അഞ്ചു വര്‍ഷമായി കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നയാളാണ് പരാതിക്കാരന്.താന്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിട്ടില്ലെന്നും സര്‍വകലാശാലയില്‍ നിന്നും പ്രിന്‍സിപ്പളല്ലേയെന്ന് ചോദിച്ച് പല തവണ ഫോണ് കോള് വന്നപ്പോഴാണ് തന്റെ പേരില് ആള് മാറാട്ടം നടക്കുന്ന കാര്യം അറിഞ്ഞതെന്നും പരാതിക്കാരന് പറയുന്നു.
തന്റെ പേരില് മറ്റൊരാള് വ്യാജ ഒപ്പിടുന്നതായും രാധാകൃഷ്ണന് പരാതിയില് പറയുന്നു.സംഭവത്തില് നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് സര്‍ലകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയത്.
]]>
ക്വാര്‍ട്ടേഴ്‌സില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ് എന്ന് പറഞ്ഞതായാണ് കേസ്. ദുരന്തബാധിതര്‍ക്ക് താമസത്തിന് മാത്രമാണ് അനുമതിയെന്നും വാഹനം പാര്‍ക്ക് ചെയ്യാനല്ലെന്നും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞെന്നാണ് പരാതിയില് പറയുന്നത്. തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.
]]>തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലുള്‍പ്പെടെ ജയന്‍ ചേര്‍ത്തല ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ആരോപണങ്ങള് ഉന്നയിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടന വിദേശത്തു നടത്തിയ ഒരു ഷോയുമായി ബന്ധപ്പെട്ട് താരസംഘടനയില് നിന്ന് ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ താരസംഘടനകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും ജയന്‍ ചേര്‍ത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇത്തരത്തില് നടത്തിയ വിമര്‍ശനങ്ങളിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നിര്‍മാതാക്കളുടെ സംഘടന വക്കീല് നോട്ടീസ് അയച്ചത്. അത് നിരാകരിച്ചതോടെ കോടതിയില് പരാതി നല്‍കുകയായിരുന്നു. സംഘടനയ്ക്കുണ്ടാക്കിയ മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹരജിയില്‍ പറയുന്നത്. സംഘടനയുടെ സല്‍പ്പേരിന് കളങ്കം വരുത്തി, ഇല്ലാത്ത ആരോപണങ്ങള് ഉന്നയിച്ചു, മാപ്പപേക്ഷിക്കാന് ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ചു, അതിനാല് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും ബിഎന്‍സ് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില് പറയുന്നു.
]]>ഇതേ കാരണം ചൂണ്ടിക്കാട്ടി നേരത്തേ ആലുവ സ്വദേശി ശ്രീജയും .എൻ. രാധാകൃഷ്ണനെതിരെഎടത്തല പൊലീസിൽ പരാതി നൽകിയിരുന്നു. പണം വാങ്ങി ഒരു വർഷം പിന്നീട്ടിട്ടും സ്കൂട്ടർ നൽകിയില്ലെന്നും. പ്രധാനമന്ത്രിയുടെ പദ്ധതിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഇന്നലെയും പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് എ.എൻ. രാധാകൃഷ്ണനെതിരെ പരാതി വന്നിരുന്നു. ബിജെപി നേതാക്കൾ ചേർന്ന് പണം തിരികെ നൽകി പരാതി ഒത്ത് തീർപ്പാക്കുകയായിരുന്നു. എ.എന്. രാധാകൃഷ്ണന് പണം വാങ്ങി കബളിപ്പിച്ചതായി എടത്തല സ്വദേശി ഗീതയാണ് പരാതിപ്പെട്ടത്. വിളിച്ചാല് ഫോണ് പോലും എടുക്കാറില്ലെന്നും പരാതിക്കാരി പറഞ്ഞു.
2024 മാര്‍ച്ച് പത്താം തീയതി കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തില് വെച്ചാണ് എ.എന്. രാധാകൃഷ്ണന് പരിപാടി നടത്തിയത്. പകുതി വിലയ്ക്ക് വണ്ടികിട്ടുമെന്ന് പറഞ്ഞുകേട്ടാണ് അവിടെ എത്തിയതെന്നാണ് ഗീത പറയുന്നത്. ബുക്കിങ് കഴിഞ്ഞ് പത്ത് നൂറ് പേരുടെ കയ്യില് നിന്ന് പണം വാങ്ങി. 90 ദിവസത്തിനുള്ളില് വാഹനം കിട്ടുമെന്നാണ് പറഞ്ഞത്. എന്നാല് അത്രയും ദിവസം കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ലെന്നുമായിരുന്നു ഗീതയുടെ ആരോപണം.
ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഒരു ലക്ഷം രൂപ നൽകിയാണ് ഗീതയുടെ പരാതി ഒത്തുതീർപ്പാക്കിയത്. പ്രാദേശിക ബിജെപി നേതാക്കൾ വിളിച്ച് പരാതിയിൽ നിന്ന് പിൻമാറാൻ അപേക്ഷിച്ചതായും ഗീത പറഞ്ഞു. എ.എൻ. രാധാകൃഷ്ണനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ദയവായി പിൻമാറണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടതായാണ് ഗീത പറയുന്നത്. ഗീത പരാതി പിൻവലിച്ചതിനു പിന്നാലെയാണ് ആലുവ സ്വദേശി ശ്രീജ പരാതിയുമായി മുന്നോട്ട് വന്നത്.
അതേസമയം, പകുതി വില തട്ടിപ്പ് കേസില് പൊലീസില് പരാതി വന്നതോടെ എ.എന്. രാധാകൃഷ്ണനെതിരെ ബിജെപിയിൽ അമർഷം ഉയർന്നിട്ടുണ്ട്. പണം നല്‍കി പരാതിയില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടതും ഇതിന് കാരണമായി. ഒരു വിഭാഗം എ.എന്. രാധാകൃഷ്ണനെതിരെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്.
]]>പല തവണയായി ഫോണിൽ വിളിച്ചിരുന്നുവെങ്കിലും സംസാരിക്കാൻ തയ്യാറായില്ല എന്നടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരി രാധാകൃഷ്ണന് പണം നൽകിയത് 2O24 മാർച്ച് 10ന് ആലുവയിൽ വെച്ചായിരുന്നു.
‘ഹോണ്ട ഡിയോ’ എന്ന സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിയിൽ നിന്ന് വാഹനത്തിന്റെ പകുതി വിലയായ 59,500 രൂപ വാങ്ങിയിരുന്നു. അന്ന് കുഞ്ചാട്ടുക്കര ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്ന പരിപാടിയിലാണ് സംഘാടകരുടെ അടക്കം സാന്നിധ്യത്തിൽ പരാതിക്കാരി പണം നൽകിയിരുന്നത്. പിന്നീട് ഒരു വർഷമായിട്ടും വാഹനം കിട്ടിയില്ല. പൊന്നുരുന്നിയിലുള്ള ഓഫീസിൽ ഏറെ തവണ പോയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലെന്നും എടത്തലയിൽ തന്നെ ഇത്തരത്തിൽ ഏറെപേർ ഈ തട്ടിപ്പിൽ ഇരയായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പരാതിക്കാരി നിലവിൽ പരാതിയുമായി മുന്നോട്ട്പോയാൽ പൊലീസിന് ബിജെപി നേതാവിന്റെ പേരിൽ കേസ് എടുക്കേണ്ടിവരും. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമോ എന്നകാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല.
]]>കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിബുവിന്റെ മക്കളുടെയും ഭാര്യയുടെയും മുന്നില്‍വെച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
]]>2006 ഓഗസ്റ്റ് 11ന് അംഗീകരിച്ച യു.എന് പ്രമേയം 1701, ഹിസ്ബുല്ലയും ഇസ്രാഈലും തമ്മിലുള്ള ശത്രുത പൂര്‍ണമായും അവസാനിപ്പിക്കണമെന്നും തെക്കന് ലെബനനിലെ ബ്ലൂ ലൈനിനും ലിറ്റാനി നദിക്കും ഇടയില് ഒരു ആയുധരഹിത മേഖല സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു.
