democracy – Chandrika Daily https://www.chandrikadaily.com Thu, 02 Oct 2025 11:15:42 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg democracy – Chandrika Daily https://www.chandrikadaily.com 32 32 ‘ഇന്ത്യയിലെ ജനാധിപത്യം ആക്രമണത്തിന് വിധേയമാകുന്നു: രാഹുല്‍ ഗാന്ധി’ https://www.chandrikadaily.com/1democracy-in-india-is-under-attack-rahul-gandhi.html https://www.chandrikadaily.com/1democracy-in-india-is-under-attack-rahul-gandhi.html#respond Thu, 02 Oct 2025 11:14:12 +0000 https://www.chandrikadaily.com/?p=356528 ബൊഗോട്ട (കൊളംബിയ): ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയില്‍ നിരവധി മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളുമുണ്ട്. യഥാര്‍ത്ഥ ജനാധിപത്യം എല്ലാവര്‍ക്കും ഇടം നല്‍കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന സാഹചര്യം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. ജനാധിപത്യ സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളും ആക്രമിക്കപ്പെടുകയാണ്,’ രാഹുല്‍ പറഞ്ഞു.

ഇന്ത്യക്ക് ലോകത്തിന് നല്‍കാന്‍ അപാരമായ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ചൈനയെക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ ജനസംഖ്യ. എന്നാല്‍ ഇന്ത്യയുടെ ശക്തി വൈവിധ്യത്തിലാണ്. ചൈന പോലെ കേന്ദ്രീകൃതമല്ല, ഇന്ത്യയുടെ സംവിധാനങ്ങള്‍ വികേന്ദ്രീകൃതവും സങ്കീര്‍ണവുമാണ്. ഇന്ത്യയുടെ ആത്മീയവും തത്വചിന്താപരവുമായ പാരമ്പര്യം ഇന്നത്തെ ലോകത്തിന് ഏറെ പ്രാധാന്യമുള്ളതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കേ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ചയാണ് കൊളംബിയയിലെത്തിയത്. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുമായി അദ്ദേഹം സംവദിച്ചു. രാഹുലിന്റെ കൊളംബിയയിലെ പ്രവേശനത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

]]>
https://www.chandrikadaily.com/1democracy-in-india-is-under-attack-rahul-gandhi.html/feed 0
കോണ്‍ഗ്രസ് ജയിക്കേണ്ടത് ജനാധിപത്യത്തിന്‍റെ ആവശ്യം; ഡീനിനെ ഇടുക്കിക്കാർ ചരിത്ര ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/democracy-needs-congress-to-win-pk-said-that-idukki-people-will-win-dean-with-a-historic-majority-kunhalikutty.html https://www.chandrikadaily.com/democracy-needs-congress-to-win-pk-said-that-idukki-people-will-win-dean-with-a-historic-majority-kunhalikutty.html#respond Fri, 05 Apr 2024 09:09:25 +0000 https://www.chandrikadaily.com/?p=294629

കോൺഗ്രസ് ജയിക്കേണ്ടത് രാജ്യത്തെ ജനാധിപത്യത്തിന്‍റെ ആവശ്യമെന്ന് മുസ്‌ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഡീ​ൻ കുര്യാക്കോ​സി​ന്‍റെ തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം തിരഞ്ഞെടുപ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെയ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോൺഗ്രസിന്‍റെ അംഗങ്ങളുടെ എണ്ണം കൂടിയാൽ മാത്രമേ ​വ​രു​ന്ന പൊ​തു​തിരഞ്ഞെടുപ്പി​ൽ ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെത്തൂ​. കോ​ൺ​ഗ്ര​സ് ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പ്രതിപക്ഷത്തിനും അർഹമായ ബഹുമാനം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. പാ​ർ​ട്ടി ഫ​ണ്ട് മ​ര​വി​പ്പി​ച്ച​തു​കൊ​ണ്ട് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ​വിശ്വാസികളും അ​ട​ങ്ങി​യി​രി​ക്കു​മെ​ന്ന് മോ​ദി ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടുക്കി ജനത ഡീൻ കുര്യാക്കോസിനെ ജയിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. സർക്കാരിനെതിരാ​യി വോട്ട് ചെയ്യാൻ മലയോര ജനത കാത്തിരിക്കുകയാണ്. ത​ന്നെ ഏല്‍പ്പി​ച്ച ക​ർ​ത്ത​വ്യം പൂ​ർ​ണ​മാ​യി നിറവേറ്റിയെ​ന്ന ചാരിതാർത്ഥ്യത്തോടെയാ​ണ് താ​ൻ ഈ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ മത്സരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു.

മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളുടെ തുടർച്ചയ്ക്ക് വേണ്ടിയാണ് ഈ പ്രാവശ്യം യുഡിഎഫ് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ച​ട​ങ്ങി​ൽ യുഡിഎഫ് നേ​താ​ക്ക​ളാ​യ അഡ്വ. എസ്. അശോകൻ, സി.പി. മാത്യു, ജോ​യി വെ​ട്ടി​ക്കു​ഴി, ജെയ്സ​ൺ ജോസഫ്, എം.​എ​ൻ. ഗോ​പി, പ്രൊ​ഫ. എം.​ജെ. ജേ​ക്ക​ബ്, കെ.​എം.​എ. ഷു​ക്കൂ​ർ, റോ​യി കെ. ​പൗ​ലോ​സ്തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

 

]]>
https://www.chandrikadaily.com/democracy-needs-congress-to-win-pk-said-that-idukki-people-will-win-dean-with-a-historic-majority-kunhalikutty.html/feed 0
‘ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന ആശയം നുണ’; രാഹുൽ ഗാന്ധി https://www.chandrikadaily.com/the-idea-that-india-is-the-largest-democracy-is-a-lie-rahul-gandhi.html https://www.chandrikadaily.com/the-idea-that-india-is-the-largest-democracy-is-a-lie-rahul-gandhi.html#respond Thu, 21 Mar 2024 08:14:20 +0000 https://www.chandrikadaily.com/?p=293285 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിക്കെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ഇത് കോണ്‍ഗ്രസിനെതിരെയുള്ള ക്രിമിനല്‍ നടപടി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിന് പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന ആശയം നുണയാണെന്നും രാഹുല്‍ ഗാന്ധി.

ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനെതിരായ ഈ ക്രിമിനല്‍ നടപടിക്കെതിരെ ഇവര്‍ പ്രതികരിക്കുന്നില്ല. മോദി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തെ കൂടിയാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് സോണിയ ഗാന്ധി. വിഷയം അങ്ങേയറ്റം ഗൗരവമുള്ളതാണ്. അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മാത്രമല്ല, ജനാധിപത്യത്തെ തന്നെ ബാധിക്കുന്നു.

കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് മോദിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഏത് പ്രതിസന്ധിയും കോണ്‍ഗ്രസ് നേരിടും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ട് പോകും. ബിജെപിയെ ശക്തിയുക്തം എതിര്‍ക്കുമെന്നും സോണിയ.

 

]]>
https://www.chandrikadaily.com/the-idea-that-india-is-the-largest-democracy-is-a-lie-rahul-gandhi.html/feed 0
ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല വ്യത്യസ്ഥനായിരിക്കേണ്ട അവകാശമാണ്: കെ.എൻ.എ ഖാദർ https://www.chandrikadaily.com/1democracy-is-not-the-opinion-of-the-majority-but-the-right-to-be-different-kna-khader.html https://www.chandrikadaily.com/1democracy-is-not-the-opinion-of-the-majority-but-the-right-to-be-different-kna-khader.html#respond Mon, 05 Feb 2024 06:24:15 +0000 https://www.chandrikadaily.com/?p=289610 തലശ്ശേരി: ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല. വ്യത്യസ്ഥനായിരിക്കാനുള്ള അവകാശമാണെന്ന് കെ.എന്‍.എ ഖാദര്‍. ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല ജനാധിപത്യം. ധാരാളം കഷ്ടപ്പെടുത്തുന്ന സര്‍ക്കാറിനെതിരെ ഒരക്ഷരം മിണ്ടാന്‍ അനുവാദിക്കാത്ത നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശരക്ഷയാത്ര തലശ്ശേരി മണ്ഡലംതല സ്വീകരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എന്‍.എ ഖാദര്‍.
വ്യത്യസ്ഥനായിരിക്കാനുള്ള അവകാശം ഓരോ ദിവസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാഷട്രീയപരമായ കാരണങ്ങളാല്‍ വോട്ട് ലഭിച്ച് ജയിച്ചാല്‍ അതിനെ രാഷട്രീയ ഭൂരിപക്ഷം എന്നാണ് വിളിക്കുക. എന്നാല്‍ ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന് രാഷട്രീയ ഭൂരിപക്ഷം എന്നത് മാറി വര്‍ഗീയ ഭൂരിപക്ഷമായിരിക്കുകയാണ്.

