cavani – Chandrika Daily https://www.chandrikadaily.com Sun, 28 Jan 2018 04:40:05 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg cavani – Chandrika Daily https://www.chandrikadaily.com 32 32 നെയ്യ്മറിന് ഡബിള്‍, കവാനിക്ക് റെക്കോര്‍ഡ് : പി.എസ്.ജി കിരീടത്തോട് അടുക്കുന്നു https://www.chandrikadaily.com/psg-won-and-edinson-cavani-breaks-zlatan-ibrahimovics-psg-leading-goalscorer-record.html https://www.chandrikadaily.com/psg-won-and-edinson-cavani-breaks-zlatan-ibrahimovics-psg-leading-goalscorer-record.html#respond Sun, 28 Jan 2018 04:34:27 +0000 http://www.chandrikadaily.com/?p=67086  

പാരീസ്: പി.എസ്.ജിക്കു വേണ്ടി ഏറ്റവും കുടൂതല്‍ ഗോള്‍ നേടുന്ന താരമെന്ന ഖ്യാതി ഇനി ഉറുഗ്വെയ്ന്‍ താരം എഡിസണ്‍ കവാനിക്ക് സ്വന്തം. മോന്റിപോളിറിനെതിരായ മത്സരത്തിന്റെ 11-ാം മിനുട്ടില്‍ റാബിയോട്ട് നല്‍കിയ പന്ത് വലയില്‍ നിക്ഷേപിച്ചാണ് സാക്ഷാല്‍ സ്ലാട്ടന്‍ ഇബ്രാമോവിച്ചിനെ പിന്തള്ളി ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി കവാനി മാറിയത്.

 

 

2013ല്‍ പി.എസ്.ജിയിലെത്തിയ കവാനി കബ്ലിനായി 227 മത്സരങ്ങളില്‍ നിന്നായി 157 തവണ ലക്ഷ്യം കണ്ടിട്ടുണ്ട്. കൂടാതെ എല്ലാ മത്സരങ്ങളില്‍ നിന്നുമായി സീസണില്‍ കവാനിയുടെ ഗോള്‍ നേട്ടം 27 ആയി. പരുക്കുമൂലം കഴിഞ്ഞ മത്സരങ്ങള്‍ നഷ്ടമായ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്യ്മര്‍ ഇരുപകുതികളിലും ഓരേ വീതം ഗോള്‍ നേടി തിളങ്ങി. 40-ാം മിനുട്ടില്‍ പെനാല്‍ട്ടി കിക്കില്‍ നിന്നും ആദ്യ ഗോള്‍ കണ്ടെത്തിയ നെയ്യ്മര്‍ 82-ാം മിനുട്ടില്‍ കവാനിയുടെ അസിസ്റ്റില്‍ ഗോള്‍ നേട്ടം ഇരട്ടിയാക്കുകയായിരുന്നു. എയ്ഞ്ചല്‍ ഡി മരിയ (70 മിനുട്ട് )യുടെ വകയായരുന്നു ശേഷിച്ച ഗോള്‍.

23 കളികളില്‍ നിന്നായി 59 പോയന്റുമായി പി.എസ്.ജി ഫ്രഞ്ച് ലീഗില്‍ തലപ്പത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഒളിംപിക് ലിയോണി(48)നുമേല്‍ 11 പോയിന്റിന്റെ വ്യക്തമായ ലീഡാണുള്ളത്.

