന്‍പത് ലക്ഷം വീതം നിക്ഷേപിക്കാനായിരുന്നു ആവശ്യം. അഡ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പട്ടതിനു പിന്നാലെയാണ് വ്യാപാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ തുക കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

]]>
https://www.chandrikadaily.com/those-who-demanded-bribe-from-the-trader-to-register-the-ed-case-were-arrested.html/feed 0
കൊച്ചി കോര്‍പ്പറേഷന്‍ കൈക്കൂലിക്കേസ്; ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു https://www.chandrikadaily.com/kochi-corporation-bribery-case-the-building-inspector-was-remanded-in-vigilance-custody.html https://www.chandrikadaily.com/kochi-corporation-bribery-case-the-building-inspector-was-remanded-in-vigilance-custody.html#respond Mon, 05 May 2025 11:39:52 +0000 https://www.chandrikadaily.com/?p=340168 കൈക്കൂലിക്കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷന്‍ ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊച്ചി മേയറിന്റെ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ഷന്‍.

സ്വന്തം കാറില്‍വെച്ച് കൈക്കൂലിയായി 15,000 രൂപ വാങ്ങുമ്പോഴാണ് സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. ഇവരുടെ കാറില്‍ നിന്ന് 45,000 രൂപയും കണ്ടെത്തിയിരുന്നു.

മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. ജനുവരിയില്‍ അപേക്ഷ നല്‍കിയ പരാതിക്കാരനോട് പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു. ശേഷവും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

അതേസമയം, കൊച്ചി കോര്‍പ്പറേഷനില്‍ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.

]]>
https://www.chandrikadaily.com/kochi-corporation-bribery-case-the-building-inspector-was-remanded-in-vigilance-custody.html/feed 0
കൈക്കൂലി കേസ്; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്തു https://www.chandrikadaily.com/bribery-case-kochi-corporation-officer-a-swapna-suspended.html https://www.chandrikadaily.com/bribery-case-kochi-corporation-officer-a-swapna-suspended.html#respond Fri, 02 May 2025 11:55:26 +0000 https://www.chandrikadaily.com/?p=339795 കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്തു. കൊച്ചി മേയറാണ് സ്വപ്നയെ സസ്‌പെൻഡ് ചെയ്‌ത്‌ കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നിലവിൽ സ്വപ്ന 14 ദിവസത്തേക്ക് റിമാൻഡിലാണ്. ഇന്നലെ തൃശൂരിലുള്ള വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ജി അനിലിന് മുന്നിൽ ഇവരെ ഹാജരാക്കിയിരുന്നു.

ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് വിജിലൻസ് അന്വേഷിക്കും. വൈറ്റിലയിലെ കോർപ്പറേഷൻ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തിരുന്നു. മുൻപ് നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിലെ എൻജിനീയറിങ് ആൻഡ് ടൗൺ പ്ലാനിങ് വിഭാഗത്തിൽ വിജിലൻസ് സി ഐ ഫിറോസിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

ബുധനാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന നാടകീയമായി വിജിലൻസിന്റെ പിടിയിലായത്. തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന.

]]>
https://www.chandrikadaily.com/bribery-case-kochi-corporation-officer-a-swapna-suspended.html/feed 0
കൊച്ചി കോര്‍പ്പറേഷനിലെ കൈക്കൂലിക്കേസ്; ഓവര്‍സിയര്‍ എ. സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്തു https://www.chandrikadaily.com/bribery-case-in-kochi-corporation-overseer-a-sapna-was-suspended.html https://www.chandrikadaily.com/bribery-case-in-kochi-corporation-overseer-a-sapna-was-suspended.html#respond Fri, 02 May 2025 10:29:22 +0000 https://www.chandrikadaily.com/?p=339780 കൈക്കൂലിക്കേസ്ുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനിലെ ഓവര്‍സിയര്‍ എ സ്വപ്നയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം സ്വപ്നയെ പിടികൂടിയത്.

ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

തൃശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി. അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/bribery-case-in-kochi-corporation-overseer-a-sapna-was-suspended.html/feed 0
നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്; കണ്ടെത്തൽ പ്രാഥമിക അന്വേഷണത്തിൽ https://www.chandrikadaily.com/1vigilance-found-no-evidence-of-veen-babu-taking-bribe-discovery-in-the-preliminary-investigation.html https://www.chandrikadaily.com/1vigilance-found-no-evidence-of-veen-babu-taking-bribe-discovery-in-the-preliminary-investigation.html#respond Wed, 25 Dec 2024 05:28:57 +0000 https://www.chandrikadaily.com/?p=323138 എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലൻസ്. വിജിലൻസ് അടുത്ത ആഴ്ച റിപ്പോർട്ട് നൽകും.

എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന്‍ പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തിയത്.

പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പെട്രോൾ പമ്പിന്റെ അപേക്ഷകനായിരുന്ന പ്രശാന്തിന്റെ ആരോപണം. സംഭവത്തിൽ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷൽ സെല്ലിന് സർക്കാർ നിർദേശം നൽകിയിരുന്നത്.

നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

]]>
https://www.chandrikadaily.com/1vigilance-found-no-evidence-of-veen-babu-taking-bribe-discovery-in-the-preliminary-investigation.html/feed 0
ലേബര്‍ കാര്‍ഡിനായി കൈക്കൂലി: ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം പിടികൂടി https://www.chandrikadaily.com/bribe-for-labor2-1card-2-5-lakh-seized-from-officials-house.html https://www.chandrikadaily.com/bribe-for-labor2-1card-2-5-lakh-seized-from-officials-house.html#respond Fri, 22 Nov 2024 15:03:41 +0000 https://www.chandrikadaily.com/?p=318579 കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ ലേബര്‍ ഓഫീസറുടെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ പിടികൂടി. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധനയില്‍ രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തത്. കൊച്ചി സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരനാണ് അജിത് കുമാര്‍.

കൈക്കൂലിയായി വാങ്ങിയ പണമാണു പിടിച്ചെടുത്തതെന്ന് വിജിലന്‍സ് അറിയിച്ചു. സ്വര്‍ണവും കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് ലേബര്‍ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അജിത് കുമാറിനെ പിടികൂടുന്നത്. ബിപിസിഎല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റാന്‍ വേണ്ടി കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സംഭവം.

ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ 20 തൊഴിലാളികളുടെ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. വിജിലന്‍സ് എസ്പി ശശിധരന്‍ എസ്. ഐപിഎസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/bribe-for-labor2-1card-2-5-lakh-seized-from-officials-house.html/feed 0