ഫാസിസവും നാസിസവും 25 വര്‍ഷം കൊണ്ട് നഷ്ടപ്പെട്ടത് രാഷ്ട്രീയമായ ഭൂരിപക്ഷം നഷ്ടപ്പെട്ടത് കൊണ്ടാണ്. എന്നാല്‍ വര്‍ഗീയ ഭൂരിപക്ഷം മാറ്റിയെടുക്കാന്‍ എളുപ്പമല്ല. എങ്ങിനെയാണ് ഇന്ത്യ ഇന്ത്യയായതെന്നും ആവിഷ്‌ക്കാര സ്വാതന്ത്രം നാം എങ്ങിനെയാണ് നാം നേടിയെടുത്തതെന്നും അറിയുന്നവര്‍ ചുരുങ്ങി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/1democracy-is-not-the-opinion-of-the-majority-but-the-right-to-be-different-kna-khader.html/feed 0
പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയതിന് അറസ്‌റ്റോ? ഇതെന്ത് , ഉത്തരകൊറിയയോ ? https://www.chandrikadaily.com/aamodi-freedom-democracy-congress.html https://www.chandrikadaily.com/aamodi-freedom-democracy-congress.html#respond Thu, 23 Feb 2023 09:46:45 +0000 https://www.chandrikadaily.com/?p=239529 മീഡിയന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമര്‍ശം നടത്തിയതിന് രാജ്യത്തെ പ്രധാനപ്രതിപക്ഷപാര്‍ട്ടിയുടെ പ്രധാന നേതാവിനെ അറസ്റ്റ് ചെയ്ത പൊലീസ് എന്താണ് ലക്ഷ്യമിടുന്നത്. ആരാണിതിന് പിന്നില്‍. ഇതോടെ ഇന്ത്യയെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ചെറുതായിപ്പോയില്ലേ. കഴിഞ്ഞദിവസം പത്രസമ്മേളനത്തിനിടയിലാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രധാനമന്ത്രിയെ പരിഹസിച്ചത്. മോദിയെ നരേന്ദ്രദാമോദര്‍ദാസ് മോദിയെന്നതിന് പകരം നരേന്ദ്രഗൗതം ദാസ് മോദിയെന്നാണ് ഖേര വിശേഷിപ്പിച്ചത്. രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയായി പരക്കെ അറിയപ്പെടുന്നതാണ് പ്രധാന വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ആരോപണങ്ങളും. അമേരിക്കന്‍ കമ്പനി ഹിന്‍ഡന്‍ബെര്‍ഗ് പുറത്തുകൊണ്ടുവന്ന തട്ടിപ്പുകളാണ് അദാനിയുടെ വിലയിടിച്ചത്. ഇന്ത്യയിലെ മൂന്നാം സ്ഥാനത്തുനിന്ന് ഇപ്പോള്‍ അദാനിയുടെ സ്ഥാനം 25-ാം സ്ഥാനത്താണ്. എന്നാല്‍ ഇതേക്കുറിച്ച് സര്‍ക്കാരിന് അനക്കമില്ലെന്ന ്മാത്രമല്ല, പ്രധാനമന്ത്രിയോ സര്‍ക്കാരിലെ മറ്റ് ഉന്നതരോ കമാന്നൊരക്ഷരം ഉരിയാടുന്നുമില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാനായി പ്രശ്‌നം ചര്‍ച്ചക്കെടുക്കാനാവശ്യപ്പെട്ടപ്പോഴെല്ലാം ഭരണപക്ഷമായ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ച് വിഷയം തണുപ്പിക്കാനാണ ്ശ്രമിക്കുന്നത്. സ്വാഭാവികമായും കോണ്‍ഗ്രസ് വക്താക്കളും നേതാക്കളും ഇതേക്കുറിച്ച് പുറത്ത് പ്രതിഷേധിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ഖേര നടത്തിയ പരാമര്‍ശത്തില്‍പിടിച്ച് അദ്ദേഹത്തെ വിമാനത്തില്‍വെച്ച് നാടകീയമായി പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് എന്ത് ജനാധിപത്യമാണെന്നാണ ്ജനം അത്ഭുതപ്പെടുന്നത്.
ഇത്തരത്തില്‍ എത്രയോ തവണ മുന്‍പ്രധാനമന്ത്രിമാര്‍ക്ക് നേരെ ഇതേ ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവും പരിഹാസവും ഉന്നയിച്ചിട്ടുണ്ട്. അടുത്തകാലം വരെ രാഹുല്‍ഗാന്ധിയെ പപ്പു എന്നാണ് ബി.ജെ.പി നേതാക്കള്‍ തുടരെത്തുടരെ പരിഹസിച്ച് വിളിച്ചിരുന്നത്. മുമ്പ് ഇന്ദിരാഗാന്ധിയെ ദുര്‍ഗയെന്ന് വിളിച്ചാക്ഷേപിച്ചതും ഇന്നത്തെ ഭരണപക്ഷക്കാരാണ്. രാജീവിനെയും സോണിയാഗാന്ധിയെയും ഇത്തരത്തില്‍ ബി.ജെ.പിക്കാര്‍ പരിഹസിച്ച് അഭിസംബോധന ചെയ്തിട്ടുണ്ട്. എന്നാല്‍ മോദിയെ പേര് മാറ്റി വിളിച്ചുവെന്നതിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന ആസാമില്‍നിന്ന് പൊലീസിനെ വരുത്തി അറസ്റ്റ് ചെയ്യുന്നത് ഉത്തരകൊറിയയെ ആണ് ഓര്‍മപ്പെടുത്തുന്നത്. മുമ്പൊരിക്കലും ഇത്തരത്തിലൊരു സംഭവം രാജ്യത്ത് കേട്ടുകേള്‍വിയില്ല . അതും കോണ്‍ഗ്രസിന്റെ പ്രധാന ദേശീയ സമ്മേളനത്തിലേക്ക് നേതാക്കളോടൊപ്പം പോകവെയാണ് അറസ്‌റ്റെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞദിവസമാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റാര്‍ക്കും വേണ്ടെന്ന് അദ്ദേഹം ഉത്തരവിട്ടതായി ആ രാജ്യത്തുനിന്ന് വാര്‍ത്ത വന്നത്. ഇനിയധികം നാളില്ല, ഗൗതം മോദി, സോറി, ദാമോദര്‍ദാസ് മോദി എന്ന പേര് ഇന്ത്യയിലെ മറ്റൊരാള്‍ക്കും പാടില്ലെന്ന് ഉത്തരവിറങ്ങാനെന്ന് തോന്നുന്നു! ഇന്ത്യയുടെ ഫ്രീഡം സൂചിക 189 രാജ്യങ്ങളില്‍ 150 ആണെന്ന് കണ്ടെത്തിയിരിക്കവെയാണീ സംഭവം. ഇനി ഇതിലും താഴേക്കാകുമോ പോക്ക്?

