diwali – Chandrika Daily https://www.chandrikadaily.com Sun, 12 Oct 2025 11:30:26 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg diwali – Chandrika Daily https://www.chandrikadaily.com 32 32 ദീപാവലി; ബംഗളൂരു-കൊല്ലം പാതയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു https://www.chandrikadaily.com/1special-train-service-announced-on-diwali-bengaluru-kollam-route.html https://www.chandrikadaily.com/1special-train-service-announced-on-diwali-bengaluru-kollam-route.html#respond Sun, 12 Oct 2025 11:28:30 +0000 https://www.chandrikadaily.com/?p=358023 ദീപാവലി പ്രമാണിച്ച് ബംഗളൂരു-കൊല്ലം പാതയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വെ. ഒക്ടോബര്‍ 16ന് ബംഗളൂരു എസ്എംവിടി സ്‌റ്റേഷനില്‍ നിന്നും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്‌സ്പ്രസ് (06561) അടുത്ത ദിവസം രാവിലെ 06:20 ന് കൊല്ലത്ത് എത്തിച്ചേരും.

കേരളത്തില്‍ പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. ഒക്ടോബര്‍ 13 തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഓപണാകും.

ഒക്ടോബര്‍ 17ന് കൊല്ലത്ത് നിന്നും 10:45ന് പുറപ്പെടുന്ന കൊല്ലംബംഗളൂരു കന്റോണ്‍മെന്റ് എക്‌സ്പ്രസ് (06562) അടുത്ത ദിവസം രാവിലെ 03:30ന് ബംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തും.

]]>
https://www.chandrikadaily.com/1special-train-service-announced-on-diwali-bengaluru-kollam-route.html/feed 0
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി വിരുന്നില്‍ മാംസാഹാരമെന്ന് ആരോപണം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്‌ https://www.chandrikadaily.com/british-prime-ministers-diwali-feast-accused-of-eating-meat-hindutva-organizations-are-protesting.html https://www.chandrikadaily.com/british-prime-ministers-diwali-feast-accused-of-eating-meat-hindutva-organizations-are-protesting.html#respond Mon, 11 Nov 2024 02:18:38 +0000 https://www.chandrikadaily.com/?p=317000 ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ നടത്തിയ ദീപാവലി വിരുന്നിനെതിരെ ഹിന്ദുത്വ സംഘടനകള്‍. വിരുന്നില്‍ മദ്യവും മാംസവും വിളമ്പിയെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.

വിരുന്നില്‍ മട്ടന്‍ കബാബ്, മാംസം, ബിയര്‍, വൈന്‍ എന്നിവ വിളമ്പിയെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്നത്. 2023ല്‍ പ്രധാനമന്ത്രി റിഷി സുനക് നടത്തിയ ദീപാവലി വിരുന്നില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ പ്രതികരിച്ചത്.

‘കഴിഞ്ഞ 14 വര്‍ഷമായി പത്ത് ഡൗണിങ് സ്ട്രീറ്റുകളില്‍ ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മദ്യവും മാംസവും ഇല്ലാതെയാണ് ഈ വിരുന്നുകള്‍ നടന്നിരുന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അനുയായികള്‍ കാണിച്ച അശ്രദ്ധ വലിയ ദുരന്തമായി പോയി,’ എന്ന് ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ. ശര്‍മ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് സതീഷ് പ്രതികരിച്ചത്.

ഹിന്ദു സമൂഹത്തെ നിരുത്സാഹപ്പെടുത്തുന്ന സന്ദേശമാണ് യു.കെ ഭരണകൂടം നല്‍കിയതെന്നും വിഷയത്തില്‍ സ്റ്റാര്‍മാര്‍ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കണമെന്നും സതീഷ് ശര്‍മ ആവശ്യപ്പെട്ടു.

കെയ്ര്‍ സ്റ്റാര്‍മാരുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ദീപാവലി വിരുന്ന് നടന്നത്. കമ്യൂണിറ്റി ലീഡര്‍മാര്‍ ഉള്‍പ്പെടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. ദീപം തെളിയിക്കല്‍, കുച്ചിപ്പുടി അവതരണം അടക്കം സഘടിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലെ ദീപാവലി ആഘോഷം.

