collector – Chandrika Daily https://www.chandrikadaily.com Mon, 13 Oct 2025 10:11:10 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg collector – Chandrika Daily https://www.chandrikadaily.com 32 32 മുല്ലപ്പെരിയാര്‍ ഡാമിന് ബോംബ് ഭീഷണി; പൊലീസ് പരിശോധന ശക്തമാക്കി https://www.chandrikadaily.com/bomb-threat-to-mullaperiyar-dam-the-police-intensified-the-investigation.html https://www.chandrikadaily.com/bomb-threat-to-mullaperiyar-dam-the-police-intensified-the-investigation.html#respond Mon, 13 Oct 2025 10:11:10 +0000 https://www.chandrikadaily.com/?p=358200 തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ഇമെയില്‍ വഴി ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ അണിനിരന്നു. തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഈ ഇമെയില്‍ ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇടുക്കി ജില്ലാ കലക്ടറെ വിവരമറിയിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

സന്ദേശത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ബോംബ് വച്ച് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി. അതിനെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം, ബോംബ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി, എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. എങ്കിലും പ്രദേശത്ത് ശക്തമായ പരിശോധന തുടരുകയാണ്.

പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഇത് വ്യാജസന്ദേശമായിരിക്കാമെന്നു അധികൃതര്‍ സൂചിപ്പിച്ചു. എങ്കിലും സുരക്ഷയുടെ ഭാഗമായി നടപടികള്‍ തുടരുമെന്നാണ് അറിയിപ്പ്.

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ ഭരണകൂടം സംസ്ഥാന പൊലീസ് മേധാവിയെയും, വനംവകുപ്പ് മേധാവിയെയും, തമിഴ്‌നാട് ഡിജിപിയെയും, തേനി ജില്ലാ കലക്ടറെയും വിവരം അറിയിച്ചു.

 

]]>
https://www.chandrikadaily.com/bomb-threat-to-mullaperiyar-dam-the-police-intensified-the-investigation.html/feed 0
പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു; കലക്ടര്‍ ഉത്തരവ് ഇറക്കി https://www.chandrikadaily.com/pathanamthitta-konni-quarry-banned-the-collector-passed-the-order.html https://www.chandrikadaily.com/pathanamthitta-konni-quarry-banned-the-collector-passed-the-order.html#respond Mon, 07 Jul 2025 17:25:56 +0000 https://www.chandrikadaily.com/?p=346977 പത്തനംതിട്ട കോന്നിയില്‍ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെക്കാനാണ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാല്‍ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

അപകടത്തില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ നാളെ രാവിലെ ഏഴുമണിയോടെ തുടരും. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേവ പ്രധാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പാറ കഷണങ്ങള്‍ക്കിടയില്‍ നിന്നും മഹാദേവ പ്രധാനയുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

]]>
https://www.chandrikadaily.com/pathanamthitta-konni-quarry-banned-the-collector-passed-the-order.html/feed 0
എഡിഎമ്മിന്‍റെ നവീൻ ബാബുവിന്‍റെ മരണം; കുടുംബത്തിന്‍റെ ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർക്കും ടി.വി. പ്രശാന്തിനും നോട്ടീസ് https://www.chandrikadaily.com/death-of-adm-on-the-petition-of-the-family-kannur-district-collector-and-t-v-notice-to-prashant-too.html https://www.chandrikadaily.com/death-of-adm-on-the-petition-of-the-family-kannur-district-collector-and-t-v-notice-to-prashant-too.html#respond Tue, 03 Dec 2024 10:01:29 +0000 https://www.chandrikadaily.com/?p=320199 എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ കണ്ണൂർ ജില്ല കളക്ടർക്കും ,ടി. വി പ്രശാന്തിനും നോട്ടീസ് അയക്കാൻ ഉത്തരവ്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹർജിയിലാണ് ഉത്തരവ്.

കേസ് ഡിസംബർ 10 ന് വീണ്ടും പരിഗണിക്കും . നവീൻ ബാബുവിന്‍റെ ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിലാണ് ഉത്തരവ്. രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ കേസന്വേഷണം വേറെ ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയാണെങ്കിൽ തെളിവുകൾ കിട്ടാതാകുമെന്ന വാദവുമായാണ് ഹർജി ഫയൽ ചെയ്തത്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പ‍ഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്‍റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി. പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

]]>
https://www.chandrikadaily.com/death-of-adm-on-the-petition-of-the-family-kannur-district-collector-and-t-v-notice-to-prashant-too.html/feed 0
എഡിഎമ്മിന്റെ മരണം; കുടുംബത്തിന്റെ മൊഴി വീണ്ടുമെടുക്കും https://www.chandrikadaily.com/death-of-adm-the-statement-of-the-family-will-be-taken-again.html https://www.chandrikadaily.com/death-of-adm-the-statement-of-the-family-will-be-taken-again.html#respond Thu, 31 Oct 2024 04:32:48 +0000 https://www.chandrikadaily.com/?p=315567 എഡിഎം നവീന്‍ ബാബുവിന്റെ മരണവിമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ മൊഴി വീണ്ടുമെടുക്കും. ഇതിനായി കണ്ണൂരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയില്‍ എത്തിയേക്കും. പ്രശാന്തിനെ പ്രതി ചേര്‍ക്കണമെന്ന കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതും പരിശോധിക്കുമെന്നാണ് സൂചന.

