cheetta – Chandrika Daily https://www.chandrikadaily.com Mon, 03 Apr 2023 09:31:28 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg cheetta – Chandrika Daily https://www.chandrikadaily.com 32 32 നമീബിയയില്‍ നിന്ന് കൊണ്ട് വന്ന ചീറ്റ പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ടു https://www.chandrikadaily.com/a-cheetah-broughtfrom-namibia-escaped.html https://www.chandrikadaily.com/a-cheetah-broughtfrom-namibia-escaped.html#respond Mon, 03 Apr 2023 09:31:28 +0000 https://www.chandrikadaily.com/?p=246061 നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകളിലൊന്ന് മധ്യപ്രദേശിലെ കുനോ പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഒബാനെന്ന് പേരുള്ള ചീറ്റയാണ് രക്ഷപ്പെട്ടത്.

പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട ചീറ്റ 20 കിലോമീറ്റര്‍ അകലെയുള്ള ഷിയോപൂര്‍ ജില്ലയിലെ ജാര്‍ ബറോഡ ഗ്രാമത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ കര്‍ഷകരും വനപാലകരും ചേര്‍ന്ന ചീറ്റയെ ഓടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

മാര്‍ച്ച് 11നാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ ഒബാന്‍, ആഷ എന്നീ രണ്ട് ചീറ്റകളെ എത്തിച്ചത്. രാജ്യത്ത് വംശനാശം നേരിടുന്ന സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചീറ്റകള്‍ വീണ്ടും ഇന്ത്യയിത്തിയത്. 2ബാച്ചുകളിലായി 20 ചീറ്റകളാണ് ഇന്ത്യയിലെത്തിച്ചിരുന്നത്.

]]>
https://www.chandrikadaily.com/a-cheetah-broughtfrom-namibia-escaped.html/feed 0
ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്ത്യയിലെത്തി- വീഡിയോ https://www.chandrikadaily.com/12-more-cheetahs-arrived-in-india-from-south-africa-video.html https://www.chandrikadaily.com/12-more-cheetahs-arrived-in-india-from-south-africa-video.html#respond Sat, 18 Feb 2023 05:49:33 +0000 https://www.chandrikadaily.com/?p=238638 ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്ന് മധ്യപ്രദേശില്‍ എത്തും. ചീറ്റകളെയും വഹിച്ചുള്ള വാഹനങ്ങള്‍ ഇന്ന് രാവിലെ 10 മണിക്ക് ഗോളിയാര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ഇനി ഇവയെ കോനോയി ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുപോകും.

7 ആണ്‍ ചീറ്റകളും 5 പെണ്‍ ചീറ്റകളുമാണ് സംഘത്തിലുള്ളത്. വംശനാശഭീഷണി നേരിടുന്ന ചീറ്റകളെ പുനലധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ എട്ട് ചീറ്റുകളെ ഇവിടെ എത്തിച്ചിരുന്നു.

]]>
https://www.chandrikadaily.com/12-more-cheetahs-arrived-in-india-from-south-africa-video.html/feed 0
12 ചീറ്റകള്‍ കൂടി ഇന്ത്യയിലേക്ക്: എത്തിക്കുന്നത് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ https://www.chandrikadaily.com/12-more-cheetahs-to-india.html https://www.chandrikadaily.com/12-more-cheetahs-to-india.html#respond Sat, 11 Feb 2023 13:51:55 +0000 https://www.chandrikadaily.com/?p=237395 12 ചീറ്റകള്‍ കൂടി ഇന്ത്യയില്‍ എത്തുമെന്ന് ജെ.എസ്.ചൗഹാന്‍. ഫെബ്രുവരി 18 ന് 12 ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്.ചൗഹാന്‍ അറിയിച്ചു. എന്നാല്‍ ആണ്‍ ചീറ്റകളുടെയും പെണ്‍ചീറ്റകളുടെയും എണ്ണത്തില്‍ കൃത്യത വന്നിട്ടില്ല.

ചീറ്റകളെ ഒരു മാസം ക്വാറന്റൈനില്‍ സൂക്ഷിക്കുമെന്നും ജെ.എസ്.ചൗഹാന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72 ാം ജന്മദിനത്തില്‍ സെപ്തംബര്‍ 17 നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകള്‍ അടങ്ങുന്ന ആദ്യ സംഘത്തെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്. പൂര്‍ണ്ണമായി കാട്ടിലേക്ക് വിടുന്നതിന് മുന്നോടിയായുളള വേട്ടയാടല്‍ വലയത്തിലാണ് നിലവില്‍ ഈ ചീറ്റകളുളളത്.

ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ച് ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചീറ്റകളെ വീണ്ടും രാജ്യത്തെത്തിച്ചത്.

]]>
https://www.chandrikadaily.com/12-more-cheetahs-to-india.html/feed 0