dammam – Chandrika Daily
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
ദമ്മാം : സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ദമ്മാം അൽ ഒറൂബയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ വെസ്റ്റ് ദമ്മാം മുൻസിപ്പാലിറ്റി മേധാവി എഞ്ചിനീയർ ഫായിസ് അൽ അസ്മാരി, അൽബീർ അസോസിയേഷൻ ജനറൽ സെക്രട്ടറി എഞ്ചിനീയർ ഇബ്രാഹിം അബു അബ്ഹ എന്നിവർ ചേർന്ന് പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കൂടുതൽ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.
81268 സ്ക്വയർഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ്, വീട്ടുകരണങ്ങൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, സ്റ്റേഷനറി, ടോയ്സ് തുടങ്ങിയവുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്ല ഓഫറുകളുമുണ്ട്. ഉപഭോക്താകൾക്കായി മികച്ച പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു:
സുസ്ഥിരതയുടേയും ഊർജ്ജസംരക്ഷണത്തിന്റെയും പ്രധാന്യം ഉയർത്തികാട്ടി ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ പ്രവർത്തനം ആരംഭിച്ചു. കാനൂ ക്ലീൻമാക്സുമായി സഹകരിച്ചാണ് പദ്ധതി. കാനൂ ഡയറക്ടർ അഹമ്മദ് അബ്ദുല്ല അലി മുഹമ്മദ് കാനൂ, പ്രസിഡന്റ് തലാൽ ഫൗസി അഹമ്മദ് അലി കാനൂ, കാനൂ ഇൻഡസ്ട്രിയൽ ആൻഡ് എനർജി സിഇഒ മനോജ് കെ ത്രിപാഠി എന്നിവരുടെ സാന്നിദ്ധ്യത്തിൽ, 707.7 കിലോവാൾട്ടിലുള്ള റൂഫ്ടോപ്പ് സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർവ്വഹിച്ചു. പ്രതിവർഷം 535 ടൺ കാർബൺ എമിഷൻ കുറയ്ക്കുന്നതിന് പുതിയ സോളാർ പ്ലാന്റ് വഴിവയ്ക്കും. സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായുള്ള സുസ്ഥിരതാ പദ്ധതികൾക്ക് പിന്തുണ നൽകിയാണ് ലുലുവിന്റെ സോളാർ പ്രൊജ്ക്ട്. പരിസ്ഥിതി ഊർജ്ജ സംരക്ഷണത്തിന്റെ പ്രധാന്യം മുൻനിർത്തിയാണ് പദ്ധതി.
ഷബ്‌ന നജീബിന്റെ നോവൽ ലാൽ ജോസ് പ്രകാശനം ചെയ്തു
ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ സഊദിയിൽ പ്രകാശനം ചെയ്തു.
അൽഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്രസംവിധായകൻ ലാൽ ജോസ് ആണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
എഴുത്ത് എപ്പോഴും ഒരാളുടെ ആത്മാവിഷ്‌ക്കാരമാണെന്ന് ലാൽ ജോസ് പറഞ്ഞു. ഏകാന്തതയും സ്വച്ഛതയും ആവോളം ആവശ്യമുള്ള ഇടമാണ് സർഗ്ഗാവിഷ്കാരത്തിന്റെ പണിപ്പുര. തീരെ ചെറുതായ ഒരു സ്വരം പോലും എഴുത്തിടത്തിൽ ചിന്തകളെ അപഹരിച്ചേക്കാം. എന്നിട്ടും പ്രവാസജീവിതത്തിൻറെ യാന്ത്രികതകൾക്കിടയിൽ ഷബ്ന നജീബിനെപ്പോലൊരു തിരക്കുള്ള സാമൂഹ്യപ്രവർത്തകക്ക് തൻറെ ചിന്തകളെ ഏകോപിപ്പിക്കാനായത് അഭിനന്ദിക്കപ്പെണ്ടതാണെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ലാൽ ജോസ് പറഞ്ഞു. ഷബ്നയുടെ ഭർതൃമാതാവ് ജമീല മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. പ്രകാശനസമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ മുഹമ്മദ് കുട്ടി കോഡൂർ യോഗം ഉത്ഘാടനം ചെയ്തു. മാധ്യമപ്രവർത്തൻ സാജിദ് ആറാട്ടുപുഴ പുസ്തകപരിചയം നടത്തി. മുഖ്യാതിഥി ലാൽ ജോസിനെ നജ്മുസമാൻ, മുഷാൽ തഞ്ചേരി, ഷാനി പയ്യോളി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഡോ. ടി. പി. മുഹമ്മദ്‌, നജീബ് എരഞ്ഞിക്കൽ, മുസ്തഫ പാവേൽ, ഹുസൈൻ വേങ്ങര, ഷംസു പള്ളിയാളി, റോയ്സൺ, ഓ പി ഹബീബ് എന്നിവർ ചേർന്ന് ലാൽജോസിനുള്ള ഉപഹാരം സമർപ്പിച്ചു. ഷബ്‌ന നജീബിനെ ലാൽ ജോസ് മെമെന്റോ നൽകി ആദരിച്ചു. എഴുത്തുകാരിക്കുള്ള പൊന്നാടയും ഉപഹാരവും ഹാജിറ, സീനത്ത്, ഷിജില ഹമീദ്, മുബീന മുസ്തഫ, ഫൗസിയ റഷീദ്, ഹുസ്നാ ആസിഫ്, ആയിഷ ജലീൽ എന്നിവർ ചേർന്ന് സമ്മാനിച്ചു.
