cliff house march – Chandrika Daily https://www.chandrikadaily.com Thu, 19 Sep 2024 10:18:49 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg cliff house march – Chandrika Daily https://www.chandrikadaily.com 32 32 പൊലീസിന് ക്രിമിനല്‍ ബന്ധം; സംരക്ഷിക്കുന്നത് പിണറായി വിജയന്‍: പി.കെ ഫിറോസ് https://www.chandrikadaily.com/criminal-links-to-the-police-protected-by-pinarayi-vijayan-pk-feroze.html https://www.chandrikadaily.com/criminal-links-to-the-police-protected-by-pinarayi-vijayan-pk-feroze.html#respond Thu, 19 Sep 2024 10:18:49 +0000 https://www.chandrikadaily.com/?p=309959 തിരുവനന്തപുരം: കേരള പൊലീസിന് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും അവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷണം നല്‍കുകയാണെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പിണറായിയുടെ നാവ് ആര്‍.എസ്.എസിന് പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാഫിയാ സര്‍ക്കാറിനെതിരെ യൂത്ത്‌ലീഗ് സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിമിനലുകളുമായി പൊലീസുകാര്‍ക്കുള്ള ബന്ധം എഡി.ജി.പി എം.ആര്‍ അജിത്കുമാറിലും എസ്.പി സുജിത് ദാസിലും ഒതുങ്ങുന്നതല്ല. പൊലീസിലെ ഒട്ടേറെ പേര്‍ക്ക് ക്രിമിനലുകളുമായും മാഫിയകളുമായും ബന്ധമുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്ന് ഭരണകക്ഷി എം.എല്‍.എയായ വി.പി അന്‍വര്‍ പറയുന്നത്. ഇതെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല.

എഡി.ജി.പി അജിത്കുമാറിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്കാവില്ല. ആര്‍.എസ്.എസിനും സി.പി.എമ്മിനും ഇടയില്‍ പാദസേവ ചെയ്യാന്‍ ഉപയോഗപ്പെടുത്തിയത് അജിത്കുമാറിനെയാണ്. തൃശൂര്‍ പൂരം കലക്കിയതും ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതുമെല്ലാം അജിത്കുമാറാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉപദേഷ്ടാവായി രമന്‍ ശ്രീവാസ്തവയെ നിയമിച്ചപ്പോള്‍ തന്നെ ആര്‍.എസ്എസും പിണറായി സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ വ്യാപകമായി കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചപ്പോഴും അതിന് കൂട്ടുനില്‍ക്കുകയായിരുന്നു പി.വിഅന്‍വറും ജലീലും ഉള്‍പ്പെയുള്ളവര്‍. ഇപ്പോള്‍ അന്‍വറിന്റെ കമ്പി കാണാതായപ്പോഴാണ് അന്‍വര്‍ പൊലീസിനെതിരെ രംഗത്തുവന്നത്. കള്ളക്കടത്തുകാരും പൊലീസും സര്‍ക്കാരും ഒത്തുകളിക്കുന്ന സംസ്ഥാനമായി കേരളം മാറി. അവരുടെ സൂപ്പര്‍ ഡോണായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുന്നു.

