cancer – Chandrika Daily https://www.chandrikadaily.com Wed, 10 Dec 2025 15:30:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg cancer – Chandrika Daily https://www.chandrikadaily.com 32 32 കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ https://www.chandrikadaily.com/197-children-born-in-europe-from-sperm-donor-with-cancer-causing-gene-mutation-shocking-discovery.html https://www.chandrikadaily.com/197-children-born-in-europe-from-sperm-donor-with-cancer-causing-gene-mutation-shocking-discovery.html#respond Wed, 10 Dec 2025 15:29:49 +0000 https://www.chandrikadaily.com/?p=367972

കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.

ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.

സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.

2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.

ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.

അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.

ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/197-children-born-in-europe-from-sperm-donor-with-cancer-causing-gene-mutation-shocking-discovery.html/feed 0
കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്നു https://www.chandrikadaily.com/a-cancer-patient-was-tied-to-a-bed-and-robbed-of-money.html https://www.chandrikadaily.com/a-cancer-patient-was-tied-to-a-bed-and-robbed-of-money.html#respond Thu, 05 Jun 2025 14:48:00 +0000 https://www.chandrikadaily.com/?p=343733 ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. കീമോതെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന അടിമാലി സ്വദേശി കളരിക്കല്‍ ഉഷയ്ക്ക് നേരെയാണ് അക്രമം. വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെ അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം. ഉഷയും ഭര്‍ത്താവും മകളുമാണ് കവര്‍ച്ച നടന്ന വീട്ടില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. ഉഷയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകുകയായിരുന്നു. പിന്നാലെ പേഴ്‌സിലുണ്ടായിരുന്ന ചികിത്സയ്ക്കായി സമാഹരിച്ച പണമുള്‍പ്പടെയുള്ള 16,000 രൂപ കവര്‍ച്ച നടത്തി. അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലില്‍ നിന്ന് കെട്ടഴിച്ച് വിട്ടത്.

പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. സംഭവം നടന്ന വിവേകാന്ദ നഗറില്‍ മോഷണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിലാണ് പൊലീസ്.

]]>
https://www.chandrikadaily.com/a-cancer-patient-was-tied-to-a-bed-and-robbed-of-money.html/feed 0
അര്‍ബുദ ചികിത്സക്കിടെ ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഹിന ഖാന്‍ https://www.chandrikadaily.com/bollywood-star-hina-khan-performs-umrah-while-undergoing-cancer-treatment.html https://www.chandrikadaily.com/bollywood-star-hina-khan-performs-umrah-while-undergoing-cancer-treatment.html#respond Wed, 19 Mar 2025 05:20:42 +0000 https://www.chandrikadaily.com/?p=334654 റ​മ​ദാ​നി​ൽ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ലെ​ത്തി ബോ​ളി​വു​ഡ് ന​ടി ഹി​ന ഖാ​ൻ. കു​റ​ച്ചുനാ​ളാ​യി അ​ർ​ബു​ദ ചി​കി​ത്സ​ക്കു വി​ധേ​യ​യാ​യി ക​ഴി​യു​ന്ന ഹി​ന, സ​ഹോ​ദ​ര​ൻ ആ​മി​റി​നൊ​പ്പ​മാ​ണ് വി​ശു​ദ്ധ​ഭൂ​മി​യി​ലെ​ത്തി​യ​ത്. ഉം​റ ച​ട​ങ്ങി​നി​ടെ​യു​ള്ള ത​ന്റെ വി​വി​ധ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെച്ചു.

‘‘ദൈ​വ​ത്തി​നു ന​ന്ദി, ഉം​റ 2025. എ​ന്റെ ഇ​ങ്ങോ​ട്ടേ​ക്ക് ക്ഷ​ണി​ച്ച​തി​നു അ​ല്ലാ​ഹു​വി​നു ന​ന്ദി പ​റ​യു​ന്നു. ഹൃ​ദ​യം കൃ​ത​ജ്ഞ​ത​യാ​ൽ നി​റ​ഞ്ഞ് വാ​ക്കു​ക​ൾ കി​ട്ടാ​താ​കു​ന്നു. അ​ല്ലാ​ഹു എ​നി​ക്ക് പൂ​ർ​ണ രോ​ഗ​ശ​മ​നം ന​ൽ​ക​ട്ടെ, ആ​മീ​ൻ’’ -ഹി​ന ഇ​ൻ​സ്റ്റ​യി​ൽ കു​റി​ച്ചു.

