cooking competition – Chandrika Daily

രുചിക്കൂട്ടിനൊപ്പം ഇശൽ മധുരം വിളമ്പി കൊണ്ടോട്ടിയൻസ്@ദമ്മാം പാചക മത്സരം
ദമ്മാം : കൊണ്ടോട്ടിയൻസ്@ദമ്മാം സംഘടിപ്പിച്ച പാചക മത്സരം രുചി വൈവിധ്യങ്ങളുടെ സംഗമത്തിനൊപ്പം സൗദി കിഴക്കൻ പ്രവിശ്യയിലെ കേരളീയ പ്രവാസി സമൂഹത്തിന്റെ പൊതുവേദി കൂടിയായി മാറി.

ദമാം റോയൽ മലബാർ റസ്റ്ററൊന്റ് ഓഡിറ്റോറിയത്തിൽ നടന്ന പാചക മത്സരത്തിൽ സ്ത്രീപുരുഷഭേദമന്യേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 മത്സരാർത്ഥികൾ പങ്കെടുത്തു.

കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും പ്രഗൽഭരായ ജഡ്ജിങ് പാനൽ (ഹനീഫ പെരിഞ്ചിരി, റൂബി ഹമീദ്, സിജില ഹമീദ്,ജുമാന )വിധി നിർണയിച്ച മത്സരത്തിൽ മിസ്സിസ് ആയിഷ ഷഹീൻ ഒന്നാം സ്ഥാനവും മിസിസ് മുഹ്‌സിന ഷിബിൽ രണ്ടാം സ്ഥാനവും മിസ്സിസ് അമൃത ശ്രീലാൽ മൂന്നാം സ്ഥാനവും നേടി.

വിജയിക്ക് റൗണ്ട് ട്രിപ്പ് എയർ ടിക്കറ്റ് ഇന്റർനാഷണൽ ട്രാവൽസും റെഡ് റേ ട്രാവൽസും ചേർന്നു നൽകിയപ്പോൾ രണ്ടാം സ്ഥാനത്തിനുള്ള വൺവേ എയർ ടിക്കറ്റ് റോയൽ ട്രാവൽസ് മൂന്നാം സ്ഥാനത്തിനുള്ള ഹോം അപ്ലൈൻസ് ഗ്രാൻഡ് മാർട്ട് ഹൈപ്പർമാർക്കറ്റും നൽകി. കൂടാതെ ഗിഫ്റ്റ് വൗച്ചർ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വിജയികൾക്കും മറ്റു മത്സരാർത്ഥികൾക്കും സമ്മാനിച്ചു.

പാചക മത്സരത്തോടനുബന്ധിച്ച് കലാസാംസ്കാരിക സദസ്സുകളും അരങ്ങേറി. ഫൈസൽ കൊണ്ടോട്ടി ദൃശ്യാവിഷ്കാരം നിർവഹിച്ച, കൊണ്ടോട്ടിയുടെ ചരിത്ര പാരമ്പര്യവും പൈതൃകവും വിവരിച്ച കൊണ്ടോട്ടിയിലൂടെ എന്ന ഡോക്യുമെന്ററി ഏറെ പ്രശംസ പിടിച്ചുപറ്റി. സാമൂഹിക ബോധവൽക്കരണം ആസ്പദമാക്കിയുള്ള തീം ഡാൻസ് ഉൾപ്പെടെ മറ്റു കലാപരിപാടികളും നടന്നു.

സാംസ്‌കാരിക സമ്മേളനം കൊണ്ടോട്ടിയൻസ്@ദമ്മാം ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു.

കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക മാധ്യമ പൊതുപ്രവർത്തനരംഗത്ത് പ്രമുഖരായ ഒ. പി. ഹബീബ് (കെഎംസിസി), ഇ.കെ. സലീം (ഒഐ സി സി ), രഞ്ജിത്ത് വടകര (നവോദയ), ജമാൽ വില്യാ പ്പിള്ളി (നവയുഗം), സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം, മുജീബ് കളത്തിൽ, ഹബീബ്,സാജിത് ആറാട്ടുപുഴ,അഷ്‌റഫ്‌ ആളത്ത്, നൗഷാദ് കണ്ണൂർ,താജു അയ്യാരിൽ, സലീം,ആസിഫ് താനൂർ, Dr, സിന്ധു വിനു, ഹുസ്ന തുടങ്ങിയ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂരിന്റെ നേതൃത്വത്തിൽ സെക്രട്ടറി അഷ്റഫ് തകൊണ്ടോട്ടി , ട്രഷറർ സിദ്ധിക്ക് ആനപ്ര, ഓർഗനൈസിംഗ് സെക്രട്ടറി ഷമീർ വി.പി, വൈസ് പ്രസിഡണ്ട് റിയാസ് മരക്കാട്ടുതൊടിക, ഷറഫു വലിയ പറമ്പ്,നിഹാൽ, റഷീദ്,ജുസൈർ തോട്ടത്തിൽ, ബബീഷ് രാജ്, സഹീർ മജ്‌ദാൽ, ആസിഫ് മേലങ്ങാടി, സൈനുദ്ദീൻ വലിയപറമ്പ്, ഇഖ്ബാൽ ചുണ്ടക്കാടൻ, നിയാസ് ബിനു, ഇ.എം. മുഹമ്മദ് കുട്ടി ഖഫ്ജി, ഉമ്മർ കോട്ടയിൽ അൽഹസ, റസാഖ് ബാബു, സുഹൈൽ ഹമീദ്, മെഹബൂബ് ബാബു, ബുഷ്റ റിയാസ്, നംഷിദ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