മുമ്പ് നടത്തിയ പ്രാഥമിക മൊഴിയെടുപ്പില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെയും നവീന്‍ ബാബുവിന്റെ കുടുംബം മൊഴി നല്‍കിയിരുന്നു. പരാതിക്കാരനായ പ്രശാന്തനെതിരെയും കുടുംബം മുന്നോട്ട് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.

കണ്ണൂര്‍ കലക്ടര്‍ നല്‍കിയ മൊഴിയില്‍ നവീന്‍ ബാബു തെറ്റുപറ്റി എന്നു പറഞ്ഞെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് കുടുംബം പറയുന്നത്. കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ വന്ന് ഇത്തരം കാര്യം പറഞ്ഞത് കുറ്റക്കാരെ സഹായിക്കാനാണെന്നും കുടുംബം ആരോപിച്ചിരുന്നു.

]]>
https://www.chandrikadaily.com/death-of-adm-the-statement-of-the-family-will-be-taken-again.html/feed 0
‘നവീന്‍ ബാബു കണ്ടു, തെറ്റുപറ്റിയെന്ന് പറഞ്ഞു’; മൊഴിയില്‍ ഉറച്ച് കലക്ടര്‍, ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് പ്രതികരണം https://www.chandrikadaily.com/naveen-babu-saw-it-said-it-was-a-mistake-the-collector-sticking-to-his-statement-responded-that-more-things-are-yet-to-come-out.html https://www.chandrikadaily.com/naveen-babu-saw-it-said-it-was-a-mistake-the-collector-sticking-to-his-statement-responded-that-more-things-are-yet-to-come-out.html#respond Wed, 30 Oct 2024 05:26:52 +0000 https://www.chandrikadaily.com/?p=315434 കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയിലെ തന്റെ മൊഴി ശരിവെച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായുള്ള കോടതി വിധിയിലെ മൊഴി താന്‍ പൊലീസിന് നല്‍കിയതാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ പി ഗീതയുടെ റിപ്പോര്‍ട്ടിലും ഈ മൊഴിയുണ്ട്. കോടതി വിധിയില്‍ തന്റെ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കേസില്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പറയുന്നതിന് തനിക്ക് പരിമിതികള്‍ ഉണ്ട്. ഇത് ഇതിന് മുന്‍പും താന്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നവീന്‍ ബാബു കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. 14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. കോടതി വിധിയില്‍ കലക്ടറുടെ മൊഴിയായി പറഞ്ഞിരിക്കുന്ന ഇക്കാര്യവും കലക്ടര്‍ നിഷേധിച്ചില്ല. കോടതി വിധിയില്‍ തന്റെ മൊഴിയായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കലക്ടര്‍ ആവര്‍ത്തിച്ചു.

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34-ാം പേജിലാണ് കലക്ടറുടെ മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായുള്ള സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളുകയായിരുന്നു. കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം കോടതിയില്‍ വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ആണ് ഉന്നയിച്ചത്.

]]>
https://www.chandrikadaily.com/naveen-babu-saw-it-said-it-was-a-mistake-the-collector-sticking-to-his-statement-responded-that-more-things-are-yet-to-come-out.html/feed 0
കളക്ടർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; എഡിഎമ്മിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം https://www.chandrikadaily.com/opposition-protests-against-collector-demand-that-those-responsible-for-adms-death-be-arrested.html https://www.chandrikadaily.com/opposition-protests-against-collector-demand-that-those-responsible-for-adms-death-be-arrested.html#respond Sat, 26 Oct 2024 07:08:55 +0000 https://www.chandrikadaily.com/?p=315016 കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ പങ്കെടുക്കുന്ന വികസന സമിതി യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എഡിഎമ്മിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തെ വളരെ സംയമനത്തോടെ നേരിട്ട കളക്ടര്‍ പ്രമേയ വിഷയം അംഗീകരിക്കുന്നതായി പ്രതിപക്ഷത്തെ അറിയിച്ചു. അജണ്ട പ്രകാരമുള്ള നടപടികള്‍ക്ക് ശേഷം ചര്‍ച്ചയാവാം എന്നും അന്വേഷണത്തോട് ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഘട്ടത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു. നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടമാണ്. കത്തില്‍ ഉണ്ടായിരുന്നത് തന്റെ മനോവിഷമമാണ്. അതിപ്പോഴും തുടരുന്നു. പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പ്രതികരിച്ചാല്‍ അന്വേഷണത്തെ ബാധിക്കും. എന്ത് തീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്നും കളക്ടര്‍ പ്രതികരിച്ചു.