ത​നി​ക്ക് സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​താ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഹി​ന​ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്റ്റേ​ജ് മൂ​ന്ന് അ​ർ​ബു​ദ​ത്തി​നു​ള്ള ചി​കി​ത്സ​യി​ലാ​ണ് താ​നെ​ന്നും ക​രു​ത്തോ​ടെ രോ​ഗ​ത്തെ നേ​രി​ടു​ക​യാ​ണെ​ന്നും ഹി​ന പ​റ​യു​ക​യു​ണ്ടാ​യി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

]]>
https://www.chandrikadaily.com/bollywood-star-hina-khan-performs-umrah-while-undergoing-cancer-treatment.html/feed 0
സോഷ്യല്‍മീഡിയ താരം സാന്ദ്ര സലീം അന്തരിച്ചു; അര്‍ബുദം കണ്ടെത്തുന്നതില്‍ ആശുപത്രി വൈകിയെന്ന് ആരോപണം https://www.chandrikadaily.com/social-media-star-sandra-saleem-passes-away-the-hospital-was-accused-of-being-late-in-diagnosing-cancer.html https://www.chandrikadaily.com/social-media-star-sandra-saleem-passes-away-the-hospital-was-accused-of-being-late-in-diagnosing-cancer.html#respond Sat, 13 Jan 2024 04:47:24 +0000 https://www.chandrikadaily.com/?p=287783 കൊച്ചി: നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലിം (25) മരണത്തിനു കീഴടങ്ങി. കാനഡയിലെ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന സാന്ദ്ര സലീം അർബുദ രോഗത്തിന് ചികിത്സയിലായിക്കെയാണ് മരിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെയാണ് കഴിഞ്ഞ ദിവസം സാന്ദ്ര സലീം മരണപ്പെടുന്നത്.

എട്ട് മാസം മുമ്പ് വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്‌സിക്ക് അയയ്ക്കുകയുമായിരുന്നു. എന്നാല്‍ കാനഡയിലെ ആശുപത്രിയില്‍ നിന്നും കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലമാണ് സാന്ദ്രയുടെ ജീവന്‍ അപകടത്തിലായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. ഏറെ വൈകിയാണ് കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയത്.

]]>
https://www.chandrikadaily.com/social-media-star-sandra-saleem-passes-away-the-hospital-was-accused-of-being-late-in-diagnosing-cancer.html/feed 0
അര്‍ബുദം: വേണ്ടത് ചിട്ടയായ ജീവിതശൈലി https://www.chandrikadaily.com/2cancer-treament.html https://www.chandrikadaily.com/2cancer-treament.html#respond Sat, 04 Mar 2023 01:24:43 +0000 https://www.chandrikadaily.com/?p=241051 അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണ്. പലരും അന്യര്‍ക്ക് ഇത് വരുമ്പോള്‍ തനിക്ക് വരില്ലെന്ന് കരുതി സമാധാനിക്കാറാണ്. എന്നാല്‍ എല്ലാ തരക്കാരിലും കാന്‍സര്‍ പിടിപെടാനുളള സാധ്യത തളളിക്കളയേണ്ടെന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്തും കാന്‍സര്‍ വരാം. സെല്ലുകളെ ബാധിക്കുന്ന രോഗമായതിനാല്‍ ഇത് പെട്ടെന്ന് കണ്ടെത്താനോ ചികില്‍സിച്ച് മാറ്റാനോ കഴിയുന്ന ഒന്നല്ല. പലരും വൈകിയാണ് രോഗം തിരിച്ചറിയുന്നത്. ക്ഷീണം, അണുബാധ, പതിവായുള്ള ജലദോഷം, പനി, വയറിളക്കം തുടങ്ങിയവ ലക്ഷണങ്ങളാണ്. അമിതമായ ഉല്‍കണ്ഠയും ഭക്ഷണശീലത്തിലെ ചിട്ടയില്ലായ്മയും രോഗത്തിന് കാരണമാണ്.
പതിവായി വറുത്തതും പൊരിച്ചതും മാംസാദികളും ഭക്ഷിക്കുന്നത് രോഗം വരുത്തും. എന്നാല്‍ പച്ചക്കറികള്‍ മാത്രം ഭക്ഷിക്കുന്നവരില്‍ രോഗം തുലോം കുറവായാണ് കണ്ടുവരുന്നത്. കൊഴുപ്പും ഉപ്പും പഞ്ചസാരയും പുളിയും പുകയിലയും കഴിവതും കുറക്കുന്നതാണ് രോഗം വരാതിരിക്കാന്‍ നല്ലത്. മാംസാഹാരം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയാകാം. അതില്‍കൂടുതലാകുന്നത് രോഗം വരുത്തും. പ്രത്യേകമായ ഭക്ഷണരീതി ശീലിക്കുന്നതാണ് രോഗം വന്നാല്‍തന്നെയും നല്ലത്.