ബ്രിട്ടനിലെ ഹിന്ദുക്കളെയും ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്ന സംഘടനയായ ഇന്‍സൈറ്റ് യു.കെയും പ്രധാനമന്ത്രി സംഘടിപ്പിച്ചിരുന്ന വിരുന്നതിനെതിരെ അതൃപ്തി അറിയിച്ചു. അതേസമയം ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തില്‍ ഇതുവരെ ഡൗണിങ് സ്ട്രീറ്റുകള്‍ പ്രതികരിച്ചിട്ടില്ല.

ബ്രിട്ടന് പുറമെ അമേരിക്കയിലും ദീപാവലി ആഘോഷത്തിന് യു.എസ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ജോ ബൈഡനും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചിരുന്നു.

രാജ്യത്തെ ഇന്ത്യന്‍ വംശജരെ ഏകോപിപ്പിക്കുക എന്നതായിരുന്നു വിരുന്നിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷവും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം നടന്നിരുന്നു.

]]>
https://www.chandrikadaily.com/british-prime-ministers-diwali-feast-accused-of-eating-meat-hindutva-organizations-are-protesting.html/feed 0
ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; 10 വയസ്സുകാരന് ദാരുണാന്ത്യം https://www.chandrikadaily.com/firing-during-diwali-celebrations-a-tragic-end-for-a-10-year-old.html https://www.chandrikadaily.com/firing-during-diwali-celebrations-a-tragic-end-for-a-10-year-old.html#respond Fri, 01 Nov 2024 09:38:21 +0000 https://www.chandrikadaily.com/?p=315757 ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ന്യൂ‍ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ കൃഷ് ശർമ്മ (10) ആശുപത്രിയിൽ ചികിത്സയിലാണ്.

ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശർമ്മയും കുടുംബവും. രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആയുധധാരികളായ രണ്ടുപേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
]]>
https://www.chandrikadaily.com/firing-during-diwali-celebrations-a-tragic-end-for-a-10-year-old.html/feed 0
ദീപാവലി ദിനത്തിലും ഡൽഹിയെ പുതഞ്ഞ് പുകമഞ്ഞ്; വായു മലിനീകരണം അതിരൂക്ഷം https://www.chandrikadaily.com/smog-blankets-delhi-on-diwali-too-air-pollution-is-extreme.html https://www.chandrikadaily.com/smog-blankets-delhi-on-diwali-too-air-pollution-is-extreme.html#respond Thu, 31 Oct 2024 03:50:47 +0000 https://www.chandrikadaily.com/?p=315555 ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളിൽ എത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം കൂടുതൽ കടുക്കും എന്നാണ് മുന്നറിയിപ്പ്.

അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് അല്ലെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് വ്യക്തമാക്കി.

മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളിൽ നിന്നുള്ള പുകയിൽ നിന്ന് ആണെന്നാണ് റിപ്പോർട്ട്. 4.44% മാത്രമാണ് കാർഷിക അവശിഷ്ടങ്ങളിൽ നിന്നും ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്.

അതിനിടെ വായു മലിനീകരണത്തിൽ പ്രതിഷേധത്തിന്‍റെ ഭാഗമായി യമുന നദിയിൽ മുങ്ങിയ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

യമുനയില്‍ മുങ്ങിയതിന് 48 മണിക്കൂറിന് ശേഷം ത്വക്ക് രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2025-ഓടെ യമുന ശുചീകരിക്കുമെന്ന കെജ്‌രിവാളിന്‍റെ വാഗ്‌ദാനം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്ര സച്ദേവ് യമുനയിൽ മുങ്ങിയത്.