 

]]>
https://www.chandrikadaily.com/opposition-protests-against-collector-demand-that-those-responsible-for-adms-death-be-arrested.html/feed 0
എഡിഎം നവീൻ ബാബുവിന്റെ മരണം: കളക്ടറുടെ മൊഴി രേഖപ്പെടുത്തി https://www.chandrikadaily.com/death-of-adm-naveen-babu-collectors-statement-recorded.html https://www.chandrikadaily.com/death-of-adm-naveen-babu-collectors-statement-recorded.html#respond Tue, 22 Oct 2024 02:24:34 +0000 https://www.chandrikadaily.com/?p=314405 എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിൽ രാത്രി എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ആണ് മൊഴിയെടുത്തത്.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി അരുൺ.കെ. വിജയ‌ന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റവന്യൂ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന.

ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോർട്ടിലാണെന്നും ഇതിൽ പറയുന്നു. ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണറുടെ റിപ്പോർട്ട് ഉടൻ റവന്യൂ വകുപ്പിന് കൈമാറും. അതേസമയം പി.പി ദിവ്യയുടെ മൊഴി എടുക്കാൻ ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിയാതെ

എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. ഈ ചടങ്ങിലാണ് ദിവ്യ എഡിഎമ്മിനെതിരെ അധിക്ഷേപവും അഴിമതി ആരോപണവും ഉന്നയിച്ചത്. എന്നാൽ താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകൻ താനല്ലെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.

അതേസമയം നവീൻ ബാബുവിനെതിരെ ദിവ്യ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കലക്ടർ അത് തടഞ്ഞില്ലെന്ന വിമർശനം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പരിപാടിയിൽ പങ്കെടുത്ത എഡിഎമ്മിന്റെ ഓഫീസ് ജീവനക്കാരും കലക്ടർക്കെതിരെയാണ് മൊഴി നൽകിയത്. ദിവ്യ നടത്താനിരുന്ന പരാമർശം സംബന്ധിച്ച് കലക്ടർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം പ്രതികരിക്കാതിരുന്നതെന്നും ഇവർ മൊഴി നൽകിയിരുന്നു.

]]>
https://www.chandrikadaily.com/death-of-adm-naveen-babu-collectors-statement-recorded.html/feed 0
എഡിഎമ്മിന്റെ മരണം: കലക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും https://www.chandrikadaily.com/adms-death-collectors-statement-to-be-recorded-today.html https://www.chandrikadaily.com/adms-death-collectors-statement-to-be-recorded-today.html#respond Mon, 21 Oct 2024 03:00:50 +0000 https://www.chandrikadaily.com/?p=314264 കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കലക്ടറേറ്റിലെത്തിയാകും പൊലീസ് മൊഴിയെടുക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും.

വകുപ്പു തല അന്വേഷണത്തിന് നിയോഗിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനില്‍ നിന്നും മൊഴിയെടുത്തിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നും, ദിവ്യയ്ക്ക് പങ്കെടുക്കാനായി യോഗത്തിന്റെ സമയം മാറ്റിയിട്ടില്ലെന്നും കലക്ടര്‍ മൊഴി നല്‍കിയിരുന്നു. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനെത്തിയതെന്നാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സംഭവത്തില്‍ ആരോപണ വിധേയയായ പി പി ദിവ്യയുടെ മൊഴി എ ഗീത രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എ ഗീത കൂടുതല്‍ സാവകാശം തേടിയതായാണ് വിവരം. നവീന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ആരോപണങ്ങള്‍ പരിശോധിക്കാനും മൊഴികള്‍ വിലയിരുത്താനുമുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നാണ് എ ഗീത ആവശ്യപ്പെട്ടിട്ടുള്ളത്.