മുഴകളുടെ രൂപത്തിലാണ് കാന്‍സര്‍ കാണപ്പെടുന്നത്. ശരീരത്തിന് അകത്തെ ഗര്‍ഭാശയം, പിത്താശയം, കരള്‍ തുടങ്ങിയ ഭാഗങ്ങളില്‍ കണ്ടെത്താന്‍ പെട്ടെന്ന് കഴിയാറില്ല. സ്തനാര്‍ബുദമാണ ്ഇപ്പോള്‍ കണ്ടുവരുന്ന മറ്റൊന്ന്. ഇതിന് കാരണം പ്രസവത്തിലെ കുറവ് ആണ്. റേഡിയേഷന്‍, കീമോതെറാപ്പി എന്നിവയും മറ്റുമരുന്നുകളും കൊണ്ട് രോഗം മാറ്റാം. പക്ഷേ രോഗിക്ക് കഠിനമായ ക്ഷീണം ഇതുണ്ടാക്കും. രോഗിയുടെ കേടുബാധിച്ച ഭാഗത്തേക്ക് റേഡിയോ രശ്മികള്‍ പ്രവഹിപ്പിക്കുന്നതാണ ്‌റേഡിയേഷന്‍ തെറാപ്പി. കീമോ ശരീരത്താകെയും രോഗം ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ ചെയ്യുന്നതാണ്. രണ്ടിനും വിശപ്പില്ലായ്മ, അമിതദാഹം, വിസര്‍ജനത്തിനുള്ളപ്രയാസം, മുടികൊഴിച്ചില്‍, വേദന തുടങ്ങിയ അനുഭവപ്പെടുമെന്നതിനാല്‍ മരുന്നുകള്‍ക്ക് പുറമെ രോഗിയെ ശുശ്രൂഷിക്കല്‍ പ്രധാനമാണ്. മാനസികമായി ധൈര്യം നല്‍കുക ബന്ധുക്കളുടെയും കൂട്ടിരിപ്പുകാരുടെയും ചുമതലയാണ്.

രോഗം വന്ന ്മാറ്റാന്‍ ശ്രമിക്കുന്നതിന ്പകരം കാരണങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞും മനസ്സിലാക്കിയും ജീവിച്ചാല്‍ ഒരുപരിധി വരെ ഈ മാരകരോഗത്തെ അതിജീവിക്കാം.ജീവനും ജീവിതവും എല്ലാകാലത്തേക്കുമുളളതല്ല. എല്ലാചരാചരങ്ങള്‍ക്കും അതിന്റേതായ കാലാവധിയുണ്ട്. അത് മനസ്സിലാക്കിയാല്‍ തനിക്ക് വന്നുപെട്ട വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കാതിരിക്കാന്‍ കഴിയും. ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാനാകട്ടെ ഏവരുടെയും മരണം വരെയുള്ള ദൃഢനിശ്ചയും. പ്രാര്‍ത്ഥനകളും വ്യായാമങ്ങളും ഇതിന് സഹായകമാകും.