]]>
https://www.chandrikadaily.com/smog-blankets-delhi-on-diwali-too-air-pollution-is-extreme.html/feed 0
ദീപാവലി അലങ്കാരത്തിന് വൈദ്യുതി മോഷണം; കുമാരസ്വാമിയില്‍നിന്ന് 68,526 രൂപ പിഴ ഈടാക്കി https://www.chandrikadaily.com/electricity-theft-for-diwali-decorations-a-fine-of-rs-68526-was-collected-from-kumaraswamy.html https://www.chandrikadaily.com/electricity-theft-for-diwali-decorations-a-fine-of-rs-68526-was-collected-from-kumaraswamy.html#respond Fri, 17 Nov 2023 16:07:43 +0000 https://www.chandrikadaily.com/?p=283353 ദീപാവലി ആഘോഷത്തിനായി വീട് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുന്നതിന് വൈദ്യുതി മോഷ്ടിച്ച സംഭവത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമിയില്‍ നിന്ന് പിഴ ഈടാക്കി അധികൃതര്‍. 68,526 രൂപയാണ് കുമാരസ്വാമിക്ക് കര്‍ണാടക വൈദ്യുതി വകുപ്പിന് കീഴിലുള്ള ബെസ്‌കോം പിഴയിട്ടത്.

കുമാരസ്വാമിയുടെ ബെംഗളൂരു ജെപി നഗറിലുള്ള വീട് ദീപാവലി ആഘോഷത്തിനായി ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുന്നതിനാണ് സമീപത്തെ റോഡിലെ വൈദ്യുത തൂണില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചത്. സംഭവം സ്ഥിരീകരിച്ച ബെസ്‌കോം വിജിലന്‍സ് വിഭാഗം കുമാരസ്വാമിക്കെതിരെ കേസെടുത്തിരുന്നു.

അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് കുമാരസ്വാമി വീട് അലങ്കരിച്ചത് ചിത്രങ്ങള്‍ സഹിതം കര്‍ണാടക കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് ബെസ്‌കോം അധികൃതര്‍ പരിശോധന നടത്തുകയും വൈദ്യുതി മോഷണം കണ്ടെത്തുകയും ചെയ്തത്. ഇന്ത്യന്‍ വൈദ്യുതി നിയമത്തിലെ 135 വകുപ്പ് (വൈദ്യുതി മോഷണം) പ്രകാരമാണ് കുമാരസ്വാമിക്കെതിരെ കേസെടുത്തത്. ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് വൈദ്യുതി മോഷണം.

എന്നാല്‍ മനഃപൂര്‍വം വൈദ്യുതി മോഷ്ടിച്ചതല്ലെന്നും ദീപാലങ്കാര ജോലികള്‍ ഏല്‍പ്പിച്ച ജോലിക്കാര്‍ക്ക് പറ്റിയ അബദ്ധമാണെന്നുമാണ് എച്ച് ഡി കുമാരസ്വാമി പറഞ്ഞത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ തന്റെ സ്റ്റാഫിന് നിര്‍ശേദം നല്‍കി. ബെസ്‌കോം ആവശ്യപ്പെടുന്ന പിഴയടയ്ക്കാന്‍ തയാറാണ്.

നിസാരപ്രശ്‌നത്തെ ഒരു കാര്യവുമില്ലാതെ കോണ്‍ഗ്രസ് പെരുപ്പിച്ചുകാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമിക്കെതിരെ കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് ‘വൈദ്യുതി കള്ളന്‍’ എന്ന് അച്ചടിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹത്തില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ പോലീസ് എത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു.

എന്നാല്‍, കര്‍ഷകര്‍ വരള്‍ച്ച മൂലം ബുദ്ധിമുട്ടുമ്പോള്‍ അവര്‍ക്കുകൂടി അവകാശപ്പെട്ട വൈദ്യുതി മോഷ്ടിച്ച് കുമാരസ്വാമി വീട് അലങ്കരിച്ചതിനെതിരെ നിശിത വിമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

കുമാരസ്വാമി ലജ്ജിക്കണമെന്ന് പറഞ്ഞ കോണ്‍ഗ്രസ്, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഗൃഹജ്യോതി പദ്ധതിക്ക് അദ്ദേഹം അപേക്ഷ നല്‍കണമെന്ന പരിഹാസം ഉയര്‍ത്തുകയും ചെയ്തു.വൈദ്യുതി മോഷണ സംഭവത്തില്‍ കുമാരസ്വാമിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിമര്‍ശിച്ചു. കുമാരസ്വാമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പശ്ചാത്താപം മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു.

