complaint cell – Chandrika Daily
സെക്രട്ടേറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ കൻ്റോൺമെന്റ് എസ്.ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.അബിൻ വർക്കി. ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.
എഡിജിപി അജിത് കുമാറിനെതിരെ സംസാരിച്ചതിൻ്റെ വിരോധം നിമിത്തമായിരുന്നു മർദ്ദനമെന്നും യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഉദ്യോഗസ്ഥന് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം മോഷണ കുറ്റത്തിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തിട്ടുണ്ട് എന്നും അബിൻ വർക്കി പരാതിയിൽ പറയുന്നു. പരാതിയിൽ നടപടി ഉണ്ടാകാത്തപക്ഷം കോടതി മുഖേനയുള്ള വ്യവഹാരങ്ങൾ ഉടൻ ആരംഭിക്കുമെന്നും, അകാരണമായി പ്രവർത്തകരെ തല്ലിയ പോലീസ് ഉദ്യോഗസ്ഥരെ വീട്ടിലിരുത്തുന്നത് വരെ പോരാട്ടം തുടരുമെന്നും അബിൻ വർക്കി പറഞ്ഞു.
പരാതിക്ക് പരിഹാരമില്ല; പരാതി തന്നെ പരിഹാരമായി നല്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ
പരാതിക്ക് പരിഹാരമില്ല; പരാതി തന്നെ പരിഹാരമായി നല്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ . ഉന്നത വിദ്യഭ്യാസ മന്ത്രി അഭിപ്രായം രേഖപ്പെടുത്തി റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ട ഫയലിൽ ഒരു വർഷം കഴിഞ്ഞിട്ടും മെമ്പർ സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തി നല്കുന്നില്ല എന്നതാണ് പരാതി. പരാതി പരിശോധിച്ച ഉന്നത വിദ്യഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി ശ്രീദേവി മെമ്പർ സെക്രട്ടറി ഇതുവരെയും റിപ്പോർട്ട് ലഭ്യമാക്കിയിട്ടില്ല എന്ന മറുപടിയാണ് സുതാര്യകേരളം മുഖേന നല്കിയത്.
ഒരു പരാതിയിന് മേൽ മൂന്ന് മാസത്തിനകം അന്തിമ തീർപ്പ് കൽപ്പിക്കണമെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മാജി ഐ എ എസ് പുറത്തിറക്കിയ സർക്കുലറിന്റെ ലംഘനമാണ് മെമ്പർ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
ഫയൽ പൂഴ്ത്തിവയ്ച്ച മെമ്പർ സെക്രട്ടറിക്കെതിരെയും പരാതിക്ക് പരിഹാരം കാണാതെ പരാതി തന്നെ പരിഹാരമായി നല്കി സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയും പൗരനെ പരിഹസിക്കുകയും ചെയ്യുന്ന അണ്ടർ സെക്രട്ടറിക്കെതിരെയും നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണം
ലിംഗനീതിക്ക് വിഘാതമായി നിലകൊള്ളുന്ന സർ ,മാഡം വിളികൾ ഒഴിവാക്കി പൊതുപദമായ ,
ടീച്ചർ , പ്രൊഫസർ എന്നീ പദങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് 2021 ഒക്ടോബർ രണ്ടിനാണ് ഉന്നത വിദ്യഭ്യാസ മന്ത്രിക്ക് നിവേദനം നല്കിയത്.വിഷയം പരിശോധിച്ച മന്ത്രി ഉന്നത വിദ്യഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗ്ഗീസിനോട് റിപ്പോർട്ട് തേടി.
ഒരു വർഷം കഴിഞ്ഞിട്ടും ഫയലിൽ നടപടിയാവാതിരിക്കുകയും പരാതി സംബന്ധിച്ച തുടർ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നല്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുതാര്യകേരളത്തിലൂടെ മുഖ്യമന്ത്രിയെ സമീപിച്ചത്‌.