]]>
https://www.chandrikadaily.com/2cancer-treament.html/feed 0
മരിച്ചാലെന്താ ഇപ്പോഴെങ്കിലും അധികൃതര്‍ കനിഞ്ഞല്ലൊ https://www.chandrikadaily.com/cancer-patient-death-kerala.html https://www.chandrikadaily.com/cancer-patient-death-kerala.html#respond Mon, 02 Jan 2023 05:17:29 +0000 https://www.chandrikadaily.com/?p=230297 ചികിത്സാ ധനസഹായത്തിനുവേണ്ടി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി കിട്ടിയത് രോഗിയുടെ മരണശേഷം. പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്‍ നല്‍കിയ അപേക്ഷയിലാണ് വിചിത്ര നടപടി. നാരായണന്‍ മരിച്ച് 3 വര്‍ഷത്തിനുശേഷമാണ് മറുപടിയെത്തിയത്. അപേക്ഷയില്‍ നല്‍കിയിരുന്ന രേഖകള്‍ പൂര്‍ണമല്ല. ബാക്കിയുള്ള രേഖകള്‍ ഈ മാസം 4ന് മുന്‍പായി ഹാജരാക്കണമെന്നാണ് കത്തില്‍ പറയുന്നത്.

അര്‍ബുദ രോഗിയായിരുന്ന നാരായണന്‍ ചികിത്സ സഹായത്തിനായി നേരിട്ട് നല്‍കിയ അപേക്ഷയ്ക്ക് മറുപടി കിട്ടിയത് മരണശേഷമാണ്. 2019 അദ്ദേഹം മരിച്ചു. നാരായണന്‍ അപേക്ഷ നല്‍കിയ കാര്യംതന്നെ മറന്നിരിക്കുമ്പോഴാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് വന്നിരിക്കുന്നത്. നാരായണന്റെ വീട്ടില്‍ നിന്നും രണ്ട്കിലോമീറ്റര്‍ അകലെയാണ് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നത്.

]]>
https://www.chandrikadaily.com/cancer-patient-death-kerala.html/feed 0
കാന്‍സര്‍ ബാധിച്ച് ജീവിതം ദുരിതത്തില്‍; കണ്ണീരോടെ സഹായമഭ്യര്‍ത്ഥിച്ച് നടന്‍ https://www.chandrikadaily.com/actor-cancer-patient-news.html https://www.chandrikadaily.com/actor-cancer-patient-news.html#respond Tue, 17 Nov 2020 05:25:56 +0000 https://www.chandrikadaily.com/?p=167859 ചെന്നൈ: കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ പഴയകാല തമിഴ് നടന്‍ സഹായം തേടുന്നു. കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസിയാണ് കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായത്. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാതെ ആശുപത്രിയില്‍ ദുരിതം അനുഭവിക്കുകയാണ് തവസി.

സഹായം അഭ്യര്‍ഥിച്ച് തവസിയുടെ വിഡിയോ സോഷ്യല്‍മിഡയില്‍ പ്രചരിച്ചിരുന്നു. ’30 വര്‍ഷത്തോളമായി സിനിമാരംഗത്തുണ്ട്. തനിക്കു ഈ രോഗം വരുമെന്നു ഒരിക്കലും കരുതിയില്ല. ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ശരിയായി സംസാരിക്കാന്‍ പറ്റുന്നില്ല. സഹപ്രവര്‍ത്തകരും സന്‍മനസുള്ളവരും കഴിയും വിധം സഹായിക്കണം. അഭിനയത്തിലേക്കു തിരിച്ചു വരാന്‍ സഹായിക്കണം’ വിഡിയോയില്‍ തവസി കണ്ണീരോടെ അഭ്യര്‍ഥിച്ചു.

ശിവകാര്‍ത്തിയേകന്റെ വരുത്തപെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു. 2019 ല്‍ തവസിക്കു വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു.

തവസിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നടനു സഹായവുമായി ഡിഎംകെ എംഎല്‍എ ശരവണന്‍ എത്തി. മാധ്യമവാര്‍ത്തകളിലൂടെയാണ് എംഎല്‍എ വിവരം അറിഞ്ഞത്. ഉടന്‍ ആശുപത്രിയിലെത്തി വേണ്ട സഹായങ്ങള്‍ ലഭ്യമാക്കി. ചികിത്സ ഏറ്റെടുക്കുകയും ചെയ്തു.