മൻസൂർ പള്ളൂർ, സി അബ്ദുൽ ഹമീദ്, ഡോക്ടർ.സിന്ധു ബിനു, ഇഖ്ബാൽ ആനമങ്ങാട്, അബ്ദുൾ അസീസ് റഫ, ഉമർ ഓമശ്ശേരി, അബ്ദുൽ മജീദ് സിജി, റുഖിയാ റഹ്മാൻ, സുമയ്യാ ഫസൽ , പ്രദീപ്‌ കൊട്ടിയം, നന്ദിനി മോഹൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഷബ്ന നജീബ് മറുപടി പ്രസംഗം നടത്തി.
സാമൂഹ്യ പ്രവർത്തകരായ ഷെരീഫ് എളേറ്റിൽ, നിലാസ് നൈന,ഷാനവാസ് വലിയകത്ത്,ഹുസൈൻ നിലമ്പൂർ എന്നിവരെ വേദിയിൽ ലാൽ ജോസ് ഉപഹാരം നൽകി ആദരിച്ചു.
പുസ്തകത്തിന്റെ പ്രസാധകരായ ഡെസ്റ്റിനി പബ്ലിക്കേഷൻ, ചടങ്ങിനോടനുബന്ധിച്ചു വേദിയിൽ ദൃശ്യവിഷ്കാരമൊരുക്കിയ സഫ്റൺ മുജീബ്, പുസ്തകപ്രകാശനത്തോടനുബന്ധമായി നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയി നൂർ മമ്പാട്, എഴുത്തുകാരിയെയും, മുഖ്യാതിഥിയെയും കുറിച്ചുള്ള വീഡിയോ ചിട്ടപ്പെടുത്തിയ ഷനീബ്അബൂബക്കർ,സാംസ്കാരികപരിപാടികൾക്ക് നേതൃത്വം നൽകിയ നജ്മുസമാൻ ,എന്നിവർക്കും ലാൽജോസ് ഉപഹാരങ്ങൾ സമ്മാനിച്ചു. അഫ്‌റിൻ ,മെഹറിൻ എന്നിർ ഖിറാഅത്ത് നടത്തി.
അനുബന്ധമായി നടന്ന കലാസന്ധ്യയിൽ തന്നു, സാറാ മുവാസ്, ഫാത്തിമാ ഹുദാ, അസിൻ ,വിസ്മയാ സജീഷ്, അദ്വികാ നിതിൻ, ദിയാ ജരാർ, നിഖിൽ മുരളീധരൻ , കല്ല്യാണി ബിനു, റൗഫ് ചാവക്കാട് എന്നിവർ വിവിത പരിപാടികളും കാസർഗോഡ് മൊഞ്ചത്തീസ്‌ ഒരുക്കിയ ഒപ്പനയും ചടങ്ങിന് മിഴിവേകി. അഷ്‌റഫ്‌ ആളത്ത് സ്വാഗതവും ആസിഫ് മേലങ്ങാടി നന്ദിയും പറഞ്ഞു. നിതിൻ കണ്ടമ്പേത്ത്, ഡോ. അമിത ബഷീർ അവതാരകരായിരുന്നു.അൻവർ നജീബ്, അൻവർ നാദിർ , താജുന്നിസ, അഫ്രിൻ ഫാത്തിമ,അദ്നാൻ നജീബ് ,ഫവാസ് എന്നിവരും പങ്കുകൊണ്ടു.നജ്മുസമാൻ, മുഷാൽ , നജീബ് എരഞ്ഞിക്കൽ, സിറാജ് അബൂബക്കർ, റസാഖ് ബാവു, ആസിഫ് ,ഷാനിബ ഉമർ, നിയാസ്, സാബിത്, ജാഫർ, ഹാജറ സലീം, സീനത്ത് അഷ്‌റഫ്‌, ഫൗസിയ, റൂഖിയ റഹ്‌മാൻ, സഫ്രൺ, ഹുസ്ന ആസിഫ് , തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
വൈവിധ്യമാർന്ന അറബിക്, ചൈനീസ്, ഇന്ത്യൻ വിഭവങ്ങളുടെ വിപുലമായ ശ്രേണിതന്നെ സുമ ഫുഡ് കോർട്ട് വിഭാവനം ചെയ്തിട്ടുണ്ട്.
