CKJanu – Chandrika Daily https://www.chandrikadaily.com Mon, 22 Dec 2025 10:45:22 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg CKJanu – Chandrika Daily https://www.chandrikadaily.com 32 32 ‘അസോസിയേറ്റ് അംഗത്വം സ്വാഗതാര്‍ഹം, കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലം’ -സി കെ ജാനു https://www.chandrikadaily.com/associate-membership-welcome-kerala-politics-favors-udf-ck-janu.html https://www.chandrikadaily.com/associate-membership-welcome-kerala-politics-favors-udf-ck-janu.html#respond Mon, 22 Dec 2025 10:45:22 +0000 https://www.chandrikadaily.com/?p=370104 വയനാട്: യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു.
യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.

മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിനു ശേഷം യുഡിഎഫില്‍ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു പറഞ്ഞു.

ജനങ്ങളുടെ ചിന്ത മാറി ആദിവാസികള്‍ക്കനുകൂലമായ നിയമങ്ങള്‍ മുഴുവന്‍ ഭേദഗതി ചെയ്തത് എല്‍ഡിഎഫാണ്. 9 വര്‍ഷമായി തുടരുന്നതും ജനവിരുദ്ധ സമീപനമാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി കെ ജാനു പരിഹസിച്ചു.

യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിയ്ക്ക് വേണ്ടിയാണ് ജെആര്‍പി ഈ നിലപാട് എടുത്തത്. പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് പലയിടത്തും. പാര്‍ട്ടിയിലുള്ള ആളുകള്‍ വളരെ സന്തോഷത്തിലാണ്. യുഡിഎഫാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നത്. സീറ്റ് ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭാവിയില്‍ അത്തരം ചര്‍ച്ചകള്‍ നടത്താവുന്നതാണ് പക്ഷെ ആദ്യം പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.എന്‍ ഡി എ യില്‍ നിന്ന് ലഭിച്ചത് അവഗണനയാണ് ഇവരാണ് ആദ്യം പാര്‍ട്ടിയെ സ്വീകരിച്ചത് പക്ഷെ മുന്നണി എന്ന നിലയില്‍ പിന്നീട് പരിഗണിച്ചില്ലെന്നും സി കെ ജാനു വ്യക്തമാക്കി.

 

]]>
https://www.chandrikadaily.com/associate-membership-welcome-kerala-politics-favors-udf-ck-janu.html/feed 0
പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ https://www.chandrikadaily.com/pv-anwar-and-ck-janu-in-udf-agreement-to-become-associate-members.html https://www.chandrikadaily.com/pv-anwar-and-ck-janu-in-udf-agreement-to-become-associate-members.html#respond Mon, 22 Dec 2025 09:47:20 +0000 https://www.chandrikadaily.com/?p=370078 കൊച്ചി: പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇവര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി അറിയിച്ചു.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകും.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തില്‍ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിര്‍ണായക തീരുമാനം.

കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എന്‍ഡിഎ ഘടക കക്ഷികളായിരുന്നു. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍, നിയമസഭ സീറ്റ് വിഭജനം യുഡിഎഫ് ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. മൂന്ന് പാര്‍ട്ടികളും യുഡിഎഫിനെ സമീപിച്ചവരാണെന്നും മൂവരും ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.. മറ്റൊരു പാര്‍ട്ടികളുമായി യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നില്ല. തദ്ദേശത്തില്‍ സിപിഎമ്മും ബിജെപിയുമായി ഒരു ധാരണയുമുണ്ടാക്കില്ല. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

 

]]>
https://www.chandrikadaily.com/pv-anwar-and-ck-janu-in-udf-agreement-to-become-associate-members.html/feed 0