brothers – Chandrika Daily https://www.chandrikadaily.com Tue, 04 Mar 2025 07:23:34 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg brothers – Chandrika Daily https://www.chandrikadaily.com 32 32 തുറവൂരില്‍ സഹോദരങ്ങള്‍ തമ്മില്‍ വഴക്ക്; പാലത്തില്‍നിന്ന് ചാടിയ ഒരാളെ കാണാതായി https://www.chandrikadaily.com/quarrel-between-brothers1-in-thuravur-a-person-who-jumped-from-the-bridge-is-missing.html https://www.chandrikadaily.com/quarrel-between-brothers1-in-thuravur-a-person-who-jumped-from-the-bridge-is-missing.html#respond Tue, 04 Mar 2025 07:21:29 +0000 https://www.chandrikadaily.com/?p=332408 ആലപ്പുഴ തുറവൂരില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നു പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമം. പിന്നാലെ സഹോദരന്മാരില്‍ ഒരാളെ കാണാതായി. അരൂര്‍ വട്ടക്കേരില്‍ കേന്തം വെളിയില്‍ സോണിയെ (36) ആണ് കാണാതായത്. അരൂര്‍ കുമ്പളം പാലത്തില്‍നിന്നും ഇന്നലെ രാത്രി 11നായിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്നു ചേട്ടന്‍ സോജിയും സോണിയും വീട്ടില്‍ നിന്നിറങ്ങി അരൂര്‍ കുമ്പളം പാലത്തിലെത്തുകയായിരുന്നു.

ഇതിനിടെ അനുജന്‍ സോണി പാലത്തില്‍ നിന്നു കായലിലേക്കു എടുത്തു ചാടുകയായിരുന്നു. പിന്നാലെ രക്ഷപ്പെടുത്താനായി സോജിയും ചാടിയെങ്കിലും സോണി കായലിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലത്തിന്റെ തൂണില്‍ പിടിച്ചിരുന്ന സോജിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അതേസമയം കാണാതായ സോണിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

 

 

]]>
https://www.chandrikadaily.com/quarrel-between-brothers1-in-thuravur-a-person-who-jumped-from-the-bridge-is-missing.html/feed 0
കാസർക്കോട് മദ്യ ലഹരിയിൽ ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു https://www.chandrikadaily.com/elder-brother-shot-and-killed-younger-brother-while-drunk-in-kasaragod.html https://www.chandrikadaily.com/elder-brother-shot-and-killed-younger-brother-while-drunk-in-kasaragod.html#respond Mon, 04 Mar 2024 08:37:12 +0000 https://www.chandrikadaily.com/?p=292036 കാസർക്കോട്: കുറ്റിക്കോൽനൂഞ്ഞങ്ങാനത്ത്ജ്യേഷ്ഠൻഅനുജനെ വെടിവച്ചു കൊന്നു. മദ്യ ലഹരിയിലാണ് സംഭവം. അശോകൻ (45) ആണ് മരിച്ചത്.

സംഭവത്തിൽ ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യാപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ നാടൻ തോക്ക് ഉപയോ​ഗിച്ച് ബാലകൃഷ്ണൻ, വെടിയുതിർക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/elder-brother-shot-and-killed-younger-brother-while-drunk-in-kasaragod.html/feed 0
ചാലിയാർ പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു https://www.chandrikadaily.com/brothers-drowned-in-chaliyar-river.html https://www.chandrikadaily.com/brothers-drowned-in-chaliyar-river.html#respond Fri, 26 Jan 2024 10:33:02 +0000 https://www.chandrikadaily.com/?p=288935 മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പുഴയിൽ മീൻ പിടിക്കാനാണ് റാഷിദും റിൻഷാദും എത്തിയത്. ഇതിനിടയിൽ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാൽ രക്ഷിക്കാനായില്ല. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നിലമ്പൂരിൽ നിന്നും അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. തിരച്ചിലിൽ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
]]>
https://www.chandrikadaily.com/brothers-drowned-in-chaliyar-river.html/feed 0
എൽ.എസ്.എസ്, യു.എസ്.എസ് നേടി സഹോദരങ്ങൾ https://www.chandrikadaily.com/the-brothers-won-the-lss-and-uss.html https://www.chandrikadaily.com/the-brothers-won-the-lss-and-uss.html#respond Sat, 12 Aug 2023 12:42:31 +0000 https://www.chandrikadaily.com/?p=269486 റഹൂഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ രണ്ട് മക്കളും ഒരേ സ്കൂളിൽ നിന്ന് ജേതാക്കളായി ഇരട്ടി മധുരം നൽകിയ സന്തോഷത്തിലാണ് കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശി ചിറയക്കുത്ത് സമീറും കുടുംബവും.

സമീറിൻ്റെയും സുഹൈലത്തിൻ്റെയും മക്കളായ സൻഹാ മെഹ്റിഷ് യു.എസ്.എസും സൈഫാ ഷിറിൻ എൽ.എസ്.എസും നേടി.സൻഹാ മെഹ്റിഷ് 2020 ലെ എൽ.എസ്.എസ് ജേതാവുമായിരുന്നു. ഇരുവരും കൂട്ടിലങ്ങാടി ജി.യു.പി.സ്കൂൾ വിദ്യാർത്ഥിനികളാണ്. ഇവരുടെ മകനും ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹനിദ് ജിഷാനും എൽ.എസ്.എസ് ജേതാവായിരുന്നു.

പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഇവർ സ്കൂൾ – സബ് ജില്ലാ തല കലാമേളകളിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങളും നേടിയിട്ടുണ്ട്.
സൻഹ മെഹ്റിഷ് നാല്, ആറ്, ഏഴ് ക്ലാസുകളിൽ നിന്ന് മികച്ച വിദ്യാർത്ഥിക്കുള്ള ‘ അവാർഡ് നേടിയിരുന്നു.

ഈ വർഷം മക്കരപറമ്പ ജി.എച്ച്.എസിൽ എട്ടാം ക്ലാസിലേക്ക് ചേർന്ന്
ജെ.ആർ.സി.യുടെ സബ് ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമംഗം കൂടിയാണ് സൻഹ.

]]>
https://www.chandrikadaily.com/the-brothers-won-the-lss-and-uss.html/feed 0
തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹിയില്‍ സഹോദരങ്ങള്‍ മരിച്ചു https://www.chandrikadaily.com/stray-dog-attack.html https://www.chandrikadaily.com/stray-dog-attack.html#respond Sun, 12 Mar 2023 17:21:47 +0000 https://www.chandrikadaily.com/?p=242414 തെരുവുനായ ആക്രമണത്തില്‍ സഹോദരങ്ങള്‍ മരിച്ചു. ഡല്‍ഹി വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ഏഴു വയസ്സുള്ള ആനന്ദും അനിയന്‍ അഞ്ചു വയസ്സുകാരന്‍ ആദിത്യയുമാണ് തെരുവുനായ ആക്രമണത്തില്‍ മരിച്ചത്. വ്യത്യസ്ഥ സംഭവങ്ങളിലായാണ് കുട്ടികള്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.

വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ ആനന്ദിനെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. പരാതിയെതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ആനന്ദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ നായയുടെ ആക്രമണത്തിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പിന്നീട് ആദ്യത്യയെ കാണാതാവുകയും അടുത്തുള്ള വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ബന്ധുവിനൊപ്പം കാടിനടുത്തേക്ക് പോയപ്പോഴാണ് ആദിത്യയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.

]]>
https://www.chandrikadaily.com/stray-dog-attack.html/feed 0
സഹോദരിയുമായി ബന്ധം; കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞു-ഇരുപത്തിയാറുകാരനെ കഴുത്തറുത്ത് കൊന്നു https://www.chandrikadaily.com/26-year-old-man-abducted-hacked-to-death-in%e2%80%89delhi-hate-crime.html https://www.chandrikadaily.com/26-year-old-man-abducted-hacked-to-death-in%e2%80%89delhi-hate-crime.html#respond Fri, 04 Sep 2020 10:55:36 +0000 https://www.chandrikadaily.com/?p=150297 ന്യൂഡല്‍ഹി: സഹോദരിയുമായി ബന്ധം കൂട്ടുകാര്‍ക്കിടയില്‍ പാടിനടന്ന ഇരുപത്തിയാറുകാരനെ സഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയിലെ ശഹ്ബാദ് ഡയറിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് കൊല നടന്നത്.

യുവതിയുമായി ബന്ധം സ്ഥാപിച്ച ഇരുപത്തിയാറുകാര്‍ ധര്‍മേന്ദറിനെയാണ് സഹോദരനും ഇരുപത്തിരണ്ടുകാരനായ അര്‍മാന്‍ കൊല്ലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അര്‍മന്റെ സഹോദരിയുമായി ധര്‍മേന്ദറിനു ബന്ധമുണ്ടായിരുന്നു. യുവതിയുമായുള്ള ബന്ധത്തെപ്പറ്റി ധര്‍മേന്ദര്‍ കൂട്ടുകാര്‍ക്കിടയില്‍ പാടി നടക്കാറുമുണ്ടായിരുന്നു. ഇതറിഞ്ഞ അര്‍മാന്‍ ധര്‍മേന്ദറിനെ താക്കീതു ചെയ്ത് വിട്ടയതാണ്.

