Chennithala – Chandrika Daily https://www.chandrikadaily.com Wed, 01 Jan 2025 13:08:17 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Chennithala – Chandrika Daily https://www.chandrikadaily.com 32 32 ചെന്നിത്തലയില്‍ തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു https://www.chandrikadaily.com/two-people-were-injured-in-a-stray-dog-%e2%80%8b%e2%80%8battack-in-chennithala.html https://www.chandrikadaily.com/two-people-were-injured-in-a-stray-dog-%e2%80%8b%e2%80%8battack-in-chennithala.html#respond Wed, 01 Jan 2025 13:08:17 +0000 https://www.chandrikadaily.com/?p=324368 ചെന്നിത്തലയില്‍ തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെന്നിത്തല പുത്തന്‍ കോട്ടക്കകം ഭാഗത്ത് പത്ര വിതരണക്കാരനുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.

പത്ര വിതരണക്കാരനായ പുത്തന്‍ കോട്ടക്കകം കുറ്റിയില്‍ വീട്ടില്‍ കെ. എന്‍. തങ്കപ്പന്‍, പുത്തന്‍ കോട്ടക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80) എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ പത്രവിതരണത്തിനിടെ തങ്കപ്പനെ നായ്ക്കല്‍ കാലില്‍ കടിച്ച് പരിക്കേല്‍ക്കുകയായിരുന്നു.

നിലവില്‍ വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.

]]>
https://www.chandrikadaily.com/two-people-were-injured-in-a-stray-dog-%e2%80%8b%e2%80%8battack-in-chennithala.html/feed 0
അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ 8,850 കോടിയുടെ വൈദ്യുതി കരാര്‍ ഒപ്പുവെച്ചു; ആരോപണവുമായി ചെന്നിത്തല https://www.chandrikadaily.com/chennithala-alligation-against-gov.html https://www.chandrikadaily.com/chennithala-alligation-against-gov.html#respond Fri, 02 Apr 2021 05:36:16 +0000 https://www.chandrikadaily.com/?p=183671 ഹരിപ്പാട്: അദാനി ഗ്രൂപ്പുമായി വൈദ്യുതിബോര്‍ഡ് 8,850 കോടിയുടെ കരാര്‍ ഒപ്പിട്ടെന്ന ഗുരുതര ആരോപണവുമായി ചെന്നിത്തല. ഹരിപ്പാട് വാര്‍ത്താസമ്മേളനത്തിലാണ് രഹസ്യകരാറിന്റെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടത്. ആര്‍.പി.ഒ. അനുസരിച്ച് കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ചെറുകിട ജലവൈദ്യുത പദ്ധതികളിലും സോളാര്‍ മേഖലയിലും ഉണ്ടായിട്ടും എന്തിന് കൂടിയ വിലയ്ക്ക് അദാനിയില്‍നിന്ന് കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി എന്ന ചോദ്യത്തിന് സി.പി.എമ്മും ബി.ജെ.പി.യും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തില്‍ മോദി അദാനി ബന്ധം നാട്ടില്‍ പട്ടാണു അത്യാവശ്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒക്കെ അദാനിയുടെ കൈയ്യിലാണു അവസാനം തിരുവനന്തപുരം ഉല്‍പ്പടെയുള്ള വിമാനതാവളം മോദി അദാനിക്ക് തീറെഴുതി കഴിഞ്ഞു ഇവിടെയാണു പിണറായുടെ അദാനി പ്രേമം പുറത്താകുന്നത്

സ്വര്‍ണ്ണ കടത്തിലും ഡോളര്‍ കടത്തിലും കേന്ദ്ര ഏജന്‍സികള്‍ പിന്നോക്കം പോയതിന്റെ കാരണം ഇപ്പോള്‍ ബോധ്യമായി നിതിന്‍ ഗഡ്ക്കരി മാത്രമല്ല മോദി പിണറായി – മോദി ബന്ധത്തിന്റെ ഇടനിലക്കാരന്‍ ഗഡ്കരിയെക്കാള്‍ ശക്തനായ മോദിയുടെ അടുത്ത സുഹൃത്ത് അദാനിയാന്നു ലാവ് ലിന്‍ കേസ് ഉല്‍പ്പടെയുള്ള കാര്യങ്ങളില്‍ പിണറായിയെ സഹായിക്കുന്നത് എന്നത് വ്യക്തമാക്കുന്നന്നതാണു കോടികള്‍ സര്‍ക്കാരിനു നഷുപ്പടുത്തുന്ന ഈ കരാറെന്നും ചെന്നിത്തല ആരോപിച്ചു.

