cm raveendran – Chandrika Daily https://www.chandrikadaily.com Tue, 07 Mar 2023 02:11:08 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg cm raveendran – Chandrika Daily https://www.chandrikadaily.com 32 32 ലൈഫ് മിഷന്‍ കോഴ കേസ്: രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും https://www.chandrikadaily.com/ed-to-grill-c-m-ravindran-in-life-mission-bribery-case.html https://www.chandrikadaily.com/ed-to-grill-c-m-ravindran-in-life-mission-bribery-case.html#respond Tue, 07 Mar 2023 02:11:08 +0000 https://www.chandrikadaily.com/?p=241510 ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയില്‍ എത്താന്‍ സി.എം രവീന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയമസഭ നടക്കുന്നതിനാല്‍ എത്താനാകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞാഴ്ച നോട്ടീസ് ലഭിച്ചപ്പോള്‍ രവീന്ദ്രന്‍ ഒഴിഞ്ഞുമാറിയിരുന്നു. ഇന്നും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്ന് ഇഡി നേരത്തെ അറിയിച്ചിട്ടുണ്ട്. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇഡിക്ക് അധികാരമുണ്ട്.

]]>
https://www.chandrikadaily.com/ed-to-grill-c-m-ravindran-in-life-mission-bribery-case.html/feed 0
ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; പല ചോദ്യങ്ങള്‍ക്കും മിണ്ടാട്ടമില്ല; സിഎം രവീന്ദ്രനെതിരെ ഇഡി https://www.chandrikadaily.com/cm-raveendran-news.html https://www.chandrikadaily.com/cm-raveendran-news.html#respond Sat, 19 Dec 2020 08:25:00 +0000 https://www.chandrikadaily.com/?p=172798 കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴഅസ്‌മെന്റ് ഡയറക്ടറേറ്റ്. പല ചോദ്യങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് ഇഡി പറഞ്ഞു. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മില്‍ പൊരുത്തക്കേടെന്നും അന്വേഷണസംഘം. കൂടുതല്‍ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കി.

കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി 27 മണിക്കൂര്‍ രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇഡി നേരത്തെ ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍.

കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ തിങ്കളാഴ്ച എത്തിക്കണം എന്നാണ് ആണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകള്‍, വിദേശയാത്രയുടെ രേഖകള്‍ എന്നിവ രവീന്ദ്രന്‍ ഹാജരാക്കിയിരുന്നില്ല. ഇതും തിങ്കളാഴ്ച നല്‍കണം.

]]>
https://www.chandrikadaily.com/cm-raveendran-news.html/feed 0
27 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; സിഎം രവീന്ദ്രനില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു https://www.chandrikadaily.com/cm-raveendran-questioning.html https://www.chandrikadaily.com/cm-raveendran-questioning.html#respond Sat, 19 Dec 2020 03:41:06 +0000 https://www.chandrikadaily.com/?p=172755 കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാംദിവസവും ചോദ്യം ചെയ്തു. രണ്ടാം ദിവസം 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. ഇതോടെ രണ്ടു ദിവസങ്ങളിലായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചതെന്നാണ് വിവരം. ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം രവീന്ദ്രനോട് തിങ്കളാഴ്ച വീണ്ടും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ മൂന്ന് തവണ അദ്ദേഹം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ ഇടപാടുകളിലും തനിക്ക് ബന്ധമില്ലെന്നും സ്വപ്നയടക്കമുള്ളവരുമായി ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് രവീന്ദ്രന്‍ ഇ.ഡിയോട് അവര്‍ത്തിച്ചത്. എന്നാല്‍ രവീന്ദ്രനെ കൂടുതല്‍ വിശ്വാസത്തിലെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

സാമ്പത്തിക ഇടപാടുകളെയും വിദേശയാത്രകളെയും അടിസ്ഥാനമാക്കി വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് രവീന്ദ്രന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതടക്കം രവീന്ദ്രനു പങ്കുള്ള കേസുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ കോടതിയെ ധരിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

]]>
https://www.chandrikadaily.com/cm-raveendran-questioning.html/feed 0
സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കി ഇഡി; ബുധനാഴ്ച ഹാജരാകണമെന്ന് നിര്‍ദേശം https://www.chandrikadaily.com/cm-ravindran-news.html https://www.chandrikadaily.com/cm-ravindran-news.html#respond Tue, 15 Dec 2020 15:51:16 +0000 https://www.chandrikadaily.com/?p=172247 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഇത് നാലാം തവണയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യവുമായി ഇഡി നോട്ടീസ് നല്‍കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്നു തവണയും രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ആദ്യ തവണ കോവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.

സ്വപ്ന സുരേഷിന്റെ ചില നിര്‍ണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയത്.

]]>
https://www.chandrikadaily.com/cm-ravindran-news.html/feed 0