]]>
https://www.chandrikadaily.com/psg-won-and-edinson-cavani-breaks-zlatan-ibrahimovics-psg-leading-goalscorer-record.html/feed 0
യുവേഫ ചാമ്പ്യന്‍സ് ലീഗ്  വമ്പന്‍മാര്‍ ഇന്ന് കളത്തില്‍ ; ഗോളടിച്ചാല്‍ കവാനി റൊണാള്‍ഡോക്കൊപ്പമെത്തും https://www.chandrikadaily.com/uefa-champions-league-fixtures-new.html https://www.chandrikadaily.com/uefa-champions-league-fixtures-new.html#respond Tue, 31 Oct 2017 09:20:01 +0000 http://www.chandrikadaily.com/?p=50966 ഓള്‍ഡ്ട്രാഫോര്‍ഡ് : യുവേഫ ചാമ്പ്യസ്‌ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്‍മാരായ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പി.എസ്.ജി,ബയേണ്‍,യുവന്റസ് തുടങ്ങി മുന്‍നിര ടീമുകള്‍ ഇന്ന് കളത്തിലറങ്ങും.
കീരിട ഫേവറേറ്റ്‌സുകളായ ബാര്‍സലോണയുടെ എതിരാളി ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ്. നേരത്തെ നൗകാംപില്‍ നടന്ന ഹോം മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ലൂകാസ് ഡിന്യെ എന്നിവരുടെ ഗോള്‍ മികവില്‍ ഒളിയിംപിയാക്കോസിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ബാര്‍സ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ ഡിയില്‍ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച ബാര്‍സ ഒന്‍പതു പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളും ഇറ്റാലിയന്‍ ചാമ്പ്യന്‍മാരുമായ യുവന്റസ സ്‌പോര്‍ടിംഗ് ലിസ്ബണിനെ നേരിടും. മൂന്നു മത്സരങ്ങളില്‍ നിന്നായി ആറു പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് യുവന്റ്‌സ്.

ഗ്രൂപ്പ് എയില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെനിഫിക്കയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുണെറ്റഡ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. പ്രീമിയര്‍ ലീഗില്‍ ശക്തരായ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച യുണൈറ്റഡ് ആദ്യ ഇലവനില്‍ ഫ്രഞ്ച് താരം ആന്റണി മാര്‍സ്യലിന് അവസരം നല്‍കിയേക്കും. ടോട്ടന്‍ഹാമിനെതിരെ പകര കാരനായിറങ്ങിയ മാര്‍സ്യല്‍ നേടിയ ഏകഗോളിലാണ് യുണൈറ്റഡ് ജയിച്ചു കയറിയത്. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങള്‍ വിജയിച്ച യുണൈറ്റഡ് ഒന്നാമതും ആറുപോയന്റുമായി ബെനിഫക്ക രണ്ടാമതുമാണ്. ഗ്രൂപ്പില്‍ മറ്റൊരു കളിയില്‍ എഫ്്‌സി ബസേല്‍ സിഎസ്‌കെഎ മോസ്‌കോയെ നേരിടും.

സെല്‍റ്റിക്-ബയേണ്‍ മ്യൂണിക്, പി.എസ്.ജി- ആന്ദര്‍ലെഷ്ത് പോരാട്ടങ്ങളാണ് ഗ്രൂപ്പ്് ബിയില്‍ ഇന്ന് അരങ്ങേറുക. ഫ്രഞ്ച് ലീഗില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ബ്രസീലിയന്‍ താരം നെയ്യമര്‍ ഇന്ന് കളത്തില്‍ തിരിച്ചെത്തും. ആന്ദര്‍ലെഷ്തിനെതിരെ ഉറുഗ്വെന്‍ മുന്‍നിര താരം എഡിസണ്‍ കവാനിക്ക് ഗോള്‍ നേടാനായാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ ഗോള്‍നേടുന്ന താരം എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ്‌ക്കൊപ്പം പങ്കിടാം. ഇന്നത്തെ മത്സരം വിജയിച്ചാല്‍ 1989നു ശേഷം ബയേണ്‍ മ്യണിക്കിനെ തോല്‍പ്പിക്കാന്ന ആദ്യ സ്‌കോട്ടിഷ് ടീമെന്ന ഖ്യാതിയാണ് സെല്‍റ്റിക്കിനെ കാത്തിരിക്കുന്നത്.

