bride – Chandrika Daily https://www.chandrikadaily.com Fri, 06 Dec 2024 14:20:39 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bride – Chandrika Daily https://www.chandrikadaily.com 32 32 നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ https://www.chandrikadaily.com/newlywed-bride-hanged-at-her-husbands-house.html https://www.chandrikadaily.com/newlywed-bride-hanged-at-her-husbands-house.html#respond Fri, 06 Dec 2024 14:20:39 +0000 https://www.chandrikadaily.com/?p=320698

പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് അഭിജിത്തി(25)ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി അഭിജിത്ത് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍വെച്ച് കല്യാണം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഇരുവര്‍ക്കും ബന്ധമില്ലെന്നാണ് വിവരം. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.
]]>
https://www.chandrikadaily.com/newlywed-bride-hanged-at-her-husbands-house.html/feed 0
മലപ്പുറത്ത് നവവരനെ കാണാതായിട്ട് നാല് ദിവസം; വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്; ദുരൂഹത ആരോപിച്ച് കുടുംബം https://www.chandrikadaily.com/four-days-since-navavara-went-missing-in-malappuram-vishnujits-marriage-was-supposed-to-take-place-today-the-family-is-accused-of-being-mysterious.html https://www.chandrikadaily.com/four-days-since-navavara-went-missing-in-malappuram-vishnujits-marriage-was-supposed-to-take-place-today-the-family-is-accused-of-being-mysterious.html#respond Sun, 08 Sep 2024 10:57:04 +0000 https://www.chandrikadaily.com/?p=308808 മലപ്പുറത്ത് വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായതില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. യുവാവിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചതായി മലപ്പുറം എസ്പി അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ( ഈ മാസം നാലിന്) വിവാഹത്തിനായി പണം സംഘടിപ്പിക്കാനായി വിഷ്ണുജിത്ത് പാലക്കാട്ടെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയത്. രാവിലെ പുറത്തു പോയിട്ട് വരാം എന്നു പറഞ്ഞാണ് വിഷ്ണു പുറത്തേക്ക് പോയതെന്ന് അമ്മ പറയുന്നു. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും, ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി വിഷ്ണുവിന്റെ സുഹൃത്ത് അറിയിച്ചുവെന്നും അമ്മ പറഞ്ഞു.

രാത്രി എട്ട് മണിയോടെ വിളിച്ച് താൻ പാലക്കാട് നിന്ന് പുറപ്പെടുന്നതേയുള്ളൂവെന്നും അച്ഛന്റെ സഹോദരൻ്റെ വീട്ടിൽ കിടന്ന ശേഷം രാവിലെ വീട്ടിലേക്ക് വന്നുകൊള്ളാമെന്നുമാണ് യുവാവ് പറ‍ഞ്ഞത്. എന്നാൽ രാവിലെയും കാണാതായതോടെ വിഷ്ണുവിൻ്റെ അമ്മ ഭർത്താവിന്റെ സഹോദരനെ വിളിച്ചപ്പോഴാണ് രാത്രി യുവാവ് അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്.

പിന്നീട് ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയി. വിഷ്ണുവിൻ്റെ സഹോദരിയും ഭർത്താവും പൊലീസിനൊപ്പം പാലക്കാട് പുതുശേരിയിലെത്തി അന്വേഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. പുതുശേരിയിലാണ് വിഷ്ണുവിൻ്റെ ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആയതാണ് വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു. പൊലീസിന് പുറമേ, സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം വിഷ്ണുവിനെ കണ്ടെത്താനായി തിരച്ചിൽ നടത്തിവരികയാണ്.

]]>
https://www.chandrikadaily.com/four-days-since-navavara-went-missing-in-malappuram-vishnujits-marriage-was-supposed-to-take-place-today-the-family-is-accused-of-being-mysterious.html/feed 0
വധുവിനെ കിട്ടാനില്ല; 3 വിവാഹാലോചനകള്‍ മുടങ്ങിയ യുവാവ് വിഷംകഴിച്ച് ജീവനൊടുക്കി https://www.chandrikadaily.com/1no-bride-to-be-found-3-the-young-man-committed-suicide-by-consuming-poison.html https://www.chandrikadaily.com/1no-bride-to-be-found-3-the-young-man-committed-suicide-by-consuming-poison.html#respond Wed, 17 Jan 2024 09:05:08 +0000 https://www.chandrikadaily.com/?p=288217 വധുവിനെ കിട്ടാത്തതിനെത്തുടര്‍ന്ന് യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. വിജയനഗര്‍ ജില്ലയിലെ കുഡ്‌ലിഗിയില്‍ ബി. മധുസൂദന്‍ (26) ആണ് മരിച്ചത്. മധുസൂദന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മുടങ്ങിപോവുകയായിരുന്നു. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്ന് ആരോപണമുണ്ട്.