തനത് വിഭവങ്ങൾക്ക് പരിചയസമ്പന്നരായ പാചക്കാരുടെ അഭിരുചിയും റസ്റ്റോറന്റ് രംഗത്ത് സംരംഭകരുടെ ഒരു ദശാബ്ദ കാലത്തെ അനുഭവസമ്പത്തും സുമ ഫുഡ് കോർട്ടിൽ എത്തുന്ന ഭക്ഷണപ്രേമികൾക്ക് നവ്യാനുഭവം പകരുമെന്ന് മാനേജിംഗ് പ്രതിനിധികൾ അവകാശപ്പെട്ടു.
നൂറിലധികം ആളുകളെ ഒന്നിച്ച് ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സീറ്റിങ് സംവിധാനവും ഫാമിലികൾക്ക് അനുയോച്യമായ ക്യാബിൻ സൗകര്യവും പുതിയ ശാഖയിൽ ഉണ്ടാവും. പ്രവാസി സംരംഭകർ നേരിട്ട് നടത്തുന്ന സുമ ഫുഡ് കോർട്ട് ഗ്രൂപ്പിൻറെ അടുത്ത ബ്രാഞ്ച് വൈകാതെ റിയാദിലും തുറന്ന് പ്രവർത്തിക്കുമെന്ന് ഡയറക്ടേഴ്സ് വെക്തമാക്കി.
വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ
ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.
നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.
ശരീരം തളർന്ന സുധീർ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി
ദമ്മാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ വലതു വശം തളർന്ന ചെർപ്പുളശേരി സ്വദേശി സുധീറിനെ കെഎംസിസി വൽഫയർ ടീമിന്റെ സഹായത്താൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. 17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
തിരികെ എത്തിയതിന്റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്. തുടർന്ന് സ്പോൺസർ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും ശരീരത്തിന്റെ വലതു വശത്തിന്റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.
കഴിഞ്ഞ 10 ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തെ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം ദമ്മാം പാലക്കാട്‌ ജില്ലാ കെഎംസിസി അറിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് അൽ ഖോബാർ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അഖ്റബിയ്യ കെഎംസിസി പ്രസിഡന്റ്‌ സലീം തുറക്കൽ എന്നിവരുടെ സഹായം തേടി. ആരോഗ്യ നില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു . ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.
ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.
ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് കൂടെ ഹുസൈൻ നിലമ്പൂരും നാട്ടിലേക്ക് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും സാമ്പത്തിക സഹായവും മറ്റും സ്പോൺസർ ഉറപ്പ് നൽകി. അതനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12:10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ പോയി വീട്ടുകാരെ സമീപം എത്തിച്ചു.
ആശുപത്രിയിലും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്‌ബാൽ ആനമങ്ങാട്, സലീം തുറക്കൽ, മൊയ്‌ദീൻ ദേലം പാടി, ഇർഷാദ് കാവുങ്ങൽ, സക്കറിയ ചൂരിയാട്ട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസ്; ദമ്മാം ചാപ്റ്റർ രൂപീകരിച്ചു
ദമ്മാം: ഉത്തരേന്ത്യൻ ജനതയുടെ ശാക്തീകരണം ലക്ഷ്യം വെച്ച് ബീഹാറിലെ കിഷൻഗഞ്ചിൽ പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷൻറെ പ്രവർത്തനങ്ങൾക്ക് ദമ്മാമിൽ ഐക്യദാർഢ്യം.
ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസിൻറെ കർമ്മപദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദമ്മാമിൽ ‘തകാതുഫ്’ പ്രവർത്തകസമിതി രൂപീകരിച്ചു.
സഊദി ഈസ്റ്റേൺ പ്രൊവിൻസിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനാലംഗ സമിതി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിൽ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. ഇവിടെ ന്യൂനപക്ഷവിഭാഗങ്ങൾ കൂടുതലുള്ള കിഷൻഗഞ്ച് ജില്ല ആസ്ഥാനമായി നോർത്ത് ഇന്ത്യയുടെ നാനോന്മുഖ പുരോഗതിക്ക് ആവശ്യമായത് ചെയ്യുകയും രാഷ്ട്ര നിർമാണ പ്രക്രിയകളിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഖുർതുബ ഫൗണ്ടേഷൻറെ ലക്ഷ്യം.