യു.എന് പ്രമേയത്തിലെ വ്യവസ്ഥകളും ഇസ്രാഈല് നിരന്തരമായി ലംഘിക്കുന്നതായി ലെബനന് പരാതിയില് ചൂണ്ടിക്കാട്ടി. 2024 നവംബര് 27 മുതല് പ്രാബല്യത്തില് വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില് പരസ്പരമുള്ള ഏറ്റുമുട്ടലുകള് ഇസ്രാഈലും ഹിസ്ബുല്ലയും നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ കരാര് നിലവില് വന്നിട്ടും 830ലധികം നിയമലംഘനങ്ങള് ഇസ്രാഈല് നടത്തിയിട്ടുണ്ടെന്ന് ലെബനന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2025 ജനുവരി 26 മുതല്, കുടിയൊഴിപ്പിക്കപ്പെട്ടവര് തെക്കന് ലെബനനിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ ഇസ്രാഈല് ആക്രമണങ്ങളില് 26 പേര് കൊല്ലപ്പെടുകയും 221 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ കരാര് പ്രകാരം ജനുവരി 26നകം ലെബനനില് നിന്ന് ഇസ്രാഈല് സൈന്യം പിന്മാറണമായിരുന്നു, എന്നാല് ഈ ആവശ്യം നിരസിച്ചുവെന്നും ഫെബ്രുവരി 18 വരെ സമയപരിധി നീട്ടിയെന്നും വൈറ്റ് ഹൗസ് അറിയിച്ചരുന്നു. 2023 ഒക്ടോബര് 7 മുതല് ഇസ്രാഈല് ഗസയില് നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചാണ് ലെബനന് സായുധസംഘടനയായ ഹിസ്ബുല്ല ഇസ്രാഈലുമായി യുദ്ധത്തിന് ഇറങ്ങിയത്. എന്നാല് ഇതിന് പകരമായി ഇസ്രാഈല് ലെബനനിലും അധിനിവേശം നടത്താന് ആരംഭിച്ചു.
കഴിഞ്ഞ 15 മാസമായി തുടരുന്ന ആക്രമണങ്ങളില് 4000ത്തിലധികം പേര്‍ക്കാണ് ലെബനനില്‍ ജീവന് നഷ്ടമായത്. ഈ ആക്രമണങ്ങളെ താത്കാലികമായെങ്കിലും അവസാനിപ്പിക്കാനായി ഫ്രാന്‍സും യു.എസും സംയുക്തമായി നേതൃത്വം നല്‍കിയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില് വരുത്തിയത്.
അതേസമയം ഗസ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലായതിന് പുറമെ ഇസ്രഈല് അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന് ജെറുസലേമിലും ആക്രമണം വര്‍ധിപ്പിച്ചിരിക്കുകയാണ്. 2025 ജനുവരി മുതല് വെസ്റ്റ് ബാങ്കില് മാത്രമായി ഇസ്രഈല് കൊലപ്പെടുത്തിയത് 70 ഫലസ്തീനികളെയാണ്. വെസ്റ്റ് ബാങ്കില് നിന്ന് 380 ഫലസ്തീനികളെ ഇസ്രാഈല് സൈന്യം അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
]]>ബിഎന്‍എസ് 352, 353,196 ഐടി ആക്ട് 67 തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. മീരയുടെ പ്രസ്താവന കൊലപാതകത്തെ ന്യായീകരിക്കുന്നതാണെന്ന് രാഹുല് ഈശ്വര് പറഞ്ഞു. സംസ്ഥാന പുരുഷ കമ്മീഷന് ബില്ല് ഈ ആഴ്ച നിയമസഭയില് അവതരിപ്പിക്കുമെന്നും രാഹുല് ഈശ്വര് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സ്വകാര്യ ബില്ലായി അവതരിപ്പിക്കും. ബില്ലിന് സ്പീക്കറുടേയും നിയമവകുപ്പിന്റേയും അനുമതി ഉടന് ലഭിക്കുമെന്നും രാഹുല് ഈശ്വര് പറഞ്ഞു. ഷാരോണ് വധക്കേസുമായി ബന്ധപ്പെട്ട് കെ ആര് മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
മീരയുടെ പ്രസംഗം
‘എന്റെ മകളോട് ഒരിക്കല് ഞാന് പറഞ്ഞൊരു കാര്യമുണ്ട്. നിങ്ങള് കുറഞ്ഞത് മൂന്ന് പേരെയെങ്കിലും പ്രണയിച്ചിട്ടേ വിവാഹത്തെ പറ്റി ചിന്തിക്കാവൂയെന്ന്. മൂന്ന് പേരോ അതൊക്കെ എട്ടാം ക്ലാസിലേ കഴിഞ്ഞില്ലേയെന്നായിരുന്നു അവളുടെ മറുപടി. അപ്പോള് എനിക്ക് സമാധാനമായി. അതായത് എങ്ങനെയാണ് ഒരാളെ മാത്രം അറിഞ്ഞിട്ടും ഒരാളെ മാത്രം പ്രണയിച്ചിട്ടും ലോകത്തെ അറിയാന് സാധിക്കുകയെന്ന് അന്നത്തെ കാലത്താരും പറഞ്ഞു തന്നില്ല. നിങ്ങള് ലോകമറിയേണ്ട മനസ്സിലാക്കേണ്ട, നിങ്ങള് തനിച്ചായി പോയാല് നടുക്കടലില് കിടന്ന് മാനസികമായി സതിയനുഭവിച്ചോളൂ എന്ന് പറഞ്ഞ സമൂഹമാണ് നമ്മുടേത്.
