coimbathore – Chandrika Daily https://www.chandrikadaily.com Tue, 04 Nov 2025 04:38:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg coimbathore – Chandrika Daily https://www.chandrikadaily.com 32 32 കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍ https://www.chandrikadaily.com/student-kidnapped-and-gang-raped-in-coimbatore-three-people-were-arrested.html https://www.chandrikadaily.com/student-kidnapped-and-gang-raped-in-coimbatore-three-people-were-arrested.html#respond Tue, 04 Nov 2025 04:38:04 +0000 https://www.chandrikadaily.com/?p=361790 കോയമ്പത്തൂര്‍: ഞായറാഴ്ച രാത്രി കോയമ്പത്തൂരില്‍ സുഹൃത്തിനൊപ്പം കാറില്‍ പോവുകയായിരുന്ന 20 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രി 10.30 ഓടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിന് പിന്നിലുള്ള ബൃന്ദാവന്‍ നഗറില്‍ ഇവര്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഒരു മോപ്പഡില്‍ എത്തിയ മൂന്ന് പേര്‍ അവിടെ എത്തിയതായി പോലീസ് പറഞ്ഞു. ‘അവര്‍ കാറിന്റെ മുന്‍ഭാഗം തകര്‍ത്ത് കാമുകനെ ആയുധങ്ങളുമായി ആക്രമിച്ചു. അവര്‍ യുവതിയെ ഭീഷണിപ്പെടുത്തി അവരുടെ മോപ്പഡില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെവെച്ച് സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു,’ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസ് രാത്രി 11 മണിയോടെ തിരച്ചില്‍ ആരംഭിച്ചു. പുലര്‍ച്ചെ 4 മണിയോടെ അവര്‍ യുവതിയെ കണ്ടെത്തി. അപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. യുവതിയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി, മധുര ജില്ലയില്‍ നിന്നുള്ള സതീഷ്, ഗുണ, കാര്‍ത്തിക് എന്നീ മൂന്ന് പ്രതികളെ പോലീസ് വെടിവച്ചു അറസ്റ്റ് ചെയ്തു. ഇവര്‍ ദിവസ വേതനക്കാരായിരുന്നു, കോയമ്പത്തൂരിലെ ഒരു വാടക മുറിയില്‍ താമസിച്ചിരുന്നു. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പങ്കുവെച്ചില്ല. ‘

ബലാത്സംഗത്തിന് ഇരയായ മധുര സ്വദേശിനിയും കോയമ്പത്തൂരില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുമാണ്.

]]>
https://www.chandrikadaily.com/student-kidnapped-and-gang-raped-in-coimbatore-three-people-were-arrested.html/feed 0
മോഷണം ആഘോഷിക്കാന്‍ ഒരുങ്ങിയ മലയാളി യുവാവ് അറസ്റ്റില്‍ https://www.chandrikadaily.com/a-malayali-youth-who-was-ready-to-celebrate-the-theft-was-arrested.html https://www.chandrikadaily.com/a-malayali-youth-who-was-ready-to-celebrate-the-theft-was-arrested.html#respond Tue, 05 Aug 2025 10:43:39 +0000 https://www.chandrikadaily.com/?p=349553 മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മോഷ്ടിച്ച ശേഷം കവര്‍ച്ച ആഘോഷിക്കാന്‍ ബാറില്‍ കയറിയ മലയാളി യുവാവ് കോയമ്പത്തൂരില്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി സയിദ് അഹമ്മദ് മുബീനാണ് (26) പൊലീസ് പിടിയിലായത്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ചെന്നൈ സ്വദേശിയായ യാത്രക്കാരന്റെ ബാഗാണ് ഇയാള്‍ മോഷ്ടിച്ചത്. മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ബാഗില്‍ ഉണ്ടായിരുന്നു. മോഷണം നടത്തിയ ശേഷം ഇയാള്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ടാസ്മാക് ഔട്ട്ലെക്ക് പോയി.

സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസ് ടാസ്മാക് ഔട്ട്ലെറ്റിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണത്തിന് ശേഷം അത് ആഘോഷിക്കാനാണ് ബാറില്‍ കയറിയതെന്ന് മുബീന്‍ പോലീസിന് മൊഴി നല്‍കി. മോഷണമുതല്‍ പോലീസ് കണ്ടെടുക്കുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

]]>
https://www.chandrikadaily.com/a-malayali-youth-who-was-ready-to-celebrate-the-theft-was-arrested.html/feed 0
കോയമ്പത്തൂരില്‍ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു; ബന്ധുക്കള്‍ പിടിയില്‍ https://www.chandrikadaily.com/youth-shot-dead-in-coimbatore-mistaking-it-for-deer-relatives-are-in-custody.html https://www.chandrikadaily.com/youth-shot-dead-in-coimbatore-mistaking-it-for-deer-relatives-are-in-custody.html#respond Tue, 01 Jul 2025 05:56:01 +0000 https://www.chandrikadaily.com/?p=346365 തമിഴ്‌നാട് കോയമ്പത്തൂരില്‍ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് (23) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഞ്ജിത്തിന്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂര്‍ സ്വദേശി കെ. മുരുകേശന്‍ (37), അന്‍സൂര്‍ സ്വദേശി എന്‍. പാപ്പയ്യന്‍ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം പ്രവീണും പപ്പയ്യനും സഞ്ജിത്തിന്റെ വീട്ടിലെത്തി മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്തു. ശേഷം മൂവരും അത്തിക്കടവ് വനത്തിലേക്ക് മാന്‍ വേട്ടയ്ക്കായി പോയതായിരുന്നു. നാടന്‍ തോക്കുകളുമായാണ് മൂവര്‍ സംഘം വേട്ടയ്ക്ക് പോയത്.

എന്നാല്‍ ഇതിനിടെ മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യന്‍ സഞ്ജിത്തിന് നേരെ വെടിവെക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. സംഭവത്തിനു പിന്നാലെ പ്രതികള്‍ കടന്നുകളഞ്ഞു. സ്ഥലത്തെത്തിയ ആദിവാസികളാണ് സഞ്ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് പരിശോധന നടത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മേട്ടുപ്പാളയത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്നും നാടന്‍ തോക്കും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

]]>
https://www.chandrikadaily.com/youth-shot-dead-in-coimbatore-mistaking-it-for-deer-relatives-are-in-custody.html/feed 0
ഷൊര്‍ണൂരില്‍ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കോയമ്പത്തൂരില്‍ കണ്ടെത്തി https://www.chandrikadaily.com/class-10-girl-students-who-went-missing-from-shornur-have-been-found-in-coimbatore.html https://www.chandrikadaily.com/class-10-girl-students-who-went-missing-from-shornur-have-been-found-in-coimbatore.html#respond Tue, 29 Apr 2025 03:43:10 +0000 https://www.chandrikadaily.com/?p=339343 ഷൊര്‍ണൂരില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. സഹപാഠിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് കുട്ടികളെ കാണാതായത്. ഷൊര്‍ണൂര്‍, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കോയമ്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും കുട്ടികളെ കണ്ടെത്തിയത്. ഇവരെ പൊലീസ് നാട്ടിലേക്കെത്തിച്ചു.

ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റില്‍ ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടികള്‍ ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ തിരിച്ച് വീട്ടില്‍ എത്താത്തതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

]]>
https://www.chandrikadaily.com/class-10-girl-students-who-went-missing-from-shornur-have-been-found-in-coimbatore.html/feed 0