 

]]>
https://www.chandrikadaily.com/electricity-theft-for-diwali-decorations-a-fine-of-rs-68526-was-collected-from-kumaraswamy.html/feed 0
ദീപാവലിക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന; തമിഴ്നാട്ടില്‍ ലഭിച്ചത് 467.69 കോടി https://www.chandrikadaily.com/diwali-sees-record-liquor-sales-467-69-crore-received-in-tamil-nadu.html https://www.chandrikadaily.com/diwali-sees-record-liquor-sales-467-69-crore-received-in-tamil-nadu.html#respond Tue, 14 Nov 2023 14:20:23 +0000 https://www.chandrikadaily.com/?p=283028 ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി

രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പ്പന.

ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി രൂപയ്ക്കും ചെന്നൈയില്‍ 52.98 കോടിക്കും മധുരയില്‍ 51.97 കോടിക്കും സേലത്ത് 46.62 കോടിക്കും കോയമ്പത്തൂരില്‍ 39.61 കോടിക്കും മദ്യവില്‍പ്പന നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2022-23 വര്‍ഷത്തില്‍ 44,098.56 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. സംസ്ഥാനത്തെ ഉയര്‍ന്ന മദ്യവില്‍പ്പനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേരാണ് ഇന്ന് മരിച്ചത്. ഇതൊന്നും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

 

]]>
https://www.chandrikadaily.com/diwali-sees-record-liquor-sales-467-69-crore-received-in-tamil-nadu.html/feed 0
പടക്കം പൊട്ടിക്കലിന് നിയന്ത്രണം; ദീപാവലിക്ക് രാത്രി 8 മുതല്‍ പത്ത് വരെ https://www.chandrikadaily.com/control-of-bursting-of-firecrackers-8-to-10-pm-on-diwali.html https://www.chandrikadaily.com/control-of-bursting-of-firecrackers-8-to-10-pm-on-diwali.html#respond Thu, 09 Nov 2023 13:53:08 +0000 https://www.chandrikadaily.com/?p=282501 സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം. ദീപാവലിക്ക് രാത്രി 8 മുതല്‍ പത്ത് വരെയായിരിക്കും അനുമതി. ക്രിസ്മസിനും പുതുവര്‍ഷത്തിനും രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ. ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹരിത പടക്കങ്ങള്‍ വില്‍ക്കാന്‍ മാത്രം അനുമതിയുള്ളൂവെന്നും ഉത്തരവ് പാലിക്കുന്നത് ജില്ലാ മജിസ്‌ട്രേറ്റുമാരും ജില്ലാ പൊലീസ് മേധാവിമാരും ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറഞ്ഞു.

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തികം നടപടി പ്രാബല്യത്തില്‍ വരുത്തണമെന്നും നവംബര്‍ മൂന്നിന് ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദേശം നല്‍കി. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഇടക്കാല ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്താന്‍ പൊലീസിനും വെടിക്കെട്ട് നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

 

]]>
https://www.chandrikadaily.com/control-of-bursting-of-firecrackers-8-to-10-pm-on-diwali.html/feed 0
വിഷുക്കണി; പൂത്തിരി കത്തുന്ന ഇന്ത്യയുടെ ദൃശ്യങ്ങളുമായി നാസ https://www.chandrikadaily.com/india-at-night-as-seen-from-space-nasa-releases-stunning-new-images.html https://www.chandrikadaily.com/india-at-night-as-seen-from-space-nasa-releases-stunning-new-images.html#respond Thu, 13 Apr 2017 10:59:55 +0000 http://www.chandrikadaily.com/?p=25984 ന്യൂഡല്‍ഹി: തിളങ്ങുന്ന ഇന്ത്യയുടെ ചിത്രങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ നാസയുടെ പുതിയ ആഗോള മാപ്പിലാണ് തിളങ്ങുന്ന ഇന്ത്യയുടെ ബഹിരാകാശ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

രാത്രിയുടെ കൂരിരുട്ടില്‍ ദീപലങ്കാരങ്ങളാലും വെളിച്ചത്താലും മിന്നിത്തിളങ്ങുന്ന ഭൂമിയുടെ മനോഹര ചിത്രങ്ങളാണ് നാസയുടെ വീഡിയോ വഴി പുറത്തുവിട്ടത്. രാത്രി വെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്.