ഇക്കാലത്തെ കുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങളൊരു കാരണവശാലും സതിയനുഷ്ഠിക്കരുത് എന്നാണ്. സതിയനുഷ്ഠിക്കാനുള്ള ഒരു സംഗതി ഒരിക്കലുമില്ല. ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാല് പോലും…ഞാന് കരുതുന്നത് എന്താണെന്ന് വെച്ചാല് ഒരു സ്ത്രീക്ക് ഒരു ബന്ധത്തില് നിന്ന് ഇറങ്ങി പോവാനുള്ള സ്വാതന്ത്ര്യമില്ലാതായാല് ചിലപ്പോള് കുറ്റവാളിയായി തീരും. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുകയെന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. ആ കര്‍ത്തവ്യം ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം. എത്ര പുരുഷന്മാരാണ് മറ്റൊരു ബന്ധമുണ്ടെന്ന പേരില് ഭാര്യയെ കൊല്ലുന്നത്. എന്തുകൊണ്ടാണ് ഒരു സ്ത്രീക്ക് ഒരു ബന്ധമുണ്ടാവേണ്ടത് എന്ന് ചോദിച്ചാല്‍ അവള്‍ക്ക് ദാമ്പത്യത്തിനകത്ത് സ്വാതന്ത്ര്യമില്ലാതെ വരുമ്പോഴാണ്. രാജ്യത്തിനകത്താണെങ്കില് വിപ്ലവമുണ്ടാകുന്നത് പോലെ ദാമ്പത്യത്തിനകത്തുമുണ്ടാകും.’
]]>
ജനുവരി അഞ്ചിന് ഹിന്ദുത്വ സംഘടനയായ ‘രോഹിണി’ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് നാസിയ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതില്‍ പറയുന്നു. ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.
അവ കുറ്റകരം മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടത്തിെന്റയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമാണ്. പൊതുസമാധാനം തകര്‍ക്കുകയും സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുകയും 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യുന്ന ലംഘനങ്ങളാണ് അവര്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
മുസ്‌ലിംകളോട് വിദ്യാഭ്യാസം നേടാന്‍ പറയൂ, അവര്‍ ചെയ്യില്ല! അവരോട് മനുഷ്യനാകാന്‍ പറയൂ, അവര്‍ ചെയ്യില്ല! പഠിക്കാന്‍ പറയൂ, അവര്‍ പഠിക്കില്ല! അവരോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ, അവര്‍ അത് ചെയ്യില്ല! പക്ഷേ, ബലാത്സംഗം ചെയ്യാന്‍ പറഞ്ഞാല്‍ ഉടന്‍ അത് ചെയ്യും. അവരോട് ലൗ ജിഹാദ് ചെയ്യാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും.
ബോംബുകളും വെടിയുണ്ടകളും വെടിക്കോപ്പുകളും എറിയാന്‍ അവരോട് പറയുക! അവര്‍ ഉടനെ എറിയുകയും ചെയ്യും. അവരോട് ഭീകരത സൃഷ്ടിക്കാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും’ എന്നായിരുന്നു നാസിയ പ്രസംഗിച്ചത്. മുമ്പും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് നാസിയക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
]]>വാക്കുകൾ അമിതമാകരുത്. വസ്ത്രധാരണത്തിൽ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ബോബി ചെമ്മണ്ണൂർ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാൻ ഹണി റോസിനോട് അഭ്യർത്ഥിച്ചത്.
ഹണി റോസിന്റെ പരാതിയെ സ്വാഗതം ചെയ്യുന്നു. തെറ്റുണ്ടെങ്കിൽ ജയിലിൽ പോകാൻ തയ്യാർ. കേസിനെ നിയമപരമായി നേരിടും. ഞാന്‍ ഒരു അഡ്വക്കേറ്റാണ് ഞാന്‍ തന്നെ കേസ് വാദിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം രാഹുൽ ഈശ്വർനെതിരെ ഹണി റോസ് പരാതി നൽകി. ബോബിചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം രാഹുൽ ഈശ്വർ ചെറുതാക്കി കാണിക്കാൻ ശ്രമിച്ചുവെന്ന് ഹണി റോസ് വ്യക്തമാക്കി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്. ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി.
സൈബർ ഇടങ്ങിൽ തനിക്കെതിരെ ആളുകളെ തിരിക്കുന്നതിന് അസുത്രണം നടത്തിയെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്.
]]>