diya krishna – Chandrika Daily https://www.chandrikadaily.com Tue, 25 Nov 2025 05:47:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg diya krishna – Chandrika Daily https://www.chandrikadaily.com 32 32 ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ 66 ലക്ഷം രൂപ തട്ടിപ്പ്: നാല് പേര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം https://www.chandrikadaily.com/66-lakh-rupees-fraud-in-diya-krishnas-firm-crime-branch-charge-sheet-against-four-people.html https://www.chandrikadaily.com/66-lakh-rupees-fraud-in-diya-krishnas-firm-crime-branch-charge-sheet-against-four-people.html#respond Tue, 25 Nov 2025 05:47:12 +0000 https://www.chandrikadaily.com/?p=365207 നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ 66 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഇതുസംബന്ധിച്ച കുറ്റപത്രം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു. മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.

ജീവനക്കാരികളായ വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധാകുമാരി എന്നിവര്‍യും വിനീതയുടെ ഭര്‍ത്താവ് ആദര്‍ശും പ്രതികളാണ്. ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിയെടുത്ത പണം സ്വര്‍ണവും വാഹനങ്ങളും വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്ന് ആരോപണം.

രണ്ട് വര്‍ഷം നീണ്ടാണ് സാമ്പത്തിക വഞ്ചന നടന്നത്. വിശ്വാസവഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ഇതിനിടെ, ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കൃഷ്ണകുമാര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അന്വേഷണവും അവസാന ഘട്ടത്തിലാണ്. പരാതിയില്‍ വസ്തുതകളില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/66-lakh-rupees-fraud-in-diya-krishnas-firm-crime-branch-charge-sheet-against-four-people.html/feed 0
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി https://www.chandrikadaily.com/1former-employees-of-diya-krishnas-firm-surrender-in-rs-69-lakh-fraud-case.html https://www.chandrikadaily.com/1former-employees-of-diya-krishnas-firm-surrender-in-rs-69-lakh-fraud-case.html#respond Fri, 01 Aug 2025 07:37:25 +0000 https://www.chandrikadaily.com/?p=349146 ദിയ കൃഷ്ണ കേസിൽ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി. വിനീത, രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി.

മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി.

ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.

]]>
https://www.chandrikadaily.com/1former-employees-of-diya-krishnas-firm-surrender-in-rs-69-lakh-fraud-case.html/feed 0
ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല https://www.chandrikadaily.com/case-of-rs-69-lakh-embezzlement-through-qr-code-no-anticipatory-bail-for-diya-krishnas-employees.html https://www.chandrikadaily.com/case-of-rs-69-lakh-embezzlement-through-qr-code-no-anticipatory-bail-for-diya-krishnas-employees.html#respond Fri, 25 Jul 2025 16:09:05 +0000 https://www.chandrikadaily.com/?p=348563 നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

]]>
https://www.chandrikadaily.com/case-of-rs-69-lakh-embezzlement-through-qr-code-no-anticipatory-bail-for-diya-krishnas-employees.html/feed 0
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി https://www.chandrikadaily.com/the-bail-application-of-former-employees-of-diya-krishnas-firm-was-rejected.html https://www.chandrikadaily.com/the-bail-application-of-former-employees-of-diya-krishnas-firm-was-rejected.html#respond Thu, 26 Jun 2025 10:34:11 +0000 https://www.chandrikadaily.com/?p=345841 തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.

ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/the-bail-application-of-former-employees-of-diya-krishnas-firm-was-rejected.html/feed 0
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന് https://www.chandrikadaily.com/irregularity-in-diya-krishnas-establishment-judgment-on-anticipatory-bail-plea-of-%e2%80%8b%e2%80%8bemployees-today.html https://www.chandrikadaily.com/irregularity-in-diya-krishnas-establishment-judgment-on-anticipatory-bail-plea-of-%e2%80%8b%e2%80%8bemployees-today.html#respond Wed, 25 Jun 2025 05:09:03 +0000 https://www.chandrikadaily.com/?p=345696 ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതികളായ മൂന്ന് വനിത ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.

ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉളളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാര്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

അതേസമയം ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയ ശേഷം കൃഷ്ണകുമാറും മകള്‍ ദിയയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയതായി ജീവനക്കാരും വാദിച്ചിരുന്നു. ഈ കേസില്‍ ദിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

]]>
https://www.chandrikadaily.com/irregularity-in-diya-krishnas-establishment-judgment-on-anticipatory-bail-plea-of-%e2%80%8b%e2%80%8bemployees-today.html/feed 0
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും https://www.chandrikadaily.com/the-court-will-pronounce-its-verdict-today-on-the-anticipatory-bail-plea-of-%e2%80%8b%e2%80%8bkrishnakumar-and-his-daughter-diya.html https://www.chandrikadaily.com/the-court-will-pronounce-its-verdict-today-on-the-anticipatory-bail-plea-of-%e2%80%8b%e2%80%8bkrishnakumar-and-his-daughter-diya.html#respond Wed, 18 Jun 2025 03:35:18 +0000 https://www.chandrikadaily.com/?p=344988 കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ ആരോപണ വിധേയരായ മൂന്ന് വനിതാ ജീവനക്കാര്‍ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്നശേഷം തുടര്‍ നീക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം .

]]>
https://www.chandrikadaily.com/the-court-will-pronounce-its-verdict-today-on-the-anticipatory-bail-plea-of-%e2%80%8b%e2%80%8bkrishnakumar-and-his-daughter-diya.html/feed 0
കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരായ പരാതി; മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും https://www.chandrikadaily.com/complaint-against-krishnakumar-and-daughter-diya-the-anticipatory-bail-plea-will-be-heard-today.html https://www.chandrikadaily.com/complaint-against-krishnakumar-and-daughter-diya-the-anticipatory-bail-plea-will-be-heard-today.html#respond Fri, 13 Jun 2025 03:57:54 +0000 https://www.chandrikadaily.com/?p=344507 ഇന്‍ഫഌവന്‍സറും ബിസിനസ് സംരംഭകയുമായ ദിയ കൃഷ്ണക്കെതിരെ മുന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരായ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്‌ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസില്‍ പൊലീസ് ആവശ്യപ്പെട്ട തെളിവുകള്‍ എല്ലാം കൈമാറിയിട്ടുണ്ടെന്നും മറുഭാഗത്തുള്ളവര്‍ എന്ത് തെളിവു കൊണ്ടുവരുമെന്ന് കാണാമെന്നുമാണ് ദിയ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പരാതിക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴിയെടുക്കുന്നതിന് വേണ്ടി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.

]]>
https://www.chandrikadaily.com/complaint-against-krishnakumar-and-daughter-diya-the-anticipatory-bail-plea-will-be-heard-today.html/feed 0
ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം മാറ്റി; ജീവനക്കാര്‍ക്കെതിരെ തെളിവ് https://www.chandrikadaily.com/money-was-diverted-from-diakrishnas-firm-evidence-against-employees.html https://www.chandrikadaily.com/money-was-diverted-from-diakrishnas-firm-evidence-against-employees.html#respond Wed, 11 Jun 2025 03:17:29 +0000 https://www.chandrikadaily.com/?p=344287 ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും. ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണ്.

അതേസമയം ജീവനക്കാര്‍ പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ അക്കൗണ്ടിലെത്തിയ പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.

എന്നാല്‍ ഇതിനിടക്ക് പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയതായി ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും എ.ടി.എം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം തെളിവുകള്‍ എതിരായതോടെ ജീവനക്കാരികള്‍ മൂവരും ഒളിവിലാണ്.

സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെന്നാണ് ദിയയുടെ പരാതി. എന്നാല്‍ ഇതിനു പിന്നാലെ ദിയയും അച്ഛന്‍ കൃഷ്ണകുമാറും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയതായി ജീവനക്കാരികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ദിയയുടെ ഫ്‌ലാറ്റിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ യുവതികളെ ബലംപ്രയോഗിച്ച് കൊണ്ടുപോകുന്നതായി ഇല്ലെന്ന് പൊലീസ് അറിയിച്ചു.

ജീവനക്കാരികള്‍ നല്‍കിയ പരാതിയില്‍ ദിയാ കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

]]>
https://www.chandrikadaily.com/money-was-diverted-from-diakrishnas-firm-evidence-against-employees.html/feed 0
മുന്‍ ജീവനക്കാര്‍ക്കെതിരെ തെളിവ്; കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ പരാതി കൗണ്ടര്‍ കേസാക്കി പരിഗണിക്കും https://www.chandrikadaily.com/the-complaint-against-krishnakumar-and-his-daughter-diya-will-be-considered-as-a-counter-case.html https://www.chandrikadaily.com/the-complaint-against-krishnakumar-and-his-daughter-diya-will-be-considered-as-a-counter-case.html#respond Tue, 10 Jun 2025 06:42:13 +0000 https://www.chandrikadaily.com/?p=344127 ദിയാ കൃഷ്ണയുടെ ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഇതേതുടര്‍ന്ന്, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കും. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

]]>
https://www.chandrikadaily.com/the-complaint-against-krishnakumar-and-his-daughter-diya-will-be-considered-as-a-counter-case.html/feed 0
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍ https://www.chandrikadaily.com/threatened-with-rape-if-moneey-was-not-paid-serious-allegations-against-krishnakumar-in-fir.html https://www.chandrikadaily.com/threatened-with-rape-if-moneey-was-not-paid-serious-allegations-against-krishnakumar-in-fir.html#respond Sun, 08 Jun 2025 06:23:35 +0000 https://www.chandrikadaily.com/?p=343912 നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരെയുള്ള തട്ടിക്കൊണ്ടു പോകല്‍ കേസില്‍ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് പരാതിക്കാരിയെ കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

കൃഷ്ണകുമാര്‍ ലൈംഗികച്ചുവയോടെ പരാതിക്കാരിയോട് സംസാരിച്ചെന്നും എഫ്‌ഐആറിലുണ്ട്. അതേസമയം ഈ ആരോപണങ്ങളെല്ലാം കൃഷ്ണകുമാര്‍ നിഷേധിച്ചു. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് നല്‍കാനും പണം തട്ടിയതിന് പിന്നില്‍ വലിയ സംഘം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്താല്‍ പണം ട്രാന്‍സാക്ഷന്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

എന്നാല്‍ ജീവനക്കാരായ മൂന്ന് സ്ത്രീകള്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നടി അഹാന കൃഷ്ണകുമാറിനോട് ദീവനക്കാര്‍ തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നല്‍കിയ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി ജീവനക്കാര്‍ തട്ടിപ്പ് നടത്തി എന്നതാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. ഇതിന് പിന്നാലെ ജീവനക്കാര്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നല്‍കിയിരുന്നു. ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയ ആണെന്നാണ് ജീവനക്കാരുടെ ആരോപണം. എന്നാല്‍ കൃഷ്ണകുമാറിന്റെ കുടുംബം ഇത് നിഷേധിച്ചിരുന്നു.

]]>
https://www.chandrikadaily.com/threatened-with-rape-if-moneey-was-not-paid-serious-allegations-against-krishnakumar-in-fir.html/feed 0