മരണ ഗ്രൂപ്പെന്ന്് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് സിയില്‍ റോമ-ചെല്‍സി ഗ്ലാമര്‍ പോരാട്ടം അരങ്ങേറും. എ.എസ് റോമയുടെ തട്ടകത്തിലാണ് കളി. നേരത്തെ ഗ്രൂപ്പിലെ ആവേശപ്പോരില്‍ ഇരുവരും സമനില (3-3) പാലിച്ചിരുന്നു. ്ഏദന്‍ ഹസാര്‍ഡ് കളിയുടെ 75-ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്തി ഇംഗ്ലീഷ് ചാമ്പ്യന്‍മാരെ തോല്‍വിയില്‍ നിന്ന്് രക്ഷിക്കുകയായിരുന്നു. നടപ്പു സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യവിജയം ലക്ഷ്യവെക്കുന്ന സ്പാനിഷ് ടീം അത്‌ലറ്റികോ മാന്‍ഡ്രിഡിന്റെ ഇന്നത്തെ എതിരാളി താരതമ്യേന ദുര്‍ബലരായ അസര്‍ബെയ്ജാനില്‍ നിന്നുള്ള ഖരാബാണ്. ചെല്‍സി (7), റോമ (5), അത്‌ലറ്റികോ മാഡ്രിഡ്(2), ഖരാബാഗ് (1) ഗ്രൂപ്പില്‍ യഥാക്രമം ആദ്യ നാലുസ്ഥാനങ്ങളില്‍.

]]>
https://www.chandrikadaily.com/uefa-champions-league-fixtures-new.html/feed 0
ഗ്രൗണ്ടിനു പുറത്ത് നെയ്മറുമായി സൗഹൃദമില്ലെന്ന് കവാനി https://www.chandrikadaily.com/cavani-speaks-abt-neymar-friendship.html https://www.chandrikadaily.com/cavani-speaks-abt-neymar-friendship.html#respond Wed, 18 Oct 2017 13:12:54 +0000 http://www.chandrikadaily.com/?p=48494 പാരിസ്: പി.എസ്.ജിയിലെ സഹതാരം നെയ്മറുമായി കളിക്കളത്തിനു പുറത്ത് വലിയ സൗഹൃദമില്ലെന്ന് എഡിന്‍സന്‍ കവാനി. സുഹൃത്തുക്കളാവുക എന്നതിനേക്കാള്‍ ഗ്രൗണ്ടില്‍ പ്രൊഫഷണലിസം പ്രകടിപ്പിക്കുക എന്നതാണ് പ്രധാനമെന്നും ബ്രസീലിയന്‍ താരവുമായുള്ള പെനാല്‍ട്ടി വിവാദം കഴിഞ്ഞ കാര്യമാണെന്നും എസ്.എഫ്.ആര്‍ സ്‌പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ കവാനി പറഞ്ഞു.

നേരത്തെ, വിവാദം പരസ്പരം പറഞ്ഞു തീര്‍ത്തിരുന്നുവെന്ന് കവാനി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം ഒളിംപിക് ലിയോണിനെതിരായ മത്സരത്തില്‍ നെയ്മര്‍ ആവശ്യപ്പെട്ടിട്ടും പെനാല്‍ട്ടി കിക്ക് നല്‍കാതിരുന്ന സംഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ കവാനിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ആ പെനാല്‍ട്ടി സംഭവം കഴിഞ്ഞ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ഫുട്‌ബോളില്‍ സംഭവിക്കുന്നതാണ്. ഒന്നിച്ചു നിന്ന് ഒരു പരിഹാരം കണ്ടെത്തുകയും ഒരു ടീം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നതുമാണ് പ്രധാനം. അതുകൊണ്ട് മാത്രമേ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ.’ കവാനി പറഞ്ഞു.

‘മത്സരബുദ്ധിയുള്ള ടീം ആയി മാറുകയാണ് ഞങ്ങള്‍ ചെയ്യേണ്ടത്. പരസ്പരം സുഹൃത്തുക്കളാവുകയോ കുടുംബം പോലെയാവുകയോ അല്ല വേണ്ടത്. ഗ്രൗണ്ടില്‍ എല്ലാവരും പ്രൊഫഷണല്‍ ആണെന്നതും നൂറു ശതമാനം മികവ് പുറത്തെടുക്കാന്‍ തയ്യാറാണെന്നതുമാണ് കാര്യം. അതിനു പുറത്ത് എല്ലാവര്‍ക്കും അവരവരുടേതായ ജീവിതമുണ്ട്. താല്‍പര്യങ്ങളും ചിന്തകളുമുണ്ട്.’ കവാനി പറഞ്ഞു.

