clothes – Chandrika Daily https://www.chandrikadaily.com Tue, 26 Sep 2023 07:07:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg clothes – Chandrika Daily https://www.chandrikadaily.com 32 32 അട്ടപ്പാടിയില്‍ സഹപാഠികള്‍ക്കു മുന്‍പില്‍ ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ചു; കേസ് https://www.chandrikadaily.com/in-attappadi-tribal-girls-were-stripped-of-their-clothes-in-front-of-their-classmates-case.html https://www.chandrikadaily.com/in-attappadi-tribal-girls-were-stripped-of-their-clothes-in-front-of-their-classmates-case.html#respond Tue, 26 Sep 2023 07:07:35 +0000 https://www.chandrikadaily.com/?p=276391 അട്ടപ്പാടി ഷോളയൂര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം സഹപാഠികളുടെ മുന്നില്‍ അഴിപ്പിച്ചു എന്ന പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 22 നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഹോസ്റ്റലിലെ ചില കുട്ടികള്‍ക്ക് ത്വക് രോഗമുള്ളതിനാല്‍ പരസ്പരം വസ്ത്രം മാറി ധരിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നത്രെ.

22 ന് ഇത് ലംഘിച്ചതായി കണ്ട കുട്ടികളോട് വസ്ത്രം അഴിച്ചുമാറ്റി സ്വന്തം വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വസ്ത്രം അഴിപ്പിച്ചത് മാനഹാനിക്കും മനോവേദനക്കും ഇടയാക്കിയതായി കുട്ടികള്‍ പറഞ്ഞു. പരാതിയില്‍ ഷോളയൂര്‍ പൊലീസ് വാര്‍ഡന്‍,ആയ,കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

]]>
https://www.chandrikadaily.com/in-attappadi-tribal-girls-were-stripped-of-their-clothes-in-front-of-their-classmates-case.html/feed 0