 

]]>
https://www.chandrikadaily.com/chennithala-alligation-against-gov.html/feed 0
ബിജെപിക്ക് കേരളജനത ഒരിഞ്ച് സ്ഥലം കൊടുക്കില്ല; ജനങ്ങളുടെ പ്രതീക്ഷ യുഡിഎഫില്‍-ചെന്നിത്തല https://www.chandrikadaily.com/ramesh-chennithala-against-bjp.html https://www.chandrikadaily.com/ramesh-chennithala-against-bjp.html#respond Tue, 08 Dec 2020 04:39:48 +0000 https://www.chandrikadaily.com/?p=171075 ആലപ്പുഴ: ബിജെപിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്ന് തെളിയിക്കപ്പെടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച വിജയം നേടും. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതാന്‍ പോവുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനങ്ങള്‍ അതിശക്തമായ വികാരം പ്രകടിപ്പിക്കാന്‍ പോകുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവന്‍. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

കേരളത്തില്‍ അഴിമതിയുടെ ചുരുളുകള്‍ ഓരോന്നായി അഴിയുകയാണ്. ഉന്നതനാരാണെന്ന് എന്നുള്ള ചോദ്യം താന്‍ വീണ്ടുമുന്നയിക്കുന്നു. അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

]]>
https://www.chandrikadaily.com/ramesh-chennithala-against-bjp.html/feed 0
മുഖ്യമന്ത്രിയുടെ സമനില തെറ്റി; തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം: ചെന്നിത്തല https://www.chandrikadaily.com/chennithala-against-pinarayi-2.html https://www.chandrikadaily.com/chennithala-against-pinarayi-2.html#respond Sat, 28 Nov 2020 10:47:36 +0000 https://www.chandrikadaily.com/?p=169613 തൃശ്ശൂര്‍: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല. കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം. എംഎല്‍എമാരുടെ പേരില്‍ കേസെടുത്ത് നിശബ്ദമാക്കാമെന്ന് കരുതേണ്ട. സര്‍ക്കാരിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സംസ്ഥാനത്ത് മികച്ച വിജയം നേടും. യുഡിഎഫിന് അനുകൂലമായ കാലാവസ്ഥ രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകും. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിടുന്നു. ഒന്നും മറയ്ക്കാനില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്? തുടക്കം മുതലേ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. സ്വര്‍ണക്കടത്ത് അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ സിപിഎമ്മിനോ സര്‍ക്കാരിനോ കഴിയില്ല. സര്‍ക്കാരിന് എതിരായ പോരാട്ടത്തില്‍ മുന്നോട്ട് പോകും. ചെമ്പൂച്ചിറ സംഭവത്തില്‍ വകുപ്പുതല അന്വേഷണം മാത്രം പോര. വിജിലന്‍സ് അന്വേഷണം വേണം. കെഎസ്എഫ്ഇ വിജിലന്‍സ് അന്വേഷണവുമാായി ബന്ധപ്പെട്ട്, അഴിമതി കണ്ടെത്തിയതിന് മന്ത്രി തോമസ് ഐസക് എന്തിനാണ് രോഷം കൊളളുന്നത്? ഒരന്വേഷണവും വേണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. അഴിമതിക്കാരെ മൊത്തമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഐസക്ക് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബാര്‍ കോഴ കേസിനെ നിയമപരമായി നേരിടും. സോളാര്‍ കേസില്‍ സത്യം പുറത്തു വരട്ടെ. ആളുകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രതിപക്ഷ നേതാവിനെതിരായ കേസ്. ഇതിനെ നിയമപരമായി നേരിടും. അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കും. തൃശൂര്‍ കോണ്‍ഗ്രസില്‍ എംപി വിന്‍സന്റ് ഡിസിസി പ്രസിഡന്റായ ശേഷം മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കത്തില്‍ കെ.പി വിശ്വനാഥന്റെ ആരോപണം സംബന്ധിച്ച് അദ്ദേഹവുമായി സംസാരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