പെനാല്‍ട്ടി വിഷയം ഡ്രസ്സിങ് റൂമില്‍ വെച്ചു തന്നെ പരിഹരിച്ചിരുന്നുവെന്ന് ഈയിടെ നെയ്മര്‍ വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/cavani-speaks-abt-neymar-friendship.html/feed 0
നെയ്മറുമായുള്ള തര്‍ക്കം; നിലപാട് വ്യക്തമാക്കി കവാനി https://www.chandrikadaily.com/cavanis-take-on-neymar-penalty-issue.html https://www.chandrikadaily.com/cavanis-take-on-neymar-penalty-issue.html#respond Tue, 03 Oct 2017 10:25:38 +0000 http://www.chandrikadaily.com/?p=46215 പാരിസ്: ഒളിംപിക് ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തില്‍ ഫ്രീകിക്കും പെനാല്‍ട്ടിയും എടുക്കുന്നതു സംബന്ധിച്ച് സൂപ്പര്‍ താരം നെയ്മറുമായുണ്ടായ അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ത്തെന്ന് സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി. കളിക്കളത്തില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ടി.വി ചാനലുകള്‍ വഴി ലോകമെങ്ങുമുള്ള ആരാധകര്‍ കാണുകയും കവാനിയെ വില്‍ക്കാന്‍ നെയ്മര്‍ പി.എസ്.ജി മാനേജ്‌മെന്റില്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഉറുഗ്വേയിലെത്തിയപ്പോള്‍ വിവാദത്തില്‍ കവാനി ആദ്യമായി മനം തുറന്നത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ വലിയ സംഭവമായിരുന്നില്ല പ്രശ്‌നമെന്നും കളി കഴിഞ്ഞപ്പോള്‍ തന്നെ അതിന് പരിഹാരമായിരുന്നുവെന്നും 30-കാരന്‍ പറഞ്ഞു.

‘ഇതെല്ലാം ഫുട്‌ബോളിന്റെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനേക്കാള്‍ പെരുപ്പിച്ചു കാണിക്കപ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. ഇതും അതുപോലെയാണ്. നെയ്മറുമായുള്ള അഭിപ്രായ വ്യത്യാസം ഡ്രസ്സിംഗ് റൂമില്‍ വെച്ചുതന്നെ പറഞ്ഞു തീര്‍ത്തിരുന്നു. ഇപ്പോള്‍ എല്ലാം നല്ല നിലയ്ക്കാണ്. ഞങ്ങള്‍ ഇരുവരും ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് പോരാടുന്നത് എന്നതാണ് പ്രധാനം.’ – കവാനി പറഞ്ഞു.

പെനാല്‍ട്ടി കിക്കുകളെടുക്കാന്‍ നെയ്മറിനെ അനുവദിക്കുന്നതിന് കവാനിക്ക് ഒരു ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തുവെന്ന് സ്പാനിഷ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നവെങ്കിലും എസ്.ജി മാനേജ്‌മെന്റ് അത് നിഷേധിച്ചിരുന്നു. വിവാദ സംഭവത്തിനു ശേഷം പി.എസ്.ജിക്ക് ആദ്യമായി പെനാല്‍ട്ടി ലഭിച്ചത് ലീഗ് വണ്ണില്‍ കഴിഞ്ഞയാഴ്ച ബോര്‍ഡോക്കെതിരെയാണ്. കിക്കെടുത്ത നെയ്മര്‍ ഗോളാക്കുകയും ബ്രസീലിയന്‍ താരത്തെ കവാനി അഭിനന്ദിക്കുകയും ചെയ്തു.

