CHANNAI – Chandrika Daily https://www.chandrikadaily.com Sat, 17 Mar 2018 17:18:17 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg CHANNAI – Chandrika Daily https://www.chandrikadaily.com 32 32 മെയില്‍സണ്‍ ആല്‍വസ്ഹീറോയായി ചെന്നൈയ്ന്‍ വീണ്ടും ചാമ്പ്യന്‍മാര്‍ https://www.chandrikadaily.com/chennayin-fc-champion-isl-2017-18.html https://www.chandrikadaily.com/chennayin-fc-champion-isl-2017-18.html#respond Sat, 17 Mar 2018 16:58:02 +0000 http://www.chandrikadaily.com/?p=75394 ബെംഗളൂരു: ശക്തരായ ബെംഗളൂരുവിനെ സ്വന്തം മൈതാനത്ത് തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ചാമ്പ്യന്‍മാര്‍. ഇതു രണ്ടാം തവണയാണ് ചെന്നെയ്ന്‍ ഐ.എസ്.എല്‍ കീരിടത്തല്‍ മുത്തമിടുന്നത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരെ ചെന്നൈയ്ന്‍ തറപ്പറ്റിച്ചത്. ഇതോടെ കിരീട നേടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ഒപ്പമെത്താന്‍ ചെന്നൈക്കായി. ഇരുവരും രണ്ടു തവണയാണ് ചാമ്പ്യന്‍മാരായത്. നേരത്തെ ഐ.എസ.്എല്‍ രണ്ടാം സീസണിലും ചെന്നൈയ്ന്‍ ആയിരുന്നു ജേതാക്കള്‍. 17, 45 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയ മെയില്‍സണ്‍ ആല്‍വ്‌സാണ് ചൈന്നെയുടെ വിജയ ശില്‍പ്പി. റാഫേല്‍ അഗസ്‌റ്റോയാണ് ചാമ്പ്യന്‍മാരുടെ മറ്റൊരു സ്‌കോറര്‍. പോയിന്റ് ടേബിളില്‍ ആദ്യമെത്തുന്ന ടീം കിരീടം നേടിയിട്ടില്ലെന്ന ദുര്‍നിമിത്തം മറികടക്കാന്‍ ബെംഗളൂരുവിനായില്ല.

 

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഡൈവിങ് ഹെഡ്ഡര്‍ ഗോളിലൂടെ ലീഡെടുത്ത ശേഷമാണ് മൂന്നു ഗോളുകള്‍ വഴങ്ങി ബെംഗളൂരു തോല്‍വി സമ്മതിച്ചത്. 3-1 എന്ന നിലയില്‍ ചെന്നൈയന്‍ വിജയം ഉറപ്പിച്ച അവസാന മിനിറ്റില്‍ മിക്കു ബെംഗളൂരുവിനായി രണ്ടാം ഗോള്‍ വലയിലാക്കിയെങ്കിലും സമനില പിടിക്കാനുള്ള സമയം പിന്നീടുണ്ടായില്ല. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഡൈവിങ് ഹെഡ്ഡര്‍ ഗോളിലാണ് ബെംഗളൂരു ആദ്യ ഗോള്‍ വലയിലാക്കിയത്. ഉദാന്ത സിങ് പോസ്റ്റിന്റെ വലതു ഭാഗത്തേക്ക് നീട്ടി നല്‍കിയ ക്രോസ് മനോഹമായ ഹെഡ്ഡറിലൂടെയാണ് ബെംഗളൂരു ക്യാപ്റ്റന്‍ പോസ്റ്റിലെത്തിച്ചത്.

ആദ്യ ഗോളിന്റെ ചൂടാറും മുമ്പ് ചെന്നൈയ്‌ന് അനുകൂലമായി പതിനേഴാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നെല്‍സണ്‍ തൊടുത്ത ഷോട്ട് മെയില്‍സണ്‍ ആല്‍വ്‌സ് ഉയര്‍ന്നുചാടി ഹെഡ് ചെയ്ത് പോസ്റ്റിലെത്തിച്ച് ചെന്നൈയ്ന്‍ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ വിണ്ടും ആദ്യ ഗോളിനെ ഓര്‍മ്മിപ്പിക്കും വിധം മികച്ച ഹെഡ്ഡറിലൂടെയാണ് നെല്‍സണിന്റെ കോര്‍ണര്‍ കിക്കില്‍ മെയില്‍സണ്‍ ഇരട്ട ഗോള്‍ തികച്ച് ചെന്നൈയ്‌ന് ലീഡ് നല്‍കുകയാത്. 67ാം മിനിറ്റില്‍ റാഫേല്‍ ആഗസ്‌റ്റോയുടെ ഗോളില്‍ ചെന്നൈയ്ന്‍ മൂന്നാം ഗോളും പോസ്റ്റിലെത്തിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/chennayin-fc-champion-isl-2017-18.html/feed 0
ദളിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; ചെന്നൈയില്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധം https://www.chandrikadaily.com/channai-muslim-leag-bjhj-hgbb-hbb.html https://www.chandrikadaily.com/channai-muslim-leag-bjhj-hgbb-hbb.html#respond Fri, 14 Jul 2017 15:18:57 +0000 http://www.chandrikadaily.com/?p=35775 ചെന്നൈ: രാജ്യത്ത് ദളിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന കൊടും ക്രൂരതക്ക് അറുതി വരുത്തണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ദളിത്-ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് ദേശവ്യാപകമായി നടത്തുന്ന ക്യാംപെയിനിന്റെ ഭാഗമായി തമിഴ്നാട് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ലോകം കാണുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പക്ഷേ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്. അക്രമികളെ നിലക്ക് നിറുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. മതത്തിന്റെ പേരു പറഞ്ഞ് ജാതിക്കോമരങ്ങള്‍ നിയമം കയ്യിലെടുക്കുന്‌പോഴും നടപടി എടുക്കേണ്ടവര്‍ മൗനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ക്കെതിരെ മതേതര കക്ഷികളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചെന്നൈയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ എ എം അബൂബക്കര്‍ എം എല്‍ എ സ്വാഗതം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ജുനൈദിന്റെ കുടുംബത്തിന് ചെന്നൈ കെ എം സി സി സമാഹരിച്ച 1 ലക്ഷം രൂപ പാര്‍ട്ടി നേതാക്കള്‍ക്ക് ചടങ്ങില്‍ കൈമാറി.

മുസ്ലിം ലീഗ് തമിഴ്നാട് ട്രഷറര്‍ എം എസ് എ ഷാജഹാന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍ എക്‌സ് എം പി, സംസ്ഥാന സെക്രട്ടറിമാരായ കായല്‍ മെഹബൂബ്, അഡ്വ ജീവ ഗിരിധരന്‍, പാര്‍ട്ടി നേതാക്കളായ സൈനുല്‍ അബിദീന്‍, എം എച്ച് ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.

]]>
https://www.chandrikadaily.com/channai-muslim-leag-bjhj-hgbb-hbb.html/feed 0