]]>
https://www.chandrikadaily.com/chennithala-against-pinarayi-2.html/feed 0
ഞാന്‍ അപ്പൂപ്പനായി; സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല https://www.chandrikadaily.com/chennithala-fb-post.html https://www.chandrikadaily.com/chennithala-fb-post.html#respond Mon, 16 Nov 2020 10:23:51 +0000 https://www.chandrikadaily.com/?p=167766 തിരുവനന്തപുരം: തന്റെ കുടുംബത്തില്‍ പുതിയ അംഗം എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ അപ്പൂപ്പനായ വിവരം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു.
]]>
https://www.chandrikadaily.com/chennithala-fb-post.html/feed 0
അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് സര്‍ക്കാരിന് ഭയം: ചെന്നിത്തല https://www.chandrikadaily.com/ramesh-chennithala-against-cm-2.html https://www.chandrikadaily.com/ramesh-chennithala-against-cm-2.html#respond Sun, 08 Nov 2020 06:38:29 +0000 https://www.chandrikadaily.com/?p=166505 കൊല്ലം: ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സിപിഎം അംഗീകാരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെക്കുറിച്ച് ഒരു അന്വേഷണവും പാടില്ല. ഏതുതരത്തിലുളള കൊളള നടന്നാലും ആരും അന്വേഷിക്കാന്‍ പാടില്ല. ഞങ്ങള്‍ക്കിഷ്ടമുളളതുപോലെ ഞങ്ങള്‍ ചെയ്യും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വവും ഇടതുമുന്നണിയും ഇന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട്. വളരെ പരിതാപകരമായ അവസ്ഥയിലാണ് സിപിഎം എത്തിച്ചേര്‍ന്നിട്ടുളളത്. അഴിമതിക്കും കൊളളക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടി കേന്ദ്ര ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്ന് ആരോപിക്കുന്നു.

എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പ്രകീര്‍ത്തിക്കുകയും തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോള്‍ അന്വേഷണ ഏജന്‍സികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. സ്വര്‍ണക്കളളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച് അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുകയെന്നും ചെന്നിത്തല ചോദിച്ചു. ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഭരണത്തിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും തണലുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 

]]>
https://www.chandrikadaily.com/ramesh-chennithala-against-cm-2.html/feed 0
ആരോഗ്യവിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് നല്‍കിയതില്‍ അന്വേഷണം വേണം: ചെന്നിത്തല https://www.chandrikadaily.com/chennithala-letter-to-cm.html https://www.chandrikadaily.com/chennithala-letter-to-cm.html#respond Sun, 01 Nov 2020 09:52:53 +0000 https://www.chandrikadaily.com/?p=165488 തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ചിന് നല്‍കിയെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

‘ജനങ്ങളുടെ അറിവില്ലാതെ, യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ
നഗ്നമായ ലംഘനമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ നിയമങ്ങളെ എല്ലാം കാറ്റില്‍ പറത്തി കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് വിറ്റ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

