Dansari Anasuya Sitaka – Chandrika Daily
	1	</sy:updateFrequency>
Dansari Anasuya Sitaka – Chandrika Daily
വഖഫ് ബില്‍ ജനാധിപത്യ അവകാശങ്ങളുടെ ലംഘനം; സീതാക്ക
			<slash:comments>0</slash:comments>
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദുരിതത്തിലാക്കുന്നു: ദൻസാരി അനസൂയ സീതാക്ക
കോഴിക്കോട്: കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദുരിതത്തിൽനിന്ന് ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് തെലുങ്കാന പഞ്ചായത്തി രാജ് & ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ സീതക്ക പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മഹാറാലിയെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മോദിയേക്കാൾ മോശപ്പെട്ട രീതിയിലാണ് പിണറായി കേരളം ഭരിക്കുന്നത്. മോദി-അദാനി-ആർ.എസ്.എസ് ത്രയം രാജ്യത്തെ വിറ്റുതുലക്കുകയാണ്. മോദി ഭരണത്തിൽ അദാനിയുടെ സമ്പാദ്യം കുതിച്ചുകൊണ്ടിരുന്നു. ഭരണത്തേക്കാൾ മോദി ബിസിനസ്സ് കാര്യങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നത്. -അവർ വിശദീകരിച്ചു.
ബി.ജെ.പി സർക്കാർ വിദ്വേഷവും വെറുപ്പുമാണ് യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. യുവാക്കൾ തൊഴിലില്ലാതെ അലയുകയാണ്.
യുവാക്കൾക്ക് അവരുടെ ഭാവി സംബന്ധിച്ച് യാതൊരു പ്രതീക്ഷയുമില്ലാതായി. വെറുപ്പിനെതിരെ സമാധാനത്തിന്റെ പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്. മുസ്ലിംലീഗും കോൺഗ്രസും തമ്മിൽ അമ്പത് വർഷത്തെ ബന്ധമുണ്ട്. മുസ്ലിംലീഗ് എല്ലാവരും അംഗീകരിക്കുന്ന മതേതര പാർട്ടിയാണെന്നും അവർ പറഞ്ഞു. നമസ്‌കാരം കേരള, എല്ലാവർക്കും സുഖമല്ലേ എന്ന് ചോദിച്ചായിരുന്നു സീതാക്ക പ്രസംഗം ആരംഭിച്ചത്.
			<slash:comments>0</slash:comments>
മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി തെലുങ്കാന മന്ത്രി ദൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയാവും
കോഴിക്കോട് : ജനുവരി 21 ന് ഞായറാഴ്ച്ച കോഴിക്കോട് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് മഹാറാലിയിൽ തെലുങ്കാന പഞ്ചായത്തി രാജ് & ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയായി പങ്കെടുക്കും.
തെലുങ്കാനയിലെ ആദിവാസി ഗോത്ര വിഭാഗത്തിൽ ജനിച്ച ഇവർ അഭിഭാഷകയായിരുന്നു. അഖിലേന്ത്യാ മഹിളാ കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറിയായി സ്ത്രീപക്ഷ മുന്നേറ്റത്തിൻ്റെ മുന്നണി പോരാളിയായി നിന്നു. അഞ്ചു നിയമസഭാ തെരഞ്ഞടുപ്പുകളിൽ മൽസരിച്ച് മൂന്ന് പ്രാവിശ്യം വിജയം നേടി. 2018 ലും 2023 ലും മുലുഗ് മണ്ഡലത്തിൽ നിന്നും തുടർച്ചായി വിജയിച്ചു.
തെലുങ്കാന സംസ്ഥാനത്തിൻ്റെ രൂപീകരണത്തിന് ശേഷം 2023 ൽ കോൺഗ്രസിൻ്റെ തിരിച്ച് വരവിന് രേവന്ത് റെഡ്ഡി യോടൊപ്പം നിർണ്ണായക പങ്ക് വഹിച്ച സീതക്ക 2022 ൽ ഉസ്മാനിയ സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നിലക്കാത്ത പോരാട്ട വീര്യത്തിൻ്റെ പ്രതീകമായ സീതക്കയുടെ വരവ് മഹാറാലി ഉയർത്തി പിടിക്കുന്ന മുദ്രാവാക്യത്തിന് കരുത്ത് പകരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.
			<slash:comments>0</slash:comments>