]]>
https://www.chandrikadaily.com/cavanis-take-on-neymar-penalty-issue.html/feed 0
നെയ്മര്‍ നിറഞ്ഞാടി; ബോറോഡോക്സിനെ ഗോളില്‍ മുക്കി പി.എസ്ജി https://www.chandrikadaily.com/paris-saint-germain-beat-bordeaux-6-2-to-cement-top-spot.html https://www.chandrikadaily.com/paris-saint-germain-beat-bordeaux-6-2-to-cement-top-spot.html#respond Sun, 01 Oct 2017 09:39:43 +0000 http://www.chandrikadaily.com/?p=45987 പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്‌ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്‌സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക് മുന്നില്‍ തകര്‍ന്നു പോയ ബോറോഡോക്‌സ് രണ്ടാം പകുതിയില്‍ മാത്രമാണ് പോരാട്ട വീര്യം പ്രകടിപ്പിച്ചത്.

മത്സരത്തില്‍ 35 വാര അകലത്തില്‍ നിന്നും നെയ്മര്‍ എടുത്ത കിടിലന്‍ ഫ്രീകിക്ക് താരത്തിന്റെ മുഴുവന്‍ പ്രഭയും കാണിക്കുന്നതായിരുന്നു. കവാനി വിട്ടു നല്‍കിയ പെനാല്‍റ്റി ഷോട്ടും നെയ്മര്‍ ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.


പി.എസ്.ജിക്ക് വേണ്ടി ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ മാപ്പെയും ഒരു ഗോള്‍ കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ ബോറോയുടെ ആദ്യ തോല്‍വിയാണിത്.

]]>
https://www.chandrikadaily.com/paris-saint-germain-beat-bordeaux-6-2-to-cement-top-spot.html/feed 0
ചാമ്പ്യന്‍സ് ലീഗ്: വിവാദങ്ങള്‍ക്ക് മറുപടി; ബയേണിനെ മുക്കി പി.എസി.ജി https://www.chandrikadaily.com/kylian-mbappe-on-psgs-win-vs-bayern-munich-the-story.html https://www.chandrikadaily.com/kylian-mbappe-on-psgs-win-vs-bayern-munich-the-story.html#respond Thu, 28 Sep 2017 11:44:58 +0000 http://www.chandrikadaily.com/?p=45653 പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വിവാദങ്ങള്‍ മറന്നു കരുത്തുകാട്ടി പി.എസ്.ജി. ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് നൈമര്‍-കവാനി-എംബാപ്പെ സഖ്യം കരുത്ത് കാട്ടിയത്. ഫ്രഞ്ച് യുവതാരം എംബാപ്പെ കളം നിറഞ്ഞ മത്സരത്തില്‍ ഡാനി ആല്‍വസ്, നെയ്മര്‍, കവാനി എന്നിവരാണ് ഫ്രഞ്ച് ക്ലബിനായി വലനിറച്ചത്.

നെയ്മര്‍, കെയ്ലിയന്‍ എംബാപ്പെ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിച്ച ശേഷം മിന്നും ഫോമിലുള്ള പി.എസ്.ജിക്ക് സീസണിലെ ആദ്യ മേജര്‍ മത്സരമാണ് ഇന്നലെ നേരിട്ടത്. സൂപ്പര്‍ താരങ്ങളെ വാരിക്കൂട്ടിയ പി.എസ്.ജിയെ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍മാര്‍ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം.

ഗ്രൂപ്പ് ബിയില്‍ മുന്‍ ജേതാക്കളും ജര്‍മനിയിലെ അതികായന്‍മാരുമായ ബയേണ്‍ മ്യൂണിക്ക് പിഎസ്ജിയുടെ പ്രഹരശേഷിയറിഞ്ഞു. സ്വന്തം കാണികള്‍ക്കു മുന്നിലാണ് ബയേണ്‍ തകര്‍ഞ്ഞടിഞ്ഞത്.