]]>
https://www.chandrikadaily.com/actor-cancer-patient-news.html/feed 0
ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരുകുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചു https://www.chandrikadaily.com/one-more-child-killed-after-receiving-blood-from-regional-cancer-centre.html https://www.chandrikadaily.com/one-more-child-killed-after-receiving-blood-from-regional-cancer-centre.html#respond Fri, 27 Apr 2018 19:28:56 +0000 http://www.chandrikadaily.com/?p=82312 തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചതായി ആരോപണം. ഇടുക്കി സ്വദേശിയായ 14 വയസുകാരന്‍ മാര്‍ച്ച് 26നാണ് മരിച്ചത്. ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ചത് വഴിയാണ് എച്ച്.ഐ.വി ബാധിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ആര്‍.സി.സിയില്‍ നിന്ന് മാത്രമല്ല, കുട്ടി രക്തം സ്വീകരിച്ചതെന്നാണ് ആര്‍.സി.സി അധികൃതരുടെ വിശദീകരണം. മറ്റൊരിടത്തുനിന്നും രക്തം സ്വീകരിച്ചിട്ടില്ലെന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികില്‍സ നല്‍കുന്ന സ്ഥാപനമാണെന്നും അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. എച്ച്.ഐ.വി ബാധിച്ചതായി ആസ്പത്രി അധികൃതര്‍ തന്നെ കുട്ടിയോട് പറഞ്ഞിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനയിലും എച്ച്.ഐ.വി സ്ഥിരീകരിച്ചിരുന്നു. രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്.ഐ.വി പടര്‍ന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.