]]>
https://www.chandrikadaily.com/aamodi-freedom-democracy-congress.html/feed 0
‘ഓരോ തവണ പ്യുവര്‍ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ കയറുമ്പോഴും നഷ്ടപ്പെട്ടു പോകുന്നത് ഇന്ത്യന്‍ ഭരണഘടന’!; പ്രതികരണവുമായി പ്രൊഫസര്‍ അരുണ്‍ കുമാര്‍ https://www.chandrikadaily.com/news-kerala-concept-food-habbit-arunkumar-journalist-democracy.html https://www.chandrikadaily.com/news-kerala-concept-food-habbit-arunkumar-journalist-democracy.html#respond Mon, 23 Jan 2023 13:21:19 +0000 https://www.chandrikadaily.com/?p=234208 നമ്മളെല്ലാവരും ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ നമ്മുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ പോലും പലരുടെയും അഭിപ്രായങ്ങള്‍ക്ക് വില നല്‍കേണ്ടതുണ്ട്. ഇഷ്ടമുള്ളത് കഴിക്കാനോ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം കുറഞ്ഞുവരുന്ന ഒരു സാഹചര്യം ആണ ഇന്ന് നിലനില്‍ക്കുന്നത്. ഇത്തരത്തിലുള്ള ഒരു പ്രതികരണവുമായാണ് മുന്‍ മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍ കുമാര്‍ നടത്തിയിരിക്കുന്നത്. ഓരോതവണ പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണ്.