നെയ്മറും സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും തമ്മിലുള്ള വിവാദങ്ങള്‍ മുറുകുന്നതിനിടെ ബയേണിനെതിരായ വിജയം പാരിസ് ടീമിനെ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

സൂപ്പര്‍ താരം നെയ്മര്‍ കിടിലല്‍ നീക്കത്തിലൂടെയാണ് ബയേണിന് ആദ്യ പ്രഹരം ഏറ്റത്. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ നെയ്മര്‍ വെട്ടി തിരിഞ്ഞ് വലതു വിങില്‍ ഡാനി ആല്‍വസിനെ ലക്ഷ്യം വെച്ച് നീട്ടി. പോസ്റ്റിന് മുന്നില്‍ പന്തിനായി കാത്തിരുന്ന കവാനിയെ മറികടന്ന് അപ്രതീക്ഷിതമായി എത്തിയ പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ആല്‍വസ് പിന്നെ മടിച്ചില്ല.


ബയേണിനെ നിശബ്ദമാക്കിയ തുടര്‍ന്നുള്ള രണ്ട് ഗോളുകളും എംബാപ്പെയുടെ മികല്‍ നിന്നായിരുന്നു പിറന്നത്. കവാനിയുടെ ഉഗ്രന്‍ ഷോട്ടില്‍ പിറന്നാ രണ്ടാം ഗോള്‍ നൈമറിന്റെ അവസാന പ്രഹരവും ബോളിനെ ചൊല്ലിയുള്ള താരങ്ങള്‍ തമ്മിലെ വിവാദം പൂര്‍ണമായി ഇല്ലാതാക്കുന്നതുമായി. തമ്മില്‍ ആലിംഗനം ചെയ്്താണ് നെയ്മറും കവാനിയും തങ്ങളുടെ ഗോളുകള്‍ ആഘോഷിച്ചത്.7692

Soccer Football - Champions League - Paris St Germain vs Bayern Munich - Parc des Princes, Paris, France - September 27, 2017 Paris Saint-Germain’s Neymar celebrates scoring their third goal with Edinson Cavani and Kylian Mbappe REUTERS/Benoit Tessier

Soccer Football – Champions League – Paris St Germain vs Bayern Munich – Parc des Princes, Paris, France – September 27, 2017 Paris Saint-Germain’s Neymar celebrates scoring their third goal with Edinson Cavani and Kylian Mbappe REUTERS/Benoit Tessier

psg-bayern-munich-champions-league-rout reuters-759PSG_Neymar

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പി.എസ്.ജി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. പരിക്കിന്റെ പിടിയിലായിരുന്ന അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തിയതോടെ ടീം കൂടുതല്‍ കരുത്തരായിരിക്കുകയാണ്.

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പുഘട്ടത്തിലെ രണ്ടാംറൗണ്ട് മല്‍സരങ്ങളിലും ഗോള്‍മഴ തുടരുന്ന കാഴ്ചയാണ്. ബയേണ്‍ ഒഴികെ വമ്പന്‍ ടീമുകളെല്ലാം കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ജയിച്ചു കയറി. സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിക്ക് മിന്നും ജയം. അത്‌ലറ്റികോ മാഡ്രിഡിനെ ഇഞ്ച്വറി ടൈമിലെ ഗോളിലാണ് ചെല്‍സി തോല്‍പ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ കെല്‍റ്റിക്ക് 3-0ന് ആന്‍ഡര്‍ലെക്ടിനെ തകര്‍ത്തു. മാഞ്ചസ്റ്റര്‍ വമ്പന്‍ ജയം നേടിയപ്പോള്‍ സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് ബാഴ്‌സലോണ ജയിച്ചുകയറിയത്.

]]>
https://www.chandrikadaily.com/kylian-mbappe-on-psgs-win-vs-bayern-munich-the-story.html/feed 0
പന്തിനു വേണ്ടി തമ്മില്‍ത്തല്ല്; കവാനിക്കും നെയ്മറിനും കോച്ചിന്റെ താക്കീത് https://www.chandrikadaily.com/psg-coach-tells-neymar-cavani-to-sort-out-penalty-issues.html https://www.chandrikadaily.com/psg-coach-tells-neymar-cavani-to-sort-out-penalty-issues.html#respond Mon, 18 Sep 2017 17:46:11 +0000 http://www.chandrikadaily.com/?p=44478 പാരിസ്: ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തിനിടെയാണ് എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത്. 57-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീകിക്കിനു വേണ്ടി കവാനി അവകാശവാദമുന്നയിച്ചെങ്കിലും ഡിഫന്റര്‍ ഡാനി ആല്‍വസ് പന്ത് കൈക്കലാക്കി നെയ്മറിന് കൈമാറുകയായിരുന്നു. 79-ാം മിനുട്ടില്‍ പെനാല്‍ട്ടി ലഭിച്ചപ്പോള്‍ കിക്കെടുക്കാന്‍ നെയ്മര്‍ താല്‍പര്യം കാണിച്ചെങ്കിലും കവാനി അത് അവഗണിക്കുകയും ചെയ്തു.