]]>
https://www.chandrikadaily.com/one-more-child-killed-after-receiving-blood-from-regional-cancer-centre.html/feed 0
കേരളത്തില്‍ ഓരോ വര്‍ഷവും അര്‍ബുദ രോഗത്തിന് അടിപ്പെടുന്നത് 50000 പേര്‍ https://www.chandrikadaily.com/life-style-and-cancer-rate-in-kerala.html https://www.chandrikadaily.com/life-style-and-cancer-rate-in-kerala.html#respond Tue, 03 Apr 2018 07:15:55 +0000 http://www.chandrikadaily.com/?p=78280 സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ ഓരോ വര്‍ഷവും 50000 പേര്‍ അര്‍ബുദ രോഗത്തിന് അടിപ്പെടുന്നതായി കണക്കുകള്‍. പോപ്പുലേഷന്‍ ബേസ്ഡ് ക്യാന്‍സര്‍ റെജിസ്ട്രിസ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ദേശീയ തലത്തിലെ ശരാശരിയേക്കാള്‍ കൂടുതലാണിത്. 20000 ത്തിലധികം പേരാണ് ഈ രോഗത്താല്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദമാണ് കൂടുതലായും കാണപ്പെടുന്നതെങ്കില്‍ സ്ത്രീകളില്‍ മാറിടമാണ് കൂടുതലായും അര്‍ബുദ ബാധിതമാകുന്നത്. പുരുഷന്‍മാര്‍ക്ക് വായ, ഉദരം എന്നിവിടങ്ങളിലും സ്ത്രീകളില്‍ തൈറോയ്ഡ്, സെര്‍വിക്‌സ് എന്നീ ഭാഗങ്ങളിലും അര്‍ബുദം പിടിപെടുന്നു. സമീപകാലത്തില്‍ പുകയില സംബന്ധമായ അര്‍ബുദം അപകടകരമാം വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരില്‍ 43.8% പേര്‍ പുകയില മൂലം അര്‍ബുദ ബാധിതരായവരാണെങ്കില്‍ സ്ത്രീകളില്‍ അത് 13. 6 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ അര്‍ബുദ രോഗമുക്തരായവരുടെ ഒത്തുചേരലിന് വേദിയൊരുങ്ങുകയാണ്. പിങ്ക് ഹോപ് ക്യാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്, ക്യാന്‍സര്‍ പരിചരണത്തില്‍ വിദഗ്ദ്ധരായ എച്ച്.സി.ജിയുമായി സഹകരിച്ചു നടപ്പാക്കുന്ന ‘സെല്‍ഫ്‌വി സര്‍വൈവര്‍ സ്‌റ്റോറീസ്’ നാലാം എഡിഷന്റെ മുഖ്യ വിഷയം ‘സെലിബ്രേറ്റിംഗ് ലൈഫ്’ എന്നതാണ്.
ക്യാന്‍സര്‍ രോഗ വിമുക്തരായവര്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ആഹ്ലാദം പങ്ക് വെക്കാനുള്ള അവസരമൊരുക്കുകയാണ് സെല്‍ഫ്‌വി സര്‍വൈവര്‍ സ്‌റ്റോറീസ്. കേരളത്തില്‍ നിന്നുള്ള അര്‍ബുദ വിമുക്തര്‍ക്ക് തങ്ങളുടെ അതിജീവന കഥകളും ഇപ്പോഴുള്ള അവരുടെ ജീവിത രീതികളും ജീവിതത്തിലെ സന്തോഷമാര്‍ന്ന നിമിഷങ്ങളുമെല്ലാം പങ്കു വയ്ക്കുന്ന 60 മുതല്‍ 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുക വഴിയാണ് ഈ പ്രചാരണത്തിന്റെ ഭാഗമാകാന്‍ കഴിയുക. ഇത്തരത്തില്‍ ചിത്രീകരിക്കുന്ന വീഡിയോ facebook.com/selfv എന്ന ഫേസ്ബുക്ക് പേജിലോ, www.selfv.in എന്ന
വെബ്‌സൈറ്റിലോ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇത് ചെയ്യുക വഴി രോഗത്തോട് പൊരുതുന്ന നിരവധി പേര്‍ക്ക് ഊര്‍ജ്ജം പകരുവാനും ഇതുമായി ബന്ധപ്പെട്ട പല അവ്യക്തതകളും മാറ്റുവാനും സാധിക്കും. ഇങ്ങനെ ലഭ്യമാകുന്ന വീഡിയോകളില്‍ നിന്നും വിധിക്കര്‍ത്താക്കളുടെ സമിതി തിരഞ്ഞെടുക്കുന്ന മികച്ചവയ്ക്ക് സെല്‍ഫ് വി 2018 ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രവേശനം നല്‍കും.
അര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് തങ്ങളുടെ ആത്മവീര്യം ആഘോഷിക്കുവാനുള്ള അവസരമൊരുക്കുകയാണ് സെല്‍ഫ് വി സര്‍വൈവര്‍ സ്‌റ്റോറീസ്. അര്‍ബുദ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിഗൂഢതകള്‍ ഇല്ലാതാക്കുന്നതിനും അര്‍ബുദ വിമുക്തര്‍ തങ്ങളുടെ അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും കഥകള്‍ പങ്ക് വയ്ക്കുന്നത് വഴി ഈ രോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്ക് ഊര്‍ജ്ജം പകരുന്നതിനുമാണ് ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

