Cooperative – Chandrika Daily

മൂന്ന്‌ തവണ അം​ഗമായവർക്ക് സഹകരണ സംഘത്തിലേക്ക് വീണ്ടും മത്സരിക്കാം; വിലക്ക് റദ്ദാക്കി ​ഹൈക്കോടതി
സഹകരണ സംഘം ഭരണ സമിതിയിൽ തുടർച്ചയായി മൂന്ന്‌ തവണ അം​ഗമായവർക്ക് തുടർന്നു മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുന്ന സ​ഹകരണ നിയമത്തിലെ ഭേദ​ഗതി ഹൈക്കോടതി റദ്ദാക്കി. സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ന​ഗരേഷിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി ​ഹർജിക്കാർ ചോദ്യം ചെയ്ത മറ്റെല്ലാ ഭേദ​ഗതികളും ശരിവച്ചു.

സർക്കാരിനു നിയമങ്ങളിലൂടെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെങ്കിലും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ സംഘങ്ങളുടെ ജനാധിപത്യ പ്രവർത്തനങ്ങളിൽ ഇടപെടാനാകില്ലെന്നു കോടതി പറഞ്ഞു.

ഭരണസമിതി അം​ഗങ്ങൾക്കു കൂടുതൽ അനുഭവപരിചയമുണ്ടാകുന്നത് സ​ഹകരണ സംഘത്തിനു പ്രയോജനകരമാണു. ദീർഘകാലം ഭരണ സമിതിയിലിരുന്നാൽ സ്ഥാപിത താത്പര്യം ഉണ്ടാകുമെന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ പരി​ഗണിക്കേണ്ടത് ജനറൽ ബോഡി അം​ഗങ്ങളാണ്.

ജനറൽ ബോഡിക്കു ആവശ്യമെങ്കിൽ നിയമാവലിയിൽ വ്യവസ്ഥകൾ ചേർക്കാം. സർക്കാർ ഇത്തരത്തിൽ വിലക്കേർപ്പെടുത്തുമ്പോൾ ഏറ്റവും മികച്ച അം​ഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡിയുടെ അവകാശത്തിൽ ഇടപെടുകയാണ്.

ക്രെഡിറ്റ് സൊസൈറ്റികൾക്കാണ് ഇത്തരത്തിൽ വിലക്ക് ബാധകമാക്കിയത്. എന്നാൽ എല്ലാ സഹകരണ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വ്യവസ്ഥ വിവേചനപരമാണെന്നും കോടതി പറഞ്ഞു.

ദമ്മാമിൽ കൊണ്ടോട്ടികൂട്ടായ്മ രൂപീകരിച്ചു
അഷ്‌റഫ് ആളത്ത്

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടി നിവാസികൾക്കായി ‘കൊണ്ടോട്ടിയൻസ് @ദമ്മാം’ എന്ന പുതിയ കൂട്ടായ്മക്ക് രൂപം നൽകി.

റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹമീദ് ചേനങ്ങാടൻ അധ്യക്ഷത വഹിച്ചു.

ബദർ അൽ റാബി എംഡിയുമായ അഹ്‌മദ്‌ പുളിക്കൽ (വല്യപ്പുക്ക) മുഖ്യാതിഥിയായി.

സിദ്ദീഖ് ആനപ്ര സംഘടനയുടെ പ്രവർത്തനലക്ഷ്യങ്ങൾ അവതരിപ്പിച്ചു.

നാടിനും നാട്ടുകാർക്കും വേണ്ടി സാമൂഹികമായി ഇടപെടുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുന്നതിനും വേണ്ടിയാണ് പുതിയ കൂട്ടായ്മയെന്ന് അദ്ദേഹം പറഞ്ഞു.

കബീർ കൊണ്ടോട്ടി, ശറഫുദീൻ വലിയപറമ്പ് എന്നിവർ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. ഇ എം മുഹമ്മദ് കുട്ടി (ഖഫ്ജി), ഉമ്മർ കോട്ടയിൽ (അൽ ഹസ്സ ), ശംസീർ മുതുപറമ്പ്, ശറഫുദീൻ വലിയപറമ്പ്, അബ്ദുൽ ബാരി നദ്‌വി, ഫൈസൽ എടക്കോട്ട് ആശംസകൾ നേർന്നു.

തുടർന്ന് ഗാനമേള, നൃത്തനൃത്യങ്ങൾ തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. റഫീഖ് മുതുവല്ലൂർ, ബുഷ്‌റ റിയാസ്, റിഷാൻ, അലി നയാബസാർ, ഫൈസൽ എടക്കോട്ട് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. നംഷീദ ഷമീർ കവിത അവതരപ്പിച്ചു.

ക്വിസ് മത്സരത്തിന് റിയാസ് മരക്കാട്ട്തൊടിക നേതൃത്വം നൽകി.

ജുസൈർ കാന്തക്കാട് രജിസ്ട്രേഷൻ ഡെസ്ക് നിയന്ത്രിച്ചു.

അഷ്‌റഫ് തുറക്കൽ,സുലൈമാൻ റോമാ കാസ്റ്റിൽ, ആസിഫ് മേലങ്ങാടി എന്നിവർ സമ്മാനദാനം നടത്തി.

കൊണ്ടോട്ടിയൻസ് @ദമ്മാം കൂട്ടായ്മയുടെ ഭാരവാഹികളായി ആലിക്കുട്ടി ഒളവട്ടൂർ (പ്രസിഡന്റ) അഷ്‌റഫ് തുറക്കൽ (ജനറൽ സെക്രട്ടറി) വി പി ഷമീർ കൊണ്ടോട്ടി (ഓർഗനൈസിങ് സെക്രട്ടറി) ശരീഫ് മുസ്‌ലിയാരങ്ങാടി ചോല, റിയാസ് മരക്കാട്ട്തൊടിക (വൈസ് പ്രസിഡന്റ) ആസിഫ് മേലങ്ങാടി, സഹീർ മുസ്‌ലിയാരങ്ങാടി (ജോയിന്റ് സെക്രട്ടറി) സിദ്ദിഖ് ആനപ്ര (ട്രഷറർ) വല്യാപ്പുക്ക, ഹമീദ് ചേനങ്ങാടൻ, കബീർ കൊണ്ടോട്ടി, ശറഫുദ്ദീൻ വലിയപറമ്പ് (ഉപദേശക സമിതി)എന്നിവരുൾപ്പെടെ പതിനഞ്ച് അംഗ പ്രവർത്തക സമിതിയെ യോഗം തിരഞ്ഞെടുത്തു.

വി പി ഷമീർ കൊണ്ടോട്ടി, ജുസൈർ കാന്തക്കാട്, നിയാസ് ബിനു, സമദ് സൽക്കാര, ഉമ്മർ കോട്ടയിൽ, മുഹമ്മദ് കുട്ടി ഖഫ്ജി നേതൃതം നൽകി.

മുഹമ്മദ് റഫാൻ ഖിറാഅത്ത് നടത്തി.