Dhansari Anasuya – Chandrika Daily https://www.chandrikadaily.com Sun, 21 Jan 2024 04:37:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Dhansari Anasuya – Chandrika Daily https://www.chandrikadaily.com 32 32 ദൻസാരി അനസൂയ സീതക്കയെ സ്വീകരിച്ചു https://www.chandrikadaily.com/dhansari-anasuya-accepts-sitaka.html https://www.chandrikadaily.com/dhansari-anasuya-accepts-sitaka.html#respond Sun, 21 Jan 2024 04:37:44 +0000 https://www.chandrikadaily.com/?p=288519 കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് നടത്തുന്ന മഹാറാലിയിൽ പങ്കെടുക്കുന്നതിന് എത്തിയ തെലങ്കാന മന്ത്രിയും കോൺഗ്രസ്റ്റ് നേതാവുമായ ദൻസാരി അനുസൂയ സീതാക്കയെ കോഴിക്കോട് എയർപ്പോർട്ടിൽ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ നേതൃത്വത്തിൽ യൂത്ത്‌ ലീഗ് നേതാക്കൾ സ്വീകരിച്ചു.

തെലങ്കാന പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിമായ സീതക്ക ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ഇന്ന് വൈകീട്ട് 3 മണിക്ക് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാഥിതിയാണ് അവർ എത്തിയിരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ്സ് ഭരണം തിരിച്ചു കൊണ്ടുവരുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാവാണ്.

എയർപ്പോട്ടിലെത്തിയ മന്ത്രിക്ക് ഉജ്ജ്വല വരവേൽപ്പാണ് യൂത്ത്‌ ലീഗ് നൽകിയത്.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, ഭാര വാഹികളായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് എടനീർ, കെ.എ മാഹീൻ, ഗഫൂർ കോൽകളത്തിൽ, നസീർ കാര്യറ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു, യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ബ്രസീലിയ ഷംസുദീൻ, അഡ്വ.ത്വഹാനി, ബാവ വിസപ്പടി, ഗുലാം ഹസൻ ആലംഗീർ, സി.കെ ഷാക്കിർ സംബന്ധിച്ചു.

]]>
https://www.chandrikadaily.com/dhansari-anasuya-accepts-sitaka.html/feed 0