ഭക്ഷണത്തിലും അയിത്തം കല്‍പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യമെന്നും അരുണ്‍കുമാര്‍ പറയുന്നു. കൊല്ലം ശാസ്താംകോട്ടയില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാട്രിമോണിയല്‍ സൈറ്റില്‍ മാത്രമല്ല, നല്ല പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്.

പ്രസംഗത്തില്‍ നിന്ന് – ‘നമ്പൂതിരിയുടെ സദ്യവേണം, ആദിവാസിയുടെ സദ്യവേണ്ട, പോറ്റി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂര്‍ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കല്‍പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. അവിടെയാണ് ഭരണഘടനയെ നാം തോല്‍പ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാന്‍ പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരര്‍ത്ഥത്തില്‍ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.

 

]]>
https://www.chandrikadaily.com/news-kerala-concept-food-habbit-arunkumar-journalist-democracy.html/feed 0
ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കേണ്ടതാര്? https://www.chandrikadaily.com/who-should-reclaim-democratic-india.html https://www.chandrikadaily.com/who-should-reclaim-democratic-india.html#respond Mon, 17 Oct 2022 09:38:35 +0000 https://www.chandrikadaily.com/?p=219485 ടി.കെ സഫീറുല്‍ അക്ബര്‍

നോവേറ്റു പിടയുന്ന ഇന്ത്യയെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേന്മ പറയുന്ന ഇന്ത്യ ഇന്ന് പണമിറക്കി ജനപ്രതിനിധികളെ ചാക്കിട്ടുപിടിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ നെറികേടിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. സംഘപരിവാര്‍ സംഘടനകള്‍ എല്ലാ മേഖലകളും കയ്യടിക്കഴിഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് അവര്‍ മുന്നേറുകയാണ്. ഇവിടെയാണ് പ്രതിപക്ഷ കക്ഷികളുടെ ഐക്യമെന്ന വലിയ മുദ്രാവാക്യത്തിന്റെ പ്രസക്തി. ഓരോ പ്രാദേശിക രാഷ്ട്രീയ കക്ഷികളും തനിച്ചു പോരാടാന്‍ നിന്നാല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. കഴിഞ്ഞ രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നല്‍കുന്ന പാഠം മറ്റൊന്നല്ല.

കൂട്ടായ മുന്നേറ്റത്തിലൂടെ പൊതുശത്രുവിനെ തുരത്താന്‍ നിശ്പ്രയാസം കഴിയും. നിലവില്‍ 12 സംസ്ഥാനങ്ങള്‍ ബി.ജെ.പി തനിച്ചാണ് ഭരിക്കുന്നത്. അഞ്ചിടത്തും ഒരു കേന്ദ്രഭരണ പ്രദേശത്തും ബി.ജെ.പി മുന്നണിയായും ഭരണത്തിലുണ്ട്. കോണ്‍ഗ്രസ് മുന്നണി അഞ്ചും മറ്റുള്ളവര്‍ എട്ടും എന്ന രീതിയിലാണ് ബി.ജെ.പി ഇതരുടെ ശബ്ദം. ഈ എട്ട് സംസ്ഥാനം ഭരിക്കുന്ന പലരും പ്രത്യക്ഷമായും പരോക്ഷമായും ബി.ജെ.പിയെ പലപ്പോഴായി സഹായിക്കുന്നവരുമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇവരുടെ തനിരൂപം കാണാന്‍ കഴിഞ്ഞിട്ടുമുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളോ ജനാധിപത്യത്തിന്റെ നിലനില്‍പ്പോ ഇത്തരം കക്ഷികള്‍ക്ക് പലപ്പോഴും വിഷയമല്ല. വ്യക്തിപരമായ താല്‍പര്യങ്ങളും അധികാരമോഹവുമാണ് പലരുടെയും മുഖ്യഅജണ്ട. പല കക്ഷികളും അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അത്തരം പാര്‍ട്ടികള്‍ക്കൊന്നും ബി.ജെ.പിയെ ഒറ്റക്ക് പ്രതിരോധിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇവിടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹത്തായ പാര്‍ട്ടിയുടെ പ്രസക്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടവും സംഘടനാ സംവിധാനവും പ്രതിപക്ഷ നിരയില്‍ ഇന്നുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്. ഓരോ സംസ്ഥാനത്തും ശരാശരി 23 അസംബ്ലി സീറ്റുകള്‍ ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ മാറ്റിനിര്‍ത്തി ഒരു പ്രതിപക്ഷ ഐക്യം സാധ്യമല്ല.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രധാനികളായ സി.പി.എം അടക്കം മാറ്റിചിന്തിച്ചുകൊണ്ടിരിക്കയാണ്. ബിഹാറും മഹാരാഷ്ട്രയും രാജസ്ഥാനും തെലങ്കാനയും അടക്കം തങ്ങള്‍ക്ക് സംഘടനാ സംവിധാനമുള്ളയിടങ്ങളില്‍ നിന്നൊക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി പാര്‍ലമെന്റിലേക്ക് ജയിച്ച് കയറാനുള്ള പുറപ്പാടിലാണ് അവര്‍. 40ല്‍പരം എം.പി മാര്‍ ലോകസഭയിലും മൂന്ന് സംസ്ഥാനങ്ങളില്‍ ശക്തമായ സംഘടനാ സംവിധാനവും ഭരണവും കയ്യാളിയ പാര്‍ട്ടിക്ക് ഇന്ന് കേവലം മൂന്ന് പേരാണ് ലോകസഭയില്‍ ഉള്ളത് എന്ന യാഥാര്‍ഥ്യം കേരളത്തിലെ സി.പി.എമ്മുകാര്‍ മനസ്സിലാക്കുന്നില്ല. ആകെ പിടിച്ചുനില്‍ക്കുന്നത് കേരളത്തിലെ ഭരണത്തണലില്‍ മാത്രമാണ്.