വിവാഹം നടക്കാത്തതിനാല്‍ മധുസൂദന്‍ ഏറെ നിരാശയിലായിരുന്നു. ഇതിനെ തുടര്‍ന്ന ഇയാള്‍ മദ്യപാനത്തിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയിലാണ് യുവാവ് വിഷംകഴിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിനെ തുടര്‍ന്ന് വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

 

]]>
https://www.chandrikadaily.com/1no-bride-to-be-found-3-the-young-man-committed-suicide-by-consuming-poison.html/feed 0
മുഹൂര്‍ത്തത്തിനു തൊട്ടു മുന്‍പ് ബ്യൂട്ടി പാര്‍ലറില്‍ പോയി; സുഹൃത്തിനൊപ്പം വധു ഒളിച്ചോടി; വിവാഹം മുടങ്ങി https://www.chandrikadaily.com/1just-before-the-moment-the-bride-went-to-the-beauty-parlour-ran-away-with-a-friend-the-marriage-is-over.html https://www.chandrikadaily.com/1just-before-the-moment-the-bride-went-to-the-beauty-parlour-ran-away-with-a-friend-the-marriage-is-over.html#respond Mon, 21 Aug 2023 03:39:18 +0000 https://www.chandrikadaily.com/?p=270717 മുഹൂര്‍ത്തത്തിനു തൊട്ടു മുന്‍പ് വധു ഒളിച്ചോടിയതിനെ തുടര്‍ന്നു വിവാഹം മുടങ്ങി. ഓഡിറ്റോറിയത്തില്‍ അതിഥികളും ബന്ധുക്കളും എത്തിയിട്ടും മുഹൂര്‍ത്തത്തിനു വധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടിയതായി അറിഞ്ഞത്.

തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയും ഇടവ സ്വദേശിയായ യുവാവിന്റേയും വിവാഹം ആറ് മാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹ ദിവസം ബ്യൂട്ടി പാര്‍ലറിലേക്കെന്നു പറഞ്ഞു പോയ യുവതി അവിടെ നിന്നു സുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു.

യുവതിയുടെ മാതാപിതാക്കള്‍ വിവരമറിഞ്ഞു കുഴഞ്ഞു വീണു. യുവാവും ബന്ധുക്കളും സംയമനത്തോടെ ഇടപെട്ടതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ ശാന്തമായി അവസാനിച്ചു. അതിഥികള്‍ക്കായി ഒരുക്കിയ സദ്യയും വിവാഹത്തിനായി ഇരു കൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി.