ഇതിനായി ഗവൺമെൻറ് സ്കൂളുകൾ, മഹല്ലുകൾ, ദളിത് ഗ്രാമങ്ങൾ തുടങ്ങിയവ കേന്ദ്രികരിച്ച് വിവിധ ശാക്തീകരണ പ്രവർത്തനങ്ങൾ ഫൗണ്ടേഷനു കീഴിൽ നടന്നുകൊണ്ടിരിക്കുന്നു. ഭിന്ന ശേഷിക്കാർക്കായി തണൽ സ്പെഷ്യൽ സ്കൂൾ, കാഫിൽ എജു വില്ലേജ്, പബ്ലിക് സ്കൂൾ, ലേണേഴ്സ് ക്ലിനിക്, ആർട്സ് ആൻറ് സയൻസ് കോളേജ്, ലേണിംഗ് സെൻറർ, റോപ് – കരിയർ ഗൈഡൻസ് സെൻറർ, ഖുർആൻ അകാദമി തുടങ്ങിയവ അതിൽ ചിലതാണ്. കേവല രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം ഒരു ജനതയുടെ സമഗ്ര പരിവർത്തനമാണ് ഖുർഥുബ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ വെക്തമാക്കി.
ഖുർത്വുബ ഡയറക്ടർ ഡോ. സുബൈർ ഹുദവിയുടെ നേത്തൃത്വത്തിലാണ് തകാതുഫ് കമ്മിറ്റി രൂപീകരണം നടന്നത്.മുഹമ്മദ് കുട്ടി കോഡൂർ, ഫൈസൽ ഇരിക്കൂർ, സവാദ് ഫൈസി, ജമാൽ മീനങ്ങാടി, മുഹമ്മദ് കുട്ടി ഖഫ്ജി, ഫസൽ മഞ്ചേരി, .ഒ.പി ഹബീബ്, മഹ്മൂദ് പൂക്കാട്, ഹിശാം അൽകോബാർ, ബശീർ പാങ്ങ്, ഉമർ ഓമശേരി, മജീദ് കൊടുവള്ളി, റഹ്മാൻ കാരയാട്, ഫൈസൽ കൊടുമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട തകാതുഫ് അംഗങ്ങൾ. ഡോ. സുബൈർ ഹുദവി, അബൂ ജിർഫാസ് മൗലവി, അബ്ദുൽ മജീദ് കൊടുവള്ളി, ആലിക്കുട്ടി ഒളവട്ടൂർ, സുഹൈൽ ഹുദവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കെഎൻഎം ഗൾഫ് സെക്ടർ പൊതു പരീക്ഷയിൽ ദമ്മാം സലഫി മദ്രസക്ക് 100% വിജയം, റെക്കോർഡ് A+
2023-24 അദ്ധ്യായന വർഷത്തെ കെ.എൻ.എം പൊതു പരീക്ഷയിൽ (ഗൾഫ് സെക്ടർ) ദമ്മാം സലഫി മദ്രസയിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും, റെക്കോർഡ് A+ കരസ്ഥമാക്കുകയും ചെയ്തു.
റഫാൻ ലബീബ് പനക്കൽ, സെഹൻ അഹമ്മദ്, മുഹമ്മദ് ജഹാൻ, ഫൈഹ പിസി, അസാ മറിയം ,  ഇൻഷാ ശിഹാബുദ്ധീൻ,  എന്നിവർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി.
വിജയികളെ അനുമോദിക്കലും സമ്മാനവിതരണവും മദ്രസയുടെ വാർഷിക ദിനത്തിൽ നടക്കുമെന്ന് മദ്രസ മാനേജ്മെന്റ് അറിയിച്ചു.മദ്റസയിൽ 2024-25 വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
വിസിറ്റിംഗ് വിസയിലുള്ളവർക്കും അഡ്മിഷൻ ലഭ്യംമാണ്.
വെള്ളിയാഴ്ചകളിൽ 3pm മുതൽ 8.30pm വരെയാണ് മദ്രസയുടെ പ്രവർത്തന സമയം.