മുന്നണി സംവിധാനങ്ങള്‍കൊണ്ട് ആര്‍ക്കും ഒരു കോട്ടവും ഇതുവരെ ഉണ്ടായിട്ടില്ല. സി.പി.എമ്മിനടക്കം നല്ലൊരു ലോകസഭാ പ്രാതിനിത്യം ഉണ്ടാക്കിയെടുക്കാന്‍ മുന്നണി സംവിധാനത്തിലൂടെ സാധിക്കുന്നതുമാണ്. ഇന്ത്യയുടെ നാഡീഞരമ്പുകള്‍ തൊട്ടറിയാന്‍ കോണ്‍ഗ്രസിനാവും. അതിന് ഉദാഹരണമാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. കാലിക പ്രസക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യയെ വീണ്ടെടുക്കാന്‍ വേണ്ടിയുള്ള ഇത്തരത്തിലുള്ള യാത്രയെ പിന്തുണക്കേണ്ടത് അനിവാര്യമാണ്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തില്‍ നടത്തിയ യാത്രയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇത്തരത്തിലുള്ള യാത്രകളും സംഗമങ്ങളും ചര്‍ച്ചാവേദികളും നടക്കുന്നത് മതേതര ജനാധിപത്യ പാര്‍ട്ടികള്‍ക്ക് മുതല്‍കൂട്ടാവും. തല്‍പ്പരകക്ഷികളായ മറ്റു പാര്‍ട്ടികളും അവര്‍ക്ക് ആവുന്ന മേഖലകളിലൊക്കെ ഇത്തരം യാത്രകളും സംഗമങ്ങളും സാംസ്‌കാരിക ഇടപെടലുകളും നടത്തിയാല്‍ പ്രതിപക്ഷനിരയെ ശക്തിപ്പെടുത്താന്‍ കൂടി അതുപകരിക്കും. ബി.ജെ.പി മുന്നണിക്ക് പുറത്തുള്ള ജനാധിപത്യ കക്ഷികളെ സംബന്ധിച്ചേടത്തോളം ഇത്തരത്തിലുള്ള യാത്രകള്‍ വലിയ പ്രചോദനമാണ്. അസ്തമിക്കുന്ന ജനാധിപത്യത്തെ തിരിച്ചുപിടിക്കാന്‍ മതേതര ഇന്ത്യയിലെ സെക്കുലര്‍ പാര്‍ട്ടികളുടെ പങ്ക് അനിവാര്യമാണ്.