]]>
https://www.chandrikadaily.com/1just-before-the-moment-the-bride-went-to-the-beauty-parlour-ran-away-with-a-friend-the-marriage-is-over.html/feed 0
സ്ത്രീധനനിരോധന നിയമം ഭേദഗതി ചെയ്യുന്നു: പത്തുപവനും ഒരുലക്ഷവും പരമാവധി https://www.chandrikadaily.com/dowry-act-amendment.html https://www.chandrikadaily.com/dowry-act-amendment.html#respond Sat, 21 Jan 2023 05:47:37 +0000 https://www.chandrikadaily.com/?p=233808 സ്ത്രീധനനിരോധനനിയമം ഭേദഗതി ചെയ്യും. പരമാവധി സ്ത്രീധനം പത്തുപവനും ലക്ഷം രൂപയുമാക്കും. വിവാഹത്തിന് മുമ്പ് കൗണ്‍സലിംഗും നിര്‍ബന്ധമാക്കും.സ്ത്രീധനത്തിന് പുറമെ മറ്റ് സഹായങ്ങള്‍ കാല്‍ലക്ഷത്തില്‍കൂടാന്‍ പാടില്ല. ബന്ധുക്കളുടെ സമ്മാനം 25000 കൂടാന്‍ പാടില്ല. കേന്ദ്രസ്ത്രീധനനിരോധന നിയമത്തിലെ ചട്ടങ്ങളും കേരളവിവാഹരജിസ്റ്റര്‍ ചട്ടങ്ങളും ഭേദഗതി ചെയ്താണ് ഇത്. വധുവിന് മാത്രമാണ് സ്ത്രീധനത്തില്‍ അവകാശമുണ്ടായിരിക്കുക. വനിതാശിശുവികസന വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശ സമര്‍പ്പിച്ചതായും തദ്ദേശവകുപ്പിന്റെ നിര്‍ദേശം ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാകമ്മീഷനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളിലും സിലബസിലും ഇത് ഉള്‍പെടുത്താന്‍ ആലോചനയുണ്ട്. വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറി സാക്ഷ്യപ്പെടുത്തണം. കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെയാണ് ഇതുസംബന്ധിച്ച് വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് സര്‍ക്കാര്‍ അനങ്ങുന്നത്. സ്ത്രീധനനിരോധന നിയമപ്രകാരം നിലവില്‍ പൂര്‍ണമായും നിരോധനമുണ്ട്. രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കാനും നിര്‍ദേശമുണ്ട്.

]]>
https://www.chandrikadaily.com/dowry-act-amendment.html/feed 0
സ്ത്രീധനം ആവശ്യപ്പെട്ടു; പ്രതിശ്രുതവരന്റെയും ബന്ധുവിന്റെയും തലമൊട്ടയടിച്ച് നാട്ടുകാര്‍ https://www.chandrikadaily.com/groom-s-family-demanded-favorite-bike-in-dowry-bride-parents-mortgaged-them-in-lucknow.html https://www.chandrikadaily.com/groom-s-family-demanded-favorite-bike-in-dowry-bride-parents-mortgaged-them-in-lucknow.html#respond Mon, 22 Oct 2018 06:40:02 +0000 http://www.chandrikadaily.com/?p=107789 ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി സ്ത്രീധനം ആവശ്യപ്പെട്ട പ്രതിശ്രുതവരന്റെ തലമൊട്ടയടിച്ച് നാട്ടുകാര്‍. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ വീട്ടുകാരോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് അസാധാരണ സംഭവങ്ങള്‍ക്ക് കാരണമായത്. ആഡംബര ബൈക്കും സ്വര്‍ണവുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. സ്ത്രീധനം തന്നില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചതോടെ വധുവിന്റെ ആളുകള്‍ നിയമം കയ്യിലെടുക്കുകയായിരുന്നു. വിവാഹം കൂടാനായി എത്തിയ വരന്റെയും വരന്റെ സഹോദരന്റെയും തലകളാണ് വധുവിന്റെ നാട്ടുകാര്‍ മുണ്ഡനം ചെയ്തത്. പ്രശ്‌നം വഷളായതോടെ വിഷയത്തില്‍ പൊലീസ് ഇടപെട്ടിരിക്കുകയാണ്.

വിവാഹത്തിന് അഞ്ചുദിവസം മുമ്പ് മാത്രമാണ് വരന്റെ വീട്ടുകാര്‍ സ്ത്രീധനം സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ചതെന്ന് വധുവിന്റെ മുത്തശ്ശി പറഞ്ഞു. ആഡംബര ബൈക്കുകളായ അപ്പാച്ചയും പള്‍സറുമാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. വിവാഹധനം കൊടുക്കാമെന്ന് നമ്മള്‍ ഏറ്റുകഴിഞ്ഞാല്‍ അതു നമുക്ക് അവ നിറവേറ്റാന്‍ സാധിക്കുന്നതെല്ലെന്നും മുത്തശ്ശി പറഞ്ഞു. മണവാളന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെ ഞങ്ങള്‍ ആകെ കുഴഞ്ഞുപോയതായും മുത്തശ്ശി സങ്കടം പറഞ്ഞു. അതേസമയം ആരാണ് അവരുടെ തലമൊട്ടയടിച്ചതെന്ന് അറിയില്ലെന്നും മുത്തശ്ശി കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/groom-s-family-demanded-favorite-bike-in-dowry-bride-parents-mortgaged-them-in-lucknow.html/feed 0