childabductcase – Chandrika Daily
childabductcase – Chandrika Daily
പൊലീസ് തന്നെ ഉന്നം വയ്ക്കുന്നുവെന്ന്  പിതാവ് ; പോലീസ് സംഘം കുട്ടിയുടെ വീട്ടിൽ
ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് റെജി ആവശ്യപ്പെട്ടു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ല. പ്രതിയെ കണ്ടെത്താൻ ആകാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പ്കേടെന്നും റെജി പറഞ്ഞു.പൊലീസ് തന്നെ ഉന്നം വയ്ക്കുന്നു. ഒഇടി, നഴ്സിങ് റിക്രൂട്മെന്റ് എന്നിവയിൽ ഒരു പങ്കുമില്ല’. സംഘടനയെയും സുഹൃത്തുക്കളെയും കേസിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും റെജി ആരോപിച്ചു.അതേസമയം രേഖാചിത്രത്തിലെ സ്ത്രീയെ തിരിച്ചറിഞ്ഞതിലും ഓട്ടോ കസ്റ്റഡിയിലെടുത്തതിനും പിന്നാലെ പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്.
			<slash:comments>0</slash:comments>
			<slash:comments>0</slash:comments>
പ്രതികൾ പട്ടാപ്പകൽ 60 കിലോമീറ്റർ വിലസി നടന്നു; വട്ടം കറങ്ങി പോലീസ്
കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വട്ടം കറങ്ങി കേരള പോലീസ്. അടുത്തകാലത്ത് പോലീസ് കണ്ടെത്തിയ പ്രതികളെല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ചവരായിരുന്നു. ഇതാണ് പ്രതികളെ പെട്ടെന്ന് പിടികൂടാൻ പോലീസിനെ സഹായിച്ചത്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് മൂന്നാംദിനവും ഇരുട്ടിൽ തപ്പുമ്പോൾ യഥാർത്ഥത്തിൽ ജനത്തിന് മുന്നിൽ നാണം കെട്ട്നിൽക്കുകയാണ് കേരള പോലീസ് .
പ്രതികൾ അതിവിദഗ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കാതെ യാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതും തടഞ്ഞു വെച്ചതും. പട്ടാപ്പകൽ നാലരമണിയോടെ കുട്ടിയെ റാഞ്ചിയെ സംഘം 60 കിലോമീറ്ററോളം കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിൽ വിലസിയിട്ടും ഇത്രയും വലിയ പൊലീസ് സന്നഹത്തിന് പ്രതികളെ കണ്ടുപിടിക്കാൻ ആയില്ല .പ്രതികൾ വിവിധ വാഹനങ്ങളിലായി മാറിമാറി സഞ്ചരിച്ചതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് .പകൽ തട്ടിക്കൊണ്ടുപോയ ശേഷം മൂന്നര മണിക്കൂറിനകം തന്നെ ഒരു കടയുടമയുടെ മൊബൈലിൽ കുട്ടിയുടെ അമ്മയെ വിളിച്ചതും പോലീസിനെ വട്ടം കറക്കി. അപ്പോൾ തന്നെ ആ നമ്പറിൽ വിളിച്ച് പ്രതിയെ പിടികൂടാൻ ഉള്ള സാഹചര്യം ഉണ്ടായിട്ടും പോലീസിന് അത് കഴിഞ്ഞില്ലെന്ന് മാത്രമല്ല 20 മണിക്കൂറിനു ശേഷവും പോലീസിന് കൺമുമ്പിലൂടെ നിരവധി തവണ പ്രതികൾ പാഞ്ഞിട്ടും കണ്ടെത്താനായില്ല.
ഒടുവിൽ കൊല്ലത്തെ തിരക്കേറിയ ആശ്രമം മൈതാനത്ത് കുട്ടിയെ ഇറക്കി പ്രതികളിലൊരാൾ പോയത് പോലീസിന്റെ ഇതുവരെയുള്ള മുഴുവൻ അഭിമാനത്തെയും ചുരുക്കിക്കളഞ്ഞു .ഒരു സ്ത്രീയാണ് കെഎസ്ആർടിസി ബസ്റ്റാൻഡ് ഓട്ടോയിൽ രണ്ട് കിലോമീറ്റർ ഓളം സഞ്ചരിച്ച് മൈതാനത്ത് കുട്ടിയെ ഇറക്കി വിട്ടത്. അതും നട്ടുച്ചയ്ക്ക് ഒന്നേകാൽ മണിയോടെ. ഇവിടെ ഏതാണ്ട് കുറച്ചുനേരം ഇരുന്നശേഷമാണ് സ്ത്രീ അവിടെ നിന്ന് കടന്നു കളഞ്ഞത് .അതും നടന്നുപോയി. എന്നിട്ടും ഒരൊറ്റ പോലീസുകാരനും ഈ വഴി വന്നതോ കണ്ടതോ ഇല്ല .കുട്ടിയുമായി സ്ത്രീ ഓട്ടോയിൽ പോകുമ്പോൾ തന്നെ രണ്ടു പോലീസ് ജീപ്പുകൾ ഓട്ടോയെ മറികടന്ന് പോകുന്നതും സി സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് .പോലീസ് എഡിജിപിയുടെ നേതൃത്വത്തിൽ വലിയ സന്നഹത്തോടെ നാടും കാടും അരിച്ചുപെറുക്കിയത് പോലീസിനെ പരിഹാസ്യരാക്കി പ്രതികൾ വിലസിയത്.
എന്നിട്ടും മന്ത്രി മുഹമ്മദ് റിയാസിനെ പോലുള്ളവർ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്ന കാഴ്ച ദയനീയമാണ്. പോലീസിന്റെ നേട്ടമായാണ് സിപിഎം സൈബർ സഖാക്കൾ ഈ സംഭവത്തെ വിവരിക്കുന്നത് .എന്നാൽ സിപിഎം എംഎൽഎ എം നൗഷാദ് പറഞ്ഞത് ‘ ദൃശ്യം’ സിനിമയിലെ പോലുള്ള ക്രിമിനലുകളുള്ളപ്പോൾ പോലീസ് എന്ത് ചെയ്യാനാണ് എന്നാണ്. ഇങ്ങനെ രണ്ടുതട്ടിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് സത്യത്തിൽ സിപിഎം സഖാക്കൾ. എങ്ങനെയും പോലീസിനെയും സർക്കാരിനെയും ന്യായീകരിക്കാനുള്ള പഴുതു തേടുമ്പോൾ പൊതുജനം ഇവരെ നോക്കി ചിരിക്കുകയാണ്. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശക്തമായ ഇടപെടലാണ് പ്രതികളെ രക്ഷപ്പെടുന്നത് തടഞ്ഞത്. എന്നിട്ടും കുട്ടിയെ വിട്ടു കിട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പു പോലും പോലീസിന് ശേഖരിക്കാൻകഴിഞ്ഞിട്ടില്ല എന്നത് കേരള പോലീസിൻറെ തലയിലെ നാണക്കേടാണ്. മുഖ്യമന്ത്രിയും പരിവാരവും നവകേരള സദസ്സുമായി മലപ്പുറത്ത് ആറാടുമ്പോഴാണ് ഈ സംഭവമെല്ലാം എന്നത് കേരളീയരെ മൊത്തം പരിഹസിക്കുന്നതിന് സമാനമായി.
			<slash:comments>0</slash:comments>