]]>
https://www.chandrikadaily.com/life-style-and-cancer-rate-in-kerala.html/feed 0
അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്നും  മടങ്ങിയെത്തിയ മകന്റെ വൃക്കകള്‍ തകരാറില്‍ https://www.chandrikadaily.com/kayamkulam-mother-and-son-unwell-story.html https://www.chandrikadaily.com/kayamkulam-mother-and-son-unwell-story.html#respond Thu, 08 Feb 2018 11:21:43 +0000 http://www.chandrikadaily.com/?p=68906 സുമനസുകളുടെ സഹായത്തിനായി ഒരു കുടുംബം കാത്തിരിക്കുന്നു
കായംകുളം: അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഗുരുതരമായ രോഗം.
കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് അമ്പിയില്‍ വീട്ടില്‍ റാഫിയത്തും ( 61)  മകന്‍ റാഹിഷ് (33)മാണ് തങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് സഹജീവികളുടെ കാരുണക്കായി കാത്തിരിക്കുയാണ് ഈ ഉമ്മയും മകനും. ഇരു വൃക്കകളും തകരാറിലായ മകന്‍ റാഹിഷ് ഇപ്പോള്‍ ഡയാലീസിസിലൂടെയാണ് തന്റെ ജീവന്‍ ഇപ്പോള്‍ പിടിച്ചു നിര്‍ത്തുന്നത് . അര്‍ബുദ രോഗബാധിതയായ റാഫിയത്ത് തിരുവനന്തപുരം ആര്‍, സി.സിയില്‍ നാളുകളായി ചികത്സയിലാണ്.
മകന്റെ ചെറു പ്രായത്തില്‍ തന്നെ ഭര്‍ത്താവ് റാഫിയത്തിനെ ഉപേക്ഷിച്ച് പോയി. പിന്നിട്ടുള്ള ജീവിതം കഷ്ടപ്പാടുകളുടേയും ദുരിതങ്ങളുടേതുമായിരുന്നു.  അതെല്ലാം തരണം ചെയ്താണ് ഈ ഉമ്മ മകനെ വളര്‍ത്തിയത്.
വീടിന്റെ ദുരിതങ്ങള്‍ അകറ്റാന്‍ െ്രെഡവറായ റാഹി ഷ് ഗള്‍ഫിലേക്ക് പോയതോടെ പ്രാരാബ്ദങ്ങളുടെ പടിയിറങ്ങിയതായി കുടുംബം കരുതിയിരുന്നത്. ഇതിനിടയില്‍ പോളിയോ ബാധിതയായ ശാരീരക വൈകല്യമുള്ള റംസീനയെ റഹീഷ്  ജീവിത പങ്കാളിയാക്കി. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് റാഫിയത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ഉമ്മയുടെ പരിചരണത്തിനായി റാഹിഷ് നാട്ടിലെത്തി ഇവിടെ ടാക്‌സി െ്രെഡവറായി.  ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഉമ്മയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത്.
ഉമ്മയുടെ ചികിത്സക്കായി ഇതിനോടകം ലക്ഷങ്ങളാണ് ചില വഴിച്ചത്. ഇതിനിടയില്‍ മൂന്നുമാസം മുമ്പാണ് റാഫിഷിന് വൃക്കരോഗത്തിന്റെ  ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മകന്‍ കിടപ്പിലായതോടെ ഉമ്മയുടെ അവസ്ഥയും ഏറെ പരിതാപകരമായി. നിത്യവൃത്തിക്ക്  പാടുപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍.
ഇതിനിടെ 110 ഓളം ഡയാലിസുകള്‍ നടത്തിയ റാഹിഷിന് ഇനി ഇത് അധികം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി.
 വൃക്ക നല്‍ക്കാന്‍ ഒരാള്‍ മുന്നോട്ട്  വന്നെങ്കിലും  അത് മാറ്റിവെക്കാന്‍ പണംമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ കുടുംബത്തിന് ആകെ ഉള്ളത് ഏഴ് സെന്റ് സ്ഥലം  മാതാവിന്റെ ചിക്കത്സക്കായി റാഹിഷ് കാപ്പില്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ പണയപ്പെടുത്തിയിരിക്കുകയാണ് .
നാട്ടുകാര്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് ചികിത്സ സമിതി രൂപികരിച്ചു രംഗത്തു ഇറങ്ങിയിട്ടുണ്ട്. കാപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.വിജയമ്മ, രക്ഷാധികാരിയായും, പഞ്ചായത്ത് അംഗം രാധാമണി രാജന്‍ ചെയര്‍ പേഴ്‌സണ്‍ ആയും, മുന്‍ അംഗം കോശി, കെ. ഡാനിയല്‍ കണ്‍വീനറും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ അമ്മാസ് ട്രഷറുമാ യി ഉള്ള സമിതിയാണ് ഇപ്പോള്‍ രൂപികരിച്ച് പ്രവര്‍ത്തിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യാ ,കാപ്പില്‍ കുറ്റിപുറം ശാഖയില്‍, റാഹിഷ് ചികിത്സാ സമിതിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍:854210110005308, ഐ.എഫ്.എസ്.സി: ബികെഐഡി0008542, ഫോണ്‍ നമ്പര്‍ 9747061654, 8086850595
]]>
https://www.chandrikadaily.com/kayamkulam-mother-and-son-unwell-story.html/feed 0