2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചുനിന്നാല്‍ ഒരിക്കലും ഒരു ബാലികേറാമലയല്ല. ഇന്ന് ഇന്ത്യയിലെ മുന്നണി സംവിധാനങ്ങളില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ മുന്നണിയാണ് മുന്നിട്ട് നില്‍ക്കുന്നത്. പ്രബലരായ ഡി.എം.കെ, ആര്‍.ജെ.ഡി, ജെ.ഡി.യു, ശിവസേന, എന്‍.സി.പി, ജെ.എം.എം, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, വി.സി.കെ, ആര്‍.എസ്.പി തുടങ്ങിയവര്‍ ഇതിലംഗമാണ്. മുന്നണിക്ക് പുറത്തുള്ള സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, എ.ഐ.യു.ഡി.എഫ്, ബി.എസ്.പി, ടി.ആര്‍.എസ്, ടി.ഡി.പി, ജെ.ഡി.എസ് തുടങ്ങിയ പാര്‍ട്ടികളും കൂടെ നിന്നാല്‍ ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കാനാവും. എന്നാല്‍ ഇതില്‍ ചിലരുടെ ചുവട് എങ്ങനെയാവും എന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പി മുന്നണി നോക്കിയാല്‍ പ്രബലരായി ശിവസേന (വിമതര്‍) ആണ് നിലവിലുള്ളത്. കൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുകക്ഷികളും. നല്ലൊരു ഇന്ത്യക്കായി, നല്ലൊരു മാറ്റത്തിനായി മതേതര പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ വരട്ടെ. ഇന്ത്യയുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കാന്‍, തകര്‍ന്ന പൈതൃകവും സംസ്‌കാരവും ബഹുസ്വരതയും തിരിച്ചുകൊണ്ടുവരാന്‍, നല്ലൊരു നാളെ പുലരുക തന്നെ ചെയ്യും. അതിനാവട്ടെ നമ്മുടെ പരിശ്രമം.

]]>
https://www.chandrikadaily.com/who-should-reclaim-democratic-india.html/feed 0
ചോദ്യങ്ങള്‍ ചോദിക്കുന്നത് ദേശദ്രോഹമാകുന്നത് എങ്ങനെ; തപ്‌സി പന്നു https://www.chandrikadaily.com/taapsee-pannu-has-a-message-for-india-on-international-democracy.html https://www.chandrikadaily.com/taapsee-pannu-has-a-message-for-india-on-international-democracy.html#respond Tue, 15 Sep 2020 09:35:18 +0000 https://www.chandrikadaily.com/?p=153401 മുംബൈ: അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തി ബോളിവുഡ് നടി തപ്‌സി പന്നു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് നടി സമകാലിക സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത്. ഇന്ത്യയെ കുറിച്ചുള്ളൊരു കവിതയാണ് അവര്‍ പങ്കുവച്ചത്.

ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ദേശദ്രോഹമല്ല എന്നും കാരണം നിങ്ങള്‍ രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ടാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് എന്ന് അവര്‍ പറഞ്ഞു. നമ്മള്‍ പുതിയ ഇന്ത്യയ്ക്ക് തറക്കല്ലിട്ടു. സംഭാഷണങ്ങളിലൂടെ മാത്രമേ നമുക്ക് മുമ്പോട്ടു പോകാനാകൂ. ശാസ്ത്രത്തിനായുള്ള അന്വേഷണത്തില്‍ നാം അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ദുഃഖകരമാണ്. നമ്മളെല്ലാവരും തുല്യരാണ് എന്ന് ഭരണഘടന പറയുന്നു. എന്നാല്‍ നമ്മള്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിച്ചു നില്‍ക്കുകയാണ്- അവര്‍ ചൂണ്ടിക്കാട്ടി.

