crime news – Chandrika Daily https://www.chandrikadaily.com Sun, 23 Nov 2025 17:15:50 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg crime news – Chandrika Daily https://www.chandrikadaily.com 32 32 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍ https://www.chandrikadaily.com/a-60-year-old-woman-was-strangled-to-death-a-youth-was-arrested-in-uttar-pradesh.html https://www.chandrikadaily.com/a-60-year-old-woman-was-strangled-to-death-a-youth-was-arrested-in-uttar-pradesh.html#respond Sun, 23 Nov 2025 17:15:50 +0000 https://www.chandrikadaily.com/?p=364999 ലഖ്‌നൗ: തന്നെ വിവാഹം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്‍ 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ റോഡരികില്‍ കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.

അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന്‍ (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്‌റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്‍ ഫോണ്‍ പോലിസ് വീണ്ടെടുത്തു.

ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന്‍ സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്‍ കാരണമായത്. നവംബര്‍ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജോഷിന കൊല്‍ക്കത്തയില്‍ നിന്ന് ആഗ്രയില്‍ എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്‍പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്‍ ഇമ്രാന്‍ അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 13ന് ജോഷിനയെ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്‍ ഹാഥ്‌റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങിയ ഇമ്രാന്‍ ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്‍ കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ സമ്മതിച്ചു.

]]>
https://www.chandrikadaily.com/a-60-year-old-woman-was-strangled-to-death-a-youth-was-arrested-in-uttar-pradesh.html/feed 0
ചേര്‍ത്തലയില്‍ ഹോട്ടലില്‍ ഗുണ്ടാ അക്രമണം; നാല് പേര്‍ക്ക് പരിക്ക് https://www.chandrikadaily.com/gangster-attack-on-cherthala-hotel-four-people-were-injured.html https://www.chandrikadaily.com/gangster-attack-on-cherthala-hotel-four-people-were-injured.html#respond Sat, 01 Nov 2025 08:06:02 +0000 https://www.chandrikadaily.com/?p=361389 ആലപ്പുഴ: ചേര്‍ത്തലയിലെ ഒരു ഹോട്ടലില്‍ ഗുണ്ടാ അക്രമണം. ആളു മാറിയുണ്ടായ തെറ്റിദ്ധാരണയിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

ചേര്‍ത്തല സെന്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റെസ്റ്റോറന്റിലാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്യാനായി ചേര്‍ത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലില്‍ എത്തുകയായിരുന്നു. വാഹനം ഓടിച്ചതെന്ന തെറ്റിദ്ധാരണയിലായിരുന്നു ഹോട്ടലിലെ ജീവനക്കാരനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.

പിടിച്ചുമാറ്റാനെത്തിയ വനിതാ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താക്കളെയും മര്‍ദിച്ചതായും റിപ്പോര്‍ട്ട്. പിന്നീട് ആളു മാറിയെന്നാണ് പ്രതികള്‍ക്ക് വിവരം ലഭിച്ചത്.

ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പതിനേഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭിറാമിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ രണ്ടു മാസം മുമ്പാണ് ഇയാള്‍ തിരിച്ചെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

]]>
https://www.chandrikadaily.com/gangster-attack-on-cherthala-hotel-four-people-were-injured.html/feed 0
യുവതിയെയും ആണ്‍ സുഹൃത്തിനെയും വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി https://www.chandrikadaily.com/the-woman-and-her-male-friend-were-found-burnt-in-their-home.html https://www.chandrikadaily.com/the-woman-and-her-male-friend-were-found-burnt-in-their-home.html#respond Wed, 20 Aug 2025 12:40:15 +0000 https://www.chandrikadaily.com/?p=351056 കണ്ണൂരില്‍ യുവതിയെയും ആണ്‍ സുഹൃത്തിനെയും വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കുറ്റിയാട്ടൂരിലാണ് സംഭവം. ഉരുവച്ചാല്‍ സ്വദേശി പ്രവീണ കുട്ടാവ് സ്വദേശി ജിജേഷ് എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രവീണയുടെ നില അതീവ ഗുരുതരമാണ്.

ജിജേഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടി കൂടുകയായിരുന്നു. അപ്പോഴേക്കും ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായ നിലയില്‍ തുടരുകയാണ്.

]]>
https://www.chandrikadaily.com/the-woman-and-her-male-friend-were-found-burnt-in-their-home.html/feed 0
സ്‌കൂളില്‍ എത്താന്‍ വൈകി; 5ാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി അധികൃതര്‍ https://www.chandrikadaily.com/arriving-late-to-school-the-authorities-made-the-5th-grader-sit-alone-in-a-dark-room.html https://www.chandrikadaily.com/arriving-late-to-school-the-authorities-made-the-5th-grader-sit-alone-in-a-dark-room.html#respond Thu, 14 Aug 2025 09:24:51 +0000 https://www.chandrikadaily.com/?p=350355 സ്‌കൂളില്‍ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതായി പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഇരുട്ടുമുറിയില്‍ ഇരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ബന്ധുക്കളെ അറിയിച്ചു.

സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്. വിഷയം അന്വേഷിക്കാന്‍ എത്തിയ രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറിയതായും ആരോപിച്ചു. കുട്ടിയെ ടിസി നല്‍കി പറഞ്ഞുവിടുമെന്നും വൈകി വന്നാല്‍ വെയിലത്ത് ഓടിക്കുമെന്നും അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. രണ്ട് മിനിറ്റ് മാത്രം വൈകിയതിന് ആദ്യം ഗ്രൗണ്ടില്‍ ഓടിച്ചതിന് ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതെന്ന് കുട്ടി പ്രതികരിച്ചു.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തുകയാണ്. കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനും പരാതി നല്‍കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/arriving-late-to-school-the-authorities-made-the-5th-grader-sit-alone-in-a-dark-room.html/feed 0
കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി https://www.chandrikadaily.com/complaint-that-the-mother-was-sexually-assaulted-by-her-son-who-was-addicted-to-drugs-in-kochi.html https://www.chandrikadaily.com/complaint-that-the-mother-was-sexually-assaulted-by-her-son-who-was-addicted-to-drugs-in-kochi.html#respond Thu, 07 Aug 2025 16:13:07 +0000 https://www.chandrikadaily.com/?p=349724 കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. മകന്‍ തുടര്‍ച്ചയായി അമ്മയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. മകന്‍ ലഹരിക്കടിമയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

]]>
https://www.chandrikadaily.com/complaint-that-the-mother-was-sexually-assaulted-by-her-son-who-was-addicted-to-drugs-in-kochi.html/feed 0
ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച സംഭവം; അഭിഭാഷകന്‍ പിടിയില്‍ https://www.chandrikadaily.com/the-incident-where-balachandra-menon-was-threatened-and-tried-to-extort-money-lawyer-arrested.html https://www.chandrikadaily.com/the-incident-where-balachandra-menon-was-threatened-and-tried-to-extort-money-lawyer-arrested.html#respond Thu, 07 Aug 2025 15:33:16 +0000 https://www.chandrikadaily.com/?p=349721 നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുകയും ചെയ്ത അഭിഭാഷകന്‍ പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശി സംഗീത് ലൂയിസാണ് (46) പിടിയിലായത്. ഈ കേസിലെ ഒന്നാംപ്രതി നടി മിനു മുനീറിനെ സൈബര്‍ ക്രൈം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.നിരവധി കേസുകളില്‍ പ്രതിയായ സംഗീതിനെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.

കൊച്ചി സിറ്റി സൈബര്‍ പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. 2023ല്‍ കുണ്ടറ പൊലീസ് കാപ്പ പ്രകാരം ഇയാളെ റൗഡിയായി പ്രഖ്യാപിച്ച് കരുതല്‍തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

]]>
https://www.chandrikadaily.com/the-incident-where-balachandra-menon-was-threatened-and-tried-to-extort-money-lawyer-arrested.html/feed 0
പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; യുവാവിനെതിരെ കേസ് https://www.chandrikadaily.com/the-incident-where-the-cat-was-killed-and-cut-into-pieces-was-circulated-case-against-the-youth.html https://www.chandrikadaily.com/the-incident-where-the-cat-was-killed-and-cut-into-pieces-was-circulated-case-against-the-youth.html#respond Wed, 06 Aug 2025 05:14:17 +0000 https://www.chandrikadaily.com/?p=349596 പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തി ചെറുപ്പുളശ്ശേരി സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്.

പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കി, പിന്നീട് അതിനെ കൊന്ന് തലയും ശരീര ഭാഗങ്ങളും വേര്‍തിരിച്ച് ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ലോറി ഡ്രൈവറായ ഷജീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മൃഗസ്‌നേഹിയായ ജിനീഷിന്റെ പരാതിയിലാണ് നിലവില്‍ ഷജീറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