]]>
https://www.chandrikadaily.com/chennithala-letter-to-cm.html/feed 0
ജോസ് പക്ഷത്തിന്റെ നീക്കം മാണിയുടെ ആത്മാവിനോടുള്ള വഞ്ചന: ചെന്നിത്തല https://www.chandrikadaily.com/ramesh-chennithala-press-meet-2.html https://www.chandrikadaily.com/ramesh-chennithala-press-meet-2.html#respond Wed, 14 Oct 2020 10:46:44 +0000 https://www.chandrikadaily.com/?p=161597 തിരുവനന്തപുരം: എല്‍ഡിഎഫില്‍ ചേരാനുള്ള ജോസ് പക്ഷത്തിന്റെ തീരുമാനം കെ.എം മാണിയുടെ ആത്മാവിനോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ.എം മാണിയുടെ ആത്മാവ് ഇത് പൊറുക്കില്ല. മാണിയെ നെഞ്ചിലേറ്റുന്നവര്‍ ഇത് അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജോസ് പക്ഷത്തെ കൂടെക്കൂട്ടിയതോടെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കാപട്യം പുറത്തായെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം പറയുന്നതിലൊന്നും ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ പുതിയ തീരുമാനം. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശൈലിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് കൂടുമാറുന്നതായി പ്രഖ്യാപിച്ചത്. യുഡിഎഫ് അപമാനിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

]]>
https://www.chandrikadaily.com/ramesh-chennithala-press-meet-2.html/feed 0
ഐഫോണ്‍ വിവാദം; ചെന്നിത്തല നിയമനടപടിയിലേക്ക് https://www.chandrikadaily.com/ramesh-chennithala-news.html https://www.chandrikadaily.com/ramesh-chennithala-news.html#respond Sun, 04 Oct 2020 05:34:57 +0000 https://www.chandrikadaily.com/?p=158751 കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ സമീപിക്കും. യൂണിടാക് എംഡിക്ക് നോട്ടീസ് അയക്കും. കേസെടുക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്തണമെന്ന് ആവശ്യപ്പെടും. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

യു എ ഇ കോണ്‍സുലേറ്റ് നടത്തിയ നറുക്കെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്‍ സ്റ്റാഫ് അംഗത്തിനാണ് ഐഫോണ്‍ സമ്മാനമായി കിട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം തന്നെ വ്യകത്മാക്കിയിരുന്നു. 2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനം. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന എപി രാജീവന്‍ അടക്കം മൂന്ന് പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി കിട്ടിയത്.

നിലവില്‍ എപി രാജീവന്‍ അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസറാണ്. ലക്കി ഡിപ്പ് വഴിയായിരുന്നു സമ്മാനം നല്‍കിയത്. തന്റെ സ്റ്റാഫില്‍ പെട്ട ഹബീബിന് ലക്കി ഡിപ്പില്‍ വാച്ച് സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രോട്ടോകോള്‍ ലംഘനത്തെ കുറിച്ചാണ് കോടിയേരി അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു. വിവാദങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ ആ ചടങ്ങില്‍ പങ്കെടുത്തത്. പ്രോട്ടോകോള്‍ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന് തന്നെ ഫോണ്‍ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. താന്‍ ഐ ഫോണ്‍ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്റെ വാദം ശുദ്ധ അസംബന്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

]]>
https://www.chandrikadaily.com/ramesh-chennithala-news.html/feed 0
പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു; ചെന്നിത്തല https://www.chandrikadaily.com/chennithala-press-meet.html https://www.chandrikadaily.com/chennithala-press-meet.html#respond Sat, 19 Sep 2020 08:23:32 +0000 https://www.chandrikadaily.com/?p=154653 തിരുവനന്തപുരം: പച്ചയ്ക്ക് വര്‍ഗീയത സംസാരിക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീല്‍ വിഷയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുള്ളവരുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു ജനാധിപത്യ സംവിധാനത്തില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇല്ലാതെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് വര്‍ഗീയത പറയുന്നത്. ഇത് മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ട്.

ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത് അങ്ങേയറ്റത്തെ പ്രതിഷേധാത്മകമായ കാര്യമാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ആദ്യം എന്നെ ആര്‍എസ്എസ് ആയി മുദ്ര കുത്താന്‍ ശ്രമിച്ചു. അത് ഫലിക്കില്ലായെന്ന് ബോധ്യപ്പെട്ടു. പിന്നീട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയാണ് യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസുമായി ബന്ധമുള്ളയാളെന്ന് തെളിഞ്ഞു. അപ്പോഴാണ് മറ്റൊരു വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമവുമായി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/chennithala-press-meet.html/feed 0