https://www.instagram.com/tv/CFJM0bZpNUJ/?utm_source=ig_web_copy_link

ആരും വിശക്കാതിരിക്കുന്നതും എല്ലാവര്‍ക്കും വീടുണ്ടാകുന്നതും നല്ല ചിന്തയാണ്. എന്നാല്‍ ആദ്യം ഹൃദയങ്ങളില്‍ നിന്ന് ഭയം ഇല്ലാതാകണം. എല്ലാവരും ഒരു കുടുംബമാണ് എന്ന് ലോകത്തെ പഠിപ്പിച്ചവരാണ് നമ്മള്‍. അതു നമ്മള്‍ പിന്തുടരുന്നുമില്ല. സംഭാഷണങ്ങള്‍ കൊണ്ടു മാത്രം വിജയകരമാകുന്ന ഒരു പുതിയ യാത്ര നമുക്ക് ആരംഭിക്കാം- അവര്‍ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/taapsee-pannu-has-a-message-for-india-on-international-democracy.html/feed 0
Facebook admits that, yea, maybe it’s not great for democracy https://www.chandrikadaily.com/facebook-admits-that-yea-maybe-its-not-great-for-democracy.html https://www.chandrikadaily.com/facebook-admits-that-yea-maybe-its-not-great-for-democracy.html#respond Tue, 23 Jan 2018 09:35:39 +0000 http://localhost/envato/stuffington-post/?p=390 Lorem ipsum dolor sit amet, consectetur adipiscing elit. Re mihi non aeque satisfacit, et quidem locis pluribus. Negat enim summo bono afferre incrementum diem. Quid enim tanto opus est instrumento in optimis artibus comparandis? Quae similitudo in genere etiam humano apparet. Ita ceterorum sententiis semotis relinquitur non mihi cum Torquato, sed virtuti cum voluptate certatio. Cur igitur, inquam, res tam dissimiles eodem nomine appellas? Duo Reges: constructio interrete. At enim hic etiam dolore.

Quantum Aristoxeni ingenium consumptum videmus in musicis? Quamquam haec quidem praeposita recte et reiecta dicere licebit. Sed erat aequius Triarium aliquid de dissensione nostra iudicare. Quid ait Aristoteles reliquique Platonis alumni? Unum nescio, quo modo possit, si luxuriosus sit, finitas cupiditates habere. Zenonis est, inquam, hoc Stoici.

At vero facere omnia, ut adipiscamur, quae secundum naturam sint, etiam si ea non assequamur, id esse et honestum et solum per se expetendum et solum bonum Stoici dicunt.

Venit ad extremum;

Compensabatur, inquit, cum summis doloribus laetitia. Quamquam te quidem video minime esse deterritum. Fortemne possumus dicere eundem illum Torquatum? Qui convenit? Quos nisi redarguimus, omnis virtus, omne decus, omnis vera laus deserenda est. Neque enim civitas in seditione beata esse potest nec in discordia dominorum domus; Hoc loco discipulos quaerere videtur, ut, qui asoti esse velint, philosophi ante fiant. Etenim si delectamur, cum scribimus, quis est tam invidus, qui ab eo nos abducat?

Haec et tu ita posuisti, et verba vestra sunt. Ergo instituto veterum, quo etiam Stoici utuntur, hinc capiamus exordium. Immo videri fortasse. Qui-vere falsone, quaerere mittimus-dicitur oculis se privasse; Quid enim possumus hoc agere divinius? An me, inquam, nisi te audire vellem, censes haec dicturum fuisse? Estne, quaeso, inquam, sitienti in bibendo voluptas? Ergo opifex plus sibi proponet ad formarum quam civis excellens ad factorum pulchritudinem?

Hoc ille tuus non vult omnibusque ex rebus voluptatem quasi mercedem exigit. Etsi ea quidem, quae adhuc dixisti, quamvis ad aetatem recte isto modo dicerentur. Erit enim instructus ad mortem contemnendam, ad exilium, ad ipsum etiam dolorem. Maximas vero virtutes iacere omnis necesse est voluptate dominante. Etsi ea quidem, quae adhuc dixisti, quamvis ad aetatem recte isto modo dicerentur. At iam decimum annum in spelunca iacet. Dic in quovis conventu te omnia facere, ne doleas. Frater et T. Uterque enim summo bono fruitur, id est voluptate. Quae sequuntur igitur?

Quamquam tu hanc copiosiorem etiam soles dicere.

Nemo igitur esse beatus potest. Nam quid possumus facere melius? Quae diligentissime contra Aristonem dicuntur a Chryippo. Utrum igitur tibi litteram videor an totas paginas commovere? Utrum igitur tibi litteram videor an totas paginas commovere? Amicitiam autem adhibendam esse censent, quia sit ex eo genere, quae prosunt. Isto modo ne improbos quidem, si essent boni viri. His singulis copiose responderi solet, sed quae perspicua sunt longa esse non debent.

Idcirco enim non desideraret, quia, quod dolore caret, id in voluptate est. Quod ea non occurrentia fingunt, vincunt Aristonem; Videamus animi partes, quarum est conspectus illustrior; Quas enim kakaw Graeci appellant, vitia malo quam malitias nominare.

Sed tamen intellego quid velit. Audeo dicere, inquit.

]]>
https://www.chandrikadaily.com/facebook-admits-that-yea-maybe-its-not-great-for-democracy.html/feed 0