 

 

]]>
https://www.chandrikadaily.com/adms-death-collectors-statement-to-be-recorded-today.html/feed 0
താൻ ക്ഷണിച്ചാണ് പരിപാടിക്കെത്തിയതെന്ന പി.പി ദിവ്യയുടെ വാദം തള്ളി കലക്ടർ അരുൺ കെ വിജയൻ https://www.chandrikadaily.com/collector-arun-k-vijayan-rejected-pp-divyas-claim-that-she-had-come-to-the-program-on-invitation.html https://www.chandrikadaily.com/collector-arun-k-vijayan-rejected-pp-divyas-claim-that-she-had-come-to-the-program-on-invitation.html#respond Sat, 19 Oct 2024 06:18:43 +0000 https://www.chandrikadaily.com/?p=313999 എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. പരിപാടിയുടെ സംഘാടകൻ താൻ അല്ല, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല? യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്, പരിപാടി സംഘടിപ്പിച്ച രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

തനിക്കെതിരെ നൽകിയ ജീവനക്കാരുടെ മൊഴിയിൽ വ്യക്തത വരുത്തുമെന്നും കലക്ടർ പറഞ്ഞു. ദിവ്യ എഡിഎമ്മിനെതിരെ സംസാരിക്കുമ്പോൾ എന്തുകൊണ്ട് ഇടപെട്ടില്ലെന്ന ചോദ്യത്തിന് അത് അന്വേഷണ പരിധിയിൽ വരുന്ന കാര്യമാണെന്നും ഇപ്പോൾ പറയാനാവില്ലെന്നുമായിരുന്നു കലക്ടറുടെ മറുപടി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനമാകും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല, അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് നൽകിയത് കുറ്റസമ്മതം അല്ല, അവരുടെ ദുഃഖത്തോടൊപ്പം നിൽക്കുകയാണ് ചെയ്തത് കലക്ടർ പറഞ്ഞു.

പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നും, നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ് കലക്ടർ ഇടപെടാതിരുന്നത് എന്നുമാണ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയത്. കലക്ടർ അരുൺ കെ വിജയന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. എഎഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കലക്ടറെ മാറ്റാൻ സാധ്യതയുണ്ട്.

]]>
https://www.chandrikadaily.com/collector-arun-k-vijayan-rejected-pp-divyas-claim-that-she-had-come-to-the-program-on-invitation.html/feed 0
‘കലക്ടറുടെ കുംമ്പസാരം കേള്‍ക്കണ്ട’, ലീവ് പോലും നല്‍കില്ല’; നവീന്‍ ബാബുവിന്റെ ബന്ധു https://www.chandrikadaily.com/dont-listen-to-the-collectors-confession-wont-even-give-leave-naveen-babus-cousin.html https://www.chandrikadaily.com/dont-listen-to-the-collectors-confession-wont-even-give-leave-naveen-babus-cousin.html#respond Sat, 19 Oct 2024 05:28:32 +0000 https://www.chandrikadaily.com/?p=313993 കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയെന്നാണ് വിവരം. കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം നവീൻ അനുഭവിച്ചിരുന്നതായാണ് കുടുംബത്തിന്റെ മൊഴി. പി.പി. ദിവ്യ ആരോപണം ഉന്നയിച്ചപ്പോൾ ഒരു വാക്കു പോലും കലക്ടർ മിണ്ടിയില്ല. നവീനെതിരായ പരാതി ആസൂത്രിതമായിരുന്നു. പ്രശാന്തന്റെ പരാതിയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബാംഗങ്ങൾ മൊഴിയിൽ പറയുന്നു.

രണ്ടാഴ്ച മുൻപ് നവീൻ ബാബു നാട്ടിൽ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച്  ജോലി സംബന്ധമായ സമ്മർദ്ദം നവീൻ ബാബു നേരിട്ടതായി മനസിലായിരുന്നു. ഒരു പരുവത്തിൽ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്, വല്യ ബുദ്ധിമുട്ടാണ്, എങ്ങനെയെങ്കിലും ട്രാൻസ്ഫർ വാങ്ങി തിരികെ വരണം എന്ന് നവീൻ ബാബു വിശദമാക്കിയതായാണ് ബാലകൃഷ്ണൻ  പറയുന്നത്. ട്രാൻസ്ഫർ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീൻ ബാബു പറഞ്ഞിരുന്നു. പല കാര്യങ്ങളും നിയമം വിട്ട് ചെയ്യാൻ നവീൻ ബാബുവിനെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കിയിരുന്നു. എതിർത്ത് പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന ഭയവും നവീനിന് ഉണ്ടായിരുന്നുവെന്നും ബന്ധു പറയുന്നു.

കലക്ടറുമായുള്ള ബന്ധം സൗഹാർദപരമല്ലെന്നുള്ള വിവരങ്ങൾ നവീൻ  കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതു തന്നെയാണ്. കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ, രണ്ടു പെൺമക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

]]>
https://www.chandrikadaily.com/dont-listen-to-the-collectors-confession-wont-even-give-leave-naveen-babus-cousin.html/feed 0