chooralmal – Chandrika Daily https://www.chandrikadaily.com Mon, 01 Sep 2025 11:06:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg chooralmal – Chandrika Daily https://www.chandrikadaily.com 32 32 മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: വീടുകളുടെ നിര്‍മ്മാണത്തിനു തുടക്കം https://www.chandrikadaily.com/muslim-league-mundakai-churalmala-rehabilitation-construction-of-houses-begins.html https://www.chandrikadaily.com/muslim-league-mundakai-churalmala-rehabilitation-construction-of-houses-begins.html#respond Mon, 01 Sep 2025 11:06:15 +0000 https://www.chandrikadaily.com/?p=352481 ലുക്മാന്‍ മമ്പാട്

മേപ്പാടി മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കം. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ എത്തിയ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി, ഡോ. എം. പി അബ്ദുസമദ് സമദാനി എം. പി, പി. വി അബ്ദുല്‍ വഹാബ് എം. പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാം മറ്റുസംസ്ഥാന-ജില്ല ഭാരവാഹികള്‍ സംബന്ധിച്ചു.

നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ട്.

മേപ്പാടി പഞ്ചായത്തില്‍ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍-മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്നാണ് സ്ഥലം ഏറ്റെടുത്തത്. 8 സെന്റില്‍ ആയിരം സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിര്‍മ്മിക്കുന്നത്. ഇരുനില വീടുകള്‍ നിര്‍മ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകല്‍പന.

]]>
https://www.chandrikadaily.com/muslim-league-mundakai-churalmala-rehabilitation-construction-of-houses-begins.html/feed 0
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി https://www.chandrikadaily.com/1the-disaster-management-authority-said-that-there-was-no-landslide-in-churalmala.html https://www.chandrikadaily.com/1the-disaster-management-authority-said-that-there-was-no-landslide-in-churalmala.html#respond Wed, 25 Jun 2025 06:45:42 +0000 https://www.chandrikadaily.com/?p=345719 ചൂരൽമലയിലെ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം. ഉരുള്‍പൊട്ടിയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് ദുരന്ത നിവാരണ അതോറിറ്റിയും.

ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു. പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. പ്രദേശത്ത് ഉരുൾപൊട്ടിയതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടു.

]]>
https://www.chandrikadaily.com/1the-disaster-management-authority-said-that-there-was-no-landslide-in-churalmala.html/feed 0