എന്നാല്‍ ബന്ധം പിന്നീടും ധര്‍മേന്ദര്‍ തുടര്‍ന്നതോടെഴാണ് കൊലപാതകം നടത്തിയതെന്ന് അര്‍മാന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അര്‍മാന്‍ കൂട്ടുകാരനായ 28കാരന്‍ കരണ്‍ സിങുമൊത്താണ് കൊല നടത്തിയത്. ബവാനയിലെ പോളിഷ് നിര്‍മാണ ശാലയിലെ ജീവനക്കാരായ ഇരുവരേയും പൊലീസ് പിടികൂടി.
വാള്‍ ഉപയോഗിച്ചാണ് കൊല നടത്തിയത്. വാള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/26-year-old-man-abducted-hacked-to-death-in%e2%80%89delhi-hate-crime.html/feed 0
ഷഫീഖിനും സഹോദരങ്ങള്‍ക്കും വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാള്‍ https://www.chandrikadaily.com/shafeeq-perunnal-brothers.html https://www.chandrikadaily.com/shafeeq-perunnal-brothers.html#respond Tue, 27 Jun 2017 17:28:26 +0000 http://www.chandrikadaily.com/?p=33761 ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുഞ്ഞു ഷെഫീഖിന്റെ മനം നിറഞ്ഞു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പെരുമ്പിള്ളിച്ചിറയും തൊടുപുഴ അല്‍ഫിത്‌റ ഇസ്ലാമിക് പ്രീ സ്‌കൂളും ചേര്‍ന്ന് മൈലക്കൊമ്പ് മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ ഒരുക്കിയ പെരുന്നാള്‍ സമാഗമം 2017 ആദ്യമായി സഹോദരങ്ങളായ അസ്‌നി, ശെഫിന്‍, ഷെഫീഖ്, ആഷിഖ് എന്നിവരുടെ കൂടിച്ചേരലിന് വേദിയായി.

മലയാളി മനസ്സുകളെ ഏറെ നൊമ്പരപ്പെടുത്തിയ ഷഫീഖിനും സഹോരങ്ങള്‍ക്കും ഇത്തവണത്തെ ഈദുല്‍ഫിത്ര്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായി. മറ്റുള്ളവരോട് സംസാരിക്കാനായില്ലെങ്കിലും ഷഫീഖ് സഹോദരങ്ങളുടെ സ്‌നേഹ സാമിപ്യത്തില്‍ ഏറെ സന്തോവാനായിരുന്നു. രണ്ടാനമ്മയുടെ ക്രൂര പീഡനത്തിനിരയായ ഷഫീഖ് ഇപ്പോഴും അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലാണുള്ളത്. മൂത്ത സഹോദരങ്ങളായ അസ്‌നിയും ഷെഫിനും മുവാറ്റുപുഴ രണ്ടാര്‍കര യതീംഖാനയിലാണ്. ഇളയ സഹോദരന്‍ ആഷിഖ് തൊടുപുഴ മൈലക്കൊമ്പ് മര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനിലും. ആദ്യമായിട്ടായിരുന്നു നാലുപേരും സംഗമിക്കുന്നത്.

മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച പെരുന്നാള്‍ സമാഗമത്തിനായി രാവിലെ 12 മണിയോടെ അസ്‌നിയും ഷെഫിനുമെത്തി. ആയ രാഗിണിക്കൊപ്പം ഷെഫീഖെത്തി. പൂക്കള്‍ നല്‍കിയും അത്തര്‍ പൂശിയും ആഷിഖും മദര്‍ ആന്റ് ചൈല്‍ഡിലെ അന്തേവാസികളും ചേര്‍ന്ന് ഹൃദ്യമായി സ്വീകരിച്ചു. ബാന്റു മേളവും മാപ്പിളപ്പാട്ടുമൊക്കെയായി മദറിലെ കുട്ടികള്‍ ആഘോഷം കൊഴുപ്പിച്ചു. സംഘാടകര്‍ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയുമുണ്ട് മടങ്ങുമ്പോള്‍ ഷഫീഖിന്റെ ചിരിക്കുന്ന മുഖം എല്ലാവരുടെ മനസ്സിലും മായാതെ നിന്നു. മൈലക്കൊമ്പ് ദിവ്യ രക്ഷാലയത്തിലെ ഇരുന്നൂറോളം അന്തേവാസികള്‍ക്കും പെരുന്നാള്‍ സദ്യ നല്‍കി.

പെരുന്നാള്‍ സമാഗമത്തില്‍ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ പി.ജി .ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ഫാ.ഫ്രാന്‍സീസ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം.എ ഷുക്കൂര്‍, മുഹമ്മദ് ഇരുമ്പ്പാലം, രണ്ടാര്‍കര മീരാന്‍ മൗലവി, ജയിംസ് ചെട്ടിപ്പറമ്പില്‍, അഡ്വ.സണ്ണി തോമസ്, സിസ്റ്റര്‍ മെല്‍വിന്‍, ജോഷി മാത്യൂ, നിസാറുദ്ദീന്‍ ഖത്തര്‍, ജനപ്രതിനിധികാളായ മനോജ് തങ്കപ്പന്‍, കെ.വി.ജോസ് കീരിക്കാട്ട്, സിനോജ്, കെ.ജി.സിന്ധുകുമാര്‍, ജയിംസ് ചാക്കോ, സിജു.ഒ.പി, ഉഷ രാജശേഖരന്‍, ഷെമീന നാസര്‍, ബീമ അസ്സീസ്, അഡ്വ. ഇ.എസ് മൂസ, സലിം കൈപ്പാടം, ഉമ്മര്‍.കെ.കെ, ഷബീബ് .കെ.ഐ, എം.യു.ജമാല്‍, അജാസ് പുത്തന്‍പുര, ഷുക്കൂര്‍ മലയില്‍ എന്നിവര്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/shafeeq-perunnal-brothers.html/feed 0