2016ലാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെങ്കിലും കഴിഞ്ഞ ആഴ്ചയാണ് നാസ ഇവ പുറത്ത് വിട്ടത്. നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് സാറ്റലൈറ്റാണ് രാത്രിയുടെ മനോഹര ചിത്രങ്ങള്‍ ഒപ്പിയെടുത്ത്.

2012ലാണ് ഇതിനു മുമ്പ് ഭൂമിയുടെ രാത്രി ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടത്. പത്ത് മുതല്‍ 25 വര്‍ഷം വരെയുള്ള ഇടവേളകളിലാണ് നാസ ശാസ്ത്രഞ്ജര്‍ ഭൂമിയുടെ രാത്ര ദൃശ്യങ്ങള്‍ പകര്‍ത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ സാറ്റലൈറ്റുകള്‍ വഴി ശാസ്ത്രഞ്ജര്‍ ദിനേന ഇത്തരം ചിത്രങ്ങല്‍ പകര്‍ത്തിവെക്കാറുണ്ട്. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ക്കായാണിത്.

അതേസമയം രാജ്യങ്ങളുടെ ജനസംഖ്യാ മാറ്റവും വളര്‍ച്ചയും ചിത്രങ്ങളുലൂടെ വ്യക്തമാവുന്നതാണ്. 2012നെ അപേക്ഷിച്ച് 2016 ലെ ദൃശ്യങ്ങളില്‍ ഇന്ത്യന്‍ ജനസംഖ്യയിലെയും നഗരങ്ങളുടെയും വളര്‍ച്ച വ്യക്തമാവുന്നുണ്ട്. 2016ല്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് വലിയ മാറ്റമാണ് ദൃശ്യങ്ങളിലൂടെ കാണുന്നത്,

]]>
https://www.chandrikadaily.com/india-at-night-as-seen-from-space-nasa-releases-stunning-new-images.html/feed 0
വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച് ഒബാമയുടെ ദീപാവലി ആഘോഷം https://www.chandrikadaily.com/barack-obama-becomes-first-american-president-to-light-diya-in-the-white-house-this-diwali.html https://www.chandrikadaily.com/barack-obama-becomes-first-american-president-to-light-diya-in-the-white-house-this-diwali.html#respond Mon, 31 Oct 2016 09:50:52 +0000 http://www.chandrikadaily.com/?p=5818 വാഷിങ്ടണ്‍: അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ പങ്ക്‌ചേര്‍ന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഓഫീസില്‍ ആദ്യമായി ദീപം തെളിയിച്ച ചരിത്രവുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപാവലിയില്‍ ദീപം തെളിയിക്കുന്ന ദിയ ആഘോഷിച്ചാണ് ഒബാമ ചരിത്രം തിരുത്തിയത്. തനിക്കു ശേഷം വരുന്നവരും ഭാവിയില്‍ ഈ ദീപാവലി ആഘോഷം തുടരുമെന്ന് പ്രത്യാശിക്കുന്നതായും ഒബാമ പറഞ്ഞു.

ആഘോഷത്തിന്റെ ചിത്രം ഒബാമ വൈറ്റ് ഹൗസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തു.

‘ഈ വര്‍ഷം ഓവല്‍ ഓഫീസില്‍ ആദരപൂര്‍വം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയില്‍ യു.എസ് പ്രസിഡന്റുമാര്‍ ഈ ആഘോഷം തുടരട്ടെ’ എന്ന് ഒബാമ പോസ്റ്റില്‍ വ്യക്തമാക്കി.

ഒബാമയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒന്നര ലക്ഷം ലൈക്കുകള്‍ ലഭിക്കുകയും 33000ത്തോളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
ദീപാവലി ആഘോഷവേളയില്‍ ഒബാമ കുടുംബത്തോടൊപ്പം ആശംസകള്‍ കൈമാറി. ഇന്ത്യ സന്ദര്‍ശന വേളയില്‍ മുംബൈയില്‍വെച്ച് ഭാര്യ മിഷേലിനോടൊപ്പം ദീപാവലി ആഘോഷിച്ചതും നൃത്തം ചെയ്തതും അമേരിക്കന്‍ പ്രസിഡന്റ് ഓര്‍മ്മിച്ചു.

അതേസമയം 2009ലും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വൈറ്റ് ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്.

]]>
https://www.chandrikadaily.com/barack-obama-becomes-first-american-president-to-light-diya-in-the-white-house-this-diwali.html/feed 0
ദീപാവലി ആഘോഷം: സൈനികര്‍ക്ക് സല്യൂട്ട് നേര്‍ന്ന് വീരാട് കോഹ്‌ലി https://www.chandrikadaily.com/watch-virat-kohli-heart-melting-message-for-soldiers-on-diwali.html https://www.chandrikadaily.com/watch-virat-kohli-heart-melting-message-for-soldiers-on-diwali.html#respond Fri, 28 Oct 2016 15:12:19 +0000 http://www.chandrikadaily.com/?p=5300 ദീപാവലി ആഘോഷവേളയില്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. വീരാടിന്റെ ഇഷ്ട സോഷ്യല്‍ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ആശംസ നേരുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് കോഹ്ലി സൈനികരെ അഭിനന്ദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സന്ദേശ് ടു സോള്‍ജിയേഴ്സ്’ (#Sandesh2Soldiers) എന്ന ഹാഷ് ടാഗിന് തുടര്‍ച്ചയായാണ് കോഹ്ലിയുടെ ആശംസ.

‘ഞാന്‍ വിരാട് കോഹ്ലി. ഈ ദീപാവലിക്ക് നമ്മുടെ സൈനികര്‍ക്ക് ആശംസകള്‍ക്കൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരാന്‍ ഞാനാഗ്രഹിക്കുന്നു. വീട്ടില്‍ നിന്ന് വളരെ ദൂരെയായിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എനിക്കറിയാം. നമ്മുടെ രാജ്യത്തെ എങ്ങനെ നിങ്ങള്‍ സംരക്ഷിക്കുന്നു എന്നതും വളരെ പ്രശംസ അര്‍ഹിക്കുന്ന ഒന്നാണ്. എന്റെ സഹോദരരേ, മുഴുവന്‍ ഭാരതീയരോടൊപ്പം ഞാനും നിങ്ങള്‍ക്കൊപ്പമുണ്ടെന്നത് നിങ്ങള്‍ക്ക് വിശ്വസിക്കാം.’ വിരാട് കോഹ്ലി വീഡിയോയിലൂടെ പറയുന്നു.

കൂടാതെ ‘നമ്മള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതും, സമാധാനമായി ജീവിക്കുന്നതും സൈനികര്‍ കാരണമാണ്. നിങ്ങളെപ്പോഴെങ്കിലും ഒരു സൈനികനെ കാണുകയാണെങ്കില്‍ അവരെ സല്യൂട്ട് അടിക്കുക. ജയ്ഹിന്ദ്’-വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പറയുന്നു. #Sandesh2Soldiers എന്ന ഹാഷ് ടാഗും കോഹ്ലി പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിനെ തുടര്‍ന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്, രാജീവ് ചന്ദ്രശേഖര്‍ എംപി, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, അനുരാഗ് ഠാക്കൂര്‍, ദേവേന്ദ്ര ഫട്നാവിസ് തുടങ്ങി നിരവധി പേര്‍ സൈനികര്‍ക്ക് നേരത്തെ ആശംസകള്‍ അര്‍പ്പിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി ട്വീറ്റുകള്‍ മോദി റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

]]>
https://www.chandrikadaily.com/watch-virat-kohli-heart-melting-message-for-soldiers-on-diwali.html/feed 0