ഗസൽ വിരുന്നൊരുക്കാൻ റാസ ബീഗം ആദ്യമായി ദമ്മാമിലെത്തുന്നു
ദമ്മാം: ആഗോള സംഘടനയായ world Malayalee council ന്റെ അൽ ഖോബാർ പ്രൊവിയൻസിന്റെ ആഭിമുഖ്യത്തിൽ 07/06/2024 വെള്ളിയാഴ്ച കോബാർ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് വൈകിട്ട് 7 മണിക്ക് “മമ കിനാക്കൾ കോർത്ത് കോർത്ത്” എന്ന നാമകരണത്തിൽ മലയാളത്തിലെ പ്രമുഖ ഗസൽ ജോഡികളായ റാസ ബീഗത്തിന്റെ സസൽ വിരുന്ന് സംഘടിപ്പിക്കുന്നു.
സൗദി ഗവൺമെന്റിന്റെ അനുമതിയോടെ ഒരുക്കുന്ന പരിപാടിയിൽ റാസ ബീഗം ബാൻഡിന്റെ മുഴുവൻ കലാകാരന്മാരുടെയും സാന്നിധ്യം ലൈവ് ഗസൽ സന്ധ്യക്ക് കൂടുതൽ മിഴിവേകും.
പ്രശസ്ത പിന്നണി ഗായകൻ ഷഹബാസ് അമനെ ദമ്മാമിന്റെ സംഗീതാസ്വാദർക്ക് പരിചയപ്പെടുത്തിയ ആത്മവിശ്വസത്തിന്റെ ബലത്തിലാണ് WMC ഇത്തവണയും മറ്റൊരു ഗസലുമായി എത്തുന്നത്,
പ്രണയവും വിരഹവും ഒത്തിണങ്ങുന്ന വേറിട്ട സംഗീത വിരുന്നാസ്വദിക്കാൻ എല്ലാ സംഗീതാസ്വകരെയും സ്നേഹപ്പൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു . പരിപാടിക്ക് പങ്കെടുക്കാനുള്ള എൻട്രി കരസ്ഥമാക്കാൻ +966 59 800 9536 , +966 55 830 1341 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് സീറ്റുകൾ ഉറപ്പാക്കാനും സംഗീതാസ്വാദകരെ ഓർമ്മിപ്പിച്ചു.
പ്രസിഡണ്ട് ഷമീം കാട്ടാക്കട , ജനറൽ സിക്രട്ടറി ദിനേശ് , ട്രഷറർ അജിം ജലാലുദ്ദീൻ , ചെയർമാൻ അഷറഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസക്കോയ , വനിതാ വിഭാഗം പ്രസിഡണ്ട് ഷംല നജീബ് , വനിതാ വിഭാഗം സിക്രട്ടറി അനു ദിലീപ് , കൺവീനർ നിഷാദ് കുറ്റ്യാടി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
മുഹമ്മദ് ആമിറിനെ ദമ്മാം എറണാകുളം കെഎംസിസി ആദരിച്ചു
ദമ്മാം:പത്താം ക്ലാസ്സ് പരീക്ഷയില് ഫുൾ എ പ്ലസ്സോടെ മികച്ച വിജയം നേടിയ മുഹമ്മദ് ആമിറിനെ ദമാം എറണാകുളം ജില്ലാ കെഎംസിസി അനുമോദിച്ചു.
റെറ്റിനൈറ്റിസ് പിഗ്മെൻ്റോസ എന്ന നേത്ര പ്രതിഭാസം മൂലം കാഴ്ച്ച പരിമിതി നേരിടുന്ന മുഹമ്മദ് ആമിർ പഠന കാലത്ത് കഠിനാധ്വാനം ചെയ്‌ത് കൊണ്ടാണ് മികച്ച വിജയം നേടിയത്.
തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ
ആമിർ യുവജനോത്സവ സാഹിത്യ മത്സരങ്ങളിലും മികവ് നേടിയിരുന്നു. പോഞ്ഞാശ്ശേരിയില് താമസിക്കുന്ന പ്രമുഖ മത പണ്ഡിതനും വാഗ്മിയുമായ അഡ്വ ഓണംപിള്ളി മുഹമ്മദ് ഫൈസി യൂടെയും സുമയ്യയുടെയും മകനാണ്.
ജില്ലാ കെഎംസിസി യുടെ ഉപഹാരം പ്രസിഡണ്ട് സ്വാദിഖ് ഖാദർ കുട്ടമശ്ശേരി സമ്മാനിച്ചു. ദമാം കെഎംസിസി സ്ഥാപക പ്രസിഡണ്ട് മുസ്തഫ കമാൽ കോതമംഗലം, സൗദി കിഴക്കൻ പ്രവേശിച്ച കെഎംസിസി മുൻ സെക്രട്ടറി സിറാജ് ആലുവ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.