]]>
https://www.chandrikadaily.com/the-incident-where-the-cat-was-killed-and-cut-into-pieces-was-circulated-case-against-the-youth.html/feed 0
പൂച്ചയെ കൊന്ന് തലയും ശരീര ഭാഗങ്ങളും കഷ്ണങ്ങളാക്കി; പിന്നാലെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിട്ട് യുവാവ് https://www.chandrikadaily.com/the-cat-was-killed-and-the-head-and-body-parts-were-cut-into-pieces-then-the-young-man-posted-an-instagram-story.html https://www.chandrikadaily.com/the-cat-was-killed-and-the-head-and-body-parts-were-cut-into-pieces-then-the-young-man-posted-an-instagram-story.html#respond Mon, 04 Aug 2025 07:07:14 +0000 https://www.chandrikadaily.com/?p=349367 പാലക്കാട് പൂച്ചയെ കൊന്ന് തലയും ശരീര ഭാഗങ്ങളും കഷ്ണങ്ങളാക്കി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിട്ട് യുവാവ്. സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവര്‍ ഷജീറാണ് ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലൂടെ സ്‌റ്റോറി പോസ്റ്റ് ചെയ്തത്.

പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേര്‍തിരിച്ചു വച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

]]>
https://www.chandrikadaily.com/the-cat-was-killed-and-the-head-and-body-parts-were-cut-into-pieces-then-the-young-man-posted-an-instagram-story.html/feed 0
കൊല്ലത്ത് കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ മര്‍ദിച്ചു; പിന്നാലെ അക്രമിസംഘം വാഹനത്തിന് തീയിട്ടു https://www.chandrikadaily.com/car-stopped-in-kollam-and-passenger-beaten-up-later-the-gang-set-fire-to-the-vehicle.html https://www.chandrikadaily.com/car-stopped-in-kollam-and-passenger-beaten-up-later-the-gang-set-fire-to-the-vehicle.html#respond Sun, 03 Aug 2025 13:58:03 +0000 https://www.chandrikadaily.com/?p=349309 കൊല്ലത്ത് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമണം. വര്‍ക്കല സ്വദേശികളായ കണ്ണന്‍, ആദര്‍ശ് എന്നിവര്‍ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരനെ മര്‍ദിച്ച ശേഷം വാഹനത്തിന് തീയിട്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പൂതക്കുളം സ്വദേശി ശംഭുവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. പറവൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

]]>
https://www.chandrikadaily.com/car-stopped-in-kollam-and-passenger-beaten-up-later-the-gang-set-fire-to-the-vehicle.html/feed 0
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാക്കള്‍; അറസ്റ്റില്‍ https://www.chandrikadaily.com/1youth-set-fire-to-fathers-autorickshaw-who-questioned-him-for-molesting-his-daughter-arrested.html https://www.chandrikadaily.com/1youth-set-fire-to-fathers-autorickshaw-who-questioned-him-for-molesting-his-daughter-arrested.html#respond Sun, 03 Aug 2025 12:30:15 +0000 https://www.chandrikadaily.com/?p=349306 പാലക്കാട് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. മേപ്പറമ്പ് കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് അക്രമികള്‍ കത്തിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. സംഭവത്തില്‍ പ്രദേശവാസികളായ ആഷിഫ് , ഷെഫീഖ് എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തില്‍ പ്രകോപിതരായി അക്രമികള്‍ ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നു.

‘ഒരുമാസത്തോളമായി മോളെ സ്‌കൂളില്‍ പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും ശല്യം ചെയ്യുകയാണ്. രണ്ട് മൂന്ന് തവണ മോളെന്നോട് പറഞ്ഞു. ചെറിയ കുട്ടികളായിരിക്കും എന്ന് വെച്ച് ഞാന്‍ അത് വിട്ട് കളഞ്ഞു. എന്നാല്‍ കാര്‍ തുറന്ന് കയറെഡീ എന്നൊക്കെ യുവാവ് മകളോട് പറഞ്ഞു. ഇനി പോകുന്നില്ലെന്ന് മകള്‍ പറഞ്ഞപ്പോഴാണ് ശല്യപ്പെടുത്തുന്നവരെ അന്വോഷിച്ച് ഇറങ്ങിയത്. പത്തുമുപ്പത് വയസുള്ള പയ്യനാണ് കുട്ടിയെ ശല്യം ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോറിക്ഷ ഓടി തിരിച്ച് വരുമ്പോള്‍ കണ്ടപ്പോള്‍ കാര്യം ഞാന്‍ തിരക്കി. പൊലീസില്‍ പരാതിപെടുമെന്നും യുവാവിനോട് പറഞ്ഞു. ഓട്ടോറിക്ഷ കത്തുന്നത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. പിന്നീട് എല്ലാവരും ചേര്‍ന്നാണ് തീകെടുത്തിയത്. ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല,’ റഫീഖ് പറഞ്ഞു.

]]>
https://www.chandrikadaily.com/1youth-set-fire-to-fathers-autorickshaw-who-questioned-him-for-molesting-his-daughter-arrested.html/feed 0