വയനാട് ദുരന്തത്തിന്റെ പേരില്‍ പോലും കള്ളക്കണക്കാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിക്ക് 75,000 രൂപയാണ് ചെലവ്. കുഴിയില്‍ എ.സി. സ്ഥാപിച്ചാല്‍പ്പോലും ഇത്രയും തുകയാകില്ല. വൈറ്റ് ഗാര്‍ഡ് അടക്കം ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ അവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ 10 കോടി രൂപ എഴുതി എടുത്തു. ഈ കള്ളക്കണക്കിന് മുഖ്യമന്ത്രി മറുപടി നല്‍കണം. മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുന്നതുവരെ സമരം തുടരുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/criminal-links-to-the-police-protected-by-pinarayi-vijayan-pk-feroze.html/feed 0
മാഫിയാ സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാർച്ച് സെപ്റ്റംബർ 19ന് https://www.chandrikadaily.com/1muslim-youth-league-cliff-house-march-against-mafia-government-on-september-19.html https://www.chandrikadaily.com/1muslim-youth-league-cliff-house-march-against-mafia-government-on-september-19.html#respond Tue, 10 Sep 2024 10:11:13 +0000 https://www.chandrikadaily.com/?p=308986 കോഴിക്കോട് : മാഫിയാ സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംപ്തംബർ 19 ന് വ്യാഴാഴ്ച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകം, സ്വർണ്ണക്കടത്ത്, ബലാത്സംഗം, തട്ടി കൊണ്ട് പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പൊലീസ് തന്നെ പ്രതികളാകുന്ന വാർത്തകൾ നിരന്തരം വന്ന് കൊണ്ടിരിക്കുന്നു. എന്നാൽ ഇതിനുത്തരവാദികളായ വരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിന് പകരം സംരക്ഷണം നൽകുന്നതിനാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്.

ആർ.എസ്.എസുമായി ചർച്ച നടത്താനും തനിക്ക് താൽപര്യമുള്ളവരുടെ കേസുകൾ ഒതുക്കി തീർക്കാനുമാണ് മുഖ്യമന്ത്രി പോലീസിനെ ഉപയോഗിക്കുന്നത്. ഇതിനാൽ മുഖ്യമന്ത്രിയുടെയും ശിങ്കിടികളുടെയും ഉപജാപക സംഘമായി പോലീസ് മാറിയിരിക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി. ബി.ജെ.പി യുടെ കേന്ദ്രമന്ത്രിയായ പ്രകാശ് ജാവ്ദേക്കറുമായി ചർച്ച നടത്തിയതിന് എൽ.ഡി.ഫ് കൺവീണർ ഇ.പി ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രി ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തത് എന്തിൻ്റെ പേരിലാണെന്നും ഇ.പി ജയരാജന് കിട്ടാത്ത പരിഗണന അജിത്കുമാറിന് കിട്ടുന്നതിൻ്റെ കാരണമെന്താണെന്നും അറിയാൻ കേരളീയ പൊതു സമൂഹത്തിന് താൽപര്യമുണ്ട്.

നവകേരള യാത്ര നടത്തി കോടികളുടെ അഴിമതി നടത്തിയ സർക്കാർ, അതിന്റെ കണക്ക് പോലും വ്യക്തമാക്കാൻ ഇത് വരെ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിരന്തരം വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ഉത്തരം ലഭിച്ചിട്ടില്ല. ഭരണ കക്ഷി എം.എൽ.എ കൂടിയായ അൻവർ വെളിപ്പെടുത്തിയ കാര്യങ്ങൾ നേരത്തേ തന്നെ യൂത്ത് ലീഗ് ഉന്നയിച്ചതാണ്. അന്ന് പിന്തുണക്കാതെ മൗനിയായിരുന്നവർ ഇപ്പോൾ വെളിപ്പെടുത്താൻ തയ്യാറായതിൽ സന്തോഷമുണ്ട്. എന്നാൽ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ പിൻവലിഞ്ഞ പി.വി അൻവർ എം.എൽ.എയോട് സഹതാപമുണ്ടെന്നും ഫിറോസ് കൂട്ടി ചേർത്തു. ആഭ്യന്തര വകുപ്പിൻ്റെ കുത്തഴിഞ്ഞ പോക്കിനെതിരെ ശബ്ദിക്കാൻ ഘടകകക്ഷിയായ സി.പി.ഐ ഉൾപ്പടെയുള്ളവർ തയ്യാറാകണം. അഴിമതി – ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ക്ലിഫ് ഹൗസ് മാർച്ച് വലിയ താക്കീതായി മാറുമെന്നും ഫിറോസ് വ്യക്തമാക്കി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, സെക്രട്ടറി ടിപിഎം ജിഷാൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

]]>
https://www.chandrikadaily.com/1muslim-youth-league-cliff-house-march-against-mafia-government-on-september-19.html/feed 0