covid india – Chandrika Daily https://www.chandrikadaily.com Mon, 09 Nov 2020 08:08:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg covid india – Chandrika Daily https://www.chandrikadaily.com 32 32 ഇനി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണ്ട; വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ്- പുതിയ മാറ്റങ്ങള്‍ ഇങ്ങനെ https://www.chandrikadaily.com/international-arrivals-new-guidelines-by-mha-dos-and-donts-for-travelling-to-india.html https://www.chandrikadaily.com/international-arrivals-new-guidelines-by-mha-dos-and-donts-for-travelling-to-india.html#respond Mon, 09 Nov 2020 07:54:13 +0000 https://www.chandrikadaily.com/?p=166675 ന്യൂഡല്‍ഹി: വിദേശത്തു നിന്നെത്തുന്നവരുടെ കോവിഡ് ചട്ടങ്ങളില്‍ അടിസ്ഥാപനപരമായ മാറ്റങ്ങള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍. വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിനുള്ള ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ആവശ്യമില്ല എന്നതാണ് സുപ്രധാന മാറ്റം. ഇവര്‍ 14 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം.  ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളില്‍ പറയുന്നു. നേരത്തെ ഇത് 96 മണിക്കൂറായിരുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. നിര്‍ദേശങ്ങള്‍ ഈ ലിങ്കില്‍ വായിക്കാം

ആര്‍ടിപിസിആര്‍ നടത്താതെ എത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ടെസ്റ്റ് നടത്താം. ഡല്‍ഹി, കൊച്ചി, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. ഈ ടെസ്റ്റില്‍ നെഗറ്റീവാണെങ്കിലും ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏഴു ദിവസം ഹോം ക്വാറന്റീനുമായിരിക്കുമെന്ന് പ്രോട്ടോകോളില്‍ പറയുന്നു.

അടിയന്തര സാഹചര്യത്തില്‍ യാത്ര പുറപ്പെടുന്നവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് ഡല്‍ഹി വിമാനത്താവളത്തിന്റെ പോര്‍ട്ടലില്‍ (www.newdelhiairport.in) രജിസ്റ്റര്‍ ചെയ്യണം. ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, മാതാപിതാക്കളോടും പത്തു വയസുവരെയുള്ള കുട്ടികളോടും ഒപ്പമുള്ള യാത്രകള്‍ എന്നിവയ്ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ 14 ദിവസം ക്വാറന്റീന്‍ കഴിയണം.

എല്ലാ യാത്രക്കാരോടും ആരോഗ്യ സേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/international-arrivals-new-guidelines-by-mha-dos-and-donts-for-travelling-to-india.html/feed 0
ശുഭവാര്‍ത്ത; അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ https://www.chandrikadaily.com/covid-19-vaccine-india.html https://www.chandrikadaily.com/covid-19-vaccine-india.html#respond Tue, 13 Oct 2020 11:48:20 +0000 https://www.chandrikadaily.com/?p=161319 ഡല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്താനുള്ള പദ്ധതികള്‍ വിദഗ്ധ സംഘങ്ങളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്?ത് വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാക്‌സിന്‍ എന്ന്, എപ്പോള്‍ തയ്യാറാവുമെന്ന് കൃത്യമായി പറയാന്‍ ആകില്ല. 2021 ആദ്യ പാദത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാമുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ സുരക്ഷിതത്വം, ഉത്പാദനം, വില, വിതരണം എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്ന് വരികയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നാല് കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് നടന്നുവരുന്നുണ്ട്. കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും, ഈ വര്‍ഷം അവസാനത്തോടെയോ, അടുത്ത വര്‍ഷം ആദ്യത്തോടെയോ വാക്‌സിന്‍ ലഭ്യമാക്കുമെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ റഷ്യ അവര്‍ വികസിപ്പിച്ച വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. പല രാഷ്ട്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ പരീക്ഷണ വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/covid-19-vaccine-india.html/feed 0