2015-ല്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബ് വിട്ടതിനു ശേഷം പി.എസ്.ജിയില്‍ പെനാല്‍ട്ടിയും ഫ്രീകിക്കുമെടുക്കാനുള്ള ചുമതല കവാനിക്കാണ്. എന്നാല്‍ ബാര്‍സലോണയില്‍ നിന്ന് നെയ്മര്‍ എത്തിയതോടെ ഇക്കാര്യം അനിശ്ചിതത്വത്തിലായി. മുന്‍ മത്സരങ്ങളിലും പെനാല്‍ട്ടി തനിക്കു നല്‍കാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെങ്കിലും കവാനി അവഗണിച്ചിരുന്നു.

മത്സരം 0-0 ല്‍ നില്‍ക്കെ, ഗോളാകാന്‍ സാധ്യതയുള്ള ഫ്രീകിക്കിനു വേണ്ടിയാണ് കവാനിയും നെയ്മറും തമ്മില്‍ തര്‍ക്കിച്ചത്. ആല്‍വസിന്റെ സഹായത്തോടെ കിക്കെടുത്ത നെയ്മറിന് പക്ഷേ, ഗോള്‍കീപ്പറെ മറികടക്കാന്‍ കഴിഞ്ഞില്ല. പി.എസ്.ജി ഒരു ഗോളിന് മുന്നില്‍ നില്‍ക്കെ പെനാല്‍ട്ടിയിലൂടെ ലീഡുയര്‍ത്താനുള്ള കവാനിയുടെ ശ്രമവും വിജയിച്ചില്ല.


Read Also: ഫ്രീകിക്ക് ആരെടുക്കും? പി.എസ്.ജിയില്‍ കൂട്ടത്തല്ല് –(വീഡിയോ)


കളിക്കളത്തിലെ തര്‍ക്കം മത്സരം കഴിഞ്ഞും തുടര്‍ന്നു എന്നാണ് സൂചന. കളിക്കു ശേഷം മിക്‌സഡ് സോണില്‍ ടീമംഗങ്ങള്‍ക്കൊപ്പം വരാതെ സ്റ്റേഡിയം വിടുകയാണ് കവാനി ചെയ്തതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെയ്മര്‍ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റ് ആയ ഇന്‍സ്റ്റഗ്രാമില്‍ കവാനിയെ ‘അണ്‍ഫോളോ’ ചെയ്തു എന്നും വാര്‍ത്തകളുണ്ട്.

കിക്കുകള്‍ എടുക്കുന്നതു സംബന്ധിച്ച് കവാനിയും നെയ്മറും തമ്മില്‍ ധാരണയിലെത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഇക്കാര്യത്തില്‍ ടീമിനുള്ളില്‍ അസ്വാരസ്യമുണ്ടാകാന്‍ അനുവദിക്കില്ലെന്നും കോച്ച് ഉനയ് എംറി മത്സര ശേഷം പറഞ്ഞു. ‘ഇനിയുള്ള മത്സരങ്ങളില്‍ പെനാല്‍ട്ടി ലഭിച്ചാല്‍ ആരെടുക്കുമെന്നതിനെച്ചൊല്ലി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അവര്‍ രണ്ടു പേരും സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ളവരാണ്. ഇരുവരും ഒന്നിടവിട്ട് കിക്കെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ അവര്‍ക്കായില്ലെങ്കില്‍ ഞാനാണ് തീരുമാനമെടുക്കുക.’ എംറി വ്യക്തമാക്കി.