ദമ്മാമിൽ പാചക മത്സരം മാർച്ച് ഒന്നിന്
ദമ്മാം : ദമ്മാം കൊണ്ടോട്ടിയൻസ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന പാചക മത്സരം ദമാം റോയൽ മലബാർ റസ്റ്റോറൻറ് ഹാളിൽ വെച്ച് മാർച്ച് ഒന്നിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതൽ വൈകിട്ട് 7 മണി വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് മടക്കയാത്ര ഉൾപ്പടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കും.

മത്സരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കാളികളാകാം.

പരിപാടിയോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും സാംസ്കാരിക സദസും ഉണ്ടാകും.

സൗദി കിഴക്കൻ പ്രവിശ്യയിലെ രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ, പൊതുപ്രവർത്തന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി കുടുംബ സംഗമവും പാചക മത്സരവും സംഘടിപ്പിച്ചു
മസ്കറ്റ് കെഎംസിസി അൽഖുദ് ഏരിയ കമ്മറ്റി ഫാമിലിയ അൽഖുദ് 2024 കുടുംബ സംഗമവും പാചക മത്സരവും നസീം ഫാം ഹൗസിൽ നടന്നു.

അൽഖുദ് കെ.എം.സി.സി കുടുംബാംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങളുമായി ആവേശത്തോടെയാണ് മത്സരാർത്ഥികൾ പങ്കെടുത്തത്.

ഒന്നാം സമ്മാനത്തിന് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത സ്മാർട് ടി.വി ഫസ്ന ഫർഹാന കരസ്ഥമാക്കി. രണ്ടാം സമ്മാനം സ്പോൺസർ ചെയ്ത സീ ഷെൽ റസ്റ്റോറൻ്റ് നല്കിയ ഡിന്നർ സെറ്റിന് റഹ്മ ഇഖ്ബാൽ അർഹയായി. മൂന്നാം സമ്മാനം സ്പോൺസർ ചെയ്ത അറേബ്യൻ ഫാൽക്കൺ ഇൻഷൂറൻസ് കമ്പനി നല്കിയ മിക്സി നൗറിൻ യൂനുസ് കരസ്ഥമാക്കി.

പാചക മത്സര വിധി കർത്താക്കളായി പങ്കെടുത്ത ഷെഫുമാർ ശിഹാബ്, എൽദോ, ബേസിൽ എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങളും നടന്നു. മ്യൂസിക്കൽ ചെയർ, കുളം കര, പെനാൾട്ടി ഷൂട്ട്‌ ഔട്ട്‌, ചിത്ര രചന മത്സരം, ചാക്കിലോട്ടം, ലെമൺ സ്പൂൺ, വടം വലി, മ്യൂസിക്കൽ ബോൾ, മെമ്മറി ടെസ്റ്റ് എന്നി വിവിധ മത്സരങ്ങൾ അരങ്ങേറി.മത്സരത്തിൽ വിജയിച്ച മുഴുവൻ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, ട്രഷറർ പി ടി കെ. ഷമീർ, സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഷാഹുൽ ഹമീദ് കോട്ടയം, ഫൈസൽ മുണ്ടൂർ, ടി.പി.മുനീർ ഷാജഹാൻ, അബ്ദുൽ ഹകീം പാവറട്ടി,ഡോ. സയ്യിദ് സൈനുൽ ആബിദ്,സിവിഎം ബാവ വേങ്ങര, അബ്ദുൽ ഹമീദ് കുറ്റ്യാടി, ജാബിർ മയ്യിൽ,ഫൈസൽ ആലുവ, വി.എം.അബ്ദുൽ സമദ്, ഷദാബ് തളിപ്പറമ്പ്,ഇജാസ് അഹമ്മദ്, നാസർ കണ്ടിയിൽ, അൻസാർ എന്നിവർ നേതൃത്വം നല്കി.