csir – Chandrika Daily https://www.chandrikadaily.com Sun, 19 Oct 2025 08:37:16 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg csir – Chandrika Daily https://www.chandrikadaily.com 32 32 യു.ജി.സി നെറ്റ് 2025 ഡിസംബര്‍ സെഷന്‍; അപേക്ഷ നവംബര്‍ ഏഴുവരെ https://www.chandrikadaily.com/ugc-net-2025-deccembber-session-application-till-november-7th.html https://www.chandrikadaily.com/ugc-net-2025-deccembber-session-application-till-november-7th.html#respond Sun, 19 Oct 2025 08:36:11 +0000 https://www.chandrikadaily.com/?p=359212 ശാസ്ത്ര ഇതര വിഷയങ്ങളിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്(ജെ.ആര്‍.എഫ്), അസിസ്റ്റന്റ് പ്രഫസര്‍ നിയമനം, പിഎച്ച്.ഡി പ്രവേശനം എന്നിവക്കുള്ള യോഗ്യത പരീക്ഷയായ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് 2025 ഡിസംബര്‍ സെഷന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷാ നടത്തിപ്പ് ചുമതല. നവംബര്‍ ഏഴ് ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി.

മൂന്ന് കാറ്റഗറികളിലായാണ് അപേക്ഷകരെ പരിഗണിക്കുക.

1. കാറ്റഗറി 1-ജെ.ആര്‍.എഫിനും അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനും

2. കാറ്റഗറി 2-അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും

3. കാറ്റഗറി 3-പിഎച്ച്.ഡി പ്രവേശനത്തിന് മാത്രം.

കാറ്റഗറി 1ന് അര്‍ഹത നേടുന്നവര്‍ക്ക് പിഎച്ച്.ഡി പ്രവേശനത്തിനും അര്‍ഹതയുണ്ട്. അങ്ങനെയുള്ളവര്‍ യു.ജി.സി വ്യവസ്ഥകള്‍ പ്രകാരമുള്ള ഇന്റര്‍വ്യൂ അഭിമുഖീകരിക്കണം.

കാറ്റഗറി രണ്ടില്‍ യോഗ്യത നേടുന്നവര്‍ക്ക് ജെ.ആര്‍.എഫ് അര്‍ഹത ഉണ്ടായിരിക്കില്ല.

കാറ്റഗറി 2,3 എന്നിവ യു.ജി.സി നെറ്റ് യോഗ്യത, പിഎച്ച്.ഡി പ്രവേശനത്തിനുള്ള സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകള്‍ക്ക് പകരമുള്ള പ്രവേശന പരീക്ഷയായി പരിഗണിക്കും.

നാലുവര്‍ഷ ബിരുദക്കാര്‍ക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. എന്നാല്‍ ഇവര്‍ക്ക് അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് അര്‍ഹത ഉണ്ടാകില്ല.

ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവരുടെ പ്രായം 30 വയസ് കവിയരുത്. 2025 ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. വനിതകള്‍ക്കും ഗവേഷണ പരിചയമുള്ളവര്‍ക്കും അഞ്ചുവര്‍ഷം വരെ പ്രായപരിധിയില്‍ ഇളവുണ്ട്. എന്നാല്‍ അസിസ്റ്റന്റ് പ്രഫസര്‍ അര്‍ഹതക്കും പിഎച്ച്.ഡി പ്രവേശനത്തിനും അപേക്ഷിക്കാന്‍ പ്രായപരിധി ഇല്ല.

ഡിസംബര്‍ 31 മുതല്‍ ജനുവരി ഏഴുവരെയാണ് പരീക്ഷനടക്കുക. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. മൂന്നുമണിക്കൂറാണ് പരീക്ഷാ ദൈര്‍ഘ്യം. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഇല്ല.

ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ ഏഴ് രാത്രി 11.50 വരെയാണ് അപേക്ഷ അയക്കാനുള്ള സമയം. ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് അപേക്ഷ ഫീസ്. മറ്റ് വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷയിലെ പിശകുകള്‍ തിരുത്താന്‍ നവംബര്‍ 10 മുതല്‍ 12 വരെ സമയം അനുവദിക്കും.

]]>
https://www.chandrikadaily.com/ugc-net-2025-deccembber-session-application-till-november-7th.html/feed 0