ബാര്‍സലോണയിലായിരുന്നപ്പോള്‍ പെനാല്‍ട്ടിയും ഫ്രീകിക്കുമെടുക്കാനുള്ള അവസരം ലയണല്‍ മെസ്സി നെയ്മറിന് നല്‍കാറുണ്ടായിരുന്നു. എന്നാല്‍, പാരിസില്‍ തന്റെ അവകാശത്തില്‍ ബ്രസീല്‍ താരം കൈകടത്തേണ്ടെന്നാണ് കവാനിയുടെ നിലപാട്. ലീഗ് വണ്‍ സീസണില്‍ ഇതുവരെയായി കവാനി ഏഴും നെയ്മര്‍ മൂന്നും ഗോളുകളാണ് നേടിയിട്ടുള്ളത്.

അതിനിടെ, നെയ്മറുമായി തര്‍ക്കം തുടര്‍ന്നാല്‍ കവാനി ക്ലബ്ബ് വിടേണ്ടി വരുമെന്ന അഭ്യൂഹം ശക്തമാണ്. 222 ദശലക്ഷം യൂറോയ്ക്കു ടീമിലെത്തിയ നെയ്മര്‍ ആവശ്യപ്പെട്ടാല്‍ 30-കാരനായ കവാനിയെ പി.എസ്.ജി കയ്യൊഴിഞ്ഞേക്കും എന്നാണ് സൂചന. നിലവില്‍ മൗണ്ട്പില്ലര്‍ അടക്കമുള്ള ക്ലബ്ബുകള്‍ 30-കാരനായ ഉറുഗ്വേ താരത്തിനു വേണ്ടി രംഗത്തുണ്ട്.

]]>
https://www.chandrikadaily.com/psg-coach-tells-neymar-cavani-to-sort-out-penalty-issues.html/feed 0
പി.എസ്.ജിക്കു തുടര്‍ച്ചയായ നാലാം ജയം; ഗോളടി തുടര്‍ന്ന് കാവാനി https://www.chandrikadaily.com/psg-fans-thronged-to-see-their-new-king-neymar-looked-all-too-human.html https://www.chandrikadaily.com/psg-fans-thronged-to-see-their-new-king-neymar-looked-all-too-human.html#respond Sat, 26 Aug 2017 20:16:03 +0000 http://www.chandrikadaily.com/?p=41901 പാരീസ്: ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പാരീസ് സെന്റ് ജര്‍മയ്‌നിനു തുടര്‍ച്ചയായ നാലാം ജയം. സെന്റ് എറ്റീനെയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി കീഴടക്കിയത്. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി പി.എസ്.ജിയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. തുടര്‍ച്ചായി രണ്ട് മത്സരങ്ങളിലും ഗോള്‍ നേടിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ എറ്റിനെക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയില്ലെങ്കിലും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി ടീമിന് തന്റേതായ സംഭാവന മൂന്നാം മത്സരത്തില്‍ അര്‍പ്പിച്ചു. 19-ാം മിനിറ്റില്‍ എഡിസന്‍ കാവാനിയാണ് പി.എസ്.ജിയുടെ ആദ്യ ഗോള്‍ നേടിയത്. നെയ്മറുടെ പാസ് സ്വീകരിക്കുന്നതിനിടെ കവാനിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കവാനി ഗോളാക്കി മാറ്റി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന പി.എസ്.ജിക്കു വേണ്ടി രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ ക്യാപ്റ്റന്‍ തിയാഗോ മോട്ട രണ്ടാം ഗോള്‍ നേടി. നെയ്മറുടെ ഫ്രീകിക്ക് എറ്റീനെ ഗോള്‍മുഖത്തുണ്ടാക്കിയ കൂട്ടപ്പൊരിച്ചിലിനിടെയാണ് തിയാഗോ പന്ത് വലയിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ച എറ്റീനെയുടെ ആദ്യ തോല്‍വിയാണിത്. 89-ാം മിനിറ്റില്‍ കവാനി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

]]>
https://www.chandrikadaily.com/psg-fans-thronged-to-see-their-new-king